ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി

ജ്യോതിര്‍ശാസ്ത്രം(ശാസ്ത്രം) എങ്ങനെയാണോ ജ്യോതിഷവുമായി (കപടശാസ്ത്രത്തിലടിസ്ഥാനമായ വലിയ ബിസിനസ്) ബന്ധപ്പെട്ടിരിക്കുന്നത് അതുപോലെയാണ് FSF, Linux Foundation നുമായി ബന്ധപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് GNU നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതാ ഇപ്പോള്‍ Linux Foundation അതിന്റെ വികസനത്തില്‍ വ്യക്തികളുടെ സ്വാധീനവും ഇല്ലാതാക്കി. പല പ്രത്യേക താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളുടെ ഒരു കൂട്ടം ലിനക്സ് എന്ന് വിളിക്കുന്ന കേണലിനെ കൈയ്യേറിയിരിക്കുന്നു എന്ന് നമുക്ക് കരുതേണ്ടിവരും. Microsoft ല്‍ നിന്നുള്ള പണം Linux Foundation നെ മൈക്രോസോഫ്റ്റിനെ സേവിക്കാനും GPL നിര്‍ബന്ധിതമാക്കാനുള്ള ശ്രമത്തെ തള്ളിക്കളയാനും … Continue reading ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി

Advertisements

TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്. extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട … Continue reading TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണോ അല്ലയോ എന്ന് വ്യക്തമാക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം. കൂടുതല്‍ വ്യക്തത വരുത്താനും സംശയങ്ങള്‍ ദൂരീകരിക്കാനും കാലാകാലം ഞങ്ങള്‍ ഈ നിര്‍വ്വചനം പരിഷ്കരിക്കുന്നു. ചരിത്രം എന്ന ഭാഗം നോക്കിയാല്‍ നിര്‍വ്വചനത്തിലെ മാറ്റങ്ങളുടെ ലിസ്റ്റ് കിട്ടും. ഉപയോഗിക്കുന്നവരുടെ സ്വാതന്ത്ര്യത്തേയും സമൂഹത്തേയും ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണ് “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാനും, കോപ്പി ചെയ്യാനും, വിതരണം നടത്താനും, പഠിക്കാനും, മാറ്റം വരുത്താനും, പരിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യങ്ങളുപയോഗിച്ച് … Continue reading എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

ശ്രീ. കെ. വേണു മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ 18 ആം തീയതി വിവരസാങ്കേതിക വിദ്യയും ജനാധിപത്യവുമെന്ന പേരില്‍ ഒരു ലേഖനം എഴുതി. അത് പ്രധാനമായി വിക്കീലീക്സിനേക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ സാമാന്യവത്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിനേക്കുറിച്ച് പറയുന്നുണ്ട്. അതില്‍ കടന്നുകൂടിയ ചില അബധ ധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലിനസ് ടോര്‍വാള്‍ഡ്സ് താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തന പ്രവര്‍ത്തന വ്യവസ്ഥ മനുഷ്യ സമൂഹത്തിന് അര്‍പ്പിച്ചുവെന്നും, ലിനസ് ടോര്‍വാള്‍ഡ്സ് മനുഷ്യ സമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇത് … Continue reading കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി

ഇന്റര്‍നെറ്റിന്റെ ചരിത്രത്തെക്കുറിച്ച ബിബിസിയില്‍ Aleks Krotoski യുടെ Virtual Revolution എന്നൊരു ഡോക്കുമെന്ററി 4 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തുന്നു. അതില്‍ ആദ്യത്തേതാണ് "The Great Levelling?". ഇന്റര്‍നെറ്റിന്റേയും വെബിന്റേയും തുടക്കവും വികാസവുമാണതില്‍ ചര്‍ച്ചചെയ്തത്. കൂടാതെ പല വെബ് ആപ്ലിക്കേഷനുകളേക്കുറിച്ചും അവര്‍ പറയുന്നുണ്ട്. നെറ്റിന്റെ തുറന്ന സ്വഭാവവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, ആശയങ്ങള്‍ പങ്കുവെക്കാനുള്ള സൌകര്യവുമെല്ലാം പുകഴ്ത്തിപ്പറയുന്ന അവര്‍ ഫയല്‍ പങ്കുവെക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനി നിറം കാണിച്ചു. സ്വാതന്ത്ര്യ, ജനാധിപത്യ പ്രസംഗങ്ങളൊക്കെ അപ്രത്യക്ഷമായി. അറിവും ഡിജിറ്റല്‍ ഫയലുകളും നിയമാനുസൃതമായി … Continue reading അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം

"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം ഒരു വിരോധാഭാസമാണ്. സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. അതിന്റെ ഫലമായി ഞങ്ങള്‍ നിര്‍മ്മിച്ച സമൂഹം ഞങ്ങളുടെ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു." - റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം (Gnu) നിര്‍മ്മിക്കാന്‍ അദ്ദേഹം 1984 ല്‍ Free Software Foundation(FSF) എന്നൊരു സംഘടന തുടങ്ങി. … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം