ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ

ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ … Continue reading ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ

റോ റദ്ദാക്കി

കഴിഞ്ഞ 50 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയിരുന്ന Roe v. Wade എന്ന നാഴികക്കല്ലായ തീരുമാനം അമേരിക്കയുടെ സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭധാരണം കഴിഞ്ഞ് 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കുന്ന മിസിസിപ്പിയിലെ നിയമത്തെ 6 ന് 3 എന്ന വോട്ടോടെ സുപ്രീം കോടതി പിന്‍തുണച്ചു. അതുപോലെ അവര്‍ 5 ന് 4 എന്ന വോട്ടോടെ Roe യെ പൂര്‍ണ്ണായും റദ്ദാക്കുകയും ചെയ്തു. യാഥാസ്ഥിതിക ചീഫ് ജസ്റ്റീസ് John Roberts മിസിസിപ്പിയുടെ നിയമെത്തെ പിന്‍തുണച്ചെങ്കിലും Roe … Continue reading റോ റദ്ദാക്കി

നാലിലൊന്ന് സ്ത്രീകളും 50 വയസിന് മുമ്പ് ഗാര്‍ഹിക പീഡനം സഹിച്ചവരാണ്

50 വയസ് ആകുന്നതിന് മുമ്പ് പങ്കാളിയില്‍ നിന്നുള്ള ആക്രമണം സഹിച്ചവരാണ് നാലിലൊന്നില്‍ കൂടുതല്‍ സ്ത്രീകളും (27%). McGill University ഉം ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. 161 രാജ്യങ്ങളിലെ 20 ലക്ഷം സ്ത്രീകളെ പഠിച്ച 366 പഠനങ്ങളുടെ വിശകലനമാണിത്. സ്ത്രീകള്‍ക്കെതിരായ ഭര്‍ത്താക്കന്‍മാര്‍, ആണ്‍സുഹൃത്തുക്കള്‍, മറ്റ് പങ്കാളികള്‍ തുടങ്ങിയ ഉറ്റപങ്കാളിയില്‍ നിന്നുള്ള ശാരീരികവും ലൈംഗികവും ആയ അക്രമം ലോകം മൊത്തം ഉയര്‍ന്ന തോതില്‍ വ്യാപകമാണ്. Lancet ല്‍ ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading നാലിലൊന്ന് സ്ത്രീകളും 50 വയസിന് മുമ്പ് ഗാര്‍ഹിക പീഡനം സഹിച്ചവരാണ്

ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

പുതിയ അമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ വീട്ടുജോലി ചെയ്യുന്നവരാണ്. ഈ പ്രഭാവം അച്ഛന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന അമ്മമാരിലും കാണാം എന്ന് University of Bath നടത്തിയ പഠനത്തില്‍ കണ്ടെത്തി. പങ്കാളിയേക്കാള്‍ കൂടുതല്‍ ശമ്പളമുള്ള അമ്മമാരില്‍ വീട്ടുജോലിയിലെ ജന്റര്‍ വിടവ് യഥാര്‍ത്ഥത്തില്‍ കൂടുതലാണ്. പങ്കാളിയേക്കാള്‍ എത്രത്തോളം കൂടുതല്‍ ശമ്പളം കിട്ടുന്നുവോ അത്രയും കൂടുതല്‍ വീട്ടുപണിയും അവര്‍ക്ക് ചെയ്യേണ്ടതായി വരുന്നു. 'പുരുഷ breadwinner' എന്ന ആശയവും അതിന് ആണത്തത്തിനോടുള്ള ബന്ധവും എന്ന പരമ്പരാഗതമായ ജന്റര്‍ വ്യക്തിത്വ മാതൃക വളരേറെ … Continue reading ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന വിവാഹിതരായ അമ്മമാര്‍ പോലും വീട്ടു ജോലി കൂടുതല്‍ ചെയ്യുന്നു

സിനിമ നടിയുടെ വസ്ത്രം ഉയര്‍ത്തുന്ന ശരിയായ പ്രശ്നം

അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉയര്‍ത്തുന്ന ശരിയായ പ്രശ്നം

230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേ‍ഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍

ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍

അമേരിക്കയിലെ 20 - 44 വയസ് പ്രായമുള്ള ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ പകുതിപേര്‍ മോശം ഹൃദയ ആരോഗ്യമുള്ള സമയത്താണ് ഗര്‍ഭിണികളാകുന്നത് എന്ന് പഠനം കണ്ടെത്തി. മോശം ഹൃദയ ആരോഗ്യം അമ്മമാരേയും അവരുടെ കുട്ടികളേയും അപകടസ്ഥിതിയിലേക്ക് എത്തിക്കുന്നു. പ്രസവവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ നാലിലൊന്നും ഹൃദയത്തിന്റെ രോഗം കാരണം ഉണ്ടാകുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളാകുമ്പോള്‍ എല്ലാവരും കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടെങ്കിലും സ്വന്തം കുട്ടിയേയും (തങ്ങളെ തന്നെയും) സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ കാര്യം ഗര്‍ഭധാരണം നടക്കുന്നതിന് മുമ്പ് തന്നെ സ്വന്തം ഹൃദയത്തെ ആരോഗ്യത്തില്‍ കൊണ്ടുവരിയാണെന്ന … Continue reading ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍