ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017

കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്. 2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന [...]

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളോടൊപ്പം നില്‍ക്കൂ മ്യൂനിക്കേ!

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളിലേക്ക് ഒരു മാറ്റത്തിന് മ്യൂനിക് നഗരസഭ തയ്യാറാവുന്നു. അതൊരു തെറ്റായ നടപടിയാണെന്ന് ഞങ്ങള്‍ കരുതുന്നു. ആ തീരുമാനം പുന പരിശോധിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തീര്‍ച്ചയായും മ്യൂനിക് നഗരസഭക്ക് അവരുടെ IT infrastructure എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറുന്നത് വലിയ ഒരു തെറ്റാണ് എന്ന് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രത്യേകിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറുന്നത് Accenture റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയല്ല. സേവനദാദാക്കളില്‍ നിന്നുള്ള [...]

സ്വതന്ത്ര സോഫ്റ്റ്‌വെയറിന് പ്രാധാന്യം കൊടുത്തുകൊണ്ട് റഷ്യന്‍ നിയമം

റഷ്യന്‍ ഫെഡറേഷന്റെ വിവിധ വകുപ്പുകളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി ജന പ്രതിനിധികള്‍ ഒരു നിയമം പാസാക്കി. പൊതു മേഖലയിലെ സ്ഥാപനങ്ങള്‍ കുത്തക ബദലുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന പ്രാദേശിക IT ബിസിനസിനും പ്രാധാന്യം നല്‍കണെന്നും, ആഗോള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘങ്ങളുമായും സമൂഹവുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അത് ആവശ്യപ്പെടുന്നു. — സ്രോതസ്സ് fsfe.org

ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി

ജ്യോതിര്‍ശാസ്ത്രം(ശാസ്ത്രം) എങ്ങനെയാണോ ജ്യോതിഷവുമായി (കപടശാസ്ത്രത്തിലടിസ്ഥാനമായ വലിയ ബിസിനസ്) ബന്ധപ്പെട്ടിരിക്കുന്നത് അതുപോലെയാണ് FSF, Linux Foundation നുമായി ബന്ധപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് GNU നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതാ ഇപ്പോള്‍ Linux Foundation അതിന്റെ വികസനത്തില്‍ വ്യക്തികളുടെ സ്വാധീനവും ഇല്ലാതാക്കി. പല പ്രത്യേക താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളുടെ ഒരു കൂട്ടം ലിനക്സ് എന്ന് വിളിക്കുന്ന കേണലിനെ കൈയ്യേറിയിരിക്കുന്നു എന്ന് നമുക്ക് കരുതേണ്ടിവരും. Microsoft ല്‍ നിന്നുള്ള പണം Linux Foundation നെ മൈക്രോസോഫ്റ്റിനെ സേവിക്കാനും GPL നിര്‍ബന്ധിതമാക്കാനുള്ള ശ്രമത്തെ തള്ളിക്കളയാനും [...]

TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്. extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട [...]