സര്‍ക്കാരിന്റെ നയങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?

The Edward Snowden Interview Ron Paul Truth is treason in an empire of lairs.

Advertisements

സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി

National Security Agency ല്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന encrypted ഇമെയില്‍ സേവനം കഴിഞ്ഞ ദിവസം ആകസ്മികമായി അടച്ചുപൂട്ടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ വേണമെന്ന ആവശ്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടക്കുന്ന ഒരു നിയമ യുദ്ധത്തിനിടക്കാണിത്. Lavabit ന്റെ ഉടമസ്ഥനായ Ladar Levison പറഞ്ഞു, "അമേരിക്കന്‍ ജനങ്ങള്‍ക്കെതിരായ കുറ്റം ചെയ്യണോ അതോ Lavabit അടച്ചുപൂട്ടിക്കൊണ്ട് 10 വര്‍ഷത്തെ അദ്ധ്വാനം ഉപേക്ഷിക്കുക എന്ന വിഷയത്തില്‍ വിഷമകരമായ തീരുമാനം എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്." ഈ തീരുമാനത്തിലെത്തിയ … Continue reading സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി

ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു

സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. "വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് ... നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു," മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം … Continue reading ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു

ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

പുതിയ കൂട്ടം സ്നോഡന്റെ രേഖകള്‍ The Intercept പ്രസിദ്ധീകരിച്ചു. Signals Intelligence Directorate ല്‍ നിന്നുള്ള ആഭ്യന്തര വിവരങ്ങളില്‍ ഒരു രഹസ്യാന്വേഷണ പ്രോഗ്രാമും ഉള്‍പ്പെടുന്നു. മുമ്പ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഉള്‍പ്പെടാത്തതാണ് അത്. NSA, ഇറാഖിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഇന്റര്‍നെറ്റ കഫേകളെ ലക്ഷ്യം വെക്കുന്ന MASTERSHAKE എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്. MASTERSHAKE ഉപയോഗിച്ച് രഹസ്യാന്വേഷണം നടത്തുന്ന കഫേയിലെ ഏത് കസേരയില്‍ ഏത് വ്യക്തിയാണ് ഇരിക്കുന്നത് എന്ന് വരെ കൃത്യമായി രഹസ്യാന്വേഷകന് അറിയാന്‍ കഴിയും. … Continue reading ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

2013 ല്‍ എഡ്‌വേഡ് സ്നോഡന് കുടുംബങ്ങള്‍ നല്‍കിയ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു

NSA whistleblower ആയ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്ത ഹോങ്കോങ്ങിലെ മൂന്ന് കുടുംബങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഈ കുടുംബങ്ങള്‍ കൊടുത്ത രാഷ്‌ട്രീയാഭയ അപേക്ഷ തള്ളിയതിനാലാണ് ഇത്. ഹോങ്കോങ്ങ് അധികൃതര്‍ ബോധപൂര്‍വ്വം ഈ മൂന്ന് കുടുംബങ്ങളെ ലക്ഷ്യം വെച്ച് immigration screening നടത്തി എന്ന് അവരുടെ വക്കീല്‍ പറയുന്നു. — സ്രോതസ്സ് democracynow.org