എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.

ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന ദക്ഷത:

ഇന്ധനം 100%
പിസ്റ്റണ്‍ ചലിപ്പിക്കുന്നതില്‍ 35%
എന്‍ജിന്റെ ഘര്‍ഷണം മറികടക്കുന്നതിനും വായൂ-ഇന്ധന മിശ്രിതം പമ്പ് ചെയ്യുന്നതില്‍ (അമേരിക്കന്‍ ഗതാഗത അന്തരീക്ഷം) 20%
യഥാര്‍ത്ഥത്തില്‍ നമ്മള്‍ ~20% വാഹന ദക്ഷതയില്‍ ആണോ വണ്ടി ഓടിക്കുന്നത്?

നമുക്കെന്ത് ചെയ്യാന്‍ കഴിയും?

fuel-lean ആയി എന്‍ജിന്‍ ഓടിക്കുക. അതായത് കൂടുതല്‍ വായു ഉപയോഗിക്കുക. ഇത് എന്‍ജിന്റെ ദക്ഷത കൂട്ടും. പണ്ടുകാലത്ത് എന്‍ജിന്‍ fuel-lean ആയിട്ടാണ് ഓടിച്ചിരുന്നത്, 15% കൂടുതല്‍ വായൂ. ഇത് ലാഭകരമായിരുന്നു. എന്തുകൊണ്ട് ഇത് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല? കാരണം പുകക്കുഴലില്‍ ഘടിപ്പിച്ചിട്ടുള്ള three-way (CO, UHC, NOx) ഉല്‍-പ്രേരകം. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ എന്‍ജിനില്‍ എത്തുന്ന വായൂ-ഇന്ധന അനുപാതം കൃത്ത്യമായിരിക്കണം. പെട്രോളിന് ഈ അനുപാതം 14.6:1 ആണ്. ഈ അനുപാതത്തില്‍ മാത്രമേ ഉല്‍പ്രേരകത്തിന് CO ഉം UHC ഉം ഓക്സിഡൈസ് ചെയ്ത് CO2 ഉം H2O ഉം ആയി മാറ്റാന്‍ കഴിയൂ. (കൂടതെ NOx നെ N2 ആയി മാറ്റാനും). അതുകൊണ്ട് നമുക്ക് വേണ്ടത് lean-NOx ഉല്‍-പ്രേരകമാണ്. അത് ദക്ഷത കൂട്ടുകയും മലിനീകരണം കുറക്കുകയും ചെയ്യും.പെട്രോളിയം എന്‍ജിന്റെ lean flammability യും പരിഷ്കരിക്കേണ്ടതുണ്ട്. lean ഇന്ധനത്തെ കത്തിക്കാനുള്ള കഴിവാണ് lean flammability. ഇന്ധന-വായൂ മിശ്രിതം കൂടുതല്‍ lean ആയാല്‍, ജ്വാലക്ക് പിസ്റ്റണെ തള്ളിനീക്കാനുള്ള ശക്തി ഉണ്ടാകില്ല. കൂടാതെ അത് misfire ന് കാരണമാകുകയും കൂടുതല്‍ പുക പുറത്തുവിടുകയും ചെയ്യും. ഇതിനെ മറികടക്കാന്‍ ഉല്‍-പ്രേരകം ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ അത് വേഗം expire ആകുന്നു.

പശ്ചാത്തലം:
ഓട്ടോ സൈക്കിളിന്റെ ദക്ഷത ഒരു അടിസ്ഥാന തെര്‍മോഡൈനമിക്സ് ക്ലാസിനിന്നും നമുക്ക് അറിയാം. (ഓട്ടോ സൈക്കിള്‍ അടിസ്ഥാനമാക്കിയാണ് പെട്രോള്‍ ഉപയോഗിച്ചോടുന്ന വാഹനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്). ഓട്ടോ സൈക്കിളിന്റെ ദക്ഷത:
h = 1 – 1/rvg-1
എന്‍ജിന്റെ compression ratio ആണ് rv. യഥാര്‍ധത്തില്‍ ഇത് ഒരു volume ratio ആണ്. പിസ്റ്റണ്‍ സിലിണ്ടറിന്റെ അടിയില്‍ ഉള്ളപ്പോളുള്ള വ്യാസവും പിസ്റ്റണ്‍ സിലിണ്ടറിന്റെ മുകളില്‍ എത്തുമ്പോളുള്ള വ്യാസവും തമ്മിലുള്ള അനുപാതമാണിത്. rv = Vbottom/Vtop.
മിക്ക ഓട്ടോ എന്‍ജിനും 9 മുതല്‍ 10.5 വരെയുള്ള compression ratios ആണ് ഉള്ളത്. അതുകൊണ്ട് compression ratio കൂട്ടിയാല്‍ എന്‍ജിന്റെ ദക്ഷത കൂട്ടാന്‍ കഴിയും. g എന്ന ഘടകം specific heats ന്റെ ratio ആണ്. ie, the constant pressure specific heat over the constant volume specific heat. പ്രായോഗികമായി പറഞ്ഞാല്‍ g കൂട്ടിയാലും എന്‍ജിന്റെ ദക്ഷത കൂട്ടാന്‍ കഴിയും. ഹീലിയും, ആര്‍ഗോണ്‍ പോലൂള്ള വാതകങ്ങള്‍ക്ക് അവ ഒറ്റ തരം ആറ്റങ്ങള്‍ കൊണ്ടുണ്ടായതുകൊണ്ട് g വളരെ കൂടുതലായിരിക്കും. 1.67. അന്തരീക്ഷ വായൂ നേരെ തിരിച്ചാണ്. അത് കൂടുതലും ഓക്സിജനും നൈട്രജനും ഉള്‍ക്കൊള്ളുന്നതാണ്. അതിന്റെ g 1.4 ആണ്. ഇന്ധന ബാഷ്പത്തിന് ഇതിലും കുറവാണ് g. ഏകദേശം 1.35.

compression stroke സമയത്ത് ഈ മിശ്രിതത്തെ compress ചെയ്യുകയും ചൂടാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്റെ g പിന്നേയും കുറയുന്നു. 1.33. ജ്വലനം നടക്കുമ്പോള്‍ (പിസ്റ്റണ്‍ ഇപ്പോള്‍ സിലിണ്ടറിന്റെ മുകളില്‍ ആണ്), ഇന്ധനം ഓക്സിഡൈസ് ചെയ്ത് CO2, CO, H2O ആയി മാറുന്നു. ഇപ്പോള്‍ g താഴ്ന്ന് 1.20-1.25 എത്തുന്നു. മൊത്തത്തില്‍, മുഴുവന്‍ സൈക്കിള്‍ നടക്കുമ്പോള്‍ g മൂല്ല്യം താഴ്ന്ന് ഏകദേശം 1.27 ല്‍ എത്തുന്നു.
The rule of thumb is: തന്‍മാത്രകളുടെ സങ്കീര്‍ണ്ണത കൂടുമ്പോള്‍ g യുടെ മൂല്ല്യം കുറയുന്നു. താഴ്ന്ന മൂല്ല്യം 1 ആണ്.
ഹീലിയും, ആര്‍ഗോണ്‍ എന്ന വാതകങ്ങള്‍ അടുത്ത ഒരു ആറ്റം കൂട്ടിമുട്ടുന്നതുവരെ നേര്‍ രേഖയില്‍ സഞ്ചരിക്കുന്നു. അന്തരീക്ഷവായൂ ഇങ്ങനെ ചെയ്യില്ല. കൂടാതെ അത് ഭ്രമണവും ചെയ്യുന്നു. ചൂടു വായൂ വിറക്കുകയും ചെയ്യും. അന്തരീക്ഷ താപനിലയില്‍ പോലും ഇന്ധന ബാഷ്പം വിറക്കും. നേര്‍രേഖയിലുള്ള തന്‍മാത്രകളുടെ സഞ്ചാരം മാത്രമേ പിസ്റ്റണെ തള്ളുകയുള്ളു. അല്ലാത്ത എല്ലാ സഞ്ചാരവും വെറുതെയാണ്. g കുറയുകയാണെങ്കില്‍ h ഉം കുറയും.
lean എന്‍ജിന് തണുത്ത combustion process ആണ്. കൂടാതെ അതിന് കൂടുതല്‍ വായൂ ഇന്ധന ബാഷ്പത്തില്‍ കാണും. ഇത് g യും h ഉം കൂടാന്‍ കരണമാകുന്നു.

ദക്ഷതാ സമവാക്യത്തില്‍ g ക്ക് 1.27 എന്ന വിലയിടുക. rv = 10 എന്നു കരുതുക. അപ്പോള്‍ നമുക്ക് h ന്റെ വില 0.46 എന്ന് കിട്ടും. ഇതിനെ 0.75 കൊണ്ട് ഗുണിക്കുക. കത്താനെടുക്കുന്ന സമയം, coolant വഴി നഷ്ടപ്പെടുന്ന ചൂട്, പിസ്റ്റണ്‍ അറ്റത്തെത്തുന്നതിനു മുമ്പ് exhaust വാല്‍വ് നേരത്തേ തുറക്കപ്പെടുന്നത്, മുതലായ യഥാര്‍ത്ഥ cycle effects നെ accomodate ചെയ്യാനാണിത്.
ഇപ്പോള്‍ നമുക്ക് h = 0.35 എന്ന് കിട്ടി. ഇന്ധനത്തിന്റെ chemical ഊര്‍ജ്ജം ഉപയോഗിച്ച് പിസ്റ്റണ്‍ നീക്കാന്നതിന്റെ ദക്ഷത ആണിത്.
ഇതിനെ എന്‍ജിന്റെ mechanical ദക്ഷതകൊണ്ട് ഗുണിക്കുക. എന്‍ജിനിലെ mechanical ഘര്‍ഷണം, വായുവും ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള ജോലി, പിസ്റ്റണിന്റെ reciprocal നീക്കം വീലിനുവേണ്ട rotary നീക്കമാക്കാനുള്ളതില്‍ നഷ്ട്ടപ്പെടുന്ന ഊര്‍ജ്ജം എന്നിവകൂടി പരിഗണിച്ചാല്‍ നമുക്ക് എന്‍ജിന്റെ യഥാര്‍ത്ഥ ദക്ഷത കിട്ടും. കൂടാതെ mechanical ദക്ഷത വണ്ടി ഓടിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടതാണ്
RPM കൂടുന്നതനുസരിച്ച് ഘര്‍ഷണം മൂലമുള്ള നഷ്ടം കൂടും. throttle കൂടുതല്‍ അടഞ്ഞിരുന്നാല്‍ പമ്പിങ്ങ് മൂലമുള്ള നഷ്ടം കൂടുതലാകും. അതായത് സാധാരണ സാഹചര്യത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് ഏകദേശം 20% ദക്ഷതയിലാണ്. വായൂ നിയന്ത്രിക്കാനുള്ള throttle ന്റെ കാര്യമാണ് മുമ്പ് പറഞ്ഞത്. ഇനി ട്രാന്‍സ്മിഷനും real axle ഘര്‍ഷണവും കൂടി കണക്കിലെടുത്താല്‍ നമ്മള്‍ എത്തിച്ചേരുക 15% എന്ന ഇന്ധന-വീല്‍ ദക്ഷതയിലാണ്.

ഉയര്‍ന്ന compression അനുപാതം. ഇന്ധനം തനിയേ കത്തുന്നതാണിവിടെ പ്രശ്നം (knock). compression അനുപാതം ഏകദേശം 10.5 ന് മുകളില്‍ എത്തിയാല്‍ ഇന്ധനത്തിന്റെ ഒക്റ്റൈന്‍ സംഖ്യ ഉയര്‍ന്നതല്ലെങ്കില്‍ knock ഉണ്ടാകും. ഇത് ഒരു ശല്ല്യവും എന്‍ജിന് ദോഷകരവുമാണ്. ഉയര്‍ന്ന compression അനുപാതത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് പെട്രോള്‍ എന്‍ജിന്റെ ദക്ഷതയേ ബാധിക്കുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ ഡീസല്‍ എന്‍ജിന് ഈ പ്രശ്നം ഇല്ല. അത് ഉയര്‍ന്ന compression അനുപാതത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ അത് lean ആയ ഇന്ധനവും ഉപയോഗിക്കുന്നു. അതുകൊണ്ട് ഡീസല്‍ എന്‍ജിന് പെട്രോള്‍ എന്‍ജിനേക്കാള്‍ ദക്ഷത കൂടുതലാണ്. എന്നിരുന്നാലും ഡീസല്‍ എന്‍ജിന് പെട്രോള്‍ എന്‍ജിന്റെ മറ്റെല്ലാ ദക്ഷതക്കുറവും ഉണ്ട്. കൂടാതെ അതുണ്ടാക്കുന്ന മലിനീകരണം വളരെ കൂടുതലാണ്.

പ്രായോഗികമായി ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ കൈക്കിളുകള്‍ നമുക്ക് വേണം. ഉദാഹരണത്തിന് അട്കിന്‍സണ്‍(Atkinson) സൈക്കിള്‍. ഇതിന് expansion അനുപാതത്തെക്കാള്‍ ചെറിയ compression അനുപാതമാണുള്ളത്. കത്തിയ വാതകം വികസിക്കുന്നതിനാല്‍ അത് തണുക്കുന്നു. ഇത് TC(?) കുറക്കാന്‍ സഹായിക്കുകയും സൈക്കിള്‍ ദക്ഷത കൂട്ടുകയും ചെയ്യും. exhaust വഴി ചൂടുനഷ്ടപ്പെടുന്നത് കുറയുകയും ചെയ്യും.

optimum condition ല്‍ എന്‍ജിന്‍ ഓടിക്കണം. അത് ഘര്‍ഷണവും പമ്പിങ്ങ് ജോലിയും(വായൂ throttle തുറക്കാന്‍) കുറക്കും. പിസ്റ്റണ്‍ ചലിപ്പിക്കാനുള്ള ദക്ഷത 35% ആക്കി ഉയര്‍ത്തുക. ചില stationary piston engines – പൈപ്പ് ലൈന്‍ കമ്പ്രസര്‍ സ്റ്റേഷന്‍ ഉപയോഗിക്കുന്ന വലിയ മന്ദവേഗ പിസ്റ്റണ്‍ എന്‍ജിന്‍ – ന് ഇത്രയും ദക്ഷതയുണ്ട്. ഹൈബ്രിഡ് പെട്രോള്‍-ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനുകളുടെ ഒരു പ്രധാന സവിശേഷത ഇതാണ്.

ബ്രേക്ക് ചെയ്യുമ്പോള്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് വാഹനത്തിന്റെ ഗതികോര്‍ജ്ജത്തിന്റെ ഒരു പങ്ക് തിരിച്ച് സംഭരിക്കുന്നുണ്ട്. അത് വൈദ്യുതിയായി തിരികെ ബാറ്ററിയില്‍ സംരക്ഷിക്കുന്നു. സാധാരണഗതിയില്‍ ഈ ഗതികോര്‍ജ്ജം ചൂടായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഒരു ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ബാറ്ററിയിലെ DC വൈദ്യുതി മോട്ടറിനുവേണ്ടി AC ആയി മാറ്റുന്നു.

വിവിധ വാഹന പവര്‍ പ്ലാന്റിന്റെ “well-to-wheel” ദക്ഷത ചുവടെയുള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു. “Fuel Prod” എന്നത് ഇന്ധനം ഖനനചെയ്ത്, ശുദ്ധീകരിച്ച്, transport ചെയ്ത് ഉപയോഗപ്രദമാക്കുന്നതിനുള്ള ഊര്‍ജ്ജത്തിന്റെ ദക്ഷതയാണ്. “Eng” എന്നത് ഇന്ധന-വീല്‍ ദക്ഷതയാണ്. “Gas” എന്നത് പെട്രോള്‍ എന്‍ജിന്‍. “FC-HC” – fuel cell with a gasoline-to-hydrogen reformer on board
(PEM = proton exchange membrane fuel cell)
“FC-MeOH” – PEM fuel cell with methanol-to-hydrogen reformer on board. (The methanol is produced at a refinery by steam reforming natural gas – thus it is a “fossil fuel”.)
“Ems” – emissions (CO, UHC, NOx) impact.
The ratings are “low” (where we are now for autos), “ultra low”, and super low”.

കടപ്പട്: courses.washington.edu

ഇത്രയും വായിച്ചതില്‍നിന്ന് നിങ്ങള്‍ക്ക് ഒന്നു മനസിലയിക്കാണും.
1) നമ്മള്‍ ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ വാങ്ങുമ്പോള്‍ അതിന്റെ 80-85% വരെ വെറുതെ കത്തിപോകുകയാണ്.
2) നമ്മള്‍ സഞ്ചരിക്കുന്നതിന്റെ കൂടെ പവര്‍ പ്ലാന്റും കൊണ്ടുനടക്കുന്നതിനാല്‍ യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നമ്മള്‍ മലിനീകരണം ഉണ്ടാക്കുന്നു. (പലപ്പോഴും ജനനിബിഡമായ റോഡുകളിലൂടെ നമുക്ക് യാത്രചെയ്യേണ്ടിവരുന്നല്ലോ)
3. വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ് വാഹനങ്ങളുടെ പവര്‍ പ്ലാന്റില്‍ നടക്കുന്നത്. കാര്‍ബുറേറ്റര്‍, ഇന്ധന പമ്പ്, സിലിണ്ടര്‍, പിസ്റ്റണ്‍, ഓയില്‍ റിങ്ങ്, ക്രാങ്ക്, ക്ലച്ച്, ഗിയര്‍ ബോക്സ്, ഡിഫറന്‍ഷിയല്‍ ഗിയര്‍ തുടങ്ങി എത്ര അനേകം.
4. എന്‍ജിനില്‍ നിന്ന് വരുന്ന ചൂടും വിറയലും ഡ്രൈവറെ മാനസികമായി ബാധിക്കുന്നു.
5. എണ്ണയുടെ വില കൂടുന്നതനുസരിച്ച് ആളുകള്‍ റോഡില്‍ കൂടുതല്‍ മുഷ്ക്കരമായി അനുവര്‍ത്തിക്കും. അത് മറ്റ് യാത്രക്കാര്‍ക്ക് (കാല്‍നട, സൈക്കിള്‍)ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇതിനേക്കാള്‍ എളുപ്പത്തില്‍ നമുക്ക് യാത്രചെയ്യാനൊരു വഴിയുമില്ലേ?

200 കൊല്ലങ്ങള്‍ക്കു മുമ്പ് കണ്ടുപിടിക്കപ്പെട്ട ഒരു ഉപകരണത്തിന് നമ്മേ സഹായിക്കാന്‍ കഴിയും. അതാണ് ഇലക്ട്രിക് മോട്ടോര്‍. ഇതിന്റെ ദക്ഷത 85% നു മുകളിലാണ്. ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രധാനമായി 3 ഘടകങ്ങളാണുള്ളത്. ഒരു ഇലക്ട്രിക് മോട്ടോര്‍, ഒരു ബാറ്ററി, ഒരു കണ്‍ട്രോളര്‍. മോട്ടോര്‍ അല്ലാത്ത എല്ലാം സ്ഥിരമാണ്. പരസ്പ്പരം ഉരസുന്ന ഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ മോട്ടോറിന് (induction) ഘര്‍ഷണം വളരെ കുറവാണ്. കൂടാതെ ഇത് ശബ്ദവും വിറയലും ഇല്ലാതാക്കന്‍ സഹായിക്കും.
മോട്ടോര്‍ സ്വയം torque ക്രമീകരിക്കുന്നതിനാല്‍ ഗിയര്‍ ബോക്സും ക്ലുച്ചും വേണ്ടേ വേണ്ട. ട്രാഫിക് ജാമുകളിലും സിഗ്നലുകളിലും വണ്ടി നിര്‍ത്തിയിടുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കു ഒട്ടും തന്നെ ഊര്‍ജ്ജനഷ്ടമില്ല. റീജെനറേറ്റീവ് ബ്രേക്കും കൂടിയുണ്ടെങ്കില്‍ ബ്രേക്ക് ചെയ്യുന്നതിന്റെ 30% ഊര്‍ജ്ജം തിരികെ ബാറ്ററിയിലേക്ക് ചാര്‍ജ്ജ് ചെയ്യപ്പെടും. ഓടിക്കാനുള്ള ചിലവ് വളരെ കുറവാണ്. ചലിക്കുന്ന ഭാഗങ്ങള്‍ കുറവായതിനാല്‍ മെയിന്‍‍ന്റെനെന്‍സ് കുറവാണ്. അങ്ങനെ ഗുണങ്ങളുടെ ഒരു വലിയ പട്ടിക തന്നെയുണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്.

എന്നിട്ടും നമ്മള്‍ എന്തുകൊണ്ട് അതു ഉപയോഗിക്കുന്നില്ല.

അതാണ് പെട്രോളിന്റെ രാഷ്ട്രീയം. ഇലക്ട്രിക് വാഹനങ്ങള്‍ ജനങ്ങള്‍ ഉപയോഗിച്ചാല്‍ പെട്രോളിന്റെ ഉപയോഗം കുറയും. ഓയില്‍ കമ്പനികള്‍ ഇത് അംഗീകരിച്ചുതരില്ല. അവര്‍ പുതിയ മെച്ചപ്പെട്ട സാങ്കേതിയവിദ്യയുടെ ഗവേഷണത്തിനും ഉപയോഗത്തിനുമെതിരെ ലോബിയിങ്ങ് നടത്തുകയാണ്.

ജനങ്ങള്‍ മണ്ടമ്മാരായ പാവകളാണ്. അവര്‍ക്കാകെ ചെയ്യാന്‍ കഴിയുന്നത് ചന്ത (market) യുടെ ഏജന്റന്‍മാര്‍ (സിനിമ നടന്‍, നടി, കായികതാരങ്ങള്‍, മറ്റു താരങ്ങള്‍(celebrities) തുടങ്ങിയവര്‍) പറയുന്നതുപോലെ ചെയ്യുക എന്നതാണ്. കൂടാതെ ആ ഏജന്റന്‍മാര്‍ പറയുന്നതുപോലെ ജീവിക്കാന്‍ കഴിയാത്തവരെ പുച്ഛിക്കുകയും ചെയ്യണം.

നിങ്ങളോട് എന്റെ അപേക്ഷ ഒന്നു മാത്രം.

ആഗോള താപനത്തിനു കാരനമായ CO2 ന്റെ 30-40% ഉത്പാദിപ്പിക്കുന്നത് നമ്മുടെ ഗതാഗതം മൂലമാണ്. പൊങ്ങച്ചവും അഹങ്കാരവും കാണിക്കാനായി വാഹങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
അല്ലെങ്കില്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുക. യാത്ര കുറക്കുക. കഴിവതും പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. (തീവണ്ടി ഇലക്ട്രിക് മോട്ടറുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്). വിമാനം പൊതു ഗതാഗത മാര്‍ഗ്ഗമല്ല. ആഗോള CO2 വിസരണത്തിന്റെ 3% വിമാനങ്ങളില്‍ നിന്നാണ്.
കഴിയുമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുക.

മാധ്യമങ്ങളുടെ അടിമയാകാതെ കാര്യ-കാരണ ബോധത്തോടെ ജീവിക്കന്‍ ശ്രമിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

11 thoughts on “എണ്ണ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.

  1. ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനങ്ങളെ പറ്റി കൂടുതല്‍ വിശദീകരിക്കാമോ? ഇലക്ട്രിക് പവര്‍ സ്റ്റോര്‍ ചെയ്യുക പ്രയാസമല്ലേ?
    അഥവാ സ്റ്റോര്‍ ചെയ്താല്‍ അത് എത്രനേരം ഉപയോഗിക്കാന്‍ കഴിയും . ഇലക്ട്രിക് ട്രെയിനില്‍ ഈ പ്രശ്ന മില്ല. വൈദ്യുത കമ്പികള്‍ ട്രാക്കിനു മുകളിലൂടെ വലിക്കാം.

  2. സാധാരണ തീവണ്ടിയും മോട്ടോര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കി ആ വൈദ്യുതി ഉപയോഗിച്ചു മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് തീവണ്ടി സഞ്ചരിക്കുന്നത്.

    വൈദ്യുത വാഹങ്ങളേക്കുറിച്ച് ഞാന്‍ വേറൊരു പോസ്റ്റ് എഴുതാം. വൈദ്യുതി എവിടെ ആയാലും ശേഖരിച്ചുവെക്കുന്നത് ബാറ്ററിയില്‍ ആണല്ലോ. lead- acid, lithium ion, തുടങ്ങി എല്ലാത്തരം ബാറ്ററുകളും ഇതിന് ഉപയോഗിക്കുന്നു.

    കോര്‍പ്പറേറ്റ് മാഫിയകളും ലോബീയിസ്റ്റ്കളും ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് ഇന്‍ഡ്യ. ഇവിടെ ഇപ്പോള്‍ ലഭ്യമായ വൈദ്യത വാഹനങ്ങളുടെ എണ്ണവും അതുകൊണ്ടു തന്നെ കൂറവാണ്. ഇപ്പോള്‍ ലഭ്യമായവ:
    ഇരുചക്ര വാഹനങ്ങള്‍ –
    ഹീറോ സൈക്കിള്‍സ് – 500W – 120kg, 50km
    BSA Motors – 800W
    ഇതുകൂടാതെ ചൈനയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന ധാരാളം ഇ – ഇരുചക്ര വാഹനങ്ങള്‍ ഉണ്ട്.
    ഇകൊ വെഹിക്കിള്‍ – 500W – 120kg, 50km. ഞാന്‍ ഉപയോഗിക്കുന്നത് ഈ വണ്ടിയാണ്. അവരാണ് ആദ്യം 500W വണ്ടി ഇന്‍ഡ്യയില്‍ ഇറക്കിയത്.

    4-ചക്ര വാഹങ്ങള്‍
    റിവ – 13kW – 220kg, 80km

    വിദേശത്ത് ധാരാളം ചെറിയ സൈക്കിള്‍ തുടങ്ങി വലിയ ട്രുക്കും സ്പോര്‍ട്സ് കാറുകളും വരെയുണ്ട്.
    Tesla Roadstar ഒരു സ്പോര്‍ട്സ് കാറാണ്. 3.9 സെക്കന്റില്‍ 96 km/hr എന്ന സ്പീഡ് എത്തുന്നു ഈ കാര്‍. 185kW, ഒരു ചാര്‍ജ്ജില്‍ 192km.
    സ്മിത്ത് ഇലക്ട്രിക് വെഹിക്കിളിന്റെ ട്രുക്ക്കള്‍ 12 ടണ്ണിന്റെതാണ്.
    കൂടാതെ Phoenix electric ന്റെ കാറുകള്‍
    എണ്ണകാറുകളെ ഇലക്ട്രിക് ആയി മാറ്റാനുള്ള കിറ്റ് വിതരണം ചെയ്യുന്ന AC Propulsion
    തുടങ്ങി അനേകം …

  3. “അതാണ് പെട്രോളിന്റെ രാഷ്ട്രീയം. ഇലക്ട്രിക് വാഹനങ്ങള്‍ ജനങ്ങള്‍ ഉപയോഗിച്ചാല്‍ പെട്രോളിന്റെ ഉപയോഗം കുറയും. ഓയില്‍ കമ്പനികള്‍ ഇത് അംഗീകരിച്ചുതരില്ല. അവര്‍ പുതിയ മെച്ചപ്പെട്ട സാങ്കേതിയവിദ്യയുടെ ഗവേഷണത്തിനും ഉപയോഗത്തിനുമെതിരെ ലോബിയിങ്ങ് നടത്തുകയാണ്.”

    Hi Jagadeesh,

    Not very long back, at least some of the most technologically developed countries were not under capitalism like Russia and East Germany. Definitely oil politics could not have any influence in those countries at that time.

    If the alternative energy sources you mentioned had the real potential to replace oil energy, what prevented these countries from developing such technologies?

    Manoj

  4. ആ രാജ്യങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതില്‍ നിന്ന് തന്നെ താങ്കളുടെ ചോദ്യത്തിന്റെ ഒരു ഉത്തരം ഉണ്ട്.

    നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വിഷമമാണ്. എന്നാല്‍ ചീത്തക്കാര്യങ്ങള്‍ ലാഘവത്തോടെ വേഗം ചെയ്യാം. മുമ്പേ പോകുന്ന പശുവിന്റെ പിന്നാലെ പോകാനും എളുപ്പമാണ്. ആ രാജ്യങ്ങളൊക്കെ മുതലാളിത്ത രാജ്യങ്ങളുടെ വികസന രീതികള്‍ പിന്‍തുടരുക മാത്രമാണ് ചെയ്തത്.

    ആധുനിക വ്യവസായം പ്രവര്‍ത്തിക്കുന്നത്, externalize cost എന്ന സിദ്ധാന്തമനുസരിച്ചാണ്. ചിലവ് നിങ്ങളുടെ തലയിലല്ല വരുന്നതെങ്കില്‍ ആ പ്രശ്നം നിങ്ങളുടേതല്ല എന്ന രീതിയാണ് എല്ലാവര്‍ക്കും.

    എന്തിന് ഇപ്പോഴും നമ്മുടെ നാട്ടില്‍ സിനിമാ, പരസ്യ ശക്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അതീതമായ ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സംഘടനകള്‍ക്ക് കഴിയുന്നുണ്ടോ? അതാണ് അടിസ്ഥാന പ്രശ്നം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )