കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്

സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ബുധന്‍ അല്ല ഏറ്റവും ചൂട് … Continue reading കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്

Advertisements

കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യ നിര്‍മ്മിതമായ പദാര്‍ത്ഥമായ സിമന്റ് ആണ് കോണ്‍ക്രീറ്റിന്റെ ഒരു പ്രധാന ഘടകം. അത് ഇപ്പോള്‍ ആഗോള നിര്‍മ്മാണത്തിന്റെ ആധാരശിലയാണ്. ആ വ്യവസായമോ സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറാവാത്ത വലിയ കാല്‍പ്പാടാണ് അതിന്റെ നിര്‍മ്മാണത്തിനുള്ളത്. പാറയെ വിഘടിപ്പിക്കാനാവശ്യമായ ചൂട്, സിമന്റ് നിര്‍മ്മിക്കുന്ന രാസപ്രവര്‍ത്തനം ഇവ ഓരോ ടണ്‍ സിമന്റിനും ഒരോ ടണ്‍ C02 പുറത്ത് വരുന്നതിന് കാരണമാകുന്നു. C02 പ്രധാനപ്പെട്ട ഹരിതഗ്രഹവാതകമാണ്. ബ്രിട്ടണിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 6% ഉം ലോകത്തിന്റെ മൊത്തം ഉദ്‌വമനത്തിന്റെ 8% വും … Continue reading കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു

അറ്റ്‌ലാന്റിക്കിലെ ഓക്സിജന്‍ കുറഞ്ഞ നീര്‍ച്ചുഴികള്‍ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു

കടല്‍ വെള്ളത്തിലെ ഓക്സിജന്‍ സമുദ്ര ജീവികള്‍ക്ക് അത്യന്താപേക്ഷികമാണെന്ന് മാത്രമല്ല അതിന്റെ സാന്ദ്രത കടലിന്റേയും അന്തരീക്ഷത്തിന്റേയും രാസതന്ത്രത്തെയേും ബാധിക്കുന്നു. ഓക്സിജന്‍ കുറഞ്ഞ സമുദ്ര ഭാഗങ്ങള്‍ വളരെ ശക്തമായ ഹരിതഗ്രഹവാതകമായ നൈട്രസ് ഓക്സൈഡ് ജൈവരാസപ്രവര്‍ത്തനം വഴി നിര്‍മ്മിക്കുകയും അത് പിന്നീട് അന്തരീക്ഷത്തിലേക്ക് കലരുന്നതിനും കാരണമാകുന്നു. — സ്രോതസ്സ് geomar.de

കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ കാറ്റാടി പാടങ്ങള്‍ പ്രധാനപ്പെട്ടവയാണ്

ബ്രിട്ടണിലെ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ പവനോര്‍ജ്ജം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ആറ് വര്‍ഷ കാലയളവില്‍ കല്‍ക്കരി, പ്രകൃതിവാതകം എന്നിവയില്‍ നിന്നുള്ള 3.6 കോടി ടണ്‍ ഹരിഗൃഹവാതകങ്ങള്‍ തടയാന്‍ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതി സഹായിച്ചു. റോഡില്‍ നിന്ന് 23 ലക്ഷം കാറുകള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണിത്. ഈ പഠനം നടത്തിന് സഹായം നല്‍കിയത് Engineering and Physical Sciences Research Council ആണ്. പഠന റിപ്പോര്‍ട്ട് Energy Policy ജേണലില്‍ പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് ed.ac.uk

ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു

2030 ഓടെ കന്നുകാലികള്‍ കാരണമുള്ള കാര്‍ബണ്‍ ഉദ്‌വമനം 100 കോടി ടണ്‍ കുറക്കാനായി ചൈനയിലെ സര്‍ക്കാറിന്റെ പ്രകാരം ഇറച്ചിയുടെ ഉപഭോഗം പകുതിയായി കുറക്കാനായുള്ള പുതിയ dietary guidelines കൊണ്ടുവരാന്‍ പോകുന്നു. ചൈനയിലെ ശരാശരി മനുഷ്യന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 63 കിലോ ഇറച്ചി തിന്നും. ലോകത്തെ മൊത്തം ഇറച്ചി ഉപഭോഗത്തിന്റെ 28% ആണ് അത്. WildAid, Climate Nexus, My Plate My Planet എന്നീ സംഘടനകളുടെ സഹായത്തോടെ Chinese Nutrition Society (CNS) ഇത് 27 kg … Continue reading ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു

2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

അന്തരീക്ഷത്തിലെ CO2 ന്റെ വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 2015 ല്‍ വളരേധികം വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് ഇതുവരെ കണ്ടിട്ടില്ല. National Oceanic and Atmospheric Administration ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് പ്രതിവര്‍ഷം 2 parts per million നെക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന അടുത്തടുത്തുള്ള നാലാമത്തെ വര്‍ഷമായിരുന്നു 2015. 2015 ലെ മാത്രം വര്‍ദ്ധനവിന്റെ തോത് 3.05 ppm ആയിരുന്നു. CO2 ന്റെ ഏറ്റവും അധികം ഉയര്‍ന്ന … Continue reading 2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. "ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്," എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.