പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി

റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

“സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% ആയിരുന്നു. ഇന്‍ഡ്യന്‍ സ്വകാര്യ മേഖലക്ക് കളിക്കാന്‍ പറ്റിയ നല്ല ഒരു മേഖലയാണിത്,” 80 വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ അംബാനി പറഞ്ഞു.

landing platform dock, anti submarine warfare, shallow water craft ഉള്‍പ്പടെ Rs. 30,000 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറിനുള്ള ലേലത്തിനാണ് Reliance Defence അപേക്ഷ കൊടുത്തിരിക്കുന്നത്.

Rs. 90,000 കോടി രൂപക്ക് രണ്ട് വിമാന വാഹിനി കപ്പലുകള്‍ പണിയാനും 1.2 ലക്ഷം കോടി രൂപക്ക് 12 മുങ്ങിക്കപ്പലുകള്‍ പണിയാനും വേണ്ടി Reliance Defence ലേലത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. Rs. 30,000 കോടി രൂപക്ക് അടുത്ത തലമുറ മിസൈല്‍ കപ്പലുകള്‍, അടുത്ത തലമുറ corvette ഉം ഈ വര്‍ഷം പണിയാന്‍ റിലയന്‍സ് പദ്ധതിയിടുന്നു. Make in India, Skill India തുടങ്ങിയ നയങ്ങളുടെ ഭാഗമായാണ് റിലയന്‍സിന്റെ പ്രതിരോധ രംഗത്തേക്കുള്ള പ്രവേശനം.

Dassault Reliance Aerospace Ltd എന്ന 51: 49 JV ആയി ശൂന്യാകാശ വ്യോമയാന രംഗത്തും Reliance Defence പ്രവര്‍ത്തിക്കുന്നു. Rafael 36 ന്റെ കരാര്‍ മറികടക്കുകയാണ് പദ്ധതി. ഇന്‍ഡ്യയുടെ പ്രതിരോധ ബഡ്ജറ്റ് പ്രതിവര്‍ഷം Rs. 2.6 ലക്ഷം കോടി രൂപയാണ്.

— സ്രോതസ്സ് thehindu.com by Piyush Pandey

പ്രതിരോധം സ്വകാര്യ ബിസിനസ് ആകുമ്പോള്‍ തര്‍ക്കവും യുദ്ധവും വര്‍ദ്ധിക്കും. കാരണം ഈ സ്വകാര്യകമ്പനികള്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ആയുധങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചെങ്കിലേ മതിയാവൂ. അമേരിക്ക അത് തെളിയിച്ചതാണ്.

അനാവശ്യമായ യുദ്ധങ്ങളില്‍ നമ്മുടെ പട്ടാളക്കാര്‍ കൊല്ലപ്പെടാന്‍ പോകുകയാണ്. പ്രതിരോധത്തിന്റെ സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കുക. പട്ടാളക്കാരുടെ കുടുംബങ്ങളും ജനങ്ങളും അതിനായി ഒത്തുചേരുക.

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 72,500 കോടിരൂപയാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില്‍ 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്‍ഷം സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള്‍ കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല്‍ നിന്ന് 11,000 കോടി രൂപാ ബഡ്ജറ്റ് ചെയ്തിട്ടുണ്ട്. — PTI

— സ്രോതസ്സ് thehindu.com

ആളുകളെ തമ്മിലടിപ്പിക്കുക, പിന്നെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക

റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd (GRSE) തുടങ്ങിയ കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നു എന്ന് കമ്പനി പറഞ്ഞു.

— സ്രോതസ്സ് thehindu.com

പ്രതിരോധം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍, യുദ്ധത്തിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയും, അമേരിക്കയിലേത് പോലെ യുദ്ധം ലാഭത്തിന് വേണ്ടിയാവും.
റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. നമ്മുടെ പട്ടാളക്കാരെ രക്ഷിക്കുക.

ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി

മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു.

— സ്രോതസ്സ് telesurtv.net

സ്പെയിനിലെ വിദ്യാഭ്യാസ രംഗത്തിന്റെ 85% സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

പൊതുരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ സ്പെയിനിലെ 40 ല്‍ അധികം നഗകങ്ങളിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും സമരം ചെയ്തു. “executive orders മുഖാന്തരം സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ മാറ്റം വരുത്താന്‍ പിന്‍വാതിലിലൂടെ നടത്തുന്ന നിരന്തരമയ ആക്രമണത്തെ ചെറുക്കുവാനും, വിദ്യാഭ്യാസ സമൂഹത്തിന്റെ പങ്കാളിത്തത്തെ പരിഹസിക്കുന്ന, വിശേഷഭാഗ്യം ഇല്ലാത്ത കുടുംബങ്ങളെ പിന്‍തള്ളുന്ന മാതൃക രൂപീകരിക്കുന്നതിനെ തടയാനും,” ആണ് സമരം നടത്തുന്നതെന്ന് സമരക്കാര്‍ പത്രപ്രസ്ഥാവനയില്‍ പറയുന്നു. Mario Rajoyയുടെ യാഥാസ്ഥിതിക സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ ഈ വര്‍ഷം രണ്ടാമതാണ് ഇത്തരം ഒരു സമരം നടക്കുന്നത്.

— സ്രോതസ്സ് telesurtv.net

‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു

ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്ത് ഫലങ്ങള്‍ കൊയ്യുക എന്ന കാര്യം സത്യമായത് Bharti Airtel ന്റെ കാര്യത്തിലാണ്. അവര്‍ ആദ്യത്തെ payments bank (Airtel Payments Bank Ltd) രാജസ്ഥാനില്‍ തുടങ്ങി.

തുടക്കമെന്ന നിലയില്‍ രാജസ്ഥാനിലെ 10,000 Airtel കടകളില്‍ ഉപഭോക്താക്കള്‍ക്ക് 7.25% പലിശ നിരക്കുള്ള savings account തുറക്കാം.

കഴിഞ്ഞ വര്‍ഷം Airtel Payments Bank ഉള്‍പ്പടെ 11 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പരിപാടി ഇത്തരം കമ്പനികള്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നത്.

Payments banks ന് ₹1 ലക്ഷം രൂപയാണ് നിക്ഷേപമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ തുക. ക്രഡിറ്റ് കാര്‍ഡോ, ലോണോ കൊടുക്കാന്‍ പറ്റില്ല എന്ന് RBI പറയുന്നു. current account ഉം savings accounts ഉം മാത്രമായിരിക്കും അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്.

— സ്രോതസ്സ് thehindubusinessline.com

എല്ലാം well planed ആയിരുന്നു എന്ന് മോഡിയും BJP യും പറയുന്നത് ഇതുകൊണ്ടാണ്. എന്തൊക്കെ എപ്പോഴൊക്കെ ചെയ്യണമെന്ന് വ്യക്തമായി ഒരു വര്‍ഷത്തിന് മുമ്പ് തന്നെ അവര്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ അത് ജനത്തെ ഉദ്ദേശിച്ചല്ല എന്ന് മാത്രം. എന്നാലും ജനത്തെ അവഗണിക്കുന്നില്ല. പട്ടിയെ കാറിടിച്ചാല്‍ നമുക്ക് ദുഖമുണ്ടാവുമല്ല. അതുപോലെ ജനത്തിന്റെ കഷ്ടപ്പാടില്‍ ദുഖമുണ്ട്.

ഫ്ലിന്റ് കഷ്ടപ്പെടുന്നു, മിഷിഗണില്‍ സെസ്റ്റ്‌ലെ ജല സ്വകാര്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നു

കുപ്പിവെള്ള ഭീമനായ നെസ്റ്റ്‌ലെയുടെ (Nestlé) പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലം മൂന്നിരട്ടിയാക്കാനുള്ള പദ്ധതിക്ക് മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. കഷ്ടപ്പെടുന്ന സമൂഹമായ ഫ്ലിന്റില്‍(Flint) നിന്ന് വെറും 193 കിലോമീറ്റര്‍ അകലെയുള്ള Ice Mountain പ്ലാന്റില്‍ നിന്നാണ് നെസ്റ്റ്‌ലെ ഇത് ചെയ്യുന്നത്.

“മിഷിഗണ്‍ പരിസ്ഥിതി വകുപ്പിനോട് Evart ന് വടക്കുള്ള നിലയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 567 ലിറ്റര്‍ എന്ന തോതില്‍ നിന്ന് 1514 ലിറ്റര്‍ എന്ന തോതിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് Nestlé Waters North America അനുമതി ചോദിച്ചു,” എന്ന് MLive കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നെസ്റ്റ്‌ലെയും മറ്റ് കുപ്പിവെള്ള കമ്പനികളും ധാരാളം സമൂഹങ്ങളെ അവരുടെ കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം വഴി കഷ്ടപ്പെടുന്ന മിഷിഗണിലെ കാര്യം പ്രത്യേകിച്ചും കത്തുന്നതാണ്. കാരണം അവിടെ പൌരന്‍മാര്‍ ഒരു വര്‍ഷമായി കുടിവെള്ളത്തിലെ ഇയ മലിനീകരണത്തിന്റെ ദുരന്തം അനുഭവിക്കുന്നു. ദ്രവിച്ച പൈപ്പുകള്‍ മാറുന്നതില്‍ സര്‍ക്കാര്‍ എടുക്കുന്ന കാലതാമസം കാരണം കുടിക്കാനും, ശുദ്ധീരണത്തിനും, ആഹാരം പാചകം ചെയ്യാനും, കുളിക്കാനും ഒക്കം ഫ്ലിന്റിലെ മിക്ക ആളുകളും ഇപ്പോഴും കുപ്പിവെള്ളം വാങ്ങിക്കുകയാണ്.

— സ്രോതസ്സ് commondreams.org

12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 12ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. ഇത്തരത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരം ലേലം നടത്തുന്നസമയത്ത് വെളിപ്പെടുത്താമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫാക്ട് അടക്കം 32 പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നിതിആയോഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് 12 സ്ഥാപനങ്ങളെ ആദ്യഘട്ടമായി തെരഞ്ഞെടുത്തത്.

നഷ്ടത്തിലുള്ള 26 പൊതുമേഖലാസ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടാനും നിതിആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടാനുള്ളവയുടെ പട്ടികയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ഇപ്പോള്‍ നടത്തുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇപ്പോള്‍ ഓഹരിവില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നും ഓരോന്നിലെയും സ്ഥിതി പരിശോധിച്ച് ഭാവിപരിപാടി തീരുമാനിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

ഇക്കൊല്ലം ഓഹരിവില്‍പ്പന വഴി 20,500 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഓഹരിവില്‍പ്പന നടത്തിയിരുന്നു. അതിലേക്കുള്ള തിരിച്ചുപോക്കാണ് മോഡിസര്‍ക്കാര്‍ നടത്തുന്നത്. ഫാക്ടിനുപുറമെ എയര്‍ ഇന്ത്യ, ചെന്നൈ പെട്രോളിയം, മദ്രാസ് ഫെര്‍ട്ടിലൈസര്‍, ഭാരത് പമ്പ് ആന്‍ഡ് കമ്പ്രസേഴ്സ്, ടയര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ശുപാര്‍ശചെയ്തിട്ടുണ്ട്. ധനമന്ത്രിയാണ് ഓഹരിവില്‍പ്പനയ്ക്കുള്ള സ്ഥാപനങ്ങളെ കണ്ടെത്താന്‍ നിതി ആയോഗിനെ ചുമതലപ്പെടുത്തിയത്. 76 പൊതുമേഖലാസ്ഥാപനങ്ങളെക്കുറിച്ചാണ് നിതി ആയോഗ് അധ്യക്ഷന്‍ അരവിന്ദ് പനഗരിയ പ്രധാനമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പണം മുടക്കി പുനരുജ്ജീവന പാതയില്‍ എത്തിച്ചശേഷം സ്വകാര്യവല്‍ക്കരിക്കാനും നിര്‍ദേശമുണ്ട്.

— സ്രോതസ്സ് deshabhimani.com

ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു

ഹൊണ്ടൂറസിലെ രണ്ടാമത്തെ വലിയ നഗരമായ San Pedro Sula ല്‍ പുതിയതായി പണിഞ്ഞ ഹൈവേയില്‍ ചുങ്കം പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന 200 പേരില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുമ്പത്തെ പ്രസിഡന്റ് മാനുവല്‍ സലായായും ആ ജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തെ പുതിയ ഹൈവേ ചുങ്കത്തിനെതിരായ 8 സ്ഥലത്ത് ഒരേ സമയം നടന്ന പ്രതിഷേധത്തിലൊന്നായിരുന്നു ഇത്. public-private പദ്ധതി പ്രകാരമാണ് ഈ ചുങ്കാലയങ്ങള്‍ (tolls). ചുങ്കാലയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ കടന്നുപോകാന്‍ അവര്‍ 20 lempiras (ഒരു ഡോളറിനടുത്ത്) ഈടാക്കുന്നു. ഈ രാജ്യത്തിലെ പ്രതിശീര്‍ഷ വരുമാനം $US200 ഡോളറാണ്.

— സ്രോതസ്സ് telesurtv.net