മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു

കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ വ്യക്തിപരമായ ഡാറ്റാ ഉപയോഗിച്ചത് വഴി മൈക്രോസോഫ്റ്റ് ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു. Dutch Data Protection Authority (DPA) നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ചും അത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതും ഉപയോക്താക്കളെ മുന്നേ അറിയിച്ചിരുന്നില്ല. അതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതില്‍ ശരിയായ അനുമതി നല്‍കാന്‍ കഴിഞ്ഞില്ല. കമ്പനി സ്ഥിരമായി ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും വെബ് ഉപയോഗ സ്വഭാവം നിരീക്ഷിക്കുകയും ചെയ്യുന്നു. [...]

Advertisements

നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനാകുമോ?

തങ്ങളുടെ ഡിജിറ്റല്‍ കാല്‍പ്പാടിനെക്കുറിച്ചും ദിവസവും അത് കൊയ്തെടുത്ത്, വാണിജ്യം നടത്തി, വില്‍ക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ചും വളരെ കുറച്ച് ആളുകള്‍ക്കേ ബോദ്ധ്യമുള്ളു. ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന തങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ നിയന്ത്രത്തെക്കുറിച്ച് ബോധമില്ലാതെയാണ് മിക്ക ആളുകളും സാമൂഹ്യമാധ്യമ സേവനങ്ങളും ആപ്പുകള്‍ ഇഷ്ടപ്പെടുന്നത്. ഡിജിറ്റല്‍ ജീവിതം എന്നത് സാധാരണ കാര്യമായിരിക്കുകയും ആളുകള്‍ അവരുടെ സ്വകാര്യതയെക്കുറിച്ച് ബോധമില്ലാത്തവരും ആയിരിക്കുന്ന ഈ 21ആം നൂറ്റാണ്ടില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം എന്താണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഒരു പ്രോജക്റ്റ് തുടങ്ങി. The Glass Room എന്നാണ് [...]

ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്

അമേരിക്കയിലെ തൊഴില്‍ അപേക്ഷകരുടെ അപേക്ഷ യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഫെഡറല്‍ ഡാറ്റാ സിസ്റ്റം E-Verify ഉപയോഗിക്കുന്നു. അത് പ്രവര്‍ത്തിപ്പിക്കുന്നത് U.S. Department of Homeland Security (DHS), U.S. Citizenship and Immigration Services (USCIS), U.S. Social Security Administration (SSA) എന്നിവരാണ്. ഇതുവരെ സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ E-Verify ചെയ്യേണ്ട കാര്യമില്ലായിരുന്നു. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സിസ്റ്റത്തിലെ സ്വകാര്യതയും കൃത്യതയേയും പ്രശ്നമായിരിക്കുന്ന അവസരത്തില്‍ E-Verify രാജ്യം മൊത്തം [...]

അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച

കോര്‍പ്പറേറ്റുകളുടേയും ഉപഭോക്താക്കളുടേയും sensitive ഡാറ്റയുടെ വന്‍ ശേഖരം പൊതുജനത്തിന്, ലോകത്തെ ഏറ്റവും വലിയ മാനേജുമെന്റ് കമ്പനികളിലൊന്നായ Accenture തുറന്നുകൊടുത്തു. highly sensitive decryption keys ഉം passwords ഉം ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന കുറഞ്ഞത് നാല് ക്ലൌഡ് സംഭരണികളാണ് പാസ്‌വേഡ് സംരക്ഷണമില്ലാതെ സാങ്കേതിക ഭീമന്‍ തുറന്നിട്ടത്. Amazon S3 storage സേവനത്തിലാണ് അവ സ്ഥാപിച്ചിരുന്നത്. secret API data, authentication credentials, certificates, decryption keys, customer information തുടങ്ങി GB കണക്കിന് ഡാറ്റ അവയിലുണ്ടായിരുന്നു. തുറന്നിട്ടിരുന്ന ഡാറ്റയില്‍ [...]

Equifax ന്റെ 1.52 കോടി ബ്രിട്ടീഷ് രേഖകള്‍ നഷ്ടപ്പെട്ടു

നാല് ലക്ഷം ബ്രിട്ടീഷുകാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിച്ചുകൊണ്ടു പോയി എന്ന് കഴിഞ്ഞ മാസം അമേരിക്കയിലെ credit score agency ആയ Equifax സമ്മതിച്ചിരുന്നു. ആ സംഖ്യ അവര്‍ ഈ ആഴ്ച പുതുക്കിയിട്ടുണ്ട്. 1.52 കോടി ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് പുതിയ കണക്ക്. ഈ പ്രശ്നം അനുഭവിച്ച അമേരിക്കക്കാരുടെ എണ്ണം 14.55 കോടിയാണ്. ഈ പ്രശ്നത്തിന്റെ ബ്രിട്ടണിലെ സ്ഥിതിതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. — സ്രോതസ്സ് theregister.co.uk 2017-10-12

വീണ്ടും നടന്ന വിവര ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ നികുതി ചോര്‍ന്നു എന്ന് Equifax പറയുന്നു

കഴിഞ്ഞ മാര്‍ച്ചില്‍ സുരക്ഷാ പിഴവ് കാരണം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit monitoring company ആയ Equifax സമ്മതിച്ചിരുന്നു. ഈ ചോര്‍ച്ച ഈ മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 14.3 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവുമായി ബന്ധമില്ലാത്തതാണ്. പുതിയ ചോര്‍ച്ചയില്‍ ജോലിക്കാരുടെ നികുതി രേഖകളാണുള്‍പ്പെട്ടിരിക്കുന്നത്. വ്യക്തിത്വ മോഷ്ടാക്കള്‍ കള്ള നികുതി റിട്ടേണ്‍സ് കൊടുത്ത് നികുതി റീഫണ്ട് മോഷ്ടിക്കാതിരിക്കാന്‍ ആളുകള്‍ റിട്ടേണ്‍സ് ഫയല്‍ വേഗം ചെയ്യാന്‍ തിരക്കാണ്. ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ Equifax കൊടുക്കേണ്ട നഷ്ടപരിഹാരം [...]

കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ സ്വകാര്യ വേണ്ടൂ എന്ന കേന്ദ്രത്തിന്റെ വാദം സുപ്രീം കോടതിയെ ഞെട്ടിച്ചു

9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിലെ വാദത്തിന്റെ അവസാന ദിവസത്തെ ചുരുക്കം ഇന്‍ഡ്യയില്‍ സ്വകാര്യതക്ക് മൌലികമായ അവകാശമുണ്ടോ എന്ന ചോദ്യത്തെ തീര്‍പ്പാക്കാനുള്ള വാദം 9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചില്‍ കഴിഞ്ഞിരിക്കുകയാണ്. നാല് ആഴ്ച കഴിഞ്ഞ് കോടതി സ്വകാര്യത മൌലികമായ അവകാശമുണ്ടോ എന്നതിനെക്കുറിച്ചുള്ള വിധി പ്രഖ്യാപിക്കും. സുപ്രീം കോടതി സ്വകാര്യത മൌലികമായ അവകാശമായി കണക്കാക്കരുത് എന്നാണ് സര്‍ക്കാരിന്റെ അഡ്വൊക്കേറ്റ്‌ വീണ്ടും ശഠിക്കുന്നത്. സ്വകാര്യത എന്നത് വളരെ കുറച്ച് വരുന്ന സമ്പന്നരെ മാത്രം ബാധിക്കുന്ന പ്രമാണിവര്‍ഗ്ഗ ആശയമാണെന്നും അതും കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കേ [...]

ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

"ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല," എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു. എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി. Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് [...]

രഹസ്യാന്വേഷണത്തിന്റെ സുവര്‍ണ്ണ കാലത്ത് Encryption ചെയ്യാനുള്ള അവകാശത്തെ UNESCO പിന്‍തുണക്കുന്നു

മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ Encryption നെക്കുറിച്ചൊരു റിപ്പോര്‍ട്ട് United Nations Economic, Scientific and Cultural Organisation (UNESCO) പ്രസിദ്ധീകരിച്ചു. “മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയില്‍ cryptographic രീതികള്‍ വ്യക്തികള്‍ക്ക് ശക്തി നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിവരം, ആശയവിനിമയം, computing എന്നീ കാര്യങ്ങളില്‍ അവ സംരക്ഷണം നല്‍കുന്നു. ഈ സ്വഭാവതതില്‍ വിവരങ്ങളുടേയും ആശയവിനിമയത്തിന്റേയും confidentiality, privacy, authenticity, availability, integrity, anonymity എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് ip-watch.org