മോഡി vs വിവേക് ഒബ്റോയി: ആരാണ് നല്ല നടന്‍

Sanjay Rajoura Bharat ek Mauj, S3E2

Advertisements

RSS ചരിത്രവും രാഷ്ട്രീയവും

Interview with Dr. K.N Panikkar - Part 1 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): RSS ല്‍ അംഗത്വം ഇല്ല. RSS ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അംഗത്വത്തിന്റെ പേരിലല്ല. ആശയത്തിന്റെ പേരിലാണ്. സര്‍വ്വര്‍ക്കര്‍ RSS ആണോ അല്ലയോ എന്ന ചോദ്യം അര്‍ത്ഥമില്ലാത്തതാണ്. ഗാന്ധി ഹിന്ദുമുസ്ലീം മൈത്രിയുടെ പ്രതീകമായിരുന്നു. ഇന്‍ഡ്യന്‍ സംസ്കാരം അതാണ്. ആദ്യം തന്നെ പട്ടേലിനെ നെഹൃവിനെതിരായി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെഹൃു പ്രധാനമന്ത്രിയാകണമെന്ന് നിര്‍ബന്ധിച്ച ഒരാള്‍ പട്ടേലായിരുന്നു. ഹിന്ദുത്വത്തിന് ഒരു നേതാവില്ലാത്തതിനാലാണ് പട്ടേലിനേയും മറ്റുള്ളവരേയും … Continue reading RSS ചരിത്രവും രാഷ്ട്രീയവും

12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 12ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. ഇത്തരത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരം ലേലം നടത്തുന്നസമയത്ത് വെളിപ്പെടുത്താമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫാക്ട് അടക്കം 32 പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നിതിആയോഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് 12 സ്ഥാപനങ്ങളെ ആദ്യഘട്ടമായി തെരഞ്ഞെടുത്തത്. നഷ്ടത്തിലുള്ള 26 പൊതുമേഖലാസ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടാനും നിതിആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടാനുള്ളവയുടെ പട്ടികയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി … Continue reading 12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്

സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും

റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു. കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ … Continue reading സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും

റെയില്‍ ബജറ്റ് ഇനിയില്ല

92 വര്‍ഷത്തെ കീഴ്വഴക്കത്തിന് വിരാമമിട്ട് റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിലെ അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയും മാറ്റും. ഇനിമുതല്‍ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് കണക്കുകളില്‍ പദ്ധതി, പദ്ധതിയേതര വിഭാഗങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കില്ല. ഇവ ഒന്നിപ്പിക്കും. 2017–18 ബജറ്റ് മുതല്‍ മാറ്റം നിലവില്‍ വരും. 1920–21ല്‍ ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയാണ് റെയില്‍ബജറ്റിന് ശുപാര്‍ശ ചെയ്തത്. 1924 മുതല്‍ പ്രാബല്യത്തില്‍ വന്ന റെയില്‍ബജറ്റ് സ്വാതന്ത്യ്രാനന്തരവും തുടര്‍ന്നു. നിതി … Continue reading റെയില്‍ ബജറ്റ് ഇനിയില്ല