നിശബ്ദതയുടെ ശബ്ദം

Emma Gonzalez

Advertisements

ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

സ്കൂൾ ബോർഡ് യോഗത്തിൽ വർഷങ്ങളായി അദ്ധ്യാപകർക്ക് ശമ്പളം കൂട്ടിക്കൊടുക്കാതെ എന്തിന് സൂപ്രണ്ടിന് ശമ്പള വർദ്ധനവ് നൽകുന്നു എന്ന് ചോദിച്ചതിന് ലൂസിയാനയിൽ Deyshia Hargrave എന്ന UP സ്കൂൾ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. അധികാരികൾ പോലീസിനെ വിളിക്കുകയും പോലീസ് വന്ന് അവരെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞപ്പോൾ അവർ സ്വമേധയാ പുറത്തുപോകുകയും. പുറത്ത് പോയ അവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. Be vocal നമ്മുടെ നാടും ഇതേ അവസ്ഥയിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റേയും കോർപ്പറേറ്റുകളുടേയും അടിച്ചമർത്തൽ യന്ത്രങ്ങൾക്കെതിരെ ജനത്തെ … Continue reading ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

ബാൾട്ടിമൂറിലെ ചൂടാക്കാത്ത ക്ലാസ് മുറികളിൽ കുട്ടികൾ തണുത്ത് വിറക്കുന്നു

പൊതുവിദ്യാലയങ്ങളുടെ തണുത്ത അവസ്ഥ കാരണം മേരീലാന്റിലെ ബാൾട്ടിമൂറിൽ രക്ഷർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നു. താപനില പൂജ്യത്ത് തൊട്ടടുത്തെതിയ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ തണുത്ത് വിറക്കുകയാണ്. കുട്ടികളെ ഒന്നിച്ച് കൂട്ടി തറയിലിരിത്തിയിരിക്കുന്നതിന്റെ ചിത്രത്തിന് വലിയ പ്രചാരം കിട്ടി. ഒരു ക്ലാസ് മുറിയിൽ താപനില 5.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ അവസ്ഥ അന്യായമാണെന്നും മനുഷ്യത്വരഹിതമാണെന്നു Baltimore Teachers Union അപലപിക്കുകയും അധികാരികളോട് സ്കൂൾ ഈ ആഴ്ചത്തേക്ക് അടച്ചിടാനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സെനറ്ററും മുമ്പത്തെ പൊതുവിദ്യാലയ അദ്ധ്യാപകനുമായ Bill Ferguson പറഞ്ഞു. … Continue reading ബാൾട്ടിമൂറിലെ ചൂടാക്കാത്ത ക്ലാസ് മുറികളിൽ കുട്ടികൾ തണുത്ത് വിറക്കുന്നു

സ്കൂളില്‍ പോകുന്നത് അപകടകരമായ സ്ഥിതിയില്‍

'zero tolerance' morphed into a 'school-to-prison pipeline' ഇത് വെള്ളക്കാരുടെ കുട്ടികള്‍ക്ക് ബാധകമല്ല. കറുത്തവരും ലാറ്റിന്‍, വിദേശ കുട്ടികളാണ് സഹിക്കുന്നത്.

മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു

മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ ലെച്ച് കൈവിലങ്ങണിയിച്ചു. അവന്‍ വേദനകൊണ്ട് 15 മിനിട്ടോളം കരഞ്ഞു. attention deficit hyperactivity disorder ഉം മാനസികാഘാതത്തിന്റേയും ഒരു ചരിത്രവുമുള്ളതിനാലാണ് അവനെ കൈവിലങ്ങുകളണിയിച്ചത്. സ്കൂളിലെ ഒരു ജോലിക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. എന്നാല്‍ അമേരിക്കയിലെ പൊതു സ്കൂളുകളില്‍ 12% കുട്ടികള്‍ disabilities ഉള്ളവരാണ്. സ്കൂളില്‍ നടക്കുന്ന 75% ശാരീരിക നിയന്ത്രണവും അനുഭവിക്കുന്നത് അവരാണ് എന്ന് U.S. Department of Education പറയുന്നു. വെള്ളക്കാരല്ലാത്ത കുട്ടികള്‍ ആണ് വിവേചനപരമായി അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും അധികം … Continue reading മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു

മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു

ജോര്‍ജ്ജിയയിലെ സില്‍വെസ്റ്ററില്‍ 9 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ പൌരാവകാശ കേസ് കൊടുത്തു. പ്രാദേശിക പോലീസ് pat-down പരിശോധനക്ക് ഉത്തരവിട്ടതിന് ശേഷം തങ്ങള്‍ ഉള്‍പ്പെട്ട 900 വിദ്യാര്‍ത്ഥികളെ groped എന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 14 ന് പോലീസ് ഉദ്യോഗസ്ഥന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് ചില പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ breasts and genitalia groped. സ്കൂള്‍ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിശോധന ആയതിനാല്‍ അത് നിയമപരമാണെന്നു വിശ്വസിക്കുന്നതായി പ്രാദേശിക മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ Worth … Continue reading മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു

ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു

കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം. Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, "classroom management software" ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്. അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് … Continue reading ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു