ഈ-ബൈക്കുകള്‍ CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കും

ആളുകള്‍ കാര്‍ യാത്ര ഉപേക്ഷിച്ച് ഈ-ബൈക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ കുറക്കാനാകും. അപ്പോള്‍ ഇംഗ്ലണ്ടിന് പ്രതിവര്‍ഷം 3 കോടി ടണ്‍ കുറക്കാനാകും. കാറില്‍ നിന്നുള്ള ഉദ്‌വമനം പകുതിയാകും അപ്പോള്‍. എല്ലാ കാര്‍ യാത്രക്ക് പകരം ഈ-ബൈക്കുകള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും പ്രതിവര്‍ഷം ശരാശരി 0.7 ടണ്‍ CO2 ലാഭിക്കാനാകും. അങ്ങനെ ചെയ്താല്‍ ഗതാഗത സ്വഭാവത്തിലെ വലിയ ഒരു മാറ്റമാകും ഇത്. Lifecycle CO2 emissions g/km e-bike 22 Battery electric car – Nissan … Continue reading ഈ-ബൈക്കുകള്‍ CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കും

യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു

“Jobs and job creation in the European cycling sector” എന്ന പേരില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 655,000 പേരാണ് സൈക്കിള്‍ വ്യവസായത്തിലെ സൈക്കിള്‍ നിര്‍മ്മാ​ണം, ടൂറിസം, കച്ചവടം, infrastructure തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നത്. അതേ സമയം 615,000 പേരാണ് ക്വാറികളിലും ഖനനത്തിലും ജോലി ചെയ്യുന്നത്. European Cyclists’ Federation (ECF) ആണ് ഈ പഠനം നടത്തിയത്. ഗതാഗതത്തിന്റേയും recreation ന്റേയും ആരോഗ്യകരമായ മാര്‍ഗ്ഗമായി സൈക്കിളിനെ പ്രോത്സാഹിപ്പിക്കാനായി യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. യൂറോപ്പിലെ … Continue reading യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു

82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

ഇംഗ്ലണ്ടിലെ 82-വയസുള്ള സൈക്കിള്‍ യാത്രക്കാരനാണ് Russ Mantle. അദ്ദേഹം അത്ഭുതകരമായ ഒരു നാഴികക്കല്ല് കടന്നു. സൈക്കിളില്‍ 16 ലക്ഷം കിലോമീറ്റര്‍ യാത്ര നടത്തി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് രണ്ട് പ്രാവശ്യം പോയി വരുന്ന ദൂരം. അവസാനത്തെ ആറ് കിലോമീറ്റര്‍ Mytchett ടൌണിലെ ഒരു കനാലിന്റെ സമീപത്തൂടെ ഒരു ചായക്കടയിലേക്ക് അദ്ദേഹം ഒരു കൂട്ടം സുഹൃത്തുക്കളുമായാണ് യാത്ര ചെയ്തത്. 1952 മുതല്‍ അദ്ദേഹം യാത്ര ചെയ്യുന്നത് വിശദമായി രേഖപ്പെടുത്തി തുടങ്ങി. കൈകൊണ്ടെഴുതിയ പുസ്തകത്തില്‍ എത്ര സമയം സൈക്കിളില്‍ ഇരുന്നു, … Continue reading 82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

സൈക്കിള്‍ യാത്രക്ക് പണം?

ജോലിക്ക് പോകുന്നവര്‍ സൈക്കളില്‍ പോയാല്‍ അവര്‍ക്ക് പണം കൊടുക്കാന്‍ മലിനീകൃതമായ മിലാന്‍ നഗരം ആഗ്രഹിക്കുന്നു. വെസ്പയുടേയും ഫിയറ്റിന്റേയും പേരില്‍ പ്രസിദ്ധമായ ഇറ്റലിക്ക് നല്ലൊരു നഗരത്തിലെ സൈക്കിള്‍ യാത്രാ സംസ്കാരം ഇല്ല. അതുകൊണ്ട് കാര്‍ രാജാവായ ഈ മെട്രോ നഗരം പൌരന്‍മാരില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ പല പദ്ധതികളും ആവിഷ്കരിക്കുകയാണ്. ജോലിക്ക് പോകാന്‍ സൈക്കുള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇറ്റലിയുടെ സാമ്പത്തിക കേന്ദ്രം മിലാന്‍ നഗരം പണം കൊടുക്കാന്‍ പോകുന്നു. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ക്കായി €35m ആണ് നഗരം ഇപ്പോള്‍ മാറ്റിവെച്ചത്. … Continue reading സൈക്കിള്‍ യാത്രക്ക് പണം?

ക്യാനഡ 2017 ഓടെ 22,000 km നീളമുള്ള കാറില്ലാ-സൈക്കിള്‍ പാത തുറക്കും

ജര്‍മ്മനിയില്‍ 62 km നീളത്തില്‍ കാറില്ലാ ഹൈവേ നിര്‍മ്മിച്ചു എന്നൊരു വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് വന്നത്. ലോകം മൊത്തമുള്ള ആളുകള്‍ അതിനെ അഭിനന്ദിച്ചു. കാരണം കാറില്ലാ ഹൈവേ എന്നത് വളരെ നല്ല ഒരു പദ്ധതിയാണ്. ക്യാനഡയിലും ഒരു കാറില്ലാ ഹൈവേ നിര്‍മ്മാണം നടക്കുകയാണ്. പക്ഷേ അതിന് 22,000 km നീളമുണ്ട്! 1992 ല്‍ ആണ് അതിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2017 ല്‍ പണി പൂര്‍ത്തിയാകും, ക്യാനഡയുടെ 150 ആം വാര്‍ഷികത്തില്‍. — സ്രോതസ്സ് mtlblog.com

ജര്‍മ്മനിയില്‍ സൈക്കിള്‍ ഹൈവേ തുറന്നു

ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായി ജര്‍മ്മനിയില്‍ 100 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ഹൈവേയുടെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ തുറന്നു. ഈ ഹൈവേ Duisburg, Bochum, Hamm, നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ 10 പടിഞ്ഞാറന്‍ നഗരങ്ങളെ ബന്ധിപ്പിക്കും. Ruhr വ്യാവസായിക പ്രദേശത്തെ തീവണ്ടി പാതയോട് ചേര്‍ന്നാണ് ഈ ഹൈവേ.. പുതിയ പാത കാരണം 50,000 കാറുകളെ പ്രതിദിനം റോഡില്‍ നിന്ന് ഒഴുവാക്കാനാകും എന്ന് RVR പഠനം പറയുന്നു. — സ്രോതസ്സ് phys.org

സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

കാര്‍ യാത്ര ഉപേക്ഷിച്ച് സൈക്കിള്‍ യാത്രയോ കാല്‍നടയോ സ്വീകരിച്ചവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തുഷ്ടി മെച്ചപ്പെടുത്തി എന്ന് University of East Anglia യും Centre for Diet and Activity Research ഉം നടത്തിയ പഠനം കണ്ടെത്തി. British Household Panel Survey വഴി ബ്രിട്ടണിലെ 18,000 യാത്രക്കാരെയാണ് പഠനത്തിനായി പരിഗണിച്ചത്. വിലയില്ല എന്ന തോന്നല്‍, ഉറക്കമില്ലായ്മ, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, സന്തോഷമില്ലായ്മ തുടങ്ങിയ മാനസികാരോഗ്യ സൂചകങ്ങളെ അവര്‍ നിരീക്ഷിച്ചു. ജോലിക്ക് പോകാനായി കാറുപയോഗിക്കുന്നവരെ അപേക്ഷിച്ച് നടക്കുകയോ … Continue reading സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്