ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

സര്‍ക്കാരിന്റെ National Crime Records Bureau (NCRB) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. അതായത് പ്രതിദിനം ശരാശരി 61 ആത്മഹത്യകള്‍. അല്ലെങ്കില്‍ ഓരോ 25 മിനിട്ടിലും ഒരു ആത്മഹത്യ. 2020 ല്‍ ഇന്‍ഡ്യയില്‍ രേഖപ്പെടുത്തി 153,052 ആത്മഹത്യകളുടെ 14.6% ആണ് വീട്ടമ്മമാരുടെ ആത്മഹത്യ. 50% ല്‍ അധികം ആത്മഹത്യകളും സ്ത്രീകളുടേതാണ്. കഴിഞ്ഞ വര്‍ഷവും വ്യത്യസ്ഥമല്ല. 1997 ല്‍ NCRB ഈ വിവരം ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ 20,000 ല്‍ അധികം … Continue reading ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു

രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ നാഴികക്കല്ലായ 1973 Roe v. Wade വിധിയെ മറികടക്കാന്‍ സാദ്ധ്യതയുള്ളതാണ് മിസിസിപ്പിയുടെ 15-ആഴ്ച ഗര്‍ഭഛിദ്ര നിരോധനം ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി. Roe v. Wade വിധിയെ മറികടന്നാല്‍ അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളും ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കും. ദശാബ്ദങ്ങളായി വലതുപക്ഷ സംഘങ്ങള്‍ ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. Amy Coney Barrett നേയും Brett Kavanaugh നേയും സുപ്രീം കോടതിയിലേക്ക് ട്രമ്പ് നിയോഗിച്ചതോടെ ആ ലക്ഷ്യത്തിന്റെ അടുത്ത് അവരെത്തി. പ്രധാന പങ്ക് വഹിച്ച ഒരു … Continue reading ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു

അമേരിക്കയില്‍ ഗര്‍ഭഛിദ്രം ആക്രമണത്തില്‍

ഗര്‍ഭഛിദ്ര അവകാശത്തിന് വലിയ വെല്ലുവിളിയായി, 15 ആഴ്ചയായതിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ തടയുന്ന മിസിസിപ്പിയിലെ ഗര്‍ഭഛിദ്ര നിയമത്തെ പിന്‍തുണക്കുന്നു എന്ന് സുപ്രീംകോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ബുധനാഴ്ച സൂചിപ്പിച്ചു. രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ, നാഴികക്കല്ലായ 1973 ലെ Roe v. Wade വിധിയുടെ അടിത്തറ തോണ്ടുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ് ഈ വിധി. 6-3 എന്ന യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി രണ്ട് മണിക്കൂറോളം വാദം നടത്തി. — സ്രോതസ്സ് democracynow.org | Dec 02, 2021

ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്

ലോകം മൊത്തം സ്ത്രീകള്‍ക്കെതിരെ മാരക അക്രമം വര്‍ദ്ധിച്ച് വരുകയാണ്. നവംബര്‍ 2020 ന് ബ്രിട്ടണിലെ സംഘടനയായ Femicide Census ഒരു ദശാബ്ദക്കാലത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അത് പ്രകാരം “പുരുഷ പങ്കാളിയോ മുമ്പത്തെ പങ്കാളിയോ നാല് ദിവസത്തില്‍ ഒരു സ്ത്രീ കൊലചെയ്യപ്പെടുന്നു.” പ്രണയബന്ധത്തിന് പുറത്തുള്ള കൊലപാതകങ്ങളെക്കൂടി കണക്കാക്കിയാല്‍ മൂന്ന് ദിവസത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്ന എന്ന തോതില്‍ ആ സംഖ്യ വര്‍ദ്ധിക്കുകയാണ്. സ്ത്രീകളുടെ നേരത്തെയുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം എന്ന് ആഗോളമായി തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൊലപാതകങ്ങളെ ഒറ്റപ്പെട്ട … Continue reading ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്

കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം

കഴിഞ്ഞ വര്‍ഷം Kenosha, Wisconsin ല്‍ നടന്ന വംശീയ നീതിക്കായുള്ള പ്രതിഷേധ സമരത്തിലെ രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും മൂന്നാമത്തെ ആളെ മുറിവേല്‍പ്പിക്കകയും ചെയ്ത കുറ്റതില്‍ നിന്ന് Kyle Rittenhouse നെ കുറ്റവിമുക്തനാക്കിയതിന് ശേഷം മറ്റൊരു സ്വയരക്ഷ അവകാശവാദത്തിന് വീണ്ടും ശ്രദ്ധ കിട്ടിയിരിക്കുകയാണ്. കറുത്ത കൌമാരക്കാരിയായ Chrystul Kizer ന് എതിരായി 2018 ല്‍ ലൈംഗിക ആള്‍ക്കടത്തുകാരനെ കൊന്നതിന്റെ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. 16 വയസ് … Continue reading കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം

ഇത് തെറ്റാണെന്ന് പറയുന്നതില്‍ എന്താണ് ഇത്ര വിഷമം

Complete remarks by Representative Alexandria Ocasio-Cortez during U.S. House Debate on Resolution to Censure Rep. Paul Gosar.

അമേരിക്കയിലെ ജനപ്രതിസഭയില്‍ സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ പ്രകടമാകുന്നു

ജനപ്രതിനിധി Alexandria Ocasio-Cortez നെ കൊല്ലുകയും പ്രസിഡന്റ് ബൈഡനെ ആക്രമിക്കുകയും ചെയ്യുന്ന അനിമേഷന്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Paul Gosar നെ അയാളെ ശാസിക്കും. ശാസിക്കല് തീരുമാനം ജനപ്രതിനിധി സഭയുടെ ശക്തമായ ശിക്ഷയാണ്. Committee on Oversight and Reform ല്‍ നിന്നും House Committee on Natural Resources നിന്നും Gosar നെ നീക്കം ചെയ്യാനുള്ള വോട്ടെടുപ്പും നടക്കും. — സ്രോതസ്സ് democracynow.org | Nov 17, 2021

ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

Brittney Poolaw നെ വിചാരണ ചെയ്ത് നാല് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചതിനെ National Association for Pregnant Women (NAPW) അപലപിച്ചു. ഒക്റ്റോബര്‍ 5 ന് Brittney Poolaw എന്ന 20 വയസുകാരിയായ ഒക്ലോഹോമയിലെ സ്ത്രീയെ 17 ആഴ്ച ആയ ഗര്‍ഭം അലസിയതിന് കൊലപാതകക്കുറ്റം എടുത്താണ് ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭം അലസല്‍ അനുഭവിച്ച അവര്‍ Comanche County Hospital ല്‍ ആരോഗ്യ സഹായത്തിന് പോയിരുന്നു. മാര്‍ച്ച് 17, 2020 ന് അവരെ … Continue reading ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു

ശരാശരി പ്രാചീന കാര്‍ഷിക സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ തുഴയല്‍ ചാമ്പ്യന്‍മാരായ സ്ത്രീകളേക്കാള്‍ ശക്തമായ കൈകള്‍ ഉണ്ടെന്ന് കൃഷിയുടെ ആദ്യത്തെ 6,000 വര്‍ഷങ്ങളില്‍ ജീവിച്ചിരുന്ന മദ്ധ്യ യൂറോപ്യന്‍ സ്ത്രീകളുടെ എല്ലുകള്‍ ആധുനിക കായികതാരങ്ങളുടേതുമായി താരതമ്യം ചെയ്യുന്ന ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. മണ്ണ് ഉഴുതുന്നത്, വിളകള്‍ കൈകൊണ്ട് കൊയ്യുന്നത്, ധാന്യങ്ങള്‍ പൊടിക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ ശാരീരിക കരുത്ത് കിട്ടിയത് എന്ന് University of Cambridge ലെ Department of Archaeology ന്റെ ഗവേഷകര്‍ പറയുന്നു. ഇതുവരെ പണ്ടത്തെ സ്വഭാവത്തിന്റെ … Continue reading പുരാതന സ്ത്രീകള്‍ക്ക് ഇന്നത്തെ ഉന്നത തുഴച്ചില്‍കാരേക്കാള്‍ ശക്തമായ കൈകളുണ്ടായിരുന്നു