വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു

നല്ല വാര്‍ത്ത - കാലാവസ്ഥയെ തകര്‍ക്കുന്ന Heathrow വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍‌വേയുടെ പണി നിര്‍ത്തലാക്കി. അത് മാത്രമല്ല Gatwick, Stansted തുടങ്ങിയ വിമാനത്താവളത്തിലെ റണ്‍‌വേയുടെ പണി കൂടി നിര്‍ത്തലാക്കും എന്ന് Cameron/Clegg സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ Airplot സമരം വിജയിച്ചു. ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും MPമാര്‍ക്ക് നിവേദനം നല്‍കിയവര്‍ക്കും റണ്‍വേക്കെതിരെ സമരം നടത്തിയ മറ്റെല്ലാവര്‍ക്കും ഗ്രീന്‍പീസ് ലണ്ടന്‍ നന്ദിപറഞ്ഞു. കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ തീവൃ പരിശ്രമം നടത്തുന്ന ഇക്കാലത്ത മൂന്നാമത്തെ റണ്‍‌വേ പണിയുക എന്നത് ശുദ്ധ … Continue reading വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു

ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

മംഗളത്തില്‍ ഒരു ലേഖനം കണ്ടു, "ദേശീയപാത: ടോള്‍ നല്‍കേണ്ടത്‌ റോഡ്‌ പൂര്‍ണമായി ഉപയോഗിക്കുന്നവര്‍". നുണപ്രചരണങ്ങളുടെ കൂട്ടമാണ് ആ ലേഖനം. ആ പാതയെ ദേശീയപാതയെന്ന് വിളിക്കുന്നതില്‍ തുടങ്ങും കള്ളത്തരങ്ങള്‍. അത് രാജ്യത്തിന്റെ പാതയല്ല. അത് സ്വകാര്യ വ്യക്തയുടെ പാതയാണ്. അത് അയാളുടെ സ്വകാര്യ സ്വത്താണ്. അത് പണയം വെച്ച് അയാള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പയെടുക്കാം. അവിടെ എന്ത് ചെയ്യണമെന്ന് അയാളുടെ മാത്രം തീരുമാനമാണ്. അങ്ങനെയുള്ള ഒന്നിനെ എങ്ങനെ ദേശീയപാത എന്ന് വിളിക്കും? "ഒരു കിലോമീറ്ററിനു കാറിന്‌ 60 പൈസയും … Continue reading ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം

http://georos.blogspot.com/2010/05/blog-post_27.html BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. പ്രധാന പ്രശ്നം, 1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു 2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു 3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന … Continue reading കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം

സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

ഇന്നലെ മനോരമാ ചാനലിന്റെ പ്രചരണതന്ത്ര പരിപാടിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനികള്‍ സെബാസ്റ്റ്യന്‍ പോള്‍, എം.ഏ.ഷാനവാസ്, കെ.എം. റോയി എന്ന പത്രപ്രവര്‍ത്തകന്‍. ചര്‍ച്ചയേക്കാളുപരി അത് ഒരു നാടകം പോലെയിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി ഇവര്‍ BOT റോഡിന്റെ പക്ഷവും എം.ഏ.ഷാനവാസും ആവതാരകനും ജനപക്ഷവും ആയിരുന്നു നിലയുറപ്പിച്ചത്. പലകാര്യങ്ങള്‍ പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. ഭാവിതലമുറക്ക് വലിയ ഗുണങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നത്. BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ വെറും … Continue reading സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?

ചിലപ്പം നഷ്ടപ്പെട്ടേക്കാം. കാരണം, മറ്റ ചില സംസ്ഥാനങ്ങളേ അപേക്ഷിച്ച് കേരളത്തിന് വലിപ്പം കുറവാണ്. സംസ്ഥാനങ്ങള്‍ക്ക് വേണ്ട കുറഞ്ഞ വലിപ്പം എന്നൊരു പരിധി കേന്ദ്രം നിശ്ചയിക്കുകയും നമുക്ക് അതിനകത്ത് ഉള്‍പ്പെടാനും കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടും. ഇത് ഒരു വെറും വാക്കാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച നമ്മുടെ ദേശീയ പാതാ വിദഗ്ധര്‍ പറഞ്ഞത്, 45 മീറ്ററില്‍ കുറഞ്ഞ പാതകളൊന്നും ദേശീയ പാത അല്ലെന്നാണ്. റോഡ് പണിയുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളാവണം അത് ഏത് രീതിയില്‍ പണിയണമെന്ന് … Continue reading കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?

ബി.ഓ.ടി എന്നാല്‍ എന്താണ്?

— സ്രോതസ്സ് http://avolikaaran.blogspot.com/2010/04/blog-post_29.html വ്യവസായികള്‍ മനുഷ്യന് ഉപകാരപ്രദമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം risk ഇല്ലാതെ ഏറ്റവും ലാഭമുണ്ടാക്കാനുള്ള വഴികളാണ് ഇപ്പോള്‍ നേക്കുന്നത്. പണ്ട് സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള ചെറുകടയില്‍ തോയിരുന്നപ്പോള്‍ ഇന്ന് എല്ലാ ചെറുകടകളുടേയും ലാഭം ഒന്നിച്ചു കണ്ട മുതലാളി പലചരക്ക് കട തുടങ്ങി, ഷോപ്പിങ്ങ് മാള്. പിന്നെ നഷ്ടമില്ലാത്ത ഒരു ബിസിനസ്സാണ് ആശുപത്രി. അറക്കാന്‍ അമ്മ(ായി)യും മുന്നിലുണ്ട്. റോഡപണിക്ക് ചേരുന്നോ എന്നറിയില്ല.

അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

കേരളത്തില്‍ വരാന്‍ പോകുന്ന ഒരു സ്വകാര്യ പാതയെക്കുറിച്ചൊരു ലേഖനം കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. സ്വകാര്യ റോഡിന്റെ സാങ്കേതിക ഗുണങ്ങളേക്കുറിച്ച് malayal.am എഴുതിയതായും കണ്ടു. അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം യാത്രയുടെ ഗുണങ്ങളാണ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. അതുമൂലം, ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു. ഏഴുതിയത് ഹൈവേ എഞ്ചിനീയറാണെങ്കിലും വാഹനങ്ങളേക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. ഇന്റര്‍ നെറ്റില്‍ … Continue reading അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

മനോരമയുടെ ബിഓടി സ്നേഹം

ഇന്നലെ സര്‍‌വ്വകക്ഷി യോഗത്തില്‍ ബിഓടി പാത വേണ്ടന്ന് ജനപ്രതിനിധികള്‍ തീരുമാനിച്ചു. അത് ജനാധീപത്യത്തിന്റെ വിജയമാണ്. പദ്ധതിയുടെ ദോഷ വശങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചെടുത്ത തീരുമാനം. പക്ഷേ മനോരമ ചാനലിന് അതത്ര പിടിച്ചില്ല. എന്തുകൊണ്ട് 45 മീറ്ററില്‍ നിന്ന് 30 മീറ്ററിലേക്ക് "പിന്നോക്കം" പോയി എന്ന് ഇടക്കിടക്ക് ജീര്‍ണലിസ്റ്റ്* ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ ചര്‍ച്ചയില്‍ പങ്കുടുന്ന ആരും സര്‍‌വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിനെതിരെ സംസാരിച്ചില്ല. ഇച്ഛാശക്തിയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ഇങ്ങനെ പിന്നൊക്കം പൊകുമോ … Continue reading മനോരമയുടെ ബിഓടി സ്നേഹം

ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്

ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ സ്വാര്‍ത്ഥത ചുവടെ കൊടുക്കുന്നു. ബിഓടി റോഡിന് വേണ്ടി സ്ഥലമെടുപ്പ് ആലപ്പുഴ ജില്ലയില്‍ തകൃതിയായി നടക്കുകയാണ്. ജനങ്ങള്‍ ഇരുവശവും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് അവരുടെ ആരാധാനാലയങ്ങളും റോഡിനിരു വശവും ധാരാളമുണ്ട്. ചിലതിന് വളരെ പഴക്കവുമുണ്ട്. 450 വര്‍ഷത്തെ പഴക്കമുള്ളതാണ് ചേപ്പാട് … Continue reading ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്

ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?

NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?