Mozillaയുടെ Thunderbird ഇമെയില്‍ വായിനിയുമായി WeTransfer കൂട്ടിച്ചേര്‍ക്കപ്പെട്ടു

വലിയ ആശയങ്ങള്‍ എളുപ്പത്തില്‍ അയക്കാനും പങ്കുവെക്കാനുമായി WeTransfer ഉം Thunderbird ഉം ഒത്തുചേര്‍ന്നു. ഇപ്രാവശ്യം അത് ഇമെയിലിലാണ്. Thunderbird ന്റെ പുതിയ പതിപ്പില്‍ WeTransfer ന്റെ ഫയല്‍ പങ്കുവെക്കല്‍ സംവിധാനവും ഉള്‍പ്പെടുത്തി. ഇമെയിലില്‍ നിന്ന് പുറത്ത് പോകാതെയും മറ്റൊരിടത്ത് പ്രവേശിക്കുകയും ചെയ്യാതെ തന്നെ 2GB വരെയുള്ള ഫയലുകള്‍ ഉപയോക്താക്കള്‍ക്ക് ഇതുപയോഗിച്ച് സൌജന്യമായി അയക്കാനാകും. ഉപയോക്താക്കള്‍ ഇമെയിന്റെ കൂടെ വലിയ ഫയലുകള്‍ അയക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അത് WeTransfer സംവിധാനം തെരഞ്ഞെടുക്കാന്‍ അവസരം കിട്ടും. — സ്രോതസ്സ് wetransfer.pr.co, blog.mozilla.org … Continue reading Mozillaയുടെ Thunderbird ഇമെയില്‍ വായിനിയുമായി WeTransfer കൂട്ടിച്ചേര്‍ക്കപ്പെട്ടു

Advertisements

ആമസോണ്‍ മോംഗോഡിബിയെ ഉപേക്ഷിച്ച് എതിരാളിയെ നല്‍കുന്നു

MongoDB API യുമായി ചേരുന്ന ഒരു ഡാറ്റാബേസ് ആമസോണ്‍ തുടങ്ങി. എന്നാല്‍ അത് MongoDBയുടെ സ്രോതസ് കോഡ് ഉപയോഗിക്കുന്നതല്ല. തങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രതിഫലമായി ഫീസ് ആമസോണില്‍ നിന്ന് ഈടാക്കാനായി MongoDBയുടെ ശ്രമത്തെ മറികടക്കാനായാണ് ഈ നീക്കം. മോംഗോഡിബിയുടെ തലവനായ Dev Ittycheria ഇതിനോട് ഇങ്ങനെ പ്രതികരിച്ചു First they ignore you, then they laugh at you, then they try to copy you, And then you change the … Continue reading ആമസോണ്‍ മോംഗോഡിബിയെ ഉപേക്ഷിച്ച് എതിരാളിയെ നല്‍കുന്നു

ടെലഗ്രാമിന്റെ Zero-Day ദൌര്‍ബല്യം നിങ്ങളുടെ കമ്പ്യൂട്ടറിനെ ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യാന്‍ സഹായിക്കും

Telegram Desktop app ന്റെ zero-day ദൌര്‍ബല്യം ഉപയോഗിച്ച് പിന്‍വാതിലും, ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറും ഉള്‍പ്പടെ വിവിധോദ്ദേശത്തോടുള്ള മാല്‍വെയര്‍ കമ്പ്യൂട്ടറിലേക്ക് കയറ്റിവിടാന്‍ കഴിയും എന്ന് Kaspersky Lab ന്റെ സുരക്ഷാ ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യൂണിക്കോഡിന്റെ right-to-left override ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് ചെയ്യുന്നത്. Fantomcoin, Monero, Zcash പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഖനനം ചെയ്യുകയാണ് അവരുടെ പരിപാടി. zero-day വിജകരമായി മുതലാക്കിക്കഴിഞ്ഞാല്‍ ഹാക്കര്‍മാര്‍ ഒരു പിന്‍വാതില്‍ Telegram API ഉപയോഗിച്ച് … Continue reading ടെലഗ്രാമിന്റെ Zero-Day ദൌര്‍ബല്യം നിങ്ങളുടെ കമ്പ്യൂട്ടറിനെ ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യാന്‍ സഹായിക്കും

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു

കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ വ്യക്തിപരമായ ഡാറ്റാ ഉപയോഗിച്ചത് വഴി മൈക്രോസോഫ്റ്റ് ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു. Dutch Data Protection Authority (DPA) നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ചും അത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതും ഉപയോക്താക്കളെ മുന്നേ അറിയിച്ചിരുന്നില്ല. അതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതില്‍ ശരിയായ അനുമതി നല്‍കാന്‍ കഴിഞ്ഞില്ല. കമ്പനി സ്ഥിരമായി ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും വെബ് ഉപയോഗ സ്വഭാവം നിരീക്ഷിക്കുകയും ചെയ്യുന്നു. … Continue reading മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു

മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു

Vault 7 CIA ചോര്‍ച്ചയുടെ പുതിയ ഭാഗങ്ങള്‍ വിക്കിലീക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ Imperial എന്ന് പേരുള്ള പ്രൊജക്റ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ടൂളുകളാണ് അതിലുള്ളത്. OS X നെ ലക്ഷ്യം വെച്ചുള്ള Achilles ഉം SeaPea ഉം. RedHat, Debian, CentOS തുടങ്ങിയ വിവിധ ഗ്നൂ/ലിനക്സ് വിതരണങ്ങളെ ലക്ഷ്യം വെച്ചുള്ള Aeris ഉം. മാക്കിന് വേണ്ടുയുള്ള ടൂളുകളുടെ ഉപയോക്തൃസഹായികള്‍ 2011 കാലത്തേതാണ്. OS X disk image നെ Trojanize ചെയ്യാനോ rootkit സ്ഥായിയായി സ്ഥാപിക്കാനോ … Continue reading മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു

GnuPG ക്രിപ്റ്റോ ലൈബ്രറി ക്രാക്ക് ചെയ്യപ്പെട്ടു, പാച്ചുകള്‍ക്കായി നോക്കുക

libgcrypt20 ലെ ഒരു മോശം കുഴപ്പത്തിന്റെ പരിഷ്കാരം ലഭ്യമാണോ എന്ന് ഗ്നൂ-ലിനക്സ് ഉപയോക്താക്കള്‍ തങ്ങളുടെ വിതരണങ്ങളുടെ സ്രോതസ്സില്‍ പരിശോധിക്കണം. ഡബിയനിലും, ഉബണ്ടുവിലും സോഫ്റ്റ്‌വെയര്‍ തെറ്റ് തിരുത്തല്‍ ചെയ്തിട്ടുണ്ട്. International Association for Cryptologic Research ന്റെ പ്രസിദ്ധീകരണത്തില്‍ അതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡബിയന്‍ ഉപയോക്താക്കള്‍ക്ക് പുതുക്കിയ ലൈബ്രറി https://www.debian.org/security/2017/dsa-3901 ല്‍ ലഭ്യമാണ്. apt-get install --only-upgrade libgcrypt20 — സ്രോതസ്സ് theregister.co.uk

വിപുലമായി ഉപയോഗിക്കുന്ന നികുതി ആപ്പിലെ പിന്‍വാതില്‍ ആണ് NotPetya പകര്‍ച്ചവ്യാധിക്ക് കാരണമായത്

ലോകം മൊത്തമുള്ള ധാരാളം കമ്പ്യൂട്ടറികള്‍ അടച്ചിടീപ്പിച്ച കഴിഞ്ഞ ആഴ്ചത്തെ NotPetya വൈറസ് പകര്‍ച്ചവ്യാധിയാകുന്നതിന് ഒരു മാസം മുമ്പേ ചതിക്കപ്പെട്ടതാണ്. third-party സോഫ്റ്റ്‌വെയര്‍ updater ആണ് അതിന് ഉത്തരവാദി. ആക്രമണം ശ്രദ്ധയോടെ ആസുത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതിന്റെ മറ്റൊരു സൂചനയാണിത്. ഉക്രെയിനില്‍ വ്യാപകമായി ഉപയോഗിക്കുന്ന M.E.Doc എന്ന നികുതി അകൌണ്ടിങ്ങ് സോഫ്റ്റ്‌വെയറിന്റെ update module കാരണമാണ് വൈറസ് പടര്‍ന്നത്. — സ്രോതസ്സ് arstechnica.com Free Software എന്നത് ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രശ്നം.

ഇന്റലിന് എതിരെ ഡബിയന്‍ മുന്നറീപ്പ് നല്‍കുന്നു

Intel Skylake ഉം Kaby Lake ഉം ഉപഭോക്താക്കള്‍ അവരുടെ CPUs ന്റെ Hyper Threading (HT) നിര്‍ത്തിവെക്കണമെന്ന് Debian project മുന്നറീപ്പ് നല്‍കുന്നു. പഴയകിയ microcode കാരണമാണിത്. Hyper Threading പ്രവര്‍ത്തനക്ഷമമാണെങ്കില്‍ Intel Skylake and Kabylake (6th and 7th gen CPUs) അപകടകരമായ മോശംസ്വഭാവം കാണിക്കും. ഉപഭോക്താക്കള്‍ BIOS/UEFI പുതുക്കണം. ചില Skylake CPUs ന്റെ ലിനക്സിനുള്ള Intel microcode package ല്‍ അതിന്റെ പരിഹാരം ചേര്‍ത്തതാണ്. — സ്രോതസ്സ് phoronix.com

മാസ്റ്റഡോണ്‍ സ്വതന്ത്ര സാമൂഹ്യ നെറ്റ്‌വര്‍ക്ക്

മാസ്റ്റഡോണ്‍ എന്നത് സ്വതന്ത്ര സാമൂഹ്യ നെറ്റ്‌വര്‍ക്കാണ്. ഒരു വികേന്ദ്രീകൃത ബദല്‍ പ്ലാറ്റ്ഫോം. നിങ്ങളുടെ ആശയവിനിമയത്തെ ഒരു ഒറ്റ കമ്പനി നിയന്ത്രിക്കുന്നതിനെ ഇത് തടയുന്നു. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു സെര്‍വ്വര്‍ തെരഞ്ഞെടുക്കുക, നിങ്ങള്‍ക്ക് എല്ലാവരോടും ഇടപെടാന്‍ പറ്റും. ആര്‍ക്കും അവരുടെ സ്വന്തം മാസ്റ്റഡോണും പ്രവര്‍ത്തിക്കാനാകും. തടസങ്ങളില്ലാതെ സാമൂഹ്യ നെറ്റ്‌വര്‍ക്കില്‍ ഇടപെടാം. https://mastodon.social/about — സ്രോതസ്സ് opensource.com by Seth Kenlon