100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി GNU Linux-libre Kernel 4.7 പുറത്തിറക്കി

ഗ്നൂ-ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ വെര്‍ഷന്‍ GNU Linux-libre Kernel 4.7 പുറത്തിറക്കി എന്ന് GNU Linux-libre ന്റെ Alexandre Oliva പറഞ്ഞു. GNU Linux-libre 4.7-gnu അടിസ്ഥാനമാക്കിയിരിക്കുന്ന പുതിയ Linux 4.7 പുറത്തിറക്കി എന്ന Linus Torvalds ന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു അത്. 100% സ്വാതന്ത്രമായ ലിനക്സ് കേണല്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് GNU Linux-libre project ചെയ്യുന്നത്. അതായത് അതില്‍ സ്വാതന്ത്രമല്ലാത്ത ഘടകങ്ങളൊന്നും ഉണ്ടായിരിക്കില്ല. സ്വാതന്ത്രല്ലാത്ത ആ ഘടകങ്ങളുടെ runtime [...]

Advertisements

ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്

"Free the Water" എന്ന് 2014 ല്‍ Highland Park ന്റെ കുടിവെള്ള ടാങ്കിന്റെ പുറത്ത് എഴുതിയതിന് രണ്ട് കലാകാര്‍ക്കെതിരെയുള്ള കേസ് ഡിട്രോയിറ്റ് കോടതി വിചാരണക്കെടുത്തു. വസ്തുവകകളുടെ നാശത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് Antonio Cosme ക്കും William Lucka ക്കും എതിരെ ചാര്‍ത്തിയിരിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഡിട്രോയിറ്റ് ജല പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് വീടുകളിലേക്കുള്ള കുടിവെള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഡിട്രോയിറ്റ് നഗരത്തിന്റെ ജല നിരോധനത്തെ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമ ലംഘനമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര [...]

ലിനക്സ് ഫൌണ്ടേഷന്‍ ഒരു കോര്‍പ്പറേറ്റ് തിങ്ക്ടാങ്ക് പോലെയായി

ജ്യോതിര്‍ശാസ്ത്രം(ശാസ്ത്രം) എങ്ങനെയാണോ ജ്യോതിഷവുമായി (കപടശാസ്ത്രത്തിലടിസ്ഥാനമായ വലിയ ബിസിനസ്) ബന്ധപ്പെട്ടിരിക്കുന്നത് അതുപോലെയാണ് FSF, Linux Foundation നുമായി ബന്ധപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് GNU നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതാ ഇപ്പോള്‍ Linux Foundation അതിന്റെ വികസനത്തില്‍ വ്യക്തികളുടെ സ്വാധീനവും ഇല്ലാതാക്കി. പല പ്രത്യേക താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളുടെ ഒരു കൂട്ടം ലിനക്സ് എന്ന് വിളിക്കുന്ന കേണലിനെ കൈയ്യേറിയിരിക്കുന്നു എന്ന് നമുക്ക് കരുതേണ്ടിവരും. Microsoft ല്‍ നിന്നുള്ള പണം Linux Foundation നെ മൈക്രോസോഫ്റ്റിനെ സേവിക്കാനും GPL നിര്‍ബന്ധിതമാക്കാനുള്ള ശ്രമത്തെ തള്ളിക്കളയാനും [...]

ഇ-പുസ്തകങ്ങളുടെ അപകടം

വ്യവസായം സര്‍ക്കാരിനേക്കാള്‍ വലുതായ, നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന, ഈ കാലത്ത് ഓരോ സാങ്കേതിക മുന്നേറ്റവും വ്യവസായത്തിന് ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങളുണ്ടാക്കാനുള്ള അവസരമാണ് ഉണ്ടാക്കുനത്. നമ്മേ ശക്തരാക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ എല്ലാം ഇന്ന് നമ്മേ ചങ്ങലക്കിടുകയാണ്. ... കൂടുതല്‍ വായിക്കുക: gnujagadees