ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

പുതിയ കൂട്ടം സ്നോഡന്റെ രേഖകള്‍ The Intercept പ്രസിദ്ധീകരിച്ചു. Signals Intelligence Directorate ല്‍ നിന്നുള്ള ആഭ്യന്തര വിവരങ്ങളില്‍ ഒരു രഹസ്യാന്വേഷണ പ്രോഗ്രാമും ഉള്‍പ്പെടുന്നു. മുമ്പ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഉള്‍പ്പെടാത്തതാണ് അത്. NSA, ഇറാഖിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഇന്റര്‍നെറ്റ കഫേകളെ ലക്ഷ്യം വെക്കുന്ന MASTERSHAKE എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്. MASTERSHAKE ഉപയോഗിച്ച് രഹസ്യാന്വേഷണം നടത്തുന്ന കഫേയിലെ ഏത് കസേരയില്‍ ഏത് വ്യക്തിയാണ് ഇരിക്കുന്നത് എന്ന് വരെ കൃത്യമായി രഹസ്യാന്വേഷകന് അറിയാന്‍ കഴിയും. … Continue reading ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

2013 ല്‍ എഡ്‌വേഡ് സ്നോഡന് കുടുംബങ്ങള്‍ നല്‍കിയ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു

NSA whistleblower ആയ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്ത ഹോങ്കോങ്ങിലെ മൂന്ന് കുടുംബങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഈ കുടുംബങ്ങള്‍ കൊടുത്ത രാഷ്‌ട്രീയാഭയ അപേക്ഷ തള്ളിയതിനാലാണ് ഇത്. ഹോങ്കോങ്ങ് അധികൃതര്‍ ബോധപൂര്‍വ്വം ഈ മൂന്ന് കുടുംബങ്ങളെ ലക്ഷ്യം വെച്ച് immigration screening നടത്തി എന്ന് അവരുടെ വക്കീല്‍ പറയുന്നു. — സ്രോതസ്സ് democracynow.org

ട്രമ്പ് ‘വെറും പ്രസിഡന്റ് മാത്രമാണ്’

മുമ്പത്തെ National Security Agency (NSA) കരാറുകാരനും whistleblower ഉം ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് Stockholm ല്‍ നടന്ന ഇന്റര്‍നെറ്റ് കോണ്‍ഫെറന്‍സില്‍ അഭിപ്രായം പറഞ്ഞു. “ട്രമ്പ് വെറും പ്രസിഡന്റ് മാത്രമാണ്. അത് പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. എന്നാല്‍ അത്തരം ധാരാളം സ്ഥാനങ്ങളിലൊന്ന് മാത്രം.“ വിവരങ്ങള്‍ ചോര്‍ത്തിയതിന് Espionage Act പ്രകാരം അമേരിക്ക അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് സ്നോഡന്‍. അമേരിക്കയിലെ പൊതുജനങ്ങളെ NSA രഹസ്യാന്വേഷണം നടത്തുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. … Continue reading ട്രമ്പ് ‘വെറും പ്രസിഡന്റ് മാത്രമാണ്’

സ്നോഡന് ജര്‍മ്മന്‍ പൌരന്‍മാരുടെ ‘Glass of Reason’ അവാര്‍ഡ്

മുമ്പത്തെ US National Security Agency (NSA) കരാറുകാരനായ എഡ്‌വേര്‍ഡ് സ്നോഡന് Kassel എന്ന ജര്‍മ്മന്‍ നഗരത്തിലെ പൌരന്‍മാര്‍ നല്‍കുന്ന Glass of Reason അവാര്‍ഡ് ലഭിച്ചു. "ധീരതയോടെ, competence ഉം യുക്തിയോടും കൂടെ ബോധപൂര്‍വ്വമായ തീരുമാനം എടുക്കുകയും തന്റെ ജീവിതത്തേക്കാളും സുരക്ഷയേക്കാളും വലിയ കാര്യത്തിന് വേണ്ടി അവ ബലികൊടുത്തു." ജ്ഞാനോദയ ആശയത്തിന് വേണ്ടി സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി Kassel ലെ നഗരവാസികള്‍ 1990 ല്‍ തുടങ്ങിയതാണ് ഈ അവാര്‍ഡ്. — സ്രോതസ്സ് sputniknews.com

കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു

മോസ്കോ വിമാനത്താവളത്തില്‍ നിന്ന് വരുന്ന എഡ്‌വേര്‍ഡ് സ്നോഡനെ പിടികൂടി അമേരിക്കയിലേക്ക് അയക്കാനായി അമേരിക്കന്‍ Rendition വിമാനത്തെ ജൂണ്‍ 2013 ന് കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തി എന്ന് നിയമ വകുപ്പില്‍ നിന്ന് രേഖകള്‍ ശേഖരിച്ച ശേഷം ഓണ്‍ലൈന്‍ മാധ്യമമായ Denfri.dk റിപ്പോര്‍ട്ട് ചെയ്തു. രജിസ്ട്രേഷന്‍ നമ്പര്‍ N977GA ആയ ഒരു Gulfstream സ്വകാര്യ വിമാനം റഷ്യയുടെ ദിശയിലേക്ക് പോകുന്നതായി സ്കോട്ട്‌ലാന്റിലെ plane spotters ഡന്‍മാര്‍ക്കിന് സമീപപ്രദേശത്ത് കണ്ടു എന്ന കാര്യത്തെകുറിച്ച് 2014 വേനല്‍കാലത്ത് വാര്‍ത്തയുണ്ടായിരുന്നു.. സ്നോഡന്‍ ഡന്‍മാര്‍ക്കില്‍ … Continue reading കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു