നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ

മണിക്കൂറില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതില്‍ ആണ് കടല്‍തട്ടില്‍ fireweed എന്ന പാഴ്ചെടി വളരുന്നത്. മീന്‍പിടുത്തക്കാര്‍ അതില്‍ സ്പര്‍ശിച്ചാല്‍ ചാട്ടയടി കിട്ടിയതുപോലെ തൊലി പെള്ളിവരും. ചുണ്ടുകളിലെ തൊലി പാട പോലെ ഇളകും. കണ്ണ് എരിയും. വലയില്‍ നിന്ന് വീഴുന്ന വെള്ളം കാലുകളെ അഴുകിപ്പിക്കും.

കഴിഞ്ഞ ഒരു ദശകമായി ഈ പാഴ് ചെടി മൈലുകളോളമാണ് സമുദ്രത്തില്‍ വളരുന്നത്. മീന്‍പിടുത്ത വലകളെ മാന്തളിര്‍നിറത്തിലാക്കി പൊടി പോലുള്ള വസ്തുകൊണ്ട് മൂടപ്പെട്ടു. വല തട്ടി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ പൊടി ശ്വസിച്ച് തുമ്മല്‍ ഉണ്ടായി.

മീന്‍പിടുത്തക്കാര്‍ ഇതിനെതിരെ അധികാരികളുടെ ശ്രദ്ധക്ഷണിക്കാനുള്ള ബഹളം വെച്ചിട്ടും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. അവസാനം University of Queensland ലെ marine botany ലാബ് ഈ പാഴ്ചെടിയെ പരിശോധിച്ചപ്പോള്‍ കാര്യങ്ങളുടെ ഗൗരവം മനസിലായി.

സാമ്പിള്‍ ചെടി ഓവനില്‍ വെച്ച് ചൂടാക്കി. അതിന്റെ പുക ശ്വസിച്ച പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും തൊട്ടുത്ത തെരുവിലേ ആള്‍ക്കാര്‍ വരെയും ശ്വാസംമുട്ടലും ചുമയും അനുഭവിച്ചു. ഒരു മൈക്രോസ്കോപ്പിലൂടെ ഇത് പരിശോധിച്ച ശാത്രജ്ഞ Judith O’Neil കണ്ടത് ഇത് cyanobacteria (270 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന, ഇന്നത്തെ ബാക്റ്റീയകളുടേയും ആല്‍ഗകളുടേയും മുന്‍ഗാമി) യുടെ ഒരു വിഭാഗമാണെന്നാണ്.

Lyngbya majuscula എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന വിഷമുള്ള ഈ ബാക്റ്റീരിയ സമുദ്രത്തിലെ പാഴ്ചെടികളുടെ പുറത്ത് വളരുന്നു. ലോകത്ത് 10 ല്‍ അധികം സ്ഥലത്ത് ഇവയുടെ ആക്രമണം ഉണ്ടായതായി റിപ്പോട്ട് ചെയ്തിട്ടുണ്ട്. പസഫിക്കിലെ atolls, നോര്‍വേ തുടങ്ങി മിക്ക സ്ഥലങ്ങളിലും സമുദ്രത്തിലെ ഉയര്‍ന്ന ജീവികള്‍ ഇത്തരം പ്രാധമികമായ ബാക്റ്റീരിയകളുടെ ശല്യം കാരണം ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. മീനുകള്‍, പവിഴപ്പുറ്റുകള്‍, കടല്‍ സസ്തനികള്‍ തുടങ്ങിയവ ചാവുകയും ആല്‍ഗ, ബാക്റ്റീരിയ, ജെല്ലിഫിഷ് തുടങ്ങിയവ തഴച്ച് വളരുന്നു. ഇങ്ങനെ സംഭവിക്കുന്നതിനെ പരിണാമം തിരികെ കറങ്ങുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കടലില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണാമം സംഭവിച്ചത് ചെറിയ ജീവികളില്‍ നിന്ന് വലിയ ജീവികളിലേക്കായിരുന്നു. എന്നാല്‍ ഈ സ്ഥലങ്ങളില്‍ സംഗതി തിരികെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. വലിയ ജീവികള്‍ ചത്തൊടുങ്ങി ചെറുജീവികള്‍ വിജയിക്കുന്ന അവസ്ഥ.

La Jolla ലെ Scripps Institution of Oceanography ലെ marine ecologist ഉം paleontologist ഉം ആയ Jeremy B.C. Jackson പറയുന്നത്, നാം ഇപ്പൊള്‍ കാണുന്നത് “the rise of slime” എന്നാണ്. സമുദ്രത്തെ മനുഷ്യന് നശിപ്പിക്കാന്‍ കഴിയുന്നതിലും വലുതാണ് എന്നാണ് ദശാബ്ദങ്ങളായി നാം കരുതിയിരുന്നത്. 19 ആം നൂറ്റാണ്ടിലെ കവിയായിരുന്ന Lord Byron ഇങ്ങനെ പറഞ്ഞു, “Man marks the Earth with ruin,” “His control stops with the shore.”

ആധുനിക കാലത്ത് എണ്ണ പൊട്ടിയൊലിക്കുന്നതും രാസവസ്തുക്കള്‍ കടലില്‍ തള്ളുന്നതും മറ്റ് വ്യാവയായിക ദുരന്തങ്ങളും സമുദ്ര ജീവനെ താല്‍ക്കാലികമായെങ്കിലും അപകടപ്പെടുത്തത് നാം കാണുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി നടക്കുന്ന ഈ പാരിസ്ഥിതിക ആഘാതങ്ങള്‍ ഒത്തുചേര്‍ന്ന് സമുദ്രത്തിന്റെ രാസഘടനയില്‍ തന്നെ മാറ്റം വരുത്താന്‍ തക്കതായിരിക്കുകയാണ്.

കാരണങ്ങള്‍ വ്യത്യസ്ഥമാകാം, എന്നാലും മൊത്തത്തിലെടുക്കുമ്പോള്‍ സമുദ്രം ആദിയിലുള്ള അടിസ്ഥാന ജീവികള്‍ക്ക് കൂടുതല്‍ ആഹാരം എത്തിക്കുകവഴി വന്‍തോതില്‍ വളരുവാനുള്ള സാഹചര്യം ഉരുക്കുകയാണ്. വ്യവസായവത്കൃത സമൂഹം സമുദ്രത്തെ അടിസ്ഥാന പോഷകങ്ങളായ നൈട്രജന്‍, കാര്‍ബണ്‍, ഇരുമ്പ്, ഫോസ്‌ഫറസ് തുടങ്ങിയവയുടെ സംയുക്തങ്ങള്‍ അമിതമായി ഒഴുക്കിവിടുകയാണ്. ആധുനിക വ്യവസായവും കൃഷിയും വളങ്ങളിലൂടെ പ്രകൃതി ദത്തമായ പ്രതിഭാസങ്ങളേ അപേക്ഷിച്ച് കൂടുതല്‍ സ്ഥിര നൈട്രജന്‍ (fixed nitrogen) സമുദ്രത്തിലെത്തിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതു വഴി പ്രതി ദിനം ഉണ്ടാകുന്ന ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും നൈട്രജന്‍ ഓക്സൈഡും സമുദ്രം ദൈനംദിനം ആഗിരണം ചെയ്യുന്നു. ഈ മാലിന്യങ്ങള്‍ അപകടകാരികളായ ആല്‍ഗകളും ബാക്റ്റീരിയകളും വളരുന്നതിന് കാരണമാകുന്നു.

അതേ സമയം അമിത മത്സ്യബന്ധനവും ചതുപ്പ് നിലങ്ങളുടെ (wetlands) നാശവും സമുദ്രത്തിലെ ജീവികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ചതുപ്പ് നിലങ്ങള്‍ ഒരിക്കല്‍ കളകളുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന സൂഷ്മജീവികളുടെ പ്രകൃതിദത്തമായ സംഭരണി ആയിരുന്നു.

ലോകം മുഴുവന്‍ ഇതിന്റെ പ്രതിഭലനങ്ങള്‍ കാണാം

എല്ലാ വേനല്‍ കാലത്തും സ്വീഡന്റെ തീരത്ത് cyanobacteria യുടെ വളര്‍ച്ച ബാള്‍ട്ടിക് കടലിനെ മഞ്ഞ-തവിട് നിറത്തിലുള്ള ഒരു കുഴമ്പാക്കിമാറ്റുന്നു. ആ നാട്ടുകാര്‍ അതിനെ “rhubarb soup” എന്നാണ് വിളിക്കുന്നത്. ചത്ത മീനുകള്‍ കടലില്‍ പൊങ്ങിക്കിടക്കുന്നത് കാണാം. ആളുകള്‍ ഈ സൂപ്പിനടുത്തെത്തിയാല്‍ അവരുടെ കണ്ണെരിയുകയും ശ്വാസംമുട്ടലുണ്ടാകുകയും ചെയ്യും.

Maui യുടെ തെക്കേ തീരത്ത് Hawaiian ദ്വീപുകളില്‍ വേലിയേറ്റം പച്ച-തവിട് ആല്‍ഗകളുടെ (green-brown algae) ഒരു കൂമ്പാരം കരയിലെത്തിക്കുന്നു. എല്ലാ ദിവസവും രാവിലെ പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധം വമിക്കുന്ന ഈ ആല്‍ഗകളെ ട്രാക്റ്റര്‍ ഉപയോഗിച്ച് തീരത്തുനിന്നും നീക്കി കുഴിച്ചുമൂടെണ്ടിവരുന്നു.

ഫ്ലോറിഡയിലെ ഗള്‍ഫ് കോസ്റ്റില്‍ അപകടകാരികളായ ആല്‍ഗകള്‍ വന്‍തോതില്‍ വളരുകയും കൂടുതല്‍ വലിപ്പമാര്‍ജ്ജിക്കുകയും ചെയ്യുന്നു. അവയുടെ വിഷം നൂറുകണക്കിന് സമുദ്ര സസ്തനികളെ കൊല്ലുന്നു. ശ്വാസംമുട്ടല്‍ അനുഭവിക്കുന്ന പ്രാദേശികരേകൊണ്ട് ആശുപത്രികളുടെ അത്യാഹികത വിഭാഗം നിറഞ്ഞു.

ഇറ്റലിയിലെ വെനീസിന് (Venice) വടക്ക് Adriatic Sea ല്‍ ആല്‍ഗകളും ബാക്റ്റീരിയകളും കൂടിച്ചേര്‍ന്ന് പശയുള്ള ഒരു മിശ്രിതമായി മാറുന്നു. ഇത് തീരത്തടിഞ്ഞ് ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

സ്പെയിനിന്റെ തീരത്ത് ജെല്ലിഫിഷ് വളരെയേറെ എണ്ണത്തിലെത്തിയിരിക്കുന്നു. അവയുടെ വിഷ മുള്ളില്‍ നിന്ന് നീന്തല്‍കാരെ രക്ഷപെടുത്താല്‍ പ്രത്യേകം വല കെട്ടി സംരക്ഷിച്ചിരിക്കുകയാണ്.

Moreton Bay ലെ മീന്‍പിടുത്തക്കാരെ പീഡിപ്പിക്കുന്ന fireweed പോലുള്ള പാഴ്ചെടികള്‍ യുഗങ്ങളായി ഭൂമിയിലുണ്ട്. ആദിയിലെ ചെളിവെള്ളത്തില്‍ നിന്ന് ഉത്ഭവിച്ച ഇവ കൂടുതലും ജീവനില്ലാതിരുന്ന പ്രാചീന സമുദ്രത്തിലെ പ്രബലമായ ജീവികളായിരുന്നു. കാലം പിന്നിട്ടതോടെ ഉയര്‍ന്ന തരത്തിലുള്ള ജീവികള്‍ സമുദ്രത്തില്‍ മേല്‍കൈ നേടി.

ഇത് ജൈവ ക്രമത്തിലെ വ്യതിയാനമാണെന്നാണ് മറ്റ് ശാസ്ത്രജ്ഞരെപോലെ 63 കഴിഞ്ഞ Jeremy Jackson പറയുന്നത്. അദ്ദേഹം തന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ വലിയ അളവ് സമയം ജലാന്തര്‍ഭാഗത്താണ് ചിലവഴിച്ചിട്ടുള്ളത്. സമുദ്രത്തിന് സ്വയം ശുദ്ധമാകാനുള്ള അതിന്റെ കഴിവ് കുറഞ്ഞുവരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് സമുദ്രത്തിലെ ആവാസവ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

അതാ വരുന്നു 1980 കൊടുംകാറ്റിന്റെ കാലം. Category 5 ല്‍ ഉള്ള കൊടുംകാറ്റുകള്‍ ജമേക്കയുടെ (Jamaica) വടക്കേ തീരത്ത് അടിച്ചു. 1960കള്‍ മുതല്‍ക്ക് Jackson പഠിച്ചുകൊണ്ടിരുന്ന “Haystacks” എന്ന് വിളിച്ചിരുന്ന പവിഴപ്പുറ്റുകള്‍ ഇടിച്ചുനിരത്തപ്പെട്ട പാറക്കഷ്ണങ്ങളായി.

ലോകം മൊത്തമുള്ള ശാസ്ത്രജ്ഞര്‍ ആ നാശം അളക്കാന്‍ ഒത്തുകൂടി. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി നടക്കുന്നതു പോലെ പവിഴപ്പുറ്റുകള്‍ വേഗം വളര്‍ന്ന് പഴയതുപോലെ ആയിത്തീരുമെന്ന് അവര്‍ പ്രബന്ധവുമെഴുതി.

“ലോകത്തെ ഏറ്റവും നല്ലതുപോലെ പഠിനം നടത്തിയ പവിഴപ്പുറ്റുകളില്‍ പ്രവര്‍ത്തിച്ച, ലോകത്തെ ഏറ്റവും നല്ല ecologists ആയ ഞങ്ങള്‍ 100% തെറ്റായിരുന്നു,” Jackson ഓര്‍മ്മിക്കുന്നു.

ധാരാളം മത്സ്യസ്പീഷീസുകള്‍ക്ക് ആഹാരം നല്‍കിയിരുന്ന വൈവിദ്ധ്യമാര്‍ന്ന ആ പവിഴപ്പുറ്റുകള്‍ വീണ്ടും ജീവിച്ചില്ല.

“ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് തെറ്റിയത്?” Jackson ചോദിക്കുന്നു. നിശബ്ദമായ പരിസ്ഥിതി നാശത്തിന്റെ പടര്‍ന്നു കയറ്റം ആരാലും ശ്രദ്ധിക്കപ്പെടാതെ വളരേറെ വര്‍ഷങ്ങളായി സമുദ്രത്തെ മാറ്റിയിരിക്കുകയാണ്.

ടൂറിസ്റ്റ് റിസോട്ടുകള്‍ ജമേക്കയുടെ തീരത്ത് കൂടിയതും അവിടെനിന്നുള്ള മലിനജലം, രാസവളങ്ങള്‍, മറ്റ് പോഷക രാസവസ്തുക്കള്‍ തുടങ്ങിയവ ഒഴുകി സമുദ്രത്തിലെത്തുന്നു. അമിത മത്സ്യബന്ധനം കാരണം ആല്‍ഗകളെ എണ്ണത്തില്‍ കുറച്ച് നിര്‍ത്തിയിരുന്ന മീനുകളുടെ കുറവ് ഉണ്ടാക്കി. ഊഷ്‌മളമായ ജലവും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനെ ആയാസപ്പെടുത്തി.

ആല്‍ഗകളെ തിന്നുന്ന കടല്‍ചൊറി (sea urchins) ഉണ്ടായിരുന്നതു കൊണ്ട് കുറേക്കാലം ഈ മാറ്റങ്ങള്‍ പ്രകടമായിരുന്നില്ല. രോഗങ്ങള്‍ കാരണം കാലക്രമേണ അവയുടെ എ​​ണ്ണം കുറഞ്ഞു. കടലിലെപാറക്കൂട്ടം (reef ) പ്രതിരോധമില്ലാത്തതായി. ആല്‍ഗകളും ബാക്റ്റീരിയകളും പവിഴപ്പുറ്റുകളെ ശ്വാസംമുട്ടിച്ചു കൊന്നു. പവിഴപ്പുറ്റുകളുടെ അസ്തികൂടം നിറഞ്ഞ ശവപ്പറമ്പാണ് ഇപ്പോള്‍ കടലിലെപാറക്കൂട്ടം

അതേ ശക്തികള്‍ തന്നെ കരീബിയന്‍ കടലുകളില്‍ 80% പവിഴപ്പുറ്റുകളും, അമേരിക്കയിലെ മൂന്നില്‍ രണ്ട് അഴിമുഖങ്ങളും, മീനുകളുടെ ഈറ്റില്ലമായിരുന്ന കാലിഫോര്‍ണിയയിലെ കടല്‍ച്ചെടി (kelp) കാടും ഇല്ലാതാക്കി

ഭൂമിയിലെ 600 കോടി ജനങ്ങള്‍ വീട്ടുടമസ്ഥന്റെ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടു, Jackson പറയുന്നു, നീന്തല്‍ കുളത്തില്‍ എന്താണ് വിലിച്ചെറുന്നത് എന്ന് സൂക്ഷിക്കുക, അതോടൊപ്പം അരിപ്പ പ്രവര്‍ത്തിക്കുന്നു എന്നും ഉറപ്പാക്കുക.

“നാം സമുദ്രത്തെ പരിണാമത്തിന്റെ ശൈശവദശയിലേക്ക് തള്ളി നീക്കുകയാണ്. 50 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് സമുദ്രം അടക്കി വാണിരുന്നത് ജെല്ലിഫിഷും ബാക്റ്റീരിയകളുമായിരുന്നു,” അദ്ദേഹം പറയുന്നു.

ജോര്‍ജിയയുടെ തീരത്ത് അമിതമായ മത്സ്യബന്ധനം കാരണം ചെമ്മീന്‍ ഇല്ലാതായി. അതുകൊണ്ട് ജെല്ലി ഫിഷ് പെറ്റുപെരുകുക തണുപ്പ് കാലത്ത് മീന്‍പിടുത്തക്കാരുടെ വല മുഴുവന്‍ നിറയുന്നത് ഇവയാണ്. ജെല്ലി ഫിഷിനെ Darien, Ga. ല്‍ വെച്ച് സംസ്കരിച്ച് ചൈനയിലേക്കും ജപ്പാനിലേക്കും കയറ്റി അയക്കുന്നു. അവിടെ ജെല്ലി ഫിഷുകൊണ്ട് ഉണ്ടാക്കിയ സാലഡും സൂപ്പും വിശിഷ്ഠമായതാണ്.

ജെല്ലിഫിഷിന് വളരാന്‍ കഴിതുന്നത് അതിനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ്. അവയോട് ആഹാരത്തിനായി മത്സരിച്ചിരുന്ന മീനുകള്‍ പലതും അമിത മത്സ്യ ബന്ധനം കാരണം ഇല്ലാതായി. അവയെ തിന്നിരുന്ന കടലാമകള്‍ പൂര്‍ണ്ണമായി ഇല്ലാതായി. അവക്ക് ഇഷ്ടപ്പെട്ട പ്ലാങ്ടണുകള്‍ അതി സമര്‍ദ്ധിയായി വളരുന്നു.

പരമ്പരാഗത മീനുകള്‍ നശിച്ചതോടെ ലോകം മൊത്തം ഇപ്പോള്‍ മീന്‍പിടുത്തക്കാന്‍ പിടിക്കുന്നത് 450,000 ടണ്‍ ജല്ലിഫിഷ് ആണ്. പത്ത് വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിന്റെ രണ്ട് ഇരട്ടിയിലധികം.

ഇത് യുക്തിസഹമായ രീതിയാണെന്ന് University of British Columbia യിലെ ഫിഷറീസ്‍ ശാസ്ത്രജ്ഞന്‍ Daniel Pauly പറയുന്നു. അദ്ദേഹം ഇതിനെ വിളിക്കുന്നത് “ഭക്ഷ്യ ശൃംഖലയുടെ താഴെ തട്ടില്‍ നിന്ന് മീന്‍ പിട്ടിക്കുക” എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. ആദ്യം മീന്‍പിടുത്തക്കാര്‍ വലുതും ധാരാളമുള്ളതുമായ മീനുകളായ tuna, swordfish, cod, grouper തുടങ്ങിയവയെ പിടിച്ചിരുന്നു. അവയുടെ ശേഖരം ഇല്ലാതായപ്പോള്‍ ചെറുതും ഭക്ഷ്യ ശൃംഖലയുടെ താഴെയുള്ളതുമായ ഇരകളെ തേടുന്നു. “നാം ജെല്ലിഫിഷിനേയും ഇനി പ്ലാങ്ടണേയും ഒക്കെ തിന്നും,” Pauly പറയുന്നു.

ഉദാഹരണത്തിന് കാലിഫോര്‍ണിയയിലെ വാണിജ്യ മീന്‍പിടിത്തത്തിലെ ഏറ്റവും വലിയ 5 ല്‍ മൂന്നണ്ണവും മീനുകളല്ല. അവ squid ഉം ഞണ്ടും കടല്‍ചൊറിയും ആണ്. ഇതാണ് കാലിഫോര്‍ണിയയിലെ ചരിത്ര പ്രസിദ്ധമായ മീന്‍ പിടുത്ത വ്യവസായത്തിന്റെ ഇന്നത്തെ സ്ഥിതി. ഒരിക്കല്‍ tuna മീന്റെ ഏറ്റവും വലിയ കൂട്ടം ഇവിടെ സാന്‍ഡിയാഗോയില്‍ ആയിരുന്നു. അവ അമേരിക്കന്‍ അടുക്കളകളില്‍ StarKist, Bumble Bee, Chicken of the Sea തുടങ്ങിയവ എത്തിച്ചു.

അമിത മത്സ്യബന്ധനം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പുതിയ സാങ്കേതിക വിദ്യകളായ സോണാര്‍, ഉപഗ്രഹ ഡാറ്റാ, GPS തുടങ്ങിയവ പിടിപ്പിച്ച മീന്‍പിടുത്ത കപ്പലുകള്‍ വന്നതോടെ അതിന്റെ ആക്കം കൂടിവന്നു. മീനുകളുടെ വിദൂര ആവാസസ്ഥലങ്ങള്‍ പോലും അവ തിരഞ്ഞ് പിടിച്ച് തൂത്തുവാരി. അതിന്റെ ഫലമായി വലിയ മീനുകളുടെ 90% വും കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതായി.

ലോകം മൊത്തം ഇപ്പോള്‍ മീന്‍പിടുത്തക്കാര്‍ കൂടുതല്‍ കഷ്ടപ്പെട്ട്, കൂടുതല്‍ ഉള്‍ക്കടലിലേക്ക് പോയാണ് മീന്‍ പിടിക്കുന്നത്. 1980 ന് ശേഷം ലോകം മൊത്തത്തിലുള്ള മീന്‍ പിടുത്തത്തിന്റെ അളവ് കുറഞ്ഞതായി Pauly യും Reg Watson പറയുന്നു. സമ്പന്ന രാജ്യങ്ങളിലെ മീന്‍ ചന്തയില്‍ ഈ കുറവ് പ്രകടമല്ല. അവിടെ ഉപഭോക്താക്കള്‍ വളരെ അകലെയുള്ള കടലില്‍ നിന്നുള്ള മീനിന് ഉയര്‍ന്ന വില നല്‍കി വാങ്ങാന്‍ തയ്യാറാണ്.

തീരക്കടലില്‍ ചെറു മീനുകള്‍ തീങ്ങിയ കൂട്ടങ്ങള്‍ വാക്വം ക്ലീനറുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് മേരീലാന്‍ഡിലെ Chesapeake Bay, രാജ്യത്തെ ഏറ്റവും വലിയ അഴിമുഖം(estuary) ആണ്. അവിടെ ഓരോ മൂന്നുദിവസവും മുത്തുച്ചിപ്പി(oysters) കൂട്ടം ശുദ്ധമാക്കുന്നു. എന്നാല്‍ ഇതൊക്കെ മാറുകയാണ്.

അവിടെയും മറ്റിടങ്ങളിലും ബാക്റ്റീരിയകളും ആല്‍ഗകളും തഴച്ച് വളരുന്നു. കാരണം അവയെ തിന്നിരുന്ന പല വായ്‌കളും ഇപ്പോള്‍ ഇല്ല. മീനുകള്‍ ഇല്ലാതാകുന്നതോടെ അതിന് താഴെയുള്ള പല ജീവികളും പെറ്റുപെരുകും. ഇത് സമുദ്രത്തെ ഒരു സൂഷ്മജീവിസൂപ്പാക്കി (microbial soup) മാറ്റും എന്ന് പോളി പറയുന്നു.

ജെല്ലിഫിഷുകള്‍ ഈ സൂപ്പില്‍ മദിച്ച് വളരുകയാണ്. അവക്ക് അനുകൂലമാണ് ഈ പരിതസ്ഥിതി. 50 കോടി വര്‍ഷങ്ങളായി ജെല്ലിഫിഷുകള്‍ ഭൂമിയില്‍ ഉണ്ട്. മറ്റ് കടല്‍ ജീവികളെക്കാള്‍ വളരെ മുമ്പ്തന്നെ.

അമേരിക്കയുടെ കിഴക്കേ തീരത്തുനിന്നുള്ള കപ്പലുകളില്‍ നിന്നുള്ള ballast ജലം Atlantic comb jelly യെ Black Sea ല്‍ എത്തിച്ചു. ഫാമുകളില്‍ നിന്നുള്ള വെള്ളം വന്നുചേരുന്ന ആ സ്ഥലത്ത് ഇവ പെറ്റുപെരുകുന്നു. ഇരപിടിയന്‍മാരെ പേടിക്കേണ്ടത്ത (കാരണം അങ്ങനെ ആരും ഇപ്പോള്‍ ഇവക്കില്ല) ഇവ പ്ലാങ്ടണുകളേയും മാനുകളുടെ ലാര്‍വകളേയും തിന്നുന്നു. റഷ്യയിലേയും ടര്‍ക്കിയിലേയും മീന്‍പിടുത്തക്കാര്‍ ഈ സ്ഥലത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. comb jelly യെതിന്നുന്ന ഒരു ഇരപിടിയന്‍ ജെല്ലിഫിഷ് യാദര്‍ശ്ചികമായി അവിടെ എത്തിയത് സംഗതി അല്‍പ്പം മെച്ചമാക്കിയിട്ടുണ്ട്.

1990കളില്‍ Bering Sea ല്‍ ജെല്ലികള്‍ പത്തിരട്ടിയായി വര്‍ദ്ധിച്ചു. Alaskan Peninsula ല്‍ അവയുടെ കട്ടി വളരെ അധികമായതിനാല്‍ മീന്‍പിടുത്തക്കാന്‍ Slime Bank എന്ന പേരിലാണ് ഇതിനെ വിളിച്ചിരുന്നത്. ഇത്തരത്തിലുള്ള കൂട്ടം New England ലെ Georges Bankലും നമീബിയയുടെ തീരത്തും നോര്‍വേയിലും മെക്സിക്കന്‍ ഉള്‍ക്കടലിലും ജപ്പാനിലും കാണപ്പെട്ടു. ചില ജെല്ലിക്ക് ഒരു വാഷിങ്മിഷീന്റെ അത്ര വലിപ്പമായിരുന്നു.

സാധാരണ ജെല്ലിക്ക് ഒരു മുഷ്ടിയുടെ വലിപ്പമേയുള്ളു. എന്നാല്‍ എണ്ണത്തില്‍ കൂടിയ അവയുടെ ആക്രമണം മീന്‍പിടുത്ത വലകളെ നശിപ്പിക്കും. ഊര്‍ജ്ജ നിലയങ്ങളുടെ ശീതീകണജല പൈപ്പ് അടക്കുകവഴി നിലയത്തെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ റോണാല്‍ഡ് റീഗണെ ഉള്‍പ്പടെ പല കപ്പലുകളേയും നിശ്ചലമാക്കിയിട്ടുണ്ട്.

2,000 ഓളം ജെല്ലിഫിഷ് സ്പീഷീസുകളാണ് ഇന്ന് ഭൂമിയിലുള്ളത്. അതില്‍ 10 എണ്ണത്തിനെ മാത്രമാണ് നാം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ ചൈനയിലേയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയും തീരത്തുനിന്നാണ് പിടിക്കുന്നത്. ഇപ്പാള്‍ ഈ ബിസിനസ് ആസ്ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, നമീബിയ, ടര്‍ക്കി, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ മീന്‍പിടുത്തക്കാരും ചെയ്യുന്നുണ്ട്. മീന്‍ കുറയുന്ന ഈ കാലത്ത് മീന്‍പിടുത്തക്കാര്‍ക്ക് ഒരു താങ്ങായി ഇത് സഹായിക്കുന്നു.

ദിവസവും ശതകോടിക്കണക്കിന് ഗ്യാലണ്‍ അഴുക്കുചാല്‍ വെള്ളം തെക്കെ ഫ്ലോറിഡയുടെ ഉള്‍ക്കടലിലേക്ക് ഒഴുക്കിവിടുന്നു. ഈ മലിന ജലത്തില്‍ വളരുന്ന ആല്‍ഗകളും ബാക്റ്റീരിയകളും ഫ്ലോറിഡ തീരത്തെ 352 കിലോമീറ്റര്‍ നീളമുള്ള പവിഴപ്പുറ്റുകളെ ഇല്ലാതാക്കി. അത് ലോകത്തെ വലിപ്പത്തില്‍ മൂന്നാം സ്ഥനമുണ്ടായിരുന്ന പവിഴപ്പുറ്റായിരുന്നു. ഇത് കൂടാതെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കന്നുകാലി ഫാമുകളില്‍ നിന്നുമുള്ള രാസവളങ്ങളും ഫ്ലോറിഡ തീരത്തെക്ക് എത്തിച്ചേരുന്നു.

മടകെട്ടി സൂക്ഷിച്ചിരുന്ന ജലം സമുദ്രത്തിലേക്ക് ഒഴുക്കിക്കളയുന്നത് ഗുണകരമായിരിക്കും എന്ന് 1990കളുടെ തുടക്കത്തില്‍ സര്‍ക്കാരുകള്‍ കരുതിയിരുന്നു. സമുദ്രത്തിന്റെ അധിക ഉപ്പ് രസം (hypersalinity) അവിടെയുള്ള ജീവജാലങ്ങളെ മോശമായി ബാധിക്കുന്നുവെന്ന് ചില ശാസ്ത്രജ്ഞരും സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു.

ഫാമുകളില്‍ നിന്നും മറ്റുമുള്ള ജലത്തില്‍ നൈട്രജനും മറ്റ് പോഷകരാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഫ്ലോറിഡ കടലിലേക്ക് ഒഴുക്കിവിട്ടതിനാല്‍ മുമ്പ് ശുദ്ധ സ്ഫടികം പോലുള്ള കടല്‍ ഇരുണ്ടതായി. Seaweed വലിപ്പത്തില്‍ വളരാന്‍ തുടങ്ങി. അത് പവിഴപ്പുറ്റുകള്‍ക്ക് മോശമായി വന്നു. പോഷകാംശം കുറഞ്ഞ ഉപ്പു വെള്ളത്തില്‍ കഴിയുന്ന ദുര്‍ബല ജീവികളുടെ നാശത്തിന് കാരണമായി. പ്രധാന ഇനങ്ങളായ elkhorn, staghorn പോലുള്ള പവിഴപ്പുറ്റുകളെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ ചേര്‍ക്കേണ്ടി വന്നു. 97% പവിഴപ്പുറ്റുകളാണ് അവിടെ നശിച്ചത്.

അഴുക്ക് ചാല്‍ ജലവും ഫാമുകളില്‍ നിന്നുള്ള ജലവും പവിഴപ്പുറ്റുകളെ കൊല്ലുന്നത് പലവിധമാണ്. അല്‍ഗകള്‍ കട്ടിയില്‍ വളരുന്നതിനാല്‍ പവിഴപ്പുറ്റുകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാതെ പോകുന്നു. മലിനജലത്തിലെ പോഷകങ്ങളും വളവും കൊണ്ട് ബാക്റ്റീരിയകള്‍ വലിയതോതില്‍ പവിഴപ്പുറ്റുകളുടെ പുറത്ത് വളരുന്നു. അവ വെള്ളത്തിലെ ഓക്സിജന്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നതിനാല്‍ പവിഴപ്പുറ്റുകളിലെ ജീവികള്‍ക്ക് വേണ്ടത്ര ഓക്സിജന്‍ കിട്ടുന്നില്ല.

മനുഷ്യന്റെ കുടലില്‍ കാണപ്പെടുന്ന white pox രോഗവുമായി ബന്ധമുള്ള ഒരു ബാക്റ്റീരിയയാണ് Serratia marcescens. Florida Keys ഉം മറ്റ് ഭാഗങ്ങളിലും ഇവ പവിഴപ്പുറ്റുകള്‍ക്ക് രോഗങ്ങള്‍ ഉണ്ടാക്കുന്നു.

ലീക്കുചെയ്യുന്ന സെപ്റ്റിക് ടാങ്കുകള്‍, cesspits, മറ്റ് മലിനജല സ്രോതസ്സുകള്‍ തുടങ്ങിയവില്‍ നിന്നാണ് ഈ രോഗാണു വരുന്നത്. Keys ലെ 80,000 പഴക്കമുള്ള മീന്‍പിടുത്ത ഗ്രാമം എന്ന നിലയില്‍ നിന്ന് 40 ലക്ഷം സന്ദര്‍ശകര്‍ എന്ന നിലയിലേക്ക് സമൂഹം പൊട്ടിത്തെറിച്ചപ്പോള്‍ ഈ രോഗാണുക്കളുടെ എണ്ണവും അത്യധികമായി.

Keys ലെ ഓരോ വീട്ടുകാരുടേയും കുളിമുറികള്‍ പരിശോധിച്ച ശാസ്ത്രജ്ഞര്‍ ഈ കണ്ണി തിരിച്ചറിഞ്ഞു. അവര്‍ അടയാളപ്പെടുത്തിയ ബാക്റ്റീരിയളെ വീടുകളുടെ കുളിമുറിയില്‍ flush ചെയ്തു. മൂന്നു മണിക്കൂറിനകം ആ അടയാളപ്പെടുത്തിയ ബാക്റ്റീരിയള്‍ കടല്‍ജലത്തിലെത്തി. Keys ലെ എല്ലായിടവും ജീവികള്‍ വളരുകയാണ്. 1960കളുടെ പകുതിയില്‍ Christ of the Abyss എന്ന ഒരു പ്രതിമ മുങ്ങല്‍കാരേയും snorkelers യും ആകര്‍ഷിക്കാനായി കടലിനടിയില്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ മുങ്ങല്‍ നടത്തുന്ന കടകള്‍ ആ വെങ്കല പ്രതിമ ഇടക്കിടക്ക് തേച്ചുമിനുസപ്പെടുത്തുകയാണ്. എന്നാലും ജീവികളുടെ വളര്‍ച്ചയുടെ തോതിനനുസരിച്ച് അത് ചെയ്യാനാവുന്നില്ല. Key Largo ക്ക് അടുത്തുള്ള Looe Key ശുദ്ധ സ്ഫടിക ജലത്തിലും നിറമുള്ള പവിഴപ്പുറ്റുകള്‍ക്കും മീനുകള്‍ക്കും പ്രസിദ്ധമായിരുന്നു. ഇന്ന് പവിഴപ്പുറ്റുകള്‍ മെത്തം നശിച്ചു.

പവിഴപ്പുറ്റുകള്‍ സമുദ്ര തട്ടിന്റെ വെറും 1% മാത്രമേ വരുകയുള്ളുവെങ്കിലും അവ കുറഞ്ഞത് 20 ലക്ഷം സ്പീഷീസുകള്‍ക്ക് ആവാസ വ്യവസ്ഥ നല്‍കുന്നു.അതായത് 25% സമുദ്ര ജീവികള്‍ക്ക്. അവ മീനുകള്‍ക്ക് നഴ്സറികളാണ്. കൊടുംകാറ്റിന്റേയും തിരമാലകളുടേയും നാശത്തില്‍ നിന്ന് അവ മീനുകളെ സംരക്ഷിക്കുന്നു.

പണ്ടത്തെ കടലില്‍ ഓക്സിജന്‍ ഇല്ലായിരുന്നു. ഓക്സിജന്‍ ഇല്ലാത്ത hypoxic ഈ പ്രദേശം സമുദ്ര ജീവനെ സംരക്ഷിക്കുന്നില്ല. എന്നാല്‍ ആ സമയമത്ത് ബാക്റ്റീരിയകളും ജെല്ലിഫിഷുകളും ആയിരുന്നു സമുദ്രം ഭരിച്ചിരുന്നത്.

Louisiana Universities യുടെ Marine Consortium വിഭാഗം ഡയറക്റ്റര്‍ ആയ Nancy Rabalais, അവരുടെ career ന്റെ നല്ല ഭാഗം പ്രാചിനകാലത്തെ ജലത്തെ പോലെ തോന്നുന്ന ഈ ജലത്തില്‍ പരിശോധന നടത്തിയാണ് കഴിച്ചത്. Louisiana തീരക്കടലില്‍ തന്നെ cottony white bacteria കള്‍ കൂട്ടമായി കട്ടപിടിച്ചു കിടക്കുന്നത് കാണാന്‍ കഴിയും. ചീഞ്ഞ മുട്ടയുടെ സള്‍ഫര്‍ പോലുള്ള ഗന്ധം കടലില്‍ നിന്ന് വരുന്നു. സൂഷ്മ ജീവികള്‍ പുറത്തുവിടുന്ന വാതകങ്ങളാണിതിന് കാരണം. അവരുടെ മുഖംമൂടി തുളച്ച് ആ ഗന്ധം വരുന്നു. കടല്‍ തട്ട് പ്രേതഭൂമി പോലെ ചത്ത ഞണ്ടുകള്‍, നക്ഷത്ര മത്സ്യം, മറ്റ് ജീവികള്‍ തുടങ്ങിയവയുടെ തോടും എല്ലും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഈ മരണങ്ങള്‍ക്ക് കാരണം ദ്രവിക്കുന്ന ആല്‍ഗകളാണ്. ദശലക്ഷക്കണക്കിന് ടണ്‍ രാസവളങ്ങള്‍, മനുഷ്യന്റേയും മൃഗങ്ങളുടേയും അവശിഷ്ടങ്ങള്‍, ഫാമുകളില്‍ നിന്നുള്ള മറ്റ് അവശിഷ്ടങ്ങള്‍ ഇവ മിസിസ്സിപ്പി നദിയിലൂടെ ഒഴുകി കടലിലെത്തുന്നു. ഈ പോഷക വസ്തുക്കള്‍ കാരണം ആല്‍ഗകളും മറ്റും പെരുകുന്നു. പിന്നീട് അവ ചത്ത് കടല്‍ തട്ടില്‍ എത്തുന്നു. അവിടെ ബാക്റ്റീരിയകള്‍ ചാര്‍ജ്ജെടുക്കുകയാണ്. ടണ്‍ കണക്കിന് ബാക്റ്റീരിയകളാണ് സമുദ്രത്തിലെ സ്മശാനത്തില്‍ (dead zones) ജീവിക്കുന്നത്. ചത്ത ചെടികളുടെ ഭാഗങ്ങള്‍ അവ ജീര്‍ണിപ്പിക്കുന്നു. ആ പ്രവര്‍ത്തനത്തിന് ഓക്സിജന്റെ ആവശ്യമുണ്ട്. അവ കടല്‍ ജലത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുന്നു. ഫലമോ ഓക്സിജന്റെ അളവ് കുറഞ്ഞ് മീനുകള്‍ക്കും മറ്റും കിട്ടാതാകുന്നു. എന്നാല്‍ മറ്റ് പ്രാധമിക ജീവികള്‍ക്ക് സുന്ദരകാലമാണ്. ചില വിരകളും ജെല്ലിഫിഷും ആല്‍ഗകളേയും മറ്റ് സീഷ്മജീവികളേയും തിന്ന് നന്നായി വളരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൂസിയാനാ തീരത്തേക്കുറിച്ചുള്ള ഒരു വാക്ക് Rabalais പ്രസിദ്ധമാക്കിയിരുന്നു. the “dead zone.” (മൃതസമുദ്രം)യഥാര്‍ത്ഥത്തില്‍ ഈ “dead zone” ശരിക്കും ചത്തതല്ല. അവിടെയും ജീവന്‍ ഉണ്ട്. കൂടുതലും ബാക്റ്റീരിയകളും പുരാതന ജീവികളുമാണ്. ഓക്സിജന്‍ ഇല്ലാത്ത സമുദ്രത്തില്‍ പരിണമിച്ചുണ്ടായവയുടെ വംശത്തില്‍ പെട്ടവ.

ബാള്‍ടിക് കടലുകഴിഞ്ഞാല്‍ വലിപ്പത്തില്‍ രണ്ടാമത്തേതാണ് ലൂസിയാന തീരത്തെ മൃതസമുദ്രം. നൈട്രജന്‍ വളങ്ങള്‍ അമിതമായി ഉപയോഗിച്ച അമേരിക്കയിലെ വ്യാവസായിക കൃഷിയുടെ അനേകം അനന്തര ഫലങ്ങളില്‍ ഒന്നാണ് ഇത്. Midwestern ഫാമുകളില്‍ നിന്നുള്ള മലിന ജലം അമേരിക്കാ വന്‍കരയുടെ 40% ല്‍ നിന്നുള്ള ജലം ഒഴുക്കുന്ന മിസിസിപ്പി നദിയിലേക്കായിരുന്നു ഒഴുക്കിവിട്ടിരുന്നത്.

മിസിസിപ്പിയിലേതുപോലുള്ള സംഭവങ്ങള്‍, Chesapeake Bay, Oregon, Washington തീരം തുടങ്ങി ലോകത്ത് 150 സ്ഥലങ്ങളിലാണ് മൃതസമുദ്രം സൃഷ്ടിച്ചിരിക്കുന്നത്.

ഭൂമിയുടെ പകുതി സ്ഥലം വനനശീകരണത്താലും, ഫാമിങ്ങിനാലും, വികസനത്തിനാലും മാറ്റം വന്നിട്ടുണ്ട്. ഇതും സമുദ്രത്തിലേക്ക് നൈട്രജന്‍ സമ്പന്നമായ പോഷകങ്ങള്‍ ഒഴുകുന്നതില്‍ സഹായിക്കുന്നു.

ഉപ്പരസമുള്ള ചതുപ്പുകളും കണ്ടല്‍ കാടുകളും കടലിനും കരക്കും ഇടയിലുള്ള ഒരു അരിപ്പ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തീരദേശ വികസനം മൂലം ഇവയില്‍ മിക്കതും നശിച്ചുകഴിഞ്ഞു. ലോക ജനസംഖ്യയുടെ പകുതി തീരദേശത്താണ് ജീവിക്കുന്നത്. പ്രതി ദിനം 2,000 വീടുകള്‍ എന്ന തോതിലാണ് തീരദേശം വികസിക്കുന്നത്.

ആഗോള താപനം ഈ stress നെ കൂടുതല്‍ വഷളാക്കും. താപനില കൂടുന്നതിനാല്‍ മഞ്ഞ് കൂടുതല്‍ ഉരുകുകയും, നദികളിലൂടെ കൂടുതല്‍ ശുദ്ധജലം സമുദ്രത്തിലെത്തുകയും ചെയ്യും. അത് പ്ലാങ്ടണ്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കും. സമുദ്രത്തിന്റെ താപനില കഴിഞ്ഞ ശതകത്തില്‍ ഒരു ഡിഗ്രി കൂടി. ഇളം ചുട് സൂഷ്മ ജീവികളുടെ വളര്‍ച്ചക്ക് സഹായകരമാണ്.

Virginia Institute of Marine Science ലെ പ്രൊഫസര്‍ ആയ Robert Diaz സമുദ്രത്തിലെ ഓക്സിജന്‍ കുറഞ്ഞ പ്രദേശങ്ങളെ നിരീക്ഷിച്ചുവരുന്നു. പോഷകങ്ങളുടേയും ഊര്‍ജ്ജത്തിന്റേയും കടലിലേക്കുള്ള കുത്തിയൊഴുക്ക് കാരണം ഇത്തരം പ്രദേശങ്ങളുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ മാത്രം ഇരട്ടിയായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സമുദ്രത്തിലേക്ക് ഊര്‍ജ്ജം ഒഴുകിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യ ശൃംഖലയിലെ മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ അത് സൂഷ്മ ജീവികളുടെ ഭീമമായ വളര്‍ച്ചക്ക് കാരണമാകുന്നു.

ഈ സൂഷ്മ ജീവികള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തക്കതായിരുന്നില്ല. നെരിപ്പോടിലെ ഒരു ചെറു നാളം പോലെ. എന്നാല്‍ ഇപ്പോള്‍ നാം നെരിപ്പോട് ശക്തിയായി പ്രവര്‍ത്തിപ്പിക്കുയാണ്. Diaz പറയുന്നു.

Moreton Bay ലെ ഓരോ മഴ കഴിയുമ്പോളും fireweed കള്‍ വെള്ളത്തെ തെയില വെള്ളംപോലെയുള്ള നിറത്തിലാക്കുമെന്ന് ആസ്ട്രേലിയയിലെ മീന്‍പിടുത്തക്കാര്‍ പറയുന്നു. ഒരിക്കല്‍ മീനുകളും shellfish ഉം നിറഞ്ഞ തീരകടലില്‍ ഇപ്പോള്‍ ഒരു മീറ്റര്‍ കനത്തില്‍ ഒരു പുതപ്പുപോലെ fireweed വളരുന്നു. fireweed പുതപ്പിന്റെ പഴകിയ അടിഭാഗം ചാര-വെള്ള നിറത്തിലായി ദ്രവിക്കുന്നു. അവതിന്നുന്ന ബാക്റ്റീരിയ ഓക്സിജന്‍ മൊത്തം വലിച്ചെടുക്കുന്നു. സമുദ്ര ദീവികളെല്ലാം അവിടെ നിന്ന് പോയി. ചിലത് ശ്വാസംമുട്ടി ചത്തുപോങ്ങുന്നു.

Lyngbya ഓരോ വസന്തകാലത്തും കടല്‍ തട്ടിലെ വിത്തുകളില്‍ നിന്ന് പൊട്ടിമുളക്കുന്നു. ചണ്ടി ആകുന്നത് വരെ മാസങ്ങളോളം അവ തഴച്ച് വളരുന്നു. 100 ഓളം വിഷങ്ങളാണ് അവ ഉത്പാദിപ്പിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. വേനല്‍ കാലത്തെ അതിന്റെ കൂടിയ അവസ്ഥയില്‍ അത് Moreton Bay യില്‍ 48 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ വരെ വളരുന്നു. ആ സമയത്ത് അത് വളരുന്നത് ഒരു മിനിറ്റില്‍ 100 ചതുരശ്ര മീറ്റര്‍ എന്ന തോതിലാണ്. അതായത് ഒരു മണിക്കൂറില്‍ ഒരു ഫുട്ബാള്‍ ഫീല്‍ഡ്.

Brisbane ഉം സമീപ പ്രദേശങ്ങളും ആസ്ട്രേലിയയിലെ ഏറ്റവും വേഗം വികസിക്കുന്ന പ്രദേശമായതോടെ ദശലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം (partially treated) 30 ശുദ്ധീകരണ നിലയങ്ങളില്‍ നിന്ന് കടലിലെത്തുന്നത്. അധികാരികള്‍ മലിനജലത്തില്‍ നിന്ന് നൈട്രജന്‍ നീക്കാനുള്ള പദ്ധതി സ്ഥാപിച്ചെങ്കിലും പാഴ്‌ച്ചെടികളുടെ വളര്‍ച്ച കുറഞ്ഞിട്ടില്ല. Lyngbya യുടെ മറ്റ് പോഷകങ്ങളേക്കുറിച്ച് ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇരുമ്പോ, ഫോസ്ഫെറസോ മറ്റോ ആകാമെന്ന് കരുതുന്നു.

അടുത്തകാലത്ത് Lyngbya, Moreton Bay യില്‍ നിന്ന് Great Barrier Reef ലും എത്തിച്ചേര്‍ന്നു. ഹൃദയത്തിന്റെ ആകൃതിയുള്ള പവിഴപ്പുറ്റ് കാണാന്‍ ടൂറിസ്റ്റുകള്‍ അവിടെ ഹെലികോപ്റ്ററില്‍ വരുന്നുണ്ട്. അവര്‍ പോയിക്കഴിഞ്ഞാല്‍ കടല്‍പക്ഷികള്‍ രാത്രിയില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്ന പ്ലാറ്റ്ഫോമില്‍ ചേക്കേറുന്നു. അവയുടെ കാഷ്ടം സമുദ്രജലത്തെ ഫലപുഷ്ടമാക്കുന്നു. Lyngbya ഇപ്പോള്‍ അവിടെയും സമീപ പവിഴപ്പുറ്റുകളിലും കാണപ്പെടുന്നു.

“Lyngbyaക്ക് ധാരാളം വേലകള്‍ അറിയാം. അതുകൊണ്ടാണ് അവ കഴിഞ്ഞ 300 കോടി കൊല്ലങ്ങളായി ഭൂമിയില്‍ വിജയകരമായി ജീവിക്കുന്നത്”, Judith O’Neil പറയുന്നു. അന്തരീക്ഷത്തില്‍ നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് സ്വന്തമായി വളം നിര്‍ക്കുന്നു. സാധാരണ ആല്‍ഗകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായ സൂര്യപ്രകാശ സ്പെക്ട്രം ഉപയോഗിക്കുന്നു. അതുകൊണ്ട് അവക്ക് murky വെള്ളത്തിലും വളരാന്‍ കഴിയും. അവ ചാകുമ്പോള്‍ അവയുടെ ശരീരത്തിലെ നൈട്രജനും ഫോസ്ഫെറസും വെള്ളത്തിലെത്തുകയും അത് മറ്റ് Lyngbyaക്ക് വളമാകുകയും ചെയ്യുന്നു.

ഈ പാഴ്ചെടികള്‍ കാരണം Mike Tanner എന്ന മീന്‍പിടുത്തക്കാരന്‍ കഴിഞ്ഞ നാലുമാസമായി വെള്ളത്തിലിറങ്ങാതിരിക്കുകയാണ്. Lyngbya ലഹള തുടങ്ങുന്നതിന് മുമ്പ് 40 ചെമ്മീന്‍ ട്രോളറുകളും ഞണ്ട് ബോട്ടുകളും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറും ആറെണ്ണം മാത്രം.

“കാറ്റിനെ ഞങ്ങള്‍ക്ക് പേടിയില്ല, തിരമാലയെ ഞങ്ങള്‍ക്ക് പേടിയില്ല. ഞങ്ങളെ തോല്‍പ്പിക്കുന്നത് ഈ സൂഷ്മജീവികള്‍ മാത്രം. പുണ്ണും തൊലി പൊളിയലുമുണ്ടാകുമ്പോള്‍ പിന്നെ നിങ്ങള്‍ക്ക് എന്തു ചെയ്യാനാകും”. Greg Savige ചോദിക്കുന്നു.

— സ്രോതസ്സ് latimes By Kenneth R. Weiss

പ്രപഞ്ചത്തിലുള്ളതെല്ലാം രാസവസ്തുക്കള്‍. അതുകൊണ്ട് രാസവളം ജൈവവളം എന്നൊക്കെ വേര്‍തിരിച്ച് കാണുന്നത് തെറ്റാണ് എന്നാണ് വ്യവസായികളുടെ പ്രചാരവേല.

പക്ഷേ എന്തായാലും കോടിക്കണക്കിന് വര്‍ഷങ്ങളായുള്ള മാറ്റങ്ങളുടെ ഫലമാണ് ഭൂമിയിലെ ജീവപ്രപഞ്ചം(biosphere). ഈ മാറ്റങ്ങള്‍ ഓരോ രാസവസ്തുവിനും അതിന്റെ അളവും സ്ഥലവും സമയവും ഒക്കെ നിശ്ചയിച്ചു. അത് പൂര്‍ണ്ണമായും യാദൃശ്ചികമാണ്. അല്ലാതെ ആരെങ്കിലും ബോധപൂര്‍വ്വം ചെയ്തതല്ല.

അതില്‍ നാം മാറ്റം വരുത്തിയാല്‍ പ്രതിഫനലം ഉണ്ടാകുകയും അത് നമ്മേ മോശമായി ബാധിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നത്.

ഉപഭോഗം കുറക്കുക എന്നതാണ് പ്രധാനം. എന്നാലും നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ എങ്കിലും നാം ചെയ്യണം. യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. പ്ലാസ്റ്റിക് കിറ്റിന്റെ ഉപയോഗം കുറക്കാന്‍ ഒരു ബാഗും എപ്പോഴും വാഹനത്തില്‍ വെക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

17 thoughts on “നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ

 1. ഞാനീ ബ്ലോഗിന്റെ സ്ഥിരം വായനക്കാരിയാണു. റീഡറില്‍ സബ്സ്ക്രൈബ് ചെയ്തീട്ടുണ്ട്. റീഡറില്‍ പലപ്പോഴും ഷെയര്‍ ചെയ്യാറുണ്ട് . മറ്റുള്ളവര്‍ ഷെയര്‍ ചെയ്യുന്നതും കണ്ടീട്ടുണ്ട്. ഇന്നു ബസ്സിലും ഈ പോസ്റ്റിന്റെ ലിന്ക് കണ്ടിരുന്നു.
  (ധാരാളം പേര്‍ ഈ പോസ്റ്റുകള്‍ ഗൗരവത്തോടെ വായിക്കുന്നുണ്ട് എന്ന് അറിയിക്കണമെന്ന് തോന്നിയതു കൊണ്ട് )

  1. സെപ്റ്റംബര്‍ 30 വരെയുള്ള എല്ലാ ted ഷോകളും കണ്ടിട്ടുണ്ട്. താങ്കള്‍ ചൂണ്ടിക്കാണിച്ചത് പുതിയതാവും. കാണണം.

  1. ശരിയാണ്.
   എന്നാലും നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ എങ്കിലും നാം ചെയ്യണം. ഉപഭോഗം കുറക്കുക എന്നതാണ് പ്രധാനം. യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. പ്ലാസ്റ്റിക് കിറ്റിന്റെ ഉപയോഗം കുറക്കാന്‍ ഒരു ബാഗും എപ്പോഴും വാഹനത്തില്‍ വെക്കുക.

 2. ഈ എഴുത്തിനു ഏറെ നന്ദി. മറൈന്‍ ബിസിനസുകള്‍ നാം നിയന്ത്രിക്കേണ്ടതുണ്ട്. എല്ലാ വേസ്റ്റും ഇപ്പോള്‍ കടലില്‍ എത്തുന്നു. കടല്‍ വേസ്റ്റ് തള്ളാനുള്ള ആഴക്കുഴിയായി നാം കാണുന്നു. ഇതിനെല്ലാം അറുതി വന്നില്ലെങ്കില്‍ ഫലം ക്രൂരമായിരിക്കും. ഒരു ടെക്നോളജിയും നമ്മെ രക്ഷിക്കില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )