അദാ കൊളൌ

https://vimeo.com/ondemand/adaformayor

Advertisements

സ്പെയിനിലെ വിദ്യാഭ്യാസ രംഗത്തിന്റെ 85% സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

പൊതുരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ സ്പെയിനിലെ 40 ല്‍ അധികം നഗകങ്ങളിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും സമരം ചെയ്തു. “executive orders മുഖാന്തരം സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ മാറ്റം വരുത്താന്‍ പിന്‍വാതിലിലൂടെ നടത്തുന്ന നിരന്തരമയ ആക്രമണത്തെ ചെറുക്കുവാനും, വിദ്യാഭ്യാസ സമൂഹത്തിന്റെ പങ്കാളിത്തത്തെ പരിഹസിക്കുന്ന, വിശേഷഭാഗ്യം ഇല്ലാത്ത കുടുംബങ്ങളെ പിന്‍തള്ളുന്ന മാതൃക രൂപീകരിക്കുന്നതിനെ തടയാനും,” ആണ് സമരം നടത്തുന്നതെന്ന് സമരക്കാര്‍ പത്രപ്രസ്ഥാവനയില്‍ പറയുന്നു. Mario Rajoyയുടെ യാഥാസ്ഥിതിക സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ ഈ വര്‍ഷം രണ്ടാമതാണ് ഇത്തരം [...]

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ [...]

സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ [...]

സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെ എതിര്‍ക്കുത് മാഡ്രിഡില്‍ വിജയിച്ചു

പൊഡേമോസിന്റെ പിന്‍താങ്ങലുള്ള grassroots കൂട്ട് കക്ഷിയായ Ahora Madrid ന്റെ Manuela Carmena മാഡ്രിഡ്ഡില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാലും സോഷ്യലിസ്റ്റുകളുമായി സംഖ്യം ചേര്‍ന്ന് അടുത്ത മേയറാകും എന്ന കാര്യം ഉറപ്പാണ്. Carmena വിരമിച്ച ജഡ്ജിയാണ്. അവര്‍ മുമ്പ് സ്പെയിനിലെ രഹസ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. ഏകാധിപതി ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ (Francisco Franco) ഭരണകാലത്ത് attorney യായി ജോലി ചെയ്യുമ്പോള്‍ തൊഴിലാളി വിരുദ്ധനയങ്ങളെ അവര്‍ എതിര്‍ത്തിരുന്നു. സ്പെയിനിലെ രണ്ട് വലിയ നഗരങ്ങള്‍ grassroots സ്ത്രീകളെ വിജയിപ്പിച്ചിരിക്കുകയാണ്. സ്പെയിനിലെ പ്രധാന [...]

ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ

സ്പെയിനില്‍ കുടിയൊഴുപ്പിലിനെ എതിര്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകയെ ബാഴ്സിലോണയുടെ മേയറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവിടെ ഭരണം നടത്തിയിരുന്ന People’s Partyക്ക് വമ്പന്‍ തോല്‍വി കിട്ടി. ഇന്‍ഡിഗ്നാഡോസ് (Indignados) അല്ലെങ്കില്‍ 15-M Movement എന്ന് വിളിക്കുന്ന സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ് Platform for People Affected by Mortgages എന്ന സംഘത്തിന്റെ സഹസ്ഥാപകയായ Ada Colau. ബാങ്കുകള്‍ക്ക് പിഴയിടുകയും, കുടിയൊഴുപ്പില്‍ തടയുകയും, ജനങ്ങളുടെ ഭവന പരിപാടികള്‍ വികസിപ്പിക്കുയും, ഏറ്റവും കുറഞ്ഞ മാസ ശമ്പളം $670 ഡോളറായും, utility കമ്പനികളെക്കൊണ്ട് [...]

€10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍ വാങ്ങി അസംതൃപ്തിയുടെ കൊയ്ത്തുകാലത്തിനായി സ്പെയിന്‍ തയ്യാറാവുന്നു

അസംതൃപ്തിയുടെ കൊയ്ത്തുകാലം നേരിടാനായി സ്പെയിനിലെ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. അവിടെ പ്രതിഷേധ സംഘങ്ങള്‍ മുന്നൊരുക്കുക്കങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സേന €10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍(riot gear) വാങ്ങി. ജൂണ്‍ മുതലാണ് ആഭ്യന്തരവകുപ്പ് ഈ ഉപകരണങ്ങള്‍ വാങ്ങാനുള്ള നാല് കരാര്‍ ഒപ്പുവെച്ചത്. പണ്ട് സ്പെയിനിലെ ഏകാധിപത്യ സര്‍ക്കാര്‍ ഉപയോഗിച്ചതിന് ശേഷം പിന്നീട് കണ്ടിട്ടില്ലാത്ത ജല പീരങ്കി ഘടിപ്പിച്ച പുതിയ ട്രക്ക് അതില്‍ ഉള്‍പ്പെടും. — സ്രോതസ്സ് theguardian.com

സ്പെയിന്‍ 2008 ല്‍ 3GW ല്‍ അധികം ശേഷിയുള്ള സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

3.1 ഗിഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ മൊത്തത്തില്‍ സ്ഥാപിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചതായി National Energy Commission (CNE) അറിയിച്ചു. ഏകദേശം 3.75 gigawatts ഇത് വരെ അവിടെ സ്ഥാപിച്ചിട്ടുണ്ട്. 3.1 ഗിഗാവാട്ട് എന്നത് ഏകദേശ വിവരമാണ്. ശരിക്കുള്ള ശേഷി ഇതിലും കൂടുതലായിരിക്കും. - from greentechmedia

PS10 സൗരോര്‍ജ്ജ നിലയം

തെക്കന്‍ സ്പെയിനിലെ മരുഭൂമിയില്‍, Seville ല്‍ നിന്ന് 20 മൈല്‍ മാറി, 1,000 ല്‍ അധികം കണ്ണാടികള്‍ ശ്രദ്ധാപൂര്‍വ്വം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ പകുതി വലുപ്പമാണ് ഓരോന്നിനും. അതുകൊണ്ട് adjustments ന് സമയമെടുക്കും. എന്നാല്‍ അവ ഏതാനും ആഴ്ച്ചകൊണ്ട് ശരിയാവും. അന്ന് പുനരുത്പാദിതോര്‍ജ്ജ രംഗത്തം വലിയൊരു കുതിപ്പാവും ഉണ്ടാകുക. ഈ കണ്ണാടികള്‍ ലോകത്തിലെ ഏറ്റവും വലിയ സൗര ഗോപുര താപനിലയത്തിന്റേതാണ്. ഇവിടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ഗോപുരത്തിന് മുകളിലുള്ള ജലത്തെ അത്യധികം (superheat) ചൂടാക്കുന്നു. 20MW ശേഷിയുള്ള [...]

എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

ഊര്‍ജ്ജ ഉപഭോഗം കുറക്കാനും ദശലക്ഷക്കണക്കിന് യൂറോയുടെ എണ്ണ ഇറക്കുമതി കുറക്കാനും വേണ്ടി സ്പെയിന്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിലേക്ക് കുറക്കുന്നു. കൂടാതെ ഒരു ദശലക്ഷം കുറഞ്ഞ ഊര്‍ജ്ജമിപയോഗിക്കുന്ന ബള്‍ബുകളും ഉപയോഗിക്കും. ഇതുവഴി 2014 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി 10% കുറച്ച് പ്രതിവര്‍ഷം 440 ബാരലായി കഴിയുകയും അതുവഴി £325 കോടി പൌണ്ട് ലാഭിക്കാനും കഴിയുമെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ കരുതുന്നു. വേനല്‍ക്കാലത്ത് പൊതു കെട്ടിടങ്ങളിലെ ശീതീകരണി 26C ഡിഗ്രില്‍ താഴെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അതു പോലെ [...]