എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ബി.പി.എല്‍ വിഭാഗത്തിന് ലാപ്ടോപ് വാങ്ങുന്നതിനായി 25 ശതമാനം സബ്സിഡി നല്‍കും.
ദയവ് ചെയ്ത് ലാപ്ടോപ്പ് കൊടുക്കരുതേ… പകരം ഡസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ നല്‍കൂ.
ലാപ്ടോപ്പിനെ അപേക്ഷിച്ച് ഒരുപാട് നല്ല ഗുണങ്ങള്‍ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിന് ഉണ്ട്. ഏറ്റവും പ്രധാനം വില പകുതിയേ വരൂ എന്നതാണ്. അതുകൊണ്ട് ഡസ്ക്ടോപ്പ് ആണ് കൊടുക്കുന്നതെങ്കില്‍ ഈ പദ്ധതി ഇരട്ടി ആളുകളിലേക്ക് എത്തിക്കാന്‍ കഴിയൂം. ലാപ്ടോപ്പ് കമ്പ്യൂട്ടറിന്റെ മോശം ഉപയോഗമാണ്.
അത് മാത്രമല്ല, പ്രതിദിനം ഒരു മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങരുത്. അവര്‍ സൈബര്‍ കഫേ മറ്റോ ഉപയോഗിക്കുക. വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗവും മലിനീകരണം കുറക്കലും അതിനാലാകും.
എന്തായാലും കമ്പ്യൂട്ടര്‍ നല്‍കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ലാപ്ടോപ് വാങ്ങുന്നതിനായി 25 ശതമാനം സബ്സിഡിയും ഡസ്ക്ടോപ്പിന് 50% സബ്സിഡിയും എന്ന് കൂട്ടിച്ചേര്‍ക്കുക.
തോമസ് ഐസകിന്റെ ടീമിലേക്ക് ഈ കത്ത് താങ്കള്‍ക്ക് എത്തിക്കാനായാല്‍ വളരെ ഉപകാരമായി.
തുടര്‍ന്ന് വായിക്കുക… ഞാന്‍ എന്തുകൊണ്ട് ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല https://neritam.com/2019/04/17/why-i-am-not-using-laptop-computer/