ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്

ഹെയ്തിയിലെ പ്രസിഡന്റിനെ കൊന്നതിന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത കൊളംബയയിലെ മുമ്പത്തെ സൈനികരില്‍ ചിലര്‍ക്ക് പരിശീലനം കിട്ടയത് അമേരിക്കയുടെ സൈന്യത്തില്‍ നിന്നാണ് എന്ന് പെന്റഗണ്‍ പറഞ്ഞു. Jovenel Moïse ന്റെ മരണത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളുയര്‍ത്തുന്നതാണ് അത്. ജൂലൈ 7 ന് നടന്ന ആസൂത്രിത കൊലയിലെ 15 ല്‍ 13 കുറ്റാരോപിതരും ഒരിക്കല്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്നു എന്ന് കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയയിലേയും ലാറ്റിനമേരിക്ക മൊത്തത്തിലും സൈന്യങ്ങള്‍ക്ക് അമേരിക്ക പരിശീലനം കൊടുക്കുന്നുണ്ട്. കൊളംബിയ പ്രത്യേകിച്ചും ദശാബ്ദങ്ങളായി … Continue reading ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്

ലൈംഗികാപവാദത്തെതുടര്‍ന്ന് ഓക്സ്ഫാം ബ്രിട്ടണെ ഹെയ്തി റദ്ദാക്കുന്നു

“ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഞെട്ടിക്കുന്നത്,” എന്ന് പറഞ്ഞുകൊണ്ട് ഹെയ്തി സര്‍ക്കാര്‍ സഹായ സംഘടനയായ Oxfam Great Britain നെ രണ്ട് മാസത്തേക്ക് റദ്ദാക്കി. 2010 ലെ ഭൂമികുലുക്കത്തിന്റെ ഫലമായി തകര്‍ന്ന രാജ്യത്ത് പ്രവര്‍ത്തിച്ച പരോപകാര സംഘടനയുടെ ജോലിക്കാര്‍ മോശം ലൈംഗിക സ്വഭാവം പ്രകടിപ്പച്ചതിനെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ നടത്തുകയാണ്. ബ്രിട്ടണിലെ സഹായ സംഘടന പ്രതിവര്‍ഷം $39 ലക്ഷം ഡോളറായിരുന്നു ഹെയ്തിയില്‍ ചിലവാക്കിയിരുന്നത്. ഇനി അവരെ തിരികെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. അന്വേഷണത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ Oxfam Great Britain … Continue reading ലൈംഗികാപവാദത്തെതുടര്‍ന്ന് ഓക്സ്ഫാം ബ്രിട്ടണെ ഹെയ്തി റദ്ദാക്കുന്നു

അഴിമതി വിരുദ്ധ പ്രതിഷേധത്താല്‍ ഹെയ്തിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു

രണ്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഹെയ്തിയിലെ പ്രസിഡന്റ് Jovenel Moise നീക്കം ചെയ്തു. അഴിമതിക്കെതിരായി നടന്ന ഒരു വലിയ സമരത്തിന്റെ ഫലമായാണ് അത്. cabinet chief നേയും secretary general of the presidency യേയും അതിനോടൊപ്പം 15 സര്‍ക്കാര്‍ ഉപദേശകരേയും ആണ് നീക്കം ചെയ്തത്. വെനെസ്വലയുടെ നേതൃത്വത്തില്‍ തെക്കെ അമേരിക്കന്‍ രാജ്യത്തിന്റേയും കരീബിയന്‍ രാജ്യങ്ങളുടേയും PetroCaribe എന്ന എണ്ണ കൂട്ടുകെട്ട്‌ ഹെയ്തി സര്‍ക്കാരിലേക്ക് പണം ഒഴുക്കിയിരുന്നു. ഹെയ്തിയിലെ സെനറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഒരു പാര്‍ളമെന്റ് … Continue reading അഴിമതി വിരുദ്ധ പ്രതിഷേധത്താല്‍ ഹെയ്തിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു

ഹെയ്തി കോളറ നഷ്ടപരിഹാര കേസില്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു

9,000 പേര്‍ മരിച്ച കോളറ പകര്‍ച്ചവ്യാധിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹെയ്തിക്കാര്‍ കൊണ്ടുവന്ന കേസില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു. 2010 ല്‍ നടന്ന ഭൂമികുലുക്കത്തില്‍ സഹായിക്കാനായി എത്തിയ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന കാണിച്ച ശ്രദ്ധക്കുറവ് കാരണമാണ് കോളറ ഹെയ്തിയിലെത്തിയത്. 1946 ലെ കരാര്‍ പ്രകാരം സഭക്ക് കുറ്റവിമുക്തയുണ്ടെന്ന് അവര്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭക്ക് പങ്കുള്ള കാര്യം തുറന്ന് സമ്മതിച്ചത്. … Continue reading ഹെയ്തി കോളറ നഷ്ടപരിഹാര കേസില്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു

ഹെയ്തിയിലെ കോളറ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭ ആദ്യമായി തങ്ങളുടെ പങ്ക് സമ്മതിച്ചു

2010 ലെ ഭൂമികുലുക്കത്തിന് ശേഷം ഹേയ്തിയില്‍ നിയോഗിച്ച, സമാധാന സേന അവിടെയുണ്ടായ കോളറ പകര്‍ച്ചവ്യാധിയുണ്ടാകുന്നതില്‍ പങ്ക് വഹിച്ചു എന്ന് ഐക്യരാഷ്ട്ര സഭ ആദ്യമായി സമ്മതിച്ചു. “പകര്‍ച്ചവ്യാധിയുണ്ടാകുന്നതിലും അതിന്റെ തുടക്കത്തില്‍ അതനുഭവിച്ച ജനങ്ങളുടെ വേദനയിലും സഭക്കുള്ള പങ്കിന്റെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്ന് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭക്ക് മനസിലായി” എന്ന് New York Times ന് അയച്ച ഒകു ഇമെയിലില്‍ സഭയുടെ സെക്രട്ടറി ജനറല്‍ deputy spokesperson Farhan Haq പറഞ്ഞു. — … Continue reading ഹെയ്തിയിലെ കോളറ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭ ആദ്യമായി തങ്ങളുടെ പങ്ക് സമ്മതിച്ചു

റെഡ് ക്രോസിന് 6 വീട് പണിയാന്‍ $50 കോടി ഡോളര്‍ വേണം

ഹെയ്തിയിലെ 2010 ഭൂമി കുലുക്കത്തിന് ശേഷം പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളര്‍ സംഭാവന തുക റെഡ് ക്രോസ് പാഴാക്കി. ProPublica യും NPR ഉം പറയുന്നതനുസരിച്ച് റെഡ് ക്രോസ് $50 കോടി ഡോളര്‍ പിരിച്ചെടുത്തു. എന്നാല്‍ വെറും 6 വീടുകള്‍ മാത്രമേ പണിതുള്ളു. എന്നാല്‍ അവര്‍ 130,000 പേര്‍ക്ക് വീട് വെച്ചതായി തെറ്റായ പ്രചരണം നടത്തി. പണത്തിന്റെ കുറച്ച് ഭാഗം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശമ്പള വര്‍ദ്ധനവായും കോടിക്കണക്കിന് ഡോളര്‍ റെഡ് ക്രോസിന്റെ കടം വീട്ടാനും ഒക്കെയായി ഉപയോഗിച്ചു.

ഹെയ്തിയിലെ പ്രധാനമന്ത്രി ജനങ്ങളുടെ പ്രതിഷേധം കാരണം രാജിവെച്ചു

രാജ്യത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹാരിക്കാനായി ഹെയ്തിയിലെ പ്രധാനമന്ത്രിയായ Laurent Lamothe രാജിവെച്ചെന്ന് പ്രസിഡന്റ് Michel Martelly പ്രഖ്യാപിച്ചു. ജനങ്ങളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇത്. പ്രശ്നങ്ങള്‍ കാരണം പ്രസിഡന്റ് 2011 മുതല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണുണ്ടായത്. കഴിഞ്ഞ ഒക്റ്റോബര്‍ 26 ന് വെച്ച തെരഞ്ഞെടുപ്പും മാറ്റിവെച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സന്ദര്‍ശിച്ച ഡിസംബര്‍ 15, 16 നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. — സ്രോതസ്സ് globalresearch.ca