ഇതൊരു ജനകീയ മാധ്യമ പ്രവര്‍ത്തനമാണ്. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ പിന്‍തുണയോടെ, ജനങ്ങള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനം. ജനപ്രിയം എന്ന വാക്കുമായി ഇതിനെ തെറ്റിധരിക്കരുത്. നമുക്ക് ധാരാളം മാധ്യമങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട പല വിവരങ്ങളും ജനങ്ങളിലെത്താതെ ബഹളത്തില്‍ കാണാതെ പോകുന്നുണ്ട്. അത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് മലയാളത്തിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമമാണ് neritam.com.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇമെയില്‍ ഗ്രൂപ്പായി തുടങ്ങിയ ഈ പ്രവര്‍ത്തനം ഇതുവരെ പരിസ്ഥിതി, സാമ്പത്തികം, അന്തര്‍ദേശീയ രാഷ്ട്രീയം, സ്ത്രീ, കാലാവസ്ഥാമാറ്റം, ഊര്‍ജ്ജം, ശാസ്ത്രം തുടങ്ങിയ 400 ല്‍ അധികം വിഷയങ്ങളിലെ 10000 ല്‍ അധികം ലേഖനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുടുതല്‍ ലേഖനങ്ങളും കാലപ്പഴക്കമുള്ളതാണ്. ചിലത് നമ്മുടെ നാടുമായി ഒരു ബന്ധവുമില്ലാത്തതാകാം. എന്നാലും വിവരങ്ങളെ വസ്തുനിഷ്ടമായി കണ്ട് വിശകലനം ചെയ്താല്‍ അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാവും. ആ ചരിത്രം ശരിയായ രീതിയില്‍ പഠിച്ചാല്‍ നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അത് സഹായിക്കും. കൂടുതല്‍ ശരിയായ വിശകലന രീതി അത് നമുക്ക് തരും. പഴയ ലേഖനങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നതു വഴി കൂടുതല്‍ ആളുകള്‍ അത് വായിക്കാനും ഇടയാകുന്നു.
ഈ ലേഖനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍, അത് തെറ്റോ ശരിയോ ആകട്ടെ, താങ്കളുടെ ബുദ്ധിശക്തി ഉപയോഗിച്ച് അത് വിശകലനം ചെയ്യൂ. നല്ല കാര്യങ്ങള്‍ നമുക്ക് കഴിയുമെങ്കില്‍ സ്വീകരിക്കുകയും ചീത്തക്കാര്യങ്ങള്‍ തള്ളിക്കളയുകയും ചെയ്യാം. തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയുമാവാം.
ഇത് വഴി ലോകം മാറ്റാമെന്ന് ആഗ്രഹമൊന്നുമില്ല. സമൂഹത്തില്‍ പ്രചരിക്കുന്ന പല ആശയങ്ങളോടും ഞാന്‍ വിസമ്മതിക്കുന്നു എന്ന് മാത്രം പറയുകയാണിവിടെ.
ഈ പ്രവര്‍ത്തനത്തിന് താങ്കളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. പങ്കാളികളാകൂ ഈ ശ്രമത്തില്‍.
— ജഗദീശ്.എസ്സ്.
മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
വെറുപ്പിന്റെ വ്യാപനം തടയുക.