ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

പുതിയ അമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ വീട്ടുജോലി ചെയ്യുന്നവരാണ്. ഈ പ്രഭാവം അച്ഛന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന അമ്മമാരിലും കാണാം എന്ന് University of Bath നടത്തിയ പഠനത്തില്‍ കണ്ടെത്തി. പങ്കാളിയേക്കാള്‍ കൂടുതല്‍ ശമ്പളമുള്ള അമ്മമാരില്‍ വീട്ടുജോലിയിലെ ജന്റര്‍ വിടവ് യഥാര്‍ത്ഥത്തില്‍ കൂടുതലാണ്. പങ്കാളിയേക്കാള്‍ എത്രത്തോളം കൂടുതല്‍ ശമ്പളം കിട്ടുന്നുവോ അത്രയും കൂടുതല്‍ വീട്ടുപണിയും അവര്‍ക്ക് ചെയ്യേണ്ടതായി വരുന്നു. 'പുരുഷ breadwinner' എന്ന ആശയവും അതിന് ആണത്തത്തിനോടുള്ള ബന്ധവും എന്ന പരമ്പരാഗതമായ ജന്റര്‍ വ്യക്തിത്വ മാതൃക വളരേറെ … Continue reading ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

സിനിമ നടിയുടെ വസ്ത്രം ഉയര്‍ത്തുന്ന ശരിയായ പ്രശ്നം

അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉയര്‍ത്തുന്ന ശരിയായ പ്രശ്നം

230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേ‍ഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍

അമേരിക്കയിലെ 20 - 44 വയസ് പ്രായമുള്ള ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ പകുതിപേര്‍ മോശം ഹൃദയ ആരോഗ്യമുള്ള സമയത്താണ് ഗര്‍ഭിണികളാകുന്നത് എന്ന് പഠനം കണ്ടെത്തി. മോശം ഹൃദയ ആരോഗ്യം അമ്മമാരേയും അവരുടെ കുട്ടികളേയും അപകടസ്ഥിതിയിലേക്ക് എത്തിക്കുന്നു. പ്രസവവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ നാലിലൊന്നും ഹൃദയത്തിന്റെ രോഗം കാരണം ഉണ്ടാകുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളാകുമ്പോള്‍ എല്ലാവരും കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടെങ്കിലും സ്വന്തം കുട്ടിയേയും (തങ്ങളെ തന്നെയും) സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ കാര്യം ഗര്‍ഭധാരണം നടക്കുന്നതിന് മുമ്പ് തന്നെ സ്വന്തം ഹൃദയത്തെ ആരോഗ്യത്തില്‍ കൊണ്ടുവരിയാണെന്ന … Continue reading ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍

കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി

ക്രിമിനല്‍ കേസുണ്ടാകും എന്ന ഭയം കൂടാതെ ഇപ്പോള്‍ കൊളംബിയയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ചികില്‍സ ചെയ്യാം. രാജ്യത്തെ ഭരണഘടനാ കോടതി കൊണ്ടുവന്ന ഒരു വിധിക്ക് ശേഷമാണിത്. വര്‍ഷങ്ങളായുള്ള പ്രത്യുല്‍പ്പാദന അവകാശ സംഘടനകളുടെ പ്രവര്‍ത്തനം വിജയം കണ്ടു. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 24 ആഴ്ചകള്‍ക്ക് അകത്തുള്ള ഗര്‍ഭഛിദ്രത്തെയാണ് ഇപ്പോഴത്തെ വിധി കുറ്റവിമുക്തമാക്കിയത്. ചികില്‍സ നിയമപരമായി നേടുന്നതിനെ തടയുന്ന കടുത്ത തടസങ്ങളെ അത് നീക്കി. ആളുകളെ നിര്‍ബന്ധിതമായി നിയമവിരുദ്ധ ആശുപത്രികളില്‍ ഗര്‍ഭഛിദ്രം നടത്തി ശിക്ഷ നേടുന്നതില്‍ നിന്നും രക്ഷ കിട്ടി. Causa Justa … Continue reading കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി

രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്

അണുബാധ, മറ്റ് ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ടെന്ന് University of Alberta നയിച്ച ഒരു പഠനത്തില്‍ കണ്ടെത്തി. ശരീരത്തില്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന പാകമായ ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയായ അനീമിയ ഇരുമ്പിന്റെ കുറവോ രക്ത നഷ്ടമോ കാരണം ഉണ്ടാകുന്നതാണ്. അത് വ്യത്യസ്ഥ രോഗപ്രതിരോധ പ്രതികരണമാണ് സ്ത്രീകളിലും പുരുഷന്‍മാരിലുമുണ്ടാക്കുന്നത്. മാസം തോറുമുള്ള രക്ത നഷ്ടം, ഗര്‍ഭം, പ്രസവം തുടങ്ങിയവയാല്‍ അത് വ്യക്തമാണ്. ആര്‍ത്തവ ചക്രത്തിന് ശേഷം സ്ത്രീകളില്‍ അതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പാകമാകാത്ത ചുവന്ന രക്താണുക്കളാണുള്ളത്. സ്ത്രീകള്‍ക്കും … Continue reading രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്

ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ

ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ വിജയനഗരത്തിലെ അസഹ്യമായ … Continue reading ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ

ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോ‍ഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും. നിയമപരമായ ഈ … Continue reading ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു