2020 ല്‍ ഒരുപാടുകാര്യങ്ങള്‍ സംഭവിച്ചു. ലോകത്തിന്റെ ശ്രദ്ധ കൊറോണ മഹാമാരിയിലേക്ക് കേന്ദ്രീകരിച്ചെങ്കിലും കാലാവസ്ഥാമാറ്റം ഇല്ലാതായില്ല. 2020 ല്‍ ലോകത്തെ ഏത് പ്രദേശമാണ് ഏറ്റവും കൂടുതല്‍ കാലാവസ്ഥാമാറ്റം ബാധിച്ചത്? ഡിസംബര്‍ അവസാനം Christian Aid ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതിലെ ഏറ്റവും മുകളിലത്തെ പത്തെണ്ണം ചുവടെ കൊടുക്കുന്നു:
അറ്റ്‌ലാന്റിക് കൊടുംകാറ്റ് – അമേരിക്കയിലും മദ്ധ്യ അമേരിക്ക ഭൂഖണ്ഡത്തിലും $4000 കോടി ഡോളര്‍ നാശം.
ചൈനയിലെ വെള്ളപ്പൊക്കങ്ങള്‍ – $3200 കോടി ഡോളര്‍
അമേരിക്കയിലെ കാട്ടുതീ സീസണ്‍ – പടിഞ്ഞാറെ തീരത്ത് $2000 കോടി ഡോളര്‍ നാശം.
Amphan ചുളലിക്കാറ്റ് – ഇന്‍ഡ്യ, ശ്രീലങ്ക, ബംഗ്ലാദേശ് $1300 കോടി ഡോളര്‍ നാശം.
ഇന്‍ഡ്യയിലെ വെള്ളപ്പൊക്കം – $1000 കോടി ഡോളര്‍ നാശം
Locust swarms in Africa – $850 കോടി ഡോളര്‍ കിഴക്കന്‍ ആഫ്രിക്കയിലെ വിള നാശം.
യൂറോപ്പിലെ കൊടുംകാറ്റുകള്‍ – Ciara, Alex കൊടുകാറ്റുകള്‍ $590 കോടി ഡോളര്‍ നാശമുണ്ടാക്കി.
ആസ്ട്രേലിയയിലെ കാട്ടുതീ – $500 കോടി ഡോളര്‍.
ജപ്പാനിലെ വെള്ളപ്പൊക്കം – Kyushu വെള്ളപ്പൊക്കം കാരണം $500 കോടി ഡോളര്‍ നാശമുണ്ടായി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.