മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്.” [പുതിയ കണക്ക് ]

ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും ഇതൊരു വലിയ ഒരു പ്രശ്നമാണ്. (ഇപ്പോള്‍ അവിടെ ആക്രമണം 5 മടങ്ങ് കൂടി 10 ലക്ഷം ആയിരിക്കുന്നു.)

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിവരുന്നതു കൊണ്ട് അവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ തുറന്ന് പറയുകയും മാധ്യമങ്ങള്‍ അത് വലിയ പ്രചാരണം കൊടുക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഈ വര്‍ദ്ധനവ് എന്ന് ചിലര്‍ പറയുന്നത്. എന്നാല്‍ അതല്ല സത്യം. അമേരിക്കയിലെ സര്‍വ്വകലാശലകളില്‍ നടത്തിയ പഠന പ്രകാരം ബലാല്‍ക്കാരം ചെയ്യപ്പെട്ട പെണ്‍കുട്ടികളില്‍ 88% പേരും അത് പുറത്ത് പറയുന്നില്ല എന്നാണ് കണ്ടത്. അമേരിക്കയില്‍ പോലും ഇതാണ് സ്ഥിതിയെങ്കില്‍ നമ്മുടെ നാട്ടിലെ കാര്യം പറയാനുണ്ടോ?

2006 ലെ വേറെ ചില കണക്കുകള്‍ നോക്കൂ:

“സെക്സിന്റെയും വയലന്‍സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്കിയത്. 2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”

സ്ത്രീ സിനിമാ ചരിത്രത്തില്‍

സിനിമക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ട്. ഇന്‍ഡ്യയില്‍ ഏറ്റവും മോശമായി സ്ത്രീകളെ അവതരിപ്പിച്ചിരുന്നത് തെലുങ്ക് സിനിമയായണ്. സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായത് യാദൃശ്ഛികമായല്ല. മറ്റ് സംസ്ഥാനങ്ങള്‍ അവര്‍ക്ക് പിറകിലാണ്. അതുകൊണ്ട് സ്ത്രീകളെ അവതരിപ്പിക്കുന്ന സിനിമയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും.

ആദ്യകാല സിനിമകള്‍

നാടകത്തിന്റെ തുടര്‍ച്ചയായാണ് സിനിമ പ്രത്യക്ഷപ്പെട്ടത്. പുരാണ കഥകളും, സാമൂഹ്യ-കുടുംബ-പ്രണയ പ്രശ്നങ്ങളുമായിരുന്നു ഇതിവൃത്തങ്ങള്‍. ഒരേ സമവാക്യത്തിലടിസ്ഥാനമായ അവയുടെ കഥകള്‍ തിന്‍മയുടെ മുകളില്‍ നന്മ വിജയിക്കുന്നതായിരുന്നു. സ്ത്രീ കഥാപാത്രങ്ങളും അങ്ങനെയുള്ളവയായിരുന്നു. ചീത്ത സ്ത്രീകളെ പരാജയപ്പെടുത്തി സുശീലയായ സ്ത്രീ വിജയിക്കുകയോ ചീത്ത സ്ത്രീ നല്ലവളാവുകയോ ഒക്കെ ആ കഥകളില്‍ കാണാം. അവയെല്ലാം മതപരമായ ഉപദേശം പോലെയോ ഗുണപാഠോപദേശങ്ങള്‍ പോലെയോ ആയിരുന്നു.

സകുടുംബ ചിത്രങ്ങള്‍

നാടകം പോലെ സിനിമയും കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളവയായിരുന്നു. കുടുംബത്തിലെ പല പ്രായക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കാത്ത തരത്തില്‍ സഭ്യമായതേ അന്ന് സിനിമയില്‍ പറയുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നുള്ളു. വൈകാരികമായ സംഭവങ്ങള്‍ ചേര്‍ന്ന അത്തരം സിനിമ അക്കാലത്തെ യാഥാസ്ഥിതിക വ്യക്തി മൂല്യങ്ങള്‍, കുടുംബമൂല്യങ്ങള്‍, സമൂഹത്തിന്റെ മൂല്യങ്ങള്‍ എന്നിവയൊക്കെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവസാനിക്കുന്നത്. അതില്‍ അമ്മയായും, സഹോദരിയായും, കാമുകിയായും, ഭാര്യയായും ഒക്കെ പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ അതുവരെ തുടര്‍ന്നുപോയ യാഥാസ്ഥിതിക മൂല്യങ്ങളെ അംഗീകരക്കുന്നവരായാണ് ചിത്രീകരിച്ചിരുന്നത്. അല്ലാത്തവരെ പരാജയപ്പെട്ടവരായും.

വിശുദ്ധ പ്രേമവും മസാല നൃത്തവും

നഗരങ്ങളുടെ എണ്ണവും കോളേജുകളുടെ എണ്ണവും കൂടിയതോടെ അവിടൊക്കെ ധാരാളം തിയേറ്ററുകളായി. കോളേജ് കുമാരീ-കുമാരന്‍മാര്‍ക്ക് പ്രാധാന്യം കൊടുത്തുള്ള പുതിയ വിഭാഗം സിനിമകളുണ്ടായി. പുതുമയായ വിശുദ്ധ പ്രേമ സമവാക്യങ്ങള്‍ ലാഭ റിക്കോടുകള്‍ ഭേദിച്ചു. അവിടെയും സ്ത്രീ സങ്കല്‍പ്പത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പണ്ടത്തെ പാവകളേ പോലുള്ള സ്ത്രീ കഥാപാത്രങ്ങളേക്കാള്‍ കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന അഭിനയമായിരുന്നു അവരുടേത്. പ്രണയ കാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സഭ്യമായ വേഷങ്ങള്‍ ധരിച്ച് നൃത്ത രംഗങ്ങളിലും മറ്റും എത്തുന്ന അവര്‍ നായകനെ വിവാഹം കഴിക്കുന്നതോടെ യാഥാസ്ഥിക സ്ത്രീ സങ്കല്‍പ്പത്തിന്റെ പ്രതീകമായ സാരിയിലേക്കും മാറുന്നത് സാധാരണമായിരുന്നു. കഥകള്‍ സങ്കീര്‍ണ്ണമായി പല കാമുകികള്‍ ഒരു നായകനെ നേടാന്‍ ശ്രമിക്കുന്ന മത്സരങ്ങളായി. ഏറ്റവും നല്ലവാളായ നായിക നായകനെ നേടുകയോ അല്ലെങ്കില്‍ അവളോ അവനോ മരിക്കുന്ന ദുരന്ത കഥളും ലാഭം നേടി.

സാമൂഹ്യ കുടുംബ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം, വില്ലന്റെ കോട്ടയില്‍ അര്‍ദ്ധ നഗ്ന വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു. വില്ലന്റെ ദുഷ്ടത വ്യക്തമാക്കാന്‍ വേണ്ടി ധാരാളം അക്രമങ്ങളും ബലാല്‍സംഗ സീനുകളും ഇവയില്‍ ധാരാളം ഉണ്ടായിരിക്കും. സത്യത്തില്‍ ഇവ കാഴ്ച്ചക്കാരെ ഉദ്ദേശിച്ചുള്ളത് തന്നെയാണ്. വില്ലന്റെ ഒപ്പം ചീത്തയായ സ്ത്രീയും ചിലപ്പോള്‍ കാണും. അര്‍ദ്ധനഗ്നകള്‍ സിനിമയുടെ ഇടക്ക് കുറച്ച് സമയം മാത്രമേ പ്രത്യക്ഷപ്പെടു. എക്സ്ട്രാ നടികള്‍ എന്ന് വിളിക്കുന്ന ഇവര്‍ക്ക് കഥയുമായി കാര്യമായ ബന്ധം ഉണ്ടാവില്ല. കൂടാതെ ഇവര്‍ക്ക് സമൂഹത്തില്‍ ഒരു മാന്യതയുമില്ലായിരുന്നു. എന്തിന് അത്തരത്തിലുള്ള ഒരുവള്‍ കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള ഒരു സിനിമയില്‍ അഭിനയിച്ചു എന്ന ഒരേയൊരു കാരണത്താല്‍ ഒരു മലയാള സിനിമ സാമ്പത്തികമായി പരാജപ്പെടുകയുണ്ടായി.

പുത്തന്‍ തലമുറ നായികമാര്‍/വേശ്യകള്‍

സിനിമ ലാഭകരമായതോടെ സിനിമാ രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. മത്സരം ശക്തമായതോടെ നായിക തന്നെ തുണി ഉരിഞ്ഞ് നൃത്തം ചെയ്ത് തുടങ്ങി. കൂടുതല്‍ ശ്രദ്ധ നേടണമെങ്കില്‍ അതല്ലാതെ വഴിയില്ലന്നായി. പണ്ടത്തെ പക്വതയുള്ള കുടുംബിനിയായ നായികക്ക് പകരം വികാര വിവശയായി നായകന് കിട്ടാന്‍ വേണ്ടി ആര്‍ത്തിയോടെ പിന്‍തുടരുന്ന ഒന്നില്‍ കൂടുതല്‍ നായികമാര്‍ ഉള്ള സിനിമളുണ്ടായി. എക്സ്ട്രാ നടികളെ ഒഴുവാക്കി നായിക തന്നെ ചെയ്യുന്ന ആഭാസ നൃത്തങ്ങളും കൂടിക്കൊണ്ടിരുന്നു. അതുപോലെ അതിമാനുഷനാകുന്ന നായകനും അക്രമ സീനുകളും. മൊത്തം കഥാപാത്രങ്ങള്‍ നായകന്റെ മഹത്വത്തെ വ്യക്തമാക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതായി.

ഇവയുടെ പുതുമ അവസാനിച്ചതോടെ സിനിമ നായികാ നായകരുടെ വിവാഹാഹേതര ബന്ധങ്ങളിലും ബഹു സ്ത്രീ-പുരുഷ ബന്ധങ്ങളേക്കുറിച്ചുമായി മാറി. നേരിട്ട് ലൈംഗികത കഥാപാത്രങ്ങള്‍ തുറന്ന് സംസാരിച്ചുതുടങ്ങി. കൂടുതല്‍ മോഡേണ്‍ ആകാന്‍ പഴയതിനെയെല്ലാം എതിര്‍ക്കുക ഫാഷനായി. സ്ത്രീ കഥാപാത്രങ്ങള്‍ ധാരാളം സംസാരിക്കുന്ന ആഹാരം ആഭരണം ലൈംഗികത ഇവയില്‍ മാത്രം താല്‍പ്പര്യമുള്ള ചപലകളായി. സിനിമാക്കാരുടെ ലാഭം ആകാശം മുട്ടെയായി. പെണ്‍കുട്ടികള്‍ സ്ക്രീനില്‍ എന്തും ചെയ്യാന്‍ തയ്യാറായി. മറ്റ് രാജ്യങ്ങളില്‍ നിന്നുപോലും വാണിജ്യമുദ്രയുള്ള വേശ്യകള്‍ സിനിമയിലും ചാനലിലും അഭിനയിക്കാനെത്തി.

നഗരത്തിലെ വിദ്യാസമ്പന്നകളുടെ പിന്‍തുണ നേടാനായി ചപലയായ സ്ത്രീക്ക് പകരം ബുദ്ധിജീവി സ്ത്രീകഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ അവിടെയും സ്ത്രീയുടെ പുരോഗമനത തുണിയഴിക്കലും ലൈംഗികബന്ധവും അതിനെക്കുറിച്ച് തുറന്ന് പറയുന്നതുമായി അവര്‍ ചിത്രീകരിക്കുന്നു.

പഴയ സകുടുംബചിത്രത്തിന്റെ തുടര്‍ച്ച ഈ കാലത്തും ഉണ്ട്. തരത്തിലുള്ള എന്നാല്‍ ഇപ്പോഴത്തെ നായകര്‍ അതിമാനുഷരാണ്. അതി സമ്പന്നരും, അതി സുന്ദരരും, അതി ശക്തരും ആയ അവര്‍ക്കായി നായികമാര്‍ പരക്കം പായുന്നതായാണ് ഇപ്പോഴത്തെ കുടുംബചിത്രങ്ങള്‍ . അഥവാ കഥയുടെ വ്യത്യസ്ഥതക്കായി അവര്‍ സാധാരണ വേഷം കെട്ടിയാലും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെ നടന്റെ മഹത്വത്തേക്കുറിച്ച് അറിയാവുന്ന പ്രേക്ഷകന് അയാള്‍ ഇപ്പോഴും അതിമാനുഷനാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയത് നടിമാര്‍ ഭാഗ്യമായി കരുതുന്നു എന്ന അവരുടെ സ്വന്തം വാക്യം നിരന്തരം ഈ വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം കേള്‍ക്കുന്നതാണ്.

ടെലിവിഷന്‍ ചാനലും പരസ്യവും

ചാനലുകളുടെ പ്രധാന പരിപാടികള്‍ സിനിമയുമായി ബന്ധപ്പെട്ടതാണ്. സിനിമയിലുണ്ടാവുന്ന ഗതിമാറ്റങ്ങളെല്ലാം ടെലിവിഷന്‍ സീരിയലുകളിലും കാണാം. ഇപ്പോള്‍ വിവാഹാഹേതര ബന്ധങ്ങളും അക്രമവും ഒക്കെയാണ് അവരുടേയും ഇഷ്ട കഥകള്‍. സിനിമാ തുണ്ടുകളോ നായികാ-നായകരെ വിഗ്രഹവത്കരിക്കുന്ന ആത്മ പ്രശംസാ അഭിമുഖങ്ങളോ, ഗാനചിത്രീകരണങ്ങളോ, ഗാന അനുകരണങ്ങളോ ഒക്കെ കൊണ്ട് ചാനല്‍ അവരുടെ സമയം നിറക്കും. സൗജന്യ കാഴ്ച്ച നല്‍കുന്ന മെഗാസീരിയലുകള്‍ സിനിമയേക്കാള്‍ സ്വാധീനമാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്. കുടുംബസദസ്സുകളിലേക്ക് അവ ആഭാസം വിളമ്പുന്നു. നായകനെ ലഭിക്കാന്‍ വേണ്ടി നായിക നടത്തുന്ന സിനിമയിലെ ആഭാസ നൃത്തങ്ങള്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകളേ കൊണ്ടും ചെയ്യിപ്പിച്ച് ചാനലുകള്‍ ലാഭം നിലനിര്‍ത്തി.

സിനിമയുടെ ആത്മ സംതൃപ്തി നല്‍കലിനതീതമായി പരസ്യങ്ങള്‍ക്ക് വേറൊരു ലക്ഷ്യമുണ്ട്. അവ ഉല്‍പ്പന്നങ്ങളെ വില്‍ക്കുന്നതിന് സഹായിക്കും. അവിടെയും വേഗം ശ്രദ്ധകിട്ടാനായി മൃഗീയതയെ ആണ് അവര്‍ ഉപയോഗിക്കുന്നത്. സ്ത്രീ ശരീരത്തെയും സൗന്ദര്യത്തേയും ഉപയോഗിച്ച് അവര്‍ ശ്രദ്ധനേടുകയും ഉല്‍പ്പന്നങ്ങളില്‍ അടിസ്ഥാനമായ ജീവിത രീതി പ്രചരിപ്പിക്കുകയും ചെയ്യുന്നു. തുണി, സ്വര്‍ണ്ണം, സോപ്പ്, സുഗന്ധദ്രവ്യങ്ങള്‍, തുടങ്ങി മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് കമ്പ്യൂട്ടര്‍ വരെ എല്ലാം വില്‍ക്കുന്ന പരസ്യങ്ങളില്‍, സ്ത്രീകളെ അണിയിച്ചൊരുക്കി വിഗ്രഹമാക്കുകയോ അവ ലൈംഗിക വേഴ്ച്ചയേ സഹായിന്നു എന്ന വ്യംഗ്യാര്‍ത്ഥത്തില്‍ കാണിക്കാന്‍ ഈ മൃഗങ്ങള്‍ ധൈര്യം കാണിക്കുന്നു. ലാഭത്തിന്റെ കാര്യം വരുമ്പോള്‍ വിപ്ലവചാനലുനും ഒരു വ്യത്യാസവുമില്ല. (ഒരു ചാനല്‍ നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നാവും അവരുടെ ന്യായം. വിപ്ലവാചാര്യന്‍ അവരെ ഏല്‍പ്പിച്ച എന്തോ നേര്‍ച്ചയാവാം ചാനല്‍.)

പത്രങ്ങള്‍

സ്ത്രീകളെ ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്നതില്‍ പത്രങ്ങളും മോശമല്ല. ഇവിടെ ചിത്രം ചലിക്കുന്നതല്ല എന്ന വ്യത്യാസമേയുള്ള. സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന തുണികളുടേയും സ്വര്‍ണ്ണത്തിന്റേയും പരസ്യങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ബഹുവര്‍ണ്ണ തിളങ്ങുന്ന പേപ്പറില്‍ അച്ചടിച്ച വരുന്നത്. തീര്‍ച്ചയായും വാര്‍ത്തകളേക്കാള്‍ ആദ്യം ആളുകള്‍ ശ്രദ്ധിക്കുക ഈ പരസ്യങ്ങളാണ്. കുട്ടികളേ പോലും ഇവ സ്വാധീനിക്കുന്നു. കുപ്രസിദ്ധ മഞ്ഞ പത്രമായ Times of India ഏത് വാര്‍ത്തക്കും കൂടെ അര്‍ദ്ധ നഗ്നയായ സ്ത്രീയുടെ ചിത്രം കൊടുക്കും.

താരങ്ങളെ വിഗ്രഹത്കരിക്കുന്നതിലും പത്രങ്ങള്‍ക്ക് പങ്കുണ്ട്. അവരുടെ ഇഷ്ടങ്ങളേയും സ്വകാര്യതയേയും മറ്റും ലൈം ലൈറ്റില്‍ നിര്‍ത്തി വാര്‍ത്തയാക്കി അവര്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുവെച്ച് മുതലാളിയേയും മൂലധനത്തേയും സഹായിക്കുന്നു.

സിനിമ പോസ്റ്ററുകള്‍

നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും സിനിമാ പോസ്റ്ററുകളാല്‍ നിറഞ്ഞിരിക്കുകയാണ്. എവിടെയും അവയുണ്ട്. മിക്കവയിലും അര്‍ദ്ധ നഗ്നകളായ നായികമാര്‍ വികാരത്തോടെ ക്യാമറയെ(അതായത് കാഴ്ച്ചക്കാരെ) നോക്കുന്ന, നൃത്തം ചെയ്യുന്ന ചിത്രങ്ങളാവും. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വേഷങ്ങള്‍ ധരിച്ച് ശരീരത്തിന്റെ ആകൃതി വ്യക്തമാക്കുന്ന ആവരുടെ രൂപം ആബാലവൃദ്ധം ജനങ്ങളുടേയും മനസില്‍ പതിയുന്നു. നായകന്റെ മഹത്വവും ഈ പോസ്റ്ററുകള്‍ മനുഷ്യരെ പഠിപ്പിക്കുന്നു. സിനിമ കാണാത്തവരെ പോലും സ്വാധീനിക്കുന്നതാണ് ഈ ലൈവ് ചിത്രങ്ങള്‍.

സാഹിത്യം

വായന കാഴ്ച്ചയെക്കാള്‍ വിഷമകരമാണ്. കുറവ് ആള്‍ക്കാരെ സാഹിത്യസൃഷ്ടികള്‍ വായിക്കുന്നുള്ളു. എന്നാലും മനുഷ്യനെ മൃഗമാക്കുന്നതില്‍ സാഹിത്യത്തിനും പങ്കുണ്ട്. നോവല്‍, കഥ തുടങ്ങിയവ സാങ്കല്‍പ്പികമോ അല്ലാത്തതുമായ വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ വിഗ്രഹവത്കരിക്കുന്നു. നാല് കഥയോ, കവിതയോ, നോവലോ എഴുതിക്കഴിയുമ്പോള്‍ മാധ്യമങ്ങള്‍ അവരെ പ്രശസ്തരാക്കുകയും ആസ്ഥാന ഫെമിസിസ്റ്റ്, പുരോഗമന, സാംസ്കാരിക നായക/നായികാ, പട്ടം നല്‍കുകയും ചെയ്യും. ബുദ്ധിജീവികളാക്കപ്പെട്ട ഈ അരാഷ്ട്രീയവാദികള്‍ വിളമ്പുന്ന എന്ത് വിവരക്കേടും സമൂഹം ചോദ്യങ്ങള്‍ ചോദിക്കാതെ ഭവ്യതയോടെ ഉള്‍ക്കൊള്ളുന്നു. സ്കൂള്‍, കോളേജ് കുട്ടികളുടെ പാഠ്യ പദ്ധതിയില്‍ കൃതിയുടെ പ്രേരണ ശക്തിയുടെ ഗുണദോഷം പഠിക്കാതെ ഉള്‍പ്പെടുത്തുന്നതായും നമുക്ക് കാണാന്‍ കഴിയും. ലൈംഗികാവയവങ്ങളേ മാത്രം ചുറ്റിപ്പറ്റി കഥകള്‍ മെനയുകയും, സ്വയം സര്‍വ്വജ്ഞരും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ വക്താക്കളുമായി വേഷം കെട്ടുകയും ചെയ്യുന്ന ഇവര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ അവര്‍ക്ക് എന്തും പ്രചരിപ്പിക്കാവുന്ന അവസ്ഥയാണ് ഇന്ന് സമൂഹത്തിലുള്ളത്.

കാഴ്ച്ചയുടെ മനശാസ്ത്രം

നാം കാണുന്ന പ്രവര്‍ത്തികള്‍, ആ പ്രവര്‍ത്തിചെയ്യുന്ന ആളിന്റെ തലച്ചോറില്‍ ഉണ്ടാകുന്ന അതേ തരത്തിലുള്ള വൈദ്യുത സിഗ്നലുകള്‍ നമ്മളിലും സൃഷ്ടിക്കുമെന്നാണ് ന്യൂറോശാസ്ത്രജ്ഞനായ വി.എസ്സ്. രാമചന്ദ്രന്‍ പറയുന്നു. mirror neurons എന്ന് വിളിക്കുന്ന തലച്ചോറിലെ ഒരു കൂട്ടം ന്യൂറോണുകളാണ് നമുക്ക് ആ കഴിവ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ വേറൊരാളെ കുത്തുന്നത് കാണുമ്പോള്‍ നമുക്കും വേദനിക്കണമല്ലോ. കാഴ്ച്ചക്കാരനെ സംബന്ധിച്ചടത്തോളം തൊലിയില്‍ നിന്നുള്ള സിഗ്നലുകള്‍ തലച്ചോറില്‍ എത്താത്തതിനാല്‍ തലച്ചോറ് കാഴ്ച്ചമൂലമുണ്ടായ സിഗ്നലുകളെ അവഗണിക്കുകയും അവ വെറും കാഴ്ച്ചയാണെന്ന് നമ്മേ ധരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കാഴ്ച്ചക്കാരന് വേദന തോന്നാത്തത്. ചെറു പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഈ രണ്ട് സ്രോതസ്സുകളില്‍ നിന്നുള്ളമുള്ള സിഗ്നലുകള്‍ വിശകലനം ചെയ്ത് ‘ഇത് വെറും കാഴ്ച്ച മാത്രം’ ആണെന്ന നിഗമനത്തിലെത്താന്‍ കഴിയാത്തതിനാലവണം അവര്‍ വേദന അനുഭവിക്കുന്ന ഒരു കാഴ്ച്ച കണ്ടാല്‍ തന്നെ കരയുന്നത്.

ഒരാള്‍ സിനിമയോ ടെലിവിഷനോ കാണുമ്പോള്‍, സത്യത്തില്‍ അയാള്‍ ക്യാമറയുടെ കണ്ണുകളിലൂടെയാണ് കാണുന്നത്. അത് അവരെ സ്വയം നായകരായി അവരോധിക്കുന്നു. നാം കാണുന്ന ദൃശ്യം ആരുടെ വീക്ഷണകോണില്‍ക്കൂടിയാണോ കാണിക്കുന്നത് ആ ആള്‍ സിനിമയില്‍ അനുഭവിക്കുന്നതെല്ലാം നമ്മളും അനുഭവിക്കും. പക്ഷേ നേരത്തെ പറഞ്ഞതുപോലെ തൊലിയില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ തലച്ചോര്‍ ആ അനുഭവം നമ്മുടേതായി നമ്മേ അറിയിക്കില്ലെന്നുമാത്രം. പക്ഷേ ആദ്യമുണ്ടായ സിഗ്നലുകളെല്ലാം അതുമായി ബന്ധപ്പെട്ട എല്ലാ neuro-network നേയും ശക്തിപ്പെടുത്തും. അതായത് മൂന്നു മണിക്കൂര്‍ നാം കണ്ട എല്ലാ കാര്യങ്ങളും നാം തന്നെ ചെയ്യുന്നതിന് തുല്യമായ ഫലം.

സാമൂഹ്യ മനശാസ്ത്രം

സമൂഹത്തില്‍ പ്രചരിക്കുന്ന ആശയങ്ങളുടെ സ്വഭാവമനുസരിച്ചാകും സമൂഹവും വ്യക്തികളും പ്രവര്‍ത്തിക്കുക. മാധ്യമങ്ങളാണ് സമൂഹത്തില്‍ ആശയങ്ങളുടെ പ്രചരണം നടത്തുന്നത്. പണ്ടത്തെ തമലുറക്ക് ആശയങ്ങള്‍ ലഭിച്ചത് അച്ചടിമാധ്യമങ്ങള്‍, റേഡിയോ, വിദ്യാലയങ്ങള്‍, ഗുരുക്കന്‍മാര്‍, മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരില്‍ നിന്നാണ്. അവര്‍ പഠിച്ച മൂല്യങ്ങളെല്ലാം അവരുടെ സിനിമകളിലും പ്രകടമായിരുന്നു.

പണ്ടത്തെ സിനിമകള്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നു പറയുമ്പോഴും അത് യാഥാസ്ഥിതിക സവര്‍ണ്ണ പുരുഷ മേധാവിത്വത്തിലടിസ്ഥാമായ മൂല്യങ്ങളായിരുന്നു. പുരോഗമനപരമായിരുന്നില്ല. എന്നാല്‍ നിലനല്‍ക്കുന്ന അവസ്ഥയെ കൂടുതല്‍ വഷളാക്കുന്ന തരത്തിലല്ല എന്നതു മാത്രമായിരുന്നു ഗുണപരമായ കാര്യം. കൂടാതെ ആളുകള്‍ സിനിമയിലടിസ്ഥാനമായ ചിന്താരീതിയും ഉപയോഗിച്ചിരുന്നില്ല. കാരണം സിനിമകളുടെ എണ്ണവും തീയേറ്ററുകളുടെ എണ്ണവും കുറവായിരുന്നു. അതുപോലെ ചാനല്‍ കേന്ദ്രീകരിച്ച് നടത്തുന്ന 24 മണിക്കൂര്‍ പ്രചാരവേലയും ഇല്ലായിരുന്നു.
പിന്നീട് പുതിയ തലമുറക്കാര്‍ സിനിമ എടുത്തു തുടങ്ങിയപ്പോള്‍ അവര്‍ക്ക് ആശയ സ്രോതസ്സായി വര്‍ത്തിച്ചത് പുതിയ മാധ്യമങ്ങളായ സിനിമയും, ടെലിവിഷനുകളുമാണ്. അവ ദുഷിച്ച ചക്രം പോലെ കൂടുതല്‍ കൂടുതല്‍ ദുഷിച്ചതായി.

പണ്ടത്തെ എക്സ്ട്രാ നടികള്‍ അനുഭവിച്ച അവജ്ഞ ഇന്നത്തെ നായികമാര്‍ക്കില്ല. പണവും ഉയര്‍ന്ന വിദ്യാഭ്യാസവും സൌന്ദര്യവും വിദേശ ഭാഷാ പ്രാവീണ്യവുമൊക്കെ അവരുടെ ആഭാസത്തെ കവച്ച് വെക്കുന്നു. കൂടാതെ ടെലിവിഷനും പത്രങ്ങളും ആ ആഭാസങ്ങളെ പുതിയ normal ആക്കിത്തീര്‍ത്തു.

അവര്‍ സ്ത്രീയുടെ പ്രധാന ഗുണം ഗ്ലാമര്‍ ആണെന്നാണ് പ്രചരിപ്പിക്കുന്നത്. സിനിമയിലേയും ചാനലുകളിലേയും സ്ത്രീ കഥാപാത്രങ്ങളാകട്ടെ ആഹാരം-ആര്‍ഭാടം-ലൈംഗികത ഇവ മാത്രം ഇഷ്ടപ്പെടുന്ന ചപലകളും, വായാടികളും, മൂഢകളും ആയി പ്രത്യക്ഷപ്പെടുന്നു. ലൈംഗികതയുടെ കച്ചവടക്കാരാണ് ഇന്ന് മാധ്യമങ്ങള്‍. ആ ദൃശ്യങ്ങളാണ് സമൂഹത്തിലെവിടെയും.

അബലയായ സ്ത്രീ മാതൃകക്ക് ബദലായി ശക്തയായ സ്ത്രീ കഥാപാത്രം എന്ന പേരില്‍ ധിക്കാരിയായ സ്ത്രീയെ ചിലപ്പോള്‍ കഥാപാത്രമായോ നായികയായി തന്നെയോ അവര്‍ അവതരിപ്പിക്കാറുണ്ട്. ആ സ്വഭാവം ഇഷ്ടപ്പെടുന്ന കാണികളില്‍ നിന്നുള്ള പണം അടിച്ച് മാറ്റുക എന്ന തന്ത്രമല്ലാതെ അതിന് വേറൊരു ഗുണം ഇല്ല. കാരണം അവിടേയും ആ നായികയുടെ പ്രധാന ഗുണം, സൗന്ദര്യവും ശരീരവും ആര്‍ഭാടവുമായിരിക്കും. കാഴ്ച്ചക്കാരന്‍ അവിടേയും സ്ത്രീ സൗന്ദര്യം ആസ്വദിക്ക മാത്രം ചെയ്യും.

ടെലിവിഷന്‍ ചാനലുകള്‍ സിനിമയേക്കാള്‍ ദ്രോഹമാണ് ചെയ്യുന്നത്. കാരണം അനായാസമായും സൗജന്യമായും കാണാവുന്ന കാഴച്ചകള്‍ ആണ് അതില്‍. സ്ത്രീയുടെ ശരീരവും സൗന്ദര്യവും ആണ് അവിടെയും പ്രധാനം. തീര്‍ത്തും ആഭാസമായ സീരിയലുകള്‍ കുടുംബത്തിന്റെ സ്വസ്ഥത തന്നെ നശിപ്പിക്കുന്നു.

കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സമൂഹത്തിലെ മുഴുവന്‍ ആളുകളേയും ഇത് ബാധിക്കുന്നുണ്ട്. സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ പ്രചോദനമുള്‍ക്കൊണ്ട് വ്യക്തികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് ലോകം മുഴുവന്‍ വാര്‍ത്തകളുണ്ടാവാറുണ്ട്. പക്ഷേ അതിനേക്കാളുപരി, പത്രമുള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന ആശയത്തിന്റെ വീക്ഷണകോണാണ് കൂടുതല്‍ അപകടകാരി. അതായത് സ്ത്രീയെ എങ്ങനെ കാണണം, അവളുടെ പ്രസക്തി എന്താണ് തുടങ്ങി പല കാര്യങ്ങളും സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ കുത്തിവെക്കാന്‍ വെറും ഒരു നിശ്ഛല ചിത്രത്തിന് പോലും കഴിയും. ആ വീക്ഷണകോണിനെ അംഗീകരിക്കാത്ത വ്യക്തികളെ സമൂഹം അവഹേളിക്കും ചെയ്യും. അതുകൊണ്ട് മുഖ്യധാരയില്‍ പ്രചരിക്കുന്ന ആശയത്തിനൊത്ത് ജീവിക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാകുന്നു.

പണം ഭരിക്കുന്ന സമൂഹത്തില്‍ സമ്പന്നരും സൗന്ദര്യമുള്ളവരും ശക്തരും ആരോഗ്യമുള്ളവരുമായ താരങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ സമൂഹം അതുപോലെ വിഴുങ്ങുന്നു. രാജ്യത്തെ വിവരങ്ങളുടെ ഒഴുക്കിനെ അവരാണ് നിയന്ത്രിക്കുന്നത്. ലോകത്തുള്ള മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച് വിട്ട് തികച്ചും സ്വാര്‍ത്ഥയും മൃഗീയതയും സംതൃപ്തിയും ഉപഭോഗസംസ്കാരത്തിന്റെ ഭാഗവുമാകുകക എന്നത് മാത്രമായി ജീവിത ലക്ഷ്യം. പൗരനെന്ന നിലയിലുള്ള സ്വയം ഉള്ള കടപ്പാടുകള്‍ മറന്നു. സിനിമയുടേയും ചാനലിന്റേയും പ്രചാരവേലയില്‍ കാണുന്ന ബിംബങ്ങളെ പോലെ ജീവിക്കാന്‍ നെട്ടോട്ടമായി.

സാമ്പത്തിക വശം

സിനിമയുടെ തുടക്ക കാലത്ത് രാജ്യം ദാരുണ മുതലാളിത്തത്തിന്റെ വഴിയിലേക്ക് നീങ്ങിയിട്ടുണ്ടായിരുന്നില്ല. ജനങ്ങളില്‍ അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള വ്യത്യാസം ഇന്നത്തേ പോലെ വളരെ അധികമായികുന്നില്ല. ആളുകള്‍ക്ക് ചെറിയ പ്രാദേശിക തൊഴിലുകള്‍ ചെയ്തും ചെറുകിട സ്ഥാപനങ്ങള്‍ നടത്തിയും ജീവിക്കാനാവുമായിരുന്നു.

പിന്നീട് രാജീവ് ഗാന്ധിയും, ശേഷം വന്ന നരസിംഹറാവുവും രാജ്യത്തെ പുത്തന്‍ സാമ്പത്തിക വ്യവസ്ഥ എന്ന് വിളിക്കുന്ന 18 ആം നൂറ്റാണ്ടിലെ പഴഞ്ചന്‍ സ്വതന്ത്ര കമ്പോള, അനിയന്ത്രിത മുതലാളിത്തത്തിന് രാജ്യത്തെ തുറന്നു കൊടുത്തു. കാറുകളും ടെലിവിഷനും വീടുകളില്‍ എത്തിത്തുടങ്ങി. 90 കളെത്തി തുടങ്ങിയപ്പോഴേക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചാനലുകളൊക്കെ യാഥാര്‍ത്ഥ്യമായി. എല്ലാം സ്വകാര്യവത്കരിക്കട്ടു കൊണ്ടിരുന്നു. എല്ലാം സാമ്പത്തികമായ കണ്ണുകൊണ്ടു നോക്കപ്പെട്ടു. ജനങ്ങള്‍ക്ക് തൊഴിലും കിടപ്പാടവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. സാമ്പത്തിക അസമത്വം ഭീമമായി വര്‍ദ്ധിച്ചു. സ്വകര്യ ഖനന കമ്പനി മുതലാളിമാര്‍ കേന്ദ്ര മന്ത്രിമാരായി. മുതലാളിമാര്‍ തന്നെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന അവസ്ഥയായി. മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നു. വോട്ട് നല്‍കുക മാത്രമായി ജനാധിപത്യത്തിന്റെ അര്‍ത്ഥം. ജനക്ഷേമ പരിപാടികളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്ന് പടിഞ്ഞാറുനിന്നുള്ള യജമാനന്‍മാര്‍ ആജ്ഞാപിച്ചുകൊണ്ടിരുന്നു. ഫലത്തില്‍ ജനജീവിതം കഷ്ടത്തിലായി. 80% ആളുകളും ദിവസം 20/- രൂപയില്‍ താഴെ വരുമാനമില്ലാത്തവരായി. പക്ഷേ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ എല്ലാം സാമ്പത്തികമായ കണ്ണിലൂടെ കാണുകയും എങ്ങനെയും ലാഭം ഉണ്ടാക്കുക എന്നത് മാത്രമായ ലക്ഷ്യത്തിലേക്ക് മനുഷ്യ വ്യവഹാരങ്ങള്‍ ചുരുങ്ങുകയും ചെയ്തു.

പ്രവാസികള്‍

BOT നാലുവരി പാതക്കെതിരെ കേരത്തില്‍ ശക്തമായ സമരം ഉണ്ട്. “ഇവന്‍മാര്‍ ഇവിടെ വ്യവസായം കൊണ്ടുവരാന്‍ സമ്മതിക്കില്ല. നാട് നശിക്കുന്നു”, എന്നൊക്കെ പരാതി പറഞ്ഞിരുന്ന കേരളത്തിലെ മദ്ധ്യ വര്‍ഗ്ഗം അഭിമാനപൂര്‍വ്വം തമിഴ് നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ വളര്‍ച്ചയെ കുറിച്ച് വാചാലരാകാറാണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങളിഞ്ഞാട്ടില്ല അവിടെ കോര്‍പ്പറേറ്റ് വികസനം വിജയിക്കുന്നത്. അവിടെ ജനങ്ങളെ അടിച്ചമര്‍ത്തി, മാവോയിസ്റ്റ് മുദ്രകുത്തി കൊന്നൊടുക്കിയാണ് എല്ലാം ചെയ്യുന്നത്. ആറാട്ടുപുഴയില്‍ 35,000 കുടുംബങ്ങള്‍ കടലില്‍ നിന്ന് മീന്‍പിടിച്ച് ജീവിക്കുന്നവരാണ്. അവിടെ ടൈറ്റാനിയത്തിന്റെ വലിയ നിക്ഷേപം ഉള്ളതുകൊണ്ട് ഖനനം നടത്താന്‍ കമ്പനികള്‍ കാത്തിരിക്കുകയാണ്. അത് സംഭവിച്ചാല്‍ മീന്‍പിടിക്കുന്ന 35,000 കുടുംബങ്ങള്‍ എന്തു ചെയ്യും.
ഈ സമൂഹത്തില്‍ ഇതിന്റെയൊക്കെ ഫലം എന്താണ്. വളരെ കുറവ് ആളുകള്‍ക്ക് വേണ്ടി നടത്തുന്ന വികസനം മൂലം ബഹുഭൂരിപക്ഷം ആളുകള്‍ക്കും കിടപ്പാടവും പാരമ്പര്യ തൊഴിലുകളും നഷ്ടപ്പെട്ടു. അവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്കും നഗരങ്ങളിലേക്കും ചേക്കേറണ്ടതായി വന്നു. പ്രവാസികളായി. ആഗോള വത്കരണം പ്രവാസികളെ ഉണ്ടാക്കുകയും അവരെ കുറ്റവാളികളെന്ന് മുദ്രകുത്തുകയും ചെയ്യും. അത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കും. അന്യനാട്ടില്‍ നിങ്ങള്‍ ആരെന്ന് ആര്‍ക്കും അറിയില്ലല്ലോ.

വിദ്യാഭ്യാസം

മൂല്യ ബോധമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസം രംഗത്തു നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി. പടിഞ്ഞാറുനിന്നുള്ള യജമാനന്‍മാരുടെ നിര്‍ബന്ധപ്രകാരമാണ്. ലോകം മൊത്തം വിദ്യാഭ്യാസം വെറും തൊഴില്‍ നേടാനുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന സ്ഥലമായി. മുതലാളിയെ സംബന്ധിച്ചടത്തോളം ഡോക്റ്റര്‍, എഞ്ജിനീയര്‍ തുടങ്ങി അനേകം ജോലികളുടെ ഒരു place holder നെ ആണ് വേണ്ടത്. സാമ്പത്തിക ലാഭമില്ലാത്ത ചരിത്രം, തത്വചിന്ത തുടങ്ങി പല വിഷയങ്ങളും സര്‍വ്വകലാശാലകളില്‍ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. മനുഷ്യന് അറിവ് നേടാനുള്ള അവസരം ഇല്ലാതാകുകയും, സമൂഹത്തില്‍ അറിവിന് പ്രാധാന്യമില്ലാതാക്കുന്നതും പണത്തിന് മാത്രം പ്രാധാന്യവുമായി.

പാഠ്യപദ്ധതിയില്‍ തന്നെ ലൈംഗിക അരാജകത്വം പുരോഗമനമാണെന്ന വിവരക്കേട് അടിസ്ഥാനമായ സാഹിത്യ കൃതികള്‍ കുത്തിച്ചേര്‍ക്കപ്പെട്ടു. വിദ്യാര്‍ത്ഥികളേയും മറ്റും ഇത് തെറ്റായി സ്വാധീനിക്കുന്നു.

ഇത് വിദ്യാഭ്യാസം ലഭിക്കുന്ന ചെറു പക്ഷത്തിന്റെ കാര്യമാണ്. ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരുടെ കാര്യമെന്താണ്. മുതലാളിയെ സംബന്ധിച്ചടത്തോളം അവര്‍ കുറഞ്ഞ വേതനത്തില്‍ അവിദഗ്ദ്ധ തൊഴില്‍ ചെയ്യാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്. പരിമിതമായ വിദ്യാഭ്യാസവും അവര്‍ക്ക് നഷ്ടപ്പെട്ടു. ഒരുവശത്ത് സിനിമയിലൂടെയും ചാനലിലൂടെയും പരസ്യത്തിലൂടെയും പ്രചരിപ്പിക്കുന്ന ലൈംഗികതയിലടിസ്ഥാനമായ ആര്‍ഭാടജീവിതം. മറുവശത്ത് ജീവിത സാഹചര്യങ്ങളൊക്കെ നഷ്ടപ്പെട്ട് തലകുനിച്ച് മദ്യത്തിലും മയക്കുമരുന്നിലും അടിമകളായും ഇന്ദ്രന്‍സിന്റേയും ഹരിശ്രീ അശോകന്റേയുമൊക്കെ കഥാപാത്രങ്ങളായി എപ്പോഴും തല്ല് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. അവര്‍ക്ക് ആകെ കിട്ടുന്ന അറിവ് സിനിമയിലൂടെയും ചാനലിലൂടെയും പരസ്യത്തിലൂടെയും ലഭിക്കുന്നതാണ്.

എല്ലാം നഷ്ടപ്പെട്ട ഇവര്‍ ഇവരേക്കാള്‍ ദുര്‍ബലരായ ജീവികളെ കിട്ടുമ്പോള്‍ മൊത്തം പരാജയവും അവരില്‍ അടിച്ചേല്‍പ്പിക്കുന്നു. അത് മിക്കപ്പോഴും അമ്മമാരും, പെങ്ങള്‍മാരും, ഭാര്യമാരും, പെണ്‍മക്കളും ആയ സ്ത്രീകള്‍ ആയിരിക്കും.

സമൂഹത്തിന്റെ പ്രതികരണം

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയാകുന്ന അവസരത്തില്‍ നാമെല്ലാം ആ മൃഗീയതയെ ശക്തമായി അപലപിക്കുകയും സര്‍ക്കാര്‍ വേണ്ടത്ര പോലീസ് സംരക്ഷണം നല്‍കുന്നില്ല എന്ന് പരാതി പറയുകയും ചെയ്യാറുണ്ട്. മലയാളിയുടെ മാത്രം എന്തോ കുഴപ്പമായി വരുത്തിത്തീര്‍ക്കാനും ശ്രമം ഉണ്ടാകുന്നുണ്ട്. പക്ഷേ ഇത് ഒരു പ്രാദേശിക പ്രശ്നമല്ല. ഒരു മിനിട്ടില്‍ 24 പേരാണ് അമേരിക്കയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഇത് ലോകം മൊത്തം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നമാണ്.

പ്രശ്നമുണ്ടാകുമ്പോള്‍ ഏറ്റവും ദുര്‍ബലമായ ഒരു കച്ചിത്തുരുമ്പ് കണ്ടെത്തി എല്ലാ കുറ്റവും അതില്‍ ആരോപിക്കുകയാണ് സമൂഹം ചെയ്യുന്നത്. രോഷാകുലനായ നായകന്‍ സ്വയം തിന്മയെ ഉന്‍മൂലനം ചെയ്യുന്നത് കണ്ട് ആത്മസംതൃപ്തി നേടുന്ന നാം പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാന്‍ ശ്രമിക്കാതെ കുറ്റവാളിയെ ആക്രമിച്ച് നീതി നടത്തുന്നമെന്ന് ആക്രോശിക്കും. ഈ രീതിയും നമ്മിലുള്ള സിനിമയുടെ സ്വാധീനഫലമാണ്. കുറച്ചുകാലം കഴിഞ്ഞ് ഈ വര്‍ത്ത കെട്ടടങ്ങി സമൂഹം പഴയപടി മുന്നോടു പോകും. ആക്രമണം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നു.

നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം സ്ത്രീ പ്രശ്നമല്ല. അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. പക്ഷേ നമ്മുടെ സ്ത്രീ പക്ഷ സംഘടനകള്‍ ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായും പുരുഷന്‍മാരെ മൊത്തത്തില്‍ കുറ്റവാളികളായും ചിത്രീകരിക്കുകയാണ് പതിവ്. ഒരു സങ്കീര്‍ണ്ണ സാമൂഹ്യ പ്രശ്നത്തിനെതിരെ പ്രകടനം നടത്തിയും ഓഫീസുകള്‍ തല്ലി തകര്‍ത്തും ഏറ്റവും താഴെയുള്ള കുറ്റവാളിയെ ക്രൂശിച്ചും പരിഹാരം കണ്ടെത്താനാവില്ല. അതുപോലെ പോലീസ് രാജ് വഴിയുള്ള ഒരു സംരക്ഷമോ താലിബാന്‍ മോഡലിലുള്ള ളോഹയിട്ടൊരു സുരക്ഷിതത്വവുമോ സുസ്ഥിരമല്ല.

സമൂഹത്തിന്റെ പാഠ്യപദ്ധതി

ആദി കാലം മുതല്‍ക്ക് തന്നെ മനുഷ്യസമൂഹം കഥകള്‍ പറഞ്ഞാണ് ആശയങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറിയിരുന്നത്. ഇന്ന് സിനിമയാണ് (മുഖ്യധാരാമാധ്യമങ്ങള്‍) ശരിക്കും സമൂഹത്തിന്റെ പാഠ്യപദ്ധതി. കണ്ടാണ് നാം പലതും പഠിക്കുന്നത്. ചിമ്പാന്‍സികളും മറ്റും കല്ലുകൊണ്ടും വടികൊണ്ടും ഉള്ള ലഘു ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നത് സംഘത്തിലെ മുതിര്‍ന്നവര്‍ ചെയ്യുന്നത് കണ്ടാണ്. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചുകൊടുക്കാന്‍ നമുക്ക് സിനിമയും ചാനലും പരസ്യവുമാണ്. മതത്തിനോ, ഗുരുക്കന്‍മാര്‍ക്കോ ഒക്കെ സംസാരിക്കാനേ കഴിയു. എന്നാല്‍ സിനിമ-ചാനല്‍-പരസ്യത്തിലൂടെ പകരുന്ന നേരിട്ടുള്ളതും അല്ലാത്തതുമായ ആശയങ്ങള്‍ക്കും ബിംബങ്ങള്‍ക്കും കൂടുതല്‍ ശക്തിയുണ്ട്.

പണ്ട് നാട്യ ശാസ്ത്രത്തില്‍ എന്തൊക്കെ വേദിയില്‍ കാണിക്കാം എന്തൊക്കെ കാണിക്കരുത് എന്നൊക്കെ വ്യക്തമായി പറഞ്ഞിരുന്നു. ഒരു പക്ഷേ പ്രക്ഷേപണം ചെയ്യപ്പെടുന്ന ബിംബങ്ങളുടെ തെറ്റായ സ്വാധീന ശക്തികളെക്കുറിച്ച് ബോധമുള്ളതിനാലാവാം പ്രാചീനര്‍ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിച്ചത്. നാം പുതിയ നിയമങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടിവരും. [ഇതില്‍ അധികം നോക്കിയിട്ടില്ല. കൂടുതല്‍ പഠിക്കാനുണ്ട്.]

പകര്‍പ്പവകാശ കത്തിയും സിനിമാക്കാരന്റെ സമ്പത്തും

ആജ്ഞത പ്രചരിപ്പിക്കുകയും കുറ്റകൃത്യങ്ങളെ വിഗ്രഹവത്കരിക്കുകയും ചെയ്യുന്ന സിനിമാക്കാരും മറ്റ് ആശയപ്രചരണ മാധ്യമങ്ങളായ ചാനലുകളേയും പരസ്യങ്ങളേയും ഇതില്‍ പ്രധാന പ്രതികളാണ്. സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവ ബോധപൂര്‍വ്വമല്ല മൃഗീയത പ്രചരിപ്പിക്കുന്നത്. എളുപ്പം പണം ലഭിക്കാന്‍ വേണ്ടിയാണ്. വിനോദവും മാധ്യമങ്ങളും വ്യവസായമായത് ഒരു കാരണമാണ്. അച്ചടി യന്ത്രത്തിന്റെ കാലത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ ഈ ഡിജിറ്റല്‍യുഗത്തിലും ഉപയോഗിച്ചുകൊണ്ടാണ് അവര്‍ പണം നേടിയെടുക്കുന്നത്.

തോമസ് അല്‍വാ എഡിസണ്‍ ശബ്ദം റിക്കോര്‍ഡ് ചെയ്യുന്ന യന്ത്രം കണ്ടുപിടിക്കുന്നതിന് മുമ്പ് വിനോദം ജനങ്ങളുടെ സ്വന്തമായിരുന്നു. ക്ലാസിക്കല്‍ എന്ന് പറയുന്ന വിഭാഗത്തെ രാജാവും/സ്റ്റേറ്റും നാടോടി എന്ന വിഭാഗത്തെ ജനങ്ങളും സംരക്ഷിച്ചുപോന്നു. ഏത് വിനോദ രീതികളിലുമേര്‍പ്പെടുന്നരെ സ്റ്റേറ്റ് കുറ്റക്കാരായി കണ്ടിരുന്നില്ല. എന്നാല്‍ എഡിസണിന് ശേഷം വിനോദം ഒരു വില്‍പ്പന ചരക്കായി. ആരേയും കത്തികാട്ടി പണം പിടുങ്ങാനുള്ള ആയുധമായി അത് മാറി. സര്‍ക്കാരുകള്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് പകരം കമ്പനികളുടെ സംരക്ഷകരായി. ഈ വിനോദ വ്യവസായികളുടെ വമ്പന്‍ ധനശേഖരം ശരിക്കും 80% വരുന്ന ദരിദ്രരില്‍ നിന്നും പകര്‍പ്പവകാശ കത്തികാട്ടി കൊള്ളയടിച്ച പണമാണ്.

എന്നാല്‍ കാലാരംഗത്തെ നിയമം എഡിസണിന് മുമ്പുള്ള കാലത്തേത് പോലെയാക്കണം. അതിന് സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന പകര്‍പ്പുപേക്ഷ(Copyleft) എന്ന ആശയം വളരെ ഫലപ്രദമാണ്. കല മൂലം പണം അടിച്ചുമാറ്റാന്‍ കഴിയില്ലെന്ന് വന്നാല്‍ ശരിക്കുള്ള കലാകാരെ ആ രംഗത്ത് പ്രവര്‍ത്തിക്കൂ. മുതലാളിമാരും മാനേജര്‍മാരും സ്ഥലംവിടും. കല പണത്തിന് വേണ്ടി എന്നതില്‍ നിന്ന് മാറി കല കലക്ക് വേണ്ടി എന്നാകും. നല്ല കലാസൃഷ്ടികളുണ്ടാവും. കലാകാര്‍ പട്ടിണിയാവുമോ എന്ന ചോദ്യത്തിന് 20 കൊല്ലത്തിലധികം പ്രായമായ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രസ്ഥാനം തന്നെയാണ് മറുപടി.

വൈകാരികതയെ നിയന്ത്രിക്കുന്നത്

മനുഷ്യന്റെ തലച്ചോറിന് രണ്ട് പ്രധാന പ്രവര്‍ത്തന രീതിയുണ്ട്. 1. യുക്തിചിന്തയുടെ അടിസ്ഥാനത്തിലുള്ളത്, 2. വൈകാരികതയുടെ അടിസ്ഥാനത്തിലുള്ളത്. ഒന്നാമത്തേത് സ്ഥിതി ചെയ്യുന്നത് നമ്മുടെ നെറ്റിയുടെ പിറകിലുള്ള Prefrontal Cortex ആണ്. (ആള്‍ക്കുരങ്ങുകള്‍ക്കാര്‍ക്കും വലിയ നെറ്റിയില്ല.) യുക്തിയാണ് നമ്മുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതെങ്കില്‍ എല്ലാ വിശകനവും നടത്തി, ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളേക്കുറിച്ച് ബോധവാന്‍മാരായി ബോധത്തോടെ ആയിരിക്കും നാം പ്രവര്‍ത്തികള്‍ ചെയ്യുക. ഉദാഹരണത്തിന്, എനിക്ക് അടുത്ത മാസം പരീക്ഷയാണ്, അതുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളിലെ അദ്ധ്വാനത്തിന്റേയും സമയത്തിനും ഫലം കിട്ടാന്‍ ഞാന്‍ ഇപ്പോള്‍ കളിച്ച് സമയം കളായാതെ നന്നായി പഠിക്കണം എന്ന് തീരുമാനിച്ച് പഠിക്കുന്നത് നമ്മുടെ തലച്ചോറ് യുക്തി MODE ല്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ്. എന്നാല്‍ നാം ആരോടെങ്കിലും വഴക്ക് കൂടുമ്പോഴോ, ഫാസിസ്റ്റുകളുടെ തീഷ്ണ പ്രസംഗം കേള്‍ക്കുമ്പോഴോ, ലഹരി പദാര്‍ത്ഥങ്ങളാല്‍ ഉന്‍മാദരാകുമ്പോഴോ, ഒക്കെ നമുക്ക് നമ്മുടെ ഭൂതകാലവും ഭാവികാലവും നഷ്ടപ്പെട്ട് ആ വൈകാരിക ഒഴുക്കില്‍ അകപ്പെട്ട് പ്രവര്‍ത്തികള്‍ ചെയ്യും. തലച്ചോറിന്റെ വൈകാരിക MODE ആണിത്. പിന്നീട് തലച്ചോറിന്റെ യുക്തി MODE ന് അധികാരം തിരിച്ച് കിട്ടുമ്പോള്‍ നമുക്ക് ബോധവും ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളും തിരിച്ച് വരുകയും ചെയ്ത തെറ്റിനെ ഓര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്യും.

പരിണാമ സിദ്ധാന്തപരമായാണ് നമുക്കും മറ്റെല്ലാ ജീവികള്‍ക്കും വൈകാരികതയോടുള്ള തലച്ചോറുണ്ടായത്. അതുകൊണ്ട് നമുക്ക് തെറ്റുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നല്ല. കാരണം മനുഷ്യനില്‍ അധികമായി Prefrontal Cortex ലെ യുക്തിയുണ്ട്. Prefrontal Cortex നെ നാം ശക്തമാക്കി നിര്‍ത്തിയാല്‍ വൈകാരികതക്ക് നമ്മേ ഏറ്റെടുക്കാനുള്ള കഴിവ് കുറയും. അതിന് നാം Prefrontal Cortex ന് വ്യായാമം നല്‍കണം. അതായത് അതിന് കൂടുതല്‍ ജോലി നല്‍കണം. എല്ലാ വിഷയങ്ങളിലുമുള്ള ഗൌരവമായ പഠനം നടത്തുക, ആഴത്തില്‍ ചിന്തിക്കുക, ചോദ്യം ചോദിക്കുക, സ്വയം ഉത്തരം കണ്ടെത്തുക, പഴയ തെറ്റിധാരണകള്‍ തിരുത്തുക തുടങ്ങിയവയൊക്കെ ശക്തമായ ഒരു തലച്ചോറ് നമുക്ക് നല്‍കും.

പക്ഷേ ഇതിന് ആരോഗ്യമുള്ള ഒരു തലച്ചോര്‍ വേണം. ആരോഗ്യം കിട്ടാന്‍ നല്ല ആഹാരവും വേണം. 80% ആളുകളും ദിവസം 20/- രൂപയില്‍ താഴെ വരുമാനമില്ലാത്തവരാകുമ്പോള്‍ അവര്‍ക്ക് എങ്ങനെ നല്ല ആഹാരത്തിനായി പണം ചിലവാക്കാനാകും?

യഥാര്‍ത്ഥ കുറ്റവാളി

റോഡിലൂടെ അല്‍പ്പ വസ്ത്രയായ സ്ത്രീ പോകുന്നത് പോലെയല്ല സ്ക്രീനിലെ അല്‍പ്പ വസ്ത്രയായ. സ്ത്രീ. അവള്‍ തുണി അഴിക്കും തോറും അവളുടെ പ്രതിഫലം വര്‍ദ്ധിക്കും, ഒപ്പം സമൂഹത്തിലെ കുറ്റകൃത്യങ്ങളും. അവള്‍ റോഡിലെ സ്ത്രീയെക്കാള്‍ അപകടകാരിയാണ്. അത്തരം വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചവള്‍ സാധാരണക്കാരിയല്ല എന്ന തിരിച്ചറിവുള്ളതിനാല്‍ അവളാവില്ല ആക്രമണം നേരിടുക. അവളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവര്‍ മിക്കപ്പോഴും ദുര്‍ബല സ്ത്രീയേയോ കുട്ടികളേയോ ആവും ആക്രമിക്കുക. എന്നൊല്‍ റോഡിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ ചിലരൊക്കെ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ക്രീനിലെ സ്ത്രീയെ വെറുതെവിടുകയാണ്. എന്നാല്‍ സാമ്പത്തിക സമത്വമുള്ള ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാനായാല്‍ പിന്നീട് നിങ്ങള്‍ നിങ്ങള്‍ തോന്നിയ വേഷം ധരിച്ചോളൂ. പക്ഷേ ഇപ്പോള്‍ അത് വളരെ അപകടമാണ്.

എങ്ങനേയും ലാഭമുണ്ടാക്കുനുള്ള ശ്രമത്തിന്റെ ഫലമായി സ്ത്രീ അണിഞ്ഞൊരുങ്ങി നടക്കേണ്ട ഒരു ഉപഭോഗ വസ്തുവാണെന്ന് യഥാര്‍ത്ഥ കുറ്റവാളിയായ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിശക്തമായ ഈ പ്രചാരവേലയെ തകര്‍ക്കാതെ സ്ത്രീക്ക് സമൂഹത്തില്‍ സുരക്ഷിതത്വം ഉണ്ടാവില്ല. അതോടൊപ്പം അവര്‍ മൊത്തം സമൂഹത്തിന്റെ ബോധനിലവാരത്തെ താഴേക്ക് അമര്‍ത്തുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഒരു ഉപഭോഗ വസ്തുവല്ല പകരം രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും അറിവുള്ള അഭിപ്രായമുള്ളവരാണ് ഭൂമിയിലെ മുഴുവന്‍ സ്ത്രീകളും എന്ന് സമൂഹത്തിന് തോന്നണം. അതുപോലെ തന്നെ എല്ലാ സാമൂഹ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണമെങ്കില്‍ ആഴത്തിലുള്ള അറിവോടുകൂടി ബോധപൂര്‍വ്വമായ ജനങ്ങളുടെ ശ്രമം ഉണ്ടാകണം. അതിന് തടസമായി നില്‍ക്കുന്നത് അറിവില്ലായ്മയുടേയും മൃഗീയതയുടേയും പ്രചാരകരായ സിനിമ-ചാനല്‍-പരസ്യം എന്ന മൂവര്‍സംഘമാണ്.

അതുകൊണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മാറ്റം വരുത്താനാഗ്രഹിന്നുണ്ടെങ്കില്‍,

 • സ്ത്രീകളെ വിഗ്രഹമായി ഗ്ലാമറൈസ് ചെയ്ത് ചിത്രീകരിക്കുന്ന സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയവക്ക് പണം നല്‍കാതിരിക്കുക.
 • സിനിമകളേക്കുറിച്ചും താരങ്ങളേക്കുറിച്ചും സംസാരിക്കാതിരിക്കുക. അവര്‍ വെറും entertainers ആണ്. വേണമെങ്കില്‍ കാണുക, മിണ്ടാതിരിക്കുക. പകര്‍പ്പവകാശ കത്തിയാണ് അവരെ സമ്പന്നരാക്കുന്നത്.
 • സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന പരസ്യങ്ങള്‍ കാണിക്കുന്ന ചാനലുകളും ആ പരസ്യത്തിന്റെ ഉത്പങ്ങളും വാങ്ങാതിരിക്കുക.
 • വിശ്രമ സമയങ്ങളില്‍ കഴിയുന്നത്ര ഗൌരവമായ പഠനം എല്ലാ വിഷയങ്ങളിലും നടത്തുക. ശക്തമായ തലച്ചോറ് നിങ്ങള്‍ക്ക് സമാധാനം നല്‍കും.
 • വിനോദരംഗത്ത് പ്രവര്‍ത്തിക്കുന്നവുടെ വരുമാനത്തിന് 50% നികുതി ഈടാക്കുക.
 • ചാനലുകള്‍ക്ക് പണം ലഭിക്കുന്ന SMS വോട്ടിങ്ങില്‍ പങ്കെടുക്കാതിരിക്കുക.
 • പകര്‍പ്പവകാശ നിയമങ്ങള്‍ തള്ളിക്കളയുക. കോപ്പിചെയ്തും ടിവിയിലും വരുമ്പോഴേ സിനിമ കാണാവൂ.(ആര്‍ക്കെങ്കിലും നിങ്ങളെ വിനോദിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. പക്ഷേ അത് കോപ്പി ചെയ്യാനും വിതരണം ചെയ്യാനും നമുക്ക് അവകാശമുണ്ട്. അങ്ങനെ അവകാശം നല്‍കാത്തവ കഴിയുമെങ്കില്‍ ബഹിഷ്കരിക്കുക. സ്വതന്ത്രമാകുന്ന വിനോദം).
  അവക്ക് നഷ്ടം സംഭവിച്ചാല്‍ അതിന്റെ മുതലാളിമാര്‍ക്ക് സമൂഹം മൃഗമാകാനാഗ്രഹിക്കില്ലെന്ന് മനസിലാകുകയും അത്തരം സംരംഭങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
 • നികുതിദായകരുടെ പണം ഉപയോഗിച്ച് സിനിമാക്കാര്‍ക്ക് അവര്‍ഡുകള്‍ നല്‍കരുത്. ആര്‍ക്കെങ്കിലും ആരേയെങ്കിലും വിനോദിപ്പിക്കണമെന്നുള്ളത് ഒരു അവകാശമൊന്നുമല്ല. കൃഷിക്കാര്‍ പട്ടിണികിടന്ന് ചാവുന്ന നാട്ടില്‍ വിനോദക്കാരെ സംരക്ഷിക്കേണ്ട കാര്യമില്ല.
 • പ്രക്ഷേപണം ചെയ്യപ്പെടുന്നവ മനശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും വിശകലനം ചെയ്ത് സമൂഹത്തിന് ദോഷമില്ലാത്തവമാത്രം പ്രക്ഷേപണം ചെയ്യണം. (ഇന്ന് ചാനല്‍ സീരിയലുകള്‍ ഒരു സെര്‍സര്‍ ബോര്‍ഡും കാണാതെയാണ് ആഭാസങ്ങള്‍ വിളമ്പുന്നത്.) പക്ഷേ ഇത് എത്ര പ്രായോഗികമാകും എന്ന് സംശയം ഉണ്ട്. സ്വയം നിയന്ത്രണമാണ് എളുപ്പം. അത് അവരേക്കൊണ്ട് ചെയ്യിപ്പിക്കാന്‍ നാം സിനിമക്കും-ചാനലിനും-പരസ്യത്തിനും പണം നല്‍കരുത്.
 • 3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്. ടെലിവിഷനില്ലാത്ത ആഴ്ച്ച എന്ന സമരത്തെക്കുറിച്ച് അറിയുക.
 • സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന Times of India പോലുള്ള പത്രങ്ങള്‍ വാങ്ങാതിരിക്കുക.
 • വികസനത്തിന്റെ പേരില്‍ ജനങ്ങളെ അവരുടെ ആവാസസ്ഥലത്തുനിന്ന് കുടിയിറക്കാതിരിക്കുക, കമ്പോളത്തെ ജനങ്ങള്‍ നിയന്ത്രിക്കുക,
 • ഉപഭോഗം കുറക്കുക, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക അവ സാധാരണക്കാര്‍ക്ക് ജീവിത സുരക്ഷ നല്‍കും. വലിയ ഷോപ്പിങ്ങ് മാളുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. അത്തരം കമ്പനികള്‍ ഇപ്പോള്‍ തന്നെ സമ്പന്നരാണ്. നാം അവരെ കൂടുതല്‍ സമ്പന്നരാക്കേണ്ട. പകരം ചെറിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ ആ കടക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന വരുമാനം ചിലപ്പോള്‍ അയാളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കും.
 • സാമ്പത്തികരംഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക
 • ജനങ്ങളുടെ സുസ്ഥിരജീവിതത്തെ തകര്‍ത്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണിചേരുക.

സ്ത്രീകള്‍ അവശ്യം ചെയ്യേണ്ടത്,

 • സ്വന്തം ശരീരത്തോടുള്ള അടിമത്തം സ്ത്രീകള്‍ ഉപേക്ഷിക്കുക. എങ്ങനെയിരിക്കുന്നോ അങ്ങനെ ഇരുന്നോട്ടെ. ശരീരത്തെ കൂടുതല്‍ ഗ്ലാമറൈസ് ചെയ്യാതിരിക്കുക. കാരണം അത് സ്വന്തം ശ്രദ്ധയേയാണ് മാറ്റുന്നത്.
 • എല്ലാ സ്ത്രീകളും രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും അറിവ് നേടാനും ആ രംഗത്ത് തങ്ങളുടെ അഭിപ്രായം പറയാനും തുടങ്ങുക
 • സമ്പന്നയായ, സുന്ദരിയായ നായികമാര്‍-സെലിബ്രിറ്റികള്‍ തങ്ങളുടെ സുഹൃത്തല്ല എന്ന സാധാരണ സ്ത്രീകള്‍ തിരിച്ചറിയുക. അവരെ പൂജിക്കുന്നത് നിര്‍ത്തുക.
 • കമ്പോള ഫെമിനിസത്തിനപ്പുറം സ്ത്രീ സ്വാതന്ത്ര്യം എന്തെന്ന് തിരിച്ചറിയുക.

നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആശയങ്ങളാണ് നമ്മുടെ അഭിപ്രായം സ്വരൂപിക്കുന്നത്. സ്ത്രീ എന്തായിരിക്കണം, എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് സമൂഹത്തില്‍ അവര്‍ സ്ത്രീകളെക്കുറിച്ച് പ്രചരിപ്പിക്കന്ന ആശയങ്ങളില്‍ നിന്നാണ് സ്ത്രീകളും ഒപ്പം പുരുഷന്‍മാരും പഠിക്കുന്നത്. അത് സ്ത്രീയെന്നത് ഉപഭോഗവസ്തു ആണെന്ന ധാരണയുണ്ടാക്കാനുള്ളതാണ്. ഈ പ്രവര്‍ത്തി പുതിയതായ ഒന്നല്ല. ഈ ആശയത്തിന് 10000 വര്‍ഷം പഴക്കമുണ്ട്. പുതിയ മാധ്യമങ്ങള്‍ വന്നപ്പോള്‍ കൂടുതല്‍ ശക്തമായി ആ ആശയം പ്രചരിക്കുന്നതുകൊണ്ടാണ് അമേരിക്ക, ബ്രിട്ടണ്‍ മുതലായ സമ്പന്ന രാജ്യങ്ങളിലുള്‍പ്പടെ ലോകം മൊത്തം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നത്.

ഏതെങ്കിലുമൊരു കച്ചിത്തുരുമ്പിനെ കുറ്റവാളിയാക്കി അയാളെ ക്രൂശിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നാം നമ്മുടെ ജീവിതത്തില്‍ വരുത്തേണ്ട മാറ്റളേക്കൂടി ഈ അവസരത്തില്‍ ആലോചിച്ച് പ്രവര്‍ത്തികുക. കുറഞ്ഞപക്ഷം സ്ത്രീകളെങ്കിലും അത്തരമൊരു മാറ്റത്തിന് തയ്യാറായാല്‍ സമൂഹത്തിലെ ഈ തിന്‍മ ഇല്ലാതാകും.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

27 thoughts on “മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

 1. പുതിയ കണക്കുകള്‍ ഉണ്ടെങ്കിലെ ഈ മേഖലയില്‍ നമ്മള്‍ എത്രത്തോളം പുരോഗതി പ്രാപിച്ചു എന്ന് പറയാന്‍ കഴിയൂ.

  2010 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ കേരളത്തിലെ വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്ത കേസുകളുടെ വിവരം ഇങ്ങനെ: കൊലപാതകം-420, മാനഭംഗം-562 ,സ്ത്രീധന പീഡന മരണം -19 ,സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ (രജിസ്റര്‍ ചെയ്തതു) ആകെ 2,615 ; ഈ കാലയളവിലെ കേരളത്തിലെ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം-1,36,526, 2009ല്‍ ഇതേ കാലയളവില്‍ 1,18,369 ആയിരുന്നു. 18,157 കേസുകളുടെ വര്‍ധന.

  ഏറ്റവും കൂടുതല്‍ കുറ്റകൃത്യ കേസുകള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്-33,974. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്-13,021. 2009ല്‍ കൊലപാതകങ്ങള്‍-343 ആയിരുന്നത് 2010ല്‍ 420 ആയി വര്‍ധിച്ചു. സംസ്ഥാനത്തു രജിസ്റര്‍ ചെയ്ത 562 മാനഭംഗക്കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ് -85 കേസുകള്‍; രണ്ടാംസ്ഥാനത്തു തൃശൂര്‍, പാലക്കാട്-44. ആകെയുള്ള 19 സ്ത്രീധന പീഡന മരണത്തില്‍ ഒന്നാമത് പാലക്കാടും(നാല്) രണ്ടാമതു തിരുവനന്തപുരവും കൊല്ലവുമാണ്. ഇവിടങ്ങളില്‍ മൂന്നു സ്ത്രീധന പീഡന മരണങ്ങളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

 2. Like
  “വലിയ ഷോപ്പിങ്ങ് മാളുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. അത്തരം കമ്പനികള്‍ ഇപ്പോള്‍ തന്നെ സമ്പന്നരാണ്. നാം അവരെ കൂടുതല്‍ സമ്പന്നരാക്കേണ്ട. പകരം ചെറിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ ആ കടക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന വരുമാനം ചിലപ്പോള്‍ അയാളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കും.”

 3. “സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്”

  പെണ്ണിനെ ഉപഭോഗ വസ്തു ആക്കണം ഇന്ന് നേരത്തെ പ്ലാന്‍ ചെയ്തതല്ല എന്നു jagadees ന്റെ പോസ്റ്റില്‍ നിന്ന് തന്നെ മനസ്സിലാകുന്നു. എങ്ങനെ ഒക്കെ ലാഭം ഉണ്ടാക്കാം ഇന്ന് ചിന്തിച്ചപ്പോള്‍ ഉണ്ടായി വന്ന options ഇല്‍ ഒന്നായിരുന്നു പെണ്ണിന്റെ അവയവ ഭംഗി പ്രദര്‍ശിപ്പിക്കുക എന്നത്. കാരണം അന്ന് maarkatine സംബന്ധിച്ച് ആണ് ആയിരുന്നു കസ്റ്റമര്‍. പിന്നീട് അത് സ്ത്രീകളുടെ കുടി ആയി മാറി. പക്ഷെ ആണ് നല്ലതെന്ന് പറയുന്നത് തന്നെയാണ് ഇന്നും പെണ്ണും നല്ലതെന്ന് വിശ്വസിക്കുന്നത്. അത് കൊണ്ടാണ് 50 ശതമാനം കസ്റ്റമേഴ്സ് സ്ത്രീകള്‍ ആയിട്ടും പരസ്യങ്ങളുടെ/സിനിമയുടെ രീതികള്‍ക്ക് മാറ്റം വരാത്തത്.

 4. firefly, “പെണ്ണിനെ ഉപഭോഗ വസ്തു ആക്കണം ഇന്ന് നേരത്തെ പ്ലാന്‍ ചെയ്തതല്ല” എന്ന് അല്ല ഞാന്‍ ഉദ്ദേശിച്ചത്. മനുഷ്യ സമൂഹത്തെ മൊത്തം ചരിത്രം നോക്കുമ്പോള്‍ പെണ്ണിനെ ഉപഭോഗ വസ്തു ആക്കണം എന്നത് വളരെ നേരത്തേ ചെയ്തതതാണ്. അതാണ് അടിസ്ഥാന സ്ത്രീ പ്രശ്നം.

  ഇവിടെ ചര്‍ച്ചചെയ്തത് ദാരുണ മുതലാളിത്തത്തിന്റെ കാലത്തെ സിനിമയുടേയും മറ്റ് മാധ്യമങ്ങളുടേയും സ്വാധീനമാണ്. സ്ത്രീയെ ഉപഭോഗവസ്തുവാക്കിയ ശ്രമം അതിപുരാതനകാത്തുതന്നെ നടന്നുകഴിഞ്ഞു. ഇക്കാലത്ത് അതിനായി ആരും ഒന്നും ചെയ്യേണ്ടതില്ല. അതിനെക്കുറിച്ച് വേറൊരു ലേഖനം എഴുതാം.

  അധികാരവും സമ്പത്തും ഉള്ളതിനെയാണ് നാം ആരാധിക്കുന്നത്. പുരുഷനാണ് അധികാരവും സമ്പത്തും കൈയ്യാളുന്നത്. അതുകൊണ്ട് പുരുഷനെ തൃപ്തിപ്പെടുത്തുകയാണ് (താത്വികമായി) സ്ത്രീകള്‍ ചെയ്യുന്നത്. 50 ശതമാനം കസ്റ്റമേഴ്സ് സ്ത്രീകള്‍ ആയിട്ടും പരസ്യങ്ങളുടെ/സിനിമയുടെ രീതികള്‍ക്ക് മാറ്റം വരാത്തത്. അത് താങ്കള്‍ പറഞ്ഞത് ശരിയാണ്.

 5. പതിവ് ഇടതുപക്ഷരീതിയില്‍ അവസാനം എല്ലാം ‘മുതലാളിത്ത’ത്തിന്റെ അക്കൌണ്ടില്‍ വരവുവെച്ചുകൊണ്ടുള്ള കുറെ sloganeering അല്ലാതെ ഈ പോസ്റ്റിനെ ഒരു വിശകലനം എന്ന് വിലയിരുത്തുക വയ്യ. ഓരോ വാചകത്തിനും മറുപടി പറയുക വിഷമകരമായതിനാല്‍ പൊതുവായി ചില പോയിന്റുകള്‍ പറഞ്ഞുകൊള്ളുന്നു:
  1. സ്ത്രീകള്‍ക്ക് നേരേയുള്ള അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നുപറയുമ്പോള്‍, മറ്റെല്ലാം അതേപടിനിന്നാലും, തൊഴില്‍ മേഖല തുടങ്ങിയ പൊതുഇടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നതുകൊണ്ട് മാത്രം അക്രമങ്ങളുടെ എണ്ണം വര്‍ദ്ധിക്കുവാനുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സാധ്യത കൂടുന്നുണ്ട് എന്നത് പലപ്പോഴും വിശകലനങ്ങളുടെ ഭാഗമാകുന്നില്ല. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്, അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള സങ്കോചം പണ്ടുള്ളതില്‍ നിന്നും കുറഞ്ഞിട്ടുണ്ടോ എന്നതാണ്. പണ്ട് കാലത്ത് (അതുകൊണ്ട് ഇടതര്‍ ഉദ്ദേശിക്കുന്നത് 1991-ന് മുന്‍പ് എന്നാണ് മനസ്സിലാക്കേണ്ടത്) സ്ത്രീകള്‍ക്കുനേരേയുള്ള അക്രമങ്ങള്‍ കുറവായിരുന്നത്, അവ കുറെക്കൂടി subtle ആയിരുന്നതും, അക്രമങ്ങള്‍ ഇന്നത്തെ പോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും, പൊതു ഇടങ്ങളില്‍ സ്ത്രീപങ്കാളിത്തം കുറവായിരുന്നതും കാരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
  2. കേരളത്തില്‍ അതിശക്തമായി നിലനില്‍ക്കുന്ന മോറല്‍ പൊലീസിങ്ങ് ആരും പരാമര്‍ശിക്കാറില്ല. സ്വമനസ്സാലെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍, അത് ഏത് തരത്തിലുള്ളതായാലും, അതില്‍ ഉള്‍പെടുന്നവരുടെ വ്യക്തിപരമായ കാര്യമാണെന്നും, അതിലിടപെടാന്‍ സമൂഹത്തിന് അവകാശമില്ല എന്നും സമ്മതിക്കുവാനുള്ള നമ്മുടെ മടി കുപ്രസിദ്ധമാണല്ലോ. ബീച്ചിലും പാര്‍ക്കിലുമൊക്കെ മോറല്‍ പോലീസിങ്ങ് നടത്തുവാനും കമിതാക്കളെ ആക്രമിക്കുവാനും അപമാനിക്കുവാനും, പാതിരാത്രിയില്‍ ഉണ്ണിത്താന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കുവാനും ഒക്കെ നമ്മുടെ സമൂഹം കാട്ടുന്ന ശുഷ്കാന്തിയുടെ പത്തിലൊന്ന് ആ സന്ധ്യയില്‍ ട്രെയിനിന്റെ ചങ്ങല വലിക്കുവാന്‍ നാം കാട്ടിയിരുന്നെങ്കില്‍ സൌമ്യ ഇപ്പോഴും ജീവനോടെ ഇരിക്കുമായിരുന്നു. The violent display of moral outrage apart, I am sure there would be enough people in Kerala who would blame Soumya for her fate, and rationalize that she somehow ‘provoked’ Govindachamy!
  3. സിനിമയും മാധ്യമങ്ങളും എത്രത്തോളം trend setters ആകുന്നുണ്ടോ, അതിലുപരി അവ സമൂഹത്തിന്റെ reflectors കൂടി ആകുന്നുണ്ടെന്ന് വിസ്മരിക്കരുത്. ആന്ധ്രയില്‍ സ്ത്രീകള്‍ക്കുനേരേയുള്ള അക്രമങ്ങള്‍ കൂടുന്നത് സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുകൊണ്ടാണോ, അതോ, സിനിമകള്‍ സമൂഹത്തിന്റെ മുന്‍‌വിധികള്‍ പ്രതിഫലിപ്പിക്കുക മാത്രമാണോ ചെയ്യുന്നത്? സ്ത്രീകള്‍ക്കുനേരേയുള്ളതുമാത്രമല്ല, പൊതുവെ അക്രമവാസന വളരെക്കൂടുതലുള്ള ഒരു സമൂഹമാണ് ആന്ധ്ര എന്നത് മറക്കരുത്.
  4. ‘91-ലെ ഉദാരവല്‍ക്കരണ നയങ്ങളാണ് എല്ലാ ദുരിതത്തിനും കാരണം എന്ന രീതിയിലുള്ള ജഗദീശിന്റെ പ്രസ്ഥാവന ചിരിക്കിടനല്‍കുന്നു. ഇതുകേട്ടാല്‍ പൂര്‍ണ്ണമായും ഉദാരവല്‍ക്കരിക്കപ്പെട്ട, ഗവണ്മെന്റ് നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥയാണ് ഇന്‍ഡ്യ എന്ന് തോന്നിപ്പോകുമല്ലോ. എന്നാല്‍ സത്യം എത്ര വിദൂരത്തിലാണ്! Heritage Foundation-ന്റെ 2011-ലെ Index of Economic Freedom പ്രകാരം സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ഇന്‍ഡ്യയുടെ റാങ്ക് 124 ആണ്, അതായത്, mostly unfree എന്ന കാറ്റഗറിയില്‍. പാക്കിസ്ഥാന്‍ പോലും (റാങ്ക് 123) നമ്മുടെ മേലെയാണ്! (ഇത് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായിരുന്നെങ്കില്‍ ഈജിപ്റ്റിനോ, സൌദി അറേബ്യക്കോ, ചൈനക്കോ ഒക്കെ തുല്യമാണ്!). 18-ആം നൂറ്റാണ്ടിലെ ആ പഴഞ്ചന്‍ വ്യവസ്ഥയായ മുതലാളിത്തത്തെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ‘പുരോഗമന സിദ്ധാന്തങ്ങളായ’ കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനും വെല്‍‌ഫേര്‍സ്റ്റേറ്റിനുപോലും എന്തു സംഭവിച്ചു എന്ന് ഒന്നോര്‍ക്കുന്നത് നല്ലതാണ്.
  5. അടിസ്ഥാനപരമായി മാറേണ്ടത് മാധ്യമങ്ങളോ, ഉപഭോഗ സംസ്കാരം പ്രചരിപ്പിക്കുന്ന കോര്‍പ്പറേറ്റുകളോ ഒന്നുമല്ല. വ്യക്തി സ്വാതന്ത്രത്തെ (അതില്‍ civil rights മാത്രമല്ല, സ്വകാര്യ സ്വത്തവകാശവും പെടും എന്നുമാത്രമല്ല, സ്വകാര്യസ്വത്തവകാശം സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമായിരിക്കുകയും ചെയ്യും) മാനിക്കുന്ന, അതിനെ പവിത്രവും ഉല്ലംഘിക്കപ്പെടാന്‍ പാടില്ലാത്തതുമായതായി കരുതുന്ന ഒരു സമൂഹമായി നാം മാറേണ്ടതുണ്ട്. ഇതുകൊണ്ട് അക്രമങ്ങള്‍ ഇല്ലതാകും എന്നല്ല. അക്രമികളെ അക്രമികളായിത്തന്നെ കാണുവാനും ഇരകളെ പഴിക്കുന്ന ക്രൂരമായ ഏര്‍പ്പാടിന് അന്ത്യംകാണുവാനും എങ്കിലും അതുകൊണ്ട് സാധിക്കും.

 6. പ്രിയ മുരളി,
  പൊതുഇടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നതുകൊണ്ട് അക്രമം കൂടുന്നു. ഇപ്പോള്‍ അവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും അക്രമം കൂടുന്നു എന്ന തോന്നലുണ്ടാക്കുന്നു. ശരി. അതുകൊണ്ട് എന്ത് പരിഹാരം? സ്ത്രീകള്‍ പൊതുഇടങ്ങളില്‍ പോകരുത്? അതോ സ്ത്രീകളെ തന്നെ ഇല്ലാതാക്കിയാലോ?

  ബോംബേയില്‍ ബാന്ദ്ര എന്നൊരു സ്ഥലമുണ്ട്. സിനിമാക്കാര്‍ ഉള്‍പ്പടെ വന്‍തോക്കുകള്‍ താമസിക്കുന്ന സ്ഥലം. അവിടെ 2007 സമയത്ത് ആണെന്ന് തോന്നുന്നു സ്ത്രീകള്‍ ഒരു പരാതി പോലീസിന് നല്‍കി. അവരുടെ റോഡുകളിലും പൊതു സ്ഥലങ്ങളിലുമെല്ലാം കാമിതാക്കളുടെ സ്നേഹപ്രകടനങ്ങള്‍ ആഭാസമായി മാറുന്നു എന്നും അത് തടയണമെന്നുമാണ് ആ പരാതിയില്‍ ഉണ്ടായിരുന്നത്. നാം anonymous ആയ സ്ഥലത്ത് എന്തും കാട്ടിക്കൂട്ടാന്‍ നമുക്ക് മടിയില്ല. എന്നാല്‍ കുട്ടികളുള്‍പ്പടെയുള്ള കുടുംബങ്ങളായി ആ സ്ഥലത്ത് താമസിക്കുന്നവര്‍ക്കും ജീവിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് മനസിലാക്കുക. അതിനെ മോറല്‍ പോലീസിങ്ങ് എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ല.

  പൊതുവെ അക്രമവാസന വളരെക്കൂടുതലുള്ള ഒരു സമൂഹമാണ് ആന്ധ്ര എന്നത് മറക്കരുത്. എന്തുകൊണ്ട്? വെറുതെ പറഞ്ഞിട്ട് കാര്യമില്ല.

  Index of Economic Freedom പ്രകാരം അമേരിക്കക്ക് താങ്കള്‍ എന്ത് റാങ്ക് നല്‍കും? അന്നിട്ടും എന്തുകൊണ്ട് സാമ്പത്തിക തകര്‍ച്ചയുണ്ടായി? ആ തകര്‍ച്ചയില്‍ നിന്ന് ഇന്‍ഡ്യയെ രക്ഷപെടുത്തിയത് നമ്മുടെ പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളാണ്.

  കമ്മ്യൂണിസമൊക്കെ 19-ആം നൂറ്റാണ്ടിന്റെ സിദ്ധാന്തങ്ങളല്ലേ? അതെങ്ങനെയാണ് താങ്കള്‍ക്ക് പുരോഗമായത്. അവ അക്കാലത്ത് പുരോഗമനമായിരുന്നു. പക്ഷേ നാം ഇപ്പോള്‍ ജീവിക്കുന്നത് 21-ആം നൂറ്റാണ്ടിലാണ്. നമുക്ക് പുതിയ സിദ്ധാന്തങ്ങള്‍ വേണം.

  വ്യക്തി സ്വാതന്ത്ര്യത്തിനോ civil rights നോ, സ്വകാര്യസ്വത്തവകാശത്തിനോ നമ്മുടെ നാട്ടില്‍ എന്തെങ്കിലും നിയന്ത്രണം ഉണ്ടോ? (ഒരുകാര്യമുണ്ട്, നിങ്ങളുടെ സ്വാതന്ത്ര്യം അടുത്തു നില്‍ക്കുനനവന്റെ മൂക്കിന് മുമ്പില്‍ തീരുന്നു എന്ന് മനസിലാക്കണം.) അന്നിട്ടും എന്തുകൊണ്ട് അക്രമം വളരുന്നു. അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ കുറവൊന്നുമല്ലന്ന് മനസിലാക്കുക. അക്രമികള്‍ ആരും അക്രമികളായി ജനിക്കുന്നവരല്ല. അവരെ സമൂഹം നിര്‍മ്മിക്കുകയാണ്. അതിന് മാധ്യമങ്ങളുടെ വലിയ പങ്കുണ്ട്.

 7. ###വലിയ ഷോപ്പിങ്ങ് മാളുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. അത്തരം കമ്പനികള്‍ ഇപ്പോള്‍ തന്നെ സമ്പന്നരാണ്. നാം അവരെ കൂടുതല്‍ സമ്പന്നരാക്കേണ്ട. പകരം ചെറിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ ആ കടക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന വരുമാനം ചിലപ്പോള്‍ അയാളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കും.###

  ഇത് ഞാനുമങ് ലൈക്കി.

  നല്ല ലേഖനം സുഹൃത്തേ…

 8. ഒരു സമൂഹത്തെ എങ്ങിനെ രൂപാന്തരപ്പെടുത്താമെന്നതിന്റെ ചില ഉദാഹരണങ്ങളാണു മുരളിയുടെ കമെന്റ്. എതിർപ്പിനെ നേരിടാൻ പുതിയ സാങ്കേതിക പദങ്ങളിറക്കി ഒറ്റയടിക്ക് കൊല്ലുന്നതിന്റെ ഉദാഹരണമാണു കപടസദാചാരവും മോറൽ പോലീസും. ഇരയെ വക്കീലാക്കാൻ പ്രചരണത്തിനു കഴിയുന്നു. ജഗദീഷ്, നിങ്ങൾക്കും പിടിച്ച് നിൽക്കാനാവില്ല. നൂറു തരം. എങ്കിലും ശരി വിളിച്ചു പറയുക, എം.ഗോവിന്ദനെ പോലെ എപ്പോഴെങ്കിലും ബോധ്യപ്പെടുമ്പോൾ ഈ മുമ്പേ പറന്ന പക്ഷിയെ മാറത്തണച്ചേക്കാം

 9. ശരി. അതുകൊണ്ട് എന്ത് പരിഹാരം? സ്ത്രീകള്‍ പൊതുഇടങ്ങളില്‍ പോകരുത്? അതോ സ്ത്രീകളെ തന്നെ ഇല്ലാതാക്കിയാലോ?

  എഴുതാപ്പുറം വായിക്കല്ലേ, ജഗദീശ്! സ്ത്രീകള്‍ക്കുനേരേയുള്ള അക്രമങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ കുറെയൊക്കെ alarmist statistics ആണെന്നും, അത് മുന്‍പുകാലങ്ങളിലുണ്ടായിരുന്ന അക്രമങ്ങളെ കണക്കിലെടുക്കതെയുള്ള കസര്‍ത്താണെന്നുമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.
  മോറല്‍ പൊലീസിങ്ങിനെപ്പറ്റി: ‘കുടും‌ബമായി ജീവിക്കുന്നവരുടെ’ സ്വസ്ഥത നശിപ്പിക്കുന്നു എന്നതാണ് പലപ്പോഴും അതിനെ ന്യായീകരിക്കുവാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, കുടും‌ബമെന്നത് വ്യക്തികളുടെ കൂട്ടായ്മയാണെന്നും, വ്യക്തിസ്വാതന്ത്ര്യമാണ് മറ്റു സ്വാതന്ത്ര്യങ്ങളുടെ അടിസ്ഥാനമെന്നും നാം മറക്കുന്നു. കേരളത്തില്‍ ഇന്ന് വ്യക്തിസ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റം വളരെക്കൂടുതലാണെന്ന് കാണാം. സ്ത്രീകളുടെ വസ്ത്രധാരണം തുടങ്ങി ഒരു ‘നല്ല പെണ്ണിന്റെ’ പെരുമാറ്റം എങ്ങനെയിരിക്കണം എന്നുവരെ സമൂഹം തീരുമാനിക്കുന്നു, പലപ്പോഴും അതിന്റെ ഇണ്ടാസുകള്‍ അക്രമത്തില്‍ കൂടിത്തന്നെ നടപ്പിലാക്കുവാനും മടിക്കുന്നില്ല. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരെയാകട്ടെ, അപവാദ പ്രചാരണത്തിലൂടെയും ‘ഊരുവിലക്കു’കളിലൂടെയും ഒതുക്കുന്നു. പല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും യുവജന/വിദ്യാര്‍ഥി സംഘടനകള്‍ ഇതിന് ചട്ടുകമാകുകയും ചെയ്യുന്നു.

  കൂടാതെ, മോറല്‍ പോലീസുകാരെ പലപ്പോഴും അതിന് പ്രേരിപ്പിക്കുന്നത് എന്തെങ്കിലും തരത്തിലുള്ള (അത് വികലമാണെങ്കില്‍ പോലും) മൊറാലിറ്റിയല്ല, മറിച്ച് നഗ്നമായ അസൂയാണെന്നതാണ് സത്യം. തനിക്കോ ഒരു സ്ത്രീയുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുവാനുള്ള കഴിവില്ല, തന്നില്‍ ഒരു സ്ത്രീ ആകൃഷ്ടയാകാനുള്ള സാധ്യതയും തുലോം വിരളം. അപ്പോള്‍ പിന്നെ ബാക്കിയുള്ളവനും അത് വേണ്ട – ഈ ‘പട്ടിയുടെ പുല്ല് തീറ്റിക്കാത്ത’ മനോഭാവമാണ് പല മോറല്‍ കോപ്പുകളെയും ഭരിക്കുന്നത്. ഈ പഹയന്മാര്‍ തന്നെയാണ് ബസ്സുകളിലും പൊതുസ്ഥലങ്ങളിലും തരം കിട്ടിയാല്‍ സ്ത്രീകളെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നത് എന്നും സാമാന്യമായി പറയാം.
  സാമ്പത്തിക മേഖലയിലെ കാര്യങ്ങള്‍ ഇവിടെ വിഷയമല്ലാത്തതിനാല്‍ വിശദീകരിക്കുന്നില്ല. പിന്നൊരവസരത്തിലാകാം.

 10. സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള അവകാശമാണെന്ന് വ്യഖ്യാനിക്കുന്നത് സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്.

  ഒരു പ്രശ്നം എന്താണ് എന്ന് മനസിലാക്കാന്‍ പ്രശ്നത്തെ ചെറുതായി മുറിച്ച് പരിശോധിക്കുന്നത് ശരിയാണ്. പക്ഷേ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ നാം മൊത്തത്തിലെടുത്ത് വേണം പരിഹാരം കാണേണ്ടത്. അതുകൊണ്ട് എന്തും സമ്പത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്ന ഈ കാലത്ത് സാമ്പത്തിക മേഖലയെ ഇതില്‍ നിന്ന് ഒഴുവാക്കാനാവില്ല.

  പണ്ടും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എന്ന് പറയുന്നത് ശരിയല്ല. ലഘു സ്ത്രീ പീഡനങ്ങള്‍ ഒഴുവാക്കി, സ്ത്രീകളുടെ കൊലപാതക കണക്ക് മാത്രം നോക്കൂ. ആര്‍ക്കും പണ്ടും കൊലപാതകങ്ങളെ മൂടിവെക്കാനാവില്ലല്ലോ.

 11. വളരെ പ്രസക്തമാണു താങ്കളുടെ ലേഖനം.വിശദമായ ഒരു അഭിപ്രായം പിന്നീട് ഇടുന്നതാണ്.

 12. ഡല്‍ഹിയില്‍ 2010-ല്‍ റിപ്പോര്‍ട്ട് ചെയ്തത് 414 ബലാത്സംഗക്കേസുകളാണെങ്കില്‍ രണ്ടാംസ്ഥാനത്തുള്ള മുംബൈയില്‍ ഇത് 194 ആണ്. നഗരപ്രദേശങ്ങളില്‍ നടക്കുന്ന ആകെ ബലാത്സംഗത്തില്‍ 23 ശതമാനവും ഡല്‍ഹിയിലാണ്. മുംബൈയില്‍ 10.8 ശതമാനവും. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 1422 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആകെ നടന്നതില്‍ 37.7 ശതമാനവും ഡല്‍ഹിയിലാണ്.

  ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്തൃവീട്ടുകാരില്‍ നിന്നോ പീഡനം നടന്നതായി 1273 കേസുകളും 112 സ്ത്രീധനമരണവും കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് 146-ഉം സ്ത്രീധനമരണം 21-ഉം ഭര്‍ത്താവിന്റെയോ ഭര്‍ത്തൃവീട്ടുകാരുടെയോ പീഡനം 312-ഉം ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവുമധികം ബലാത്സംഗക്കേസുകള്‍ മൂന്നാമതായി റിപ്പോര്‍ട്ട് ചെയ്തത് പുണെയിലാണ്.

  കഴിഞ്ഞവര്‍ഷം 91 കേസുകള്‍ പുണെയിലും 81 എണ്ണം ജബല്‍പുരിലുമുണ്ടായി. സോഫ്റ്റ്‌വേര്‍ സിറ്റി എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ 65-ഉം ഇന്‍ഡോറില്‍ 69-ഉം ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ മധ്യപ്രദേശിലാണ് ഏറ്റവുമധികം ബലാത്സംഗം നടന്നത്. 3135 പേരാണ് ഇവിടെ കഴിഞ്ഞവര്‍ഷം ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് കണക്കുകള്‍. ബംഗാളില്‍ 2311-ഉം അസം, മഹാരാഷ്ട്ര, യു. പി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 1721, 1599, 1563, 1362 എന്നിങ്ങനെയുമാണ് കണക്കുകള്‍.

 13. ആദ്യമായി ജഗദീഷിനോട്,
  താങ്ങള്‍ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. എന്നെപ്പോലെയുള്ളവര്‍ ചെറിയ ഒരാശയത്തെ ആളുകളിലെത്തിക്കാന്‍ ഒരു പോസ്റ്റ്‌ മുഴുവന്‍ എഴുതിത്തീര്‍ക്കുന്നു. താങ്ങളുടെ ഓരോ വരിയിലും വിശദാംശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നെ ഒരു വിഷയത്തെ സംബന്ധിക്കുന്ന പല കാര്യങ്ങള്‍ വെവ്വേറെ പോസ്ടുകളാക്കിയാല്‍ നന്ന് എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. കാരണം എന്നെപ്പോലെയുള്ള ചിലര്‍ വായനതുടങ്ങി രണ്ടു ഖണ്ഡിക എത്തുംമുമ്പേ നീളം ഒന്ന് നോക്കുന്നവരാണ്‌…

  പോസ്ടിനെപ്പറ്റി,
  നമ്മുടെ സമൂഹം ലൈംഗികത എന്നാ വാക്കിനെതന്നെ ഒരു രസഗുള കാണുന്ന രസത്തോടെയല്ലേ രുചിക്കുന്നത്. കുട്ടികളില്‍നിന്നും ബോധവല്‍ക്കരണം തുടങ്ങിയാലെ നാം എവിടെയെങ്കിലും എത്തൂ. ആകാംഷജനിപ്പിക്കുന്ന ഒന്നും അതിലില്ല എന്ന രീതിയിലേയ്ക്ക് മാനസികനിലയെത്തിയാലെ ഒളിഞ്ഞുനോട്ടവും, ചില വൈകൃതങ്ങളും മാറൂ. ഈ പോസ്റ്റുംകള്‍ സമയംപോലെ നോക്കണം. 1. ഭൂതാവിഷ്ടര്‍ 2. മന്ത്രവാദിയും കോഴിയും പിന്നെ വിഡ്ഢിപ്പെട്ടിയും!

 14. താങ്കളുടെ ലേഖനം വായിച്ചു … ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു… തുണി ഉരിഞ്ഞു സിനിമയില്‍ ആടിപാടുന്നതും…ശരീര ഭാഗങ്ങള്‍ മറ്റുള്ളവര്‍ കണ്ടാസ്വടിക്കട്ടെ എന്നാ ചിന്തയിലൂടെ വസ്ത്രം ധരിക്കുന്നതുമെല്ലാം തെറ്റിലേക്ക് തനിയെ പോകുന്നത് തന്നെ അവരെ പറ്റി നാം എന്തിനു പരിതപിക്കണം ..അവര്‍ ഇരന്നു വാങ്ങിയതല്ലേ .. ഇതൊക്കെ കുറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണം തന്നെ ,എന്നാല്‍ സ്ത്രീകള്‍ മാത്രം ശ്രദ്ധിച്ചിട്ടു കാര്യമുണ്ടോ? ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞു, അറുപത് വയസ്സ് കഴിഞ്ഞ അമ്മൂമ്മയും പീഡനങ്ങള്‍ക്ക് ഇരയാകുന്നത് അവരുടെ ഏതു അവയവത്തിന്റെ തുടിപ്പ് കാണിച്ചു കൊടുത്തിട്ടാണ്… ഇവിടെ കുറ്റം പറയേണ്ടത്‌ ആരെയാണ്.. ഒരര്‍ത്ഥത്തില്‍ നമുക്ക്‌ പറയാം ആ കാപാലികന്റെ അമ്മയെ അല്ലെ? പക്ഷെ നമ്മുടെ മക്കളെ നമുക്ക്‌ എത്ര കാലം ഉപദേശിച്ചു നന്നക്കാനാകും .. നമുക്ക് ചുറ്റിലും നാം കാണുന്ന പീഡന കഥകള്‍ വെറും അല്‍പ വസ്ത്രത്തില്‍ നിന്ന് ഉണ്ടാകുന്ന ഒന്നാണോ? അമ്മയെ മക്കള്‍ പീഡിപ്പിക്കുന്നു മക്കളെ അച്ഛന്‍ , ഇതൊക്കെ ഇന്നിന്റെ ദുര്‍ വിധി എന്ന് കരുതി നമുക്ക്‌ നെടുവീര്‍പ്പിടാമെന്കിലും നഷ്ട്ടങ്ങള്‍ സംഭവിച്ചവര്‍ക്ക്‌ അത് വലിയ നഷ്ട്ടം തന്നെ..ദൈവീകമായ വിശ്വാസവും സാമൂഹിക നന്മയും നല്ല വിദ്യാഭ്യാസവും നന്മയെ സ്നേഹിക്കുന്ന മനസ്സും ബന്ധങ്ങളുടെ വിലയുമെല്ലാം മനസ്സിലാക്കുകയും അതനുസരിച് ജീവിക്കാന്‍ വരും തലമുറയെ നാം പ്രാപ്തരാക്കിയെന്കില്‍ മാത്രമേ അടുത്ത തലമുറയെങ്കിലും ഭയമില്ലാതെ ഈ ലോകത്ത്‌ ജേവിക്കുകയുലള്ളൂ ..ദൈവം രക്ഷിക്കട്ടെ ……..

 15. ഒരു സിനിമ കണ്ടിട്ട് അതുകൊണ്ട് മാത്രം ആരെങ്കിലും ഒരു ദ്രോഹപ്രവര്‍ത്തി ചെയ്തുന്നു എന്നല്ല പറഞ്ഞത്. പക്ഷേ അത്തരം സംഭവങ്ങളും ലോകം മുഴുവന്‍ ധാരാളം നടക്കാറുണ്ടെന്ന് വാര്‍ത്തളില്‍ നമുക്ക് കാണാന്‍ കഴിയും. അതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. ഒരു അയഥാര്‍ത്ഥ ലോകത്തെ അയഥാര്‍ത്ഥ കഥാപാത്രത്തിന്റെ സ്വകര്യതകള്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി നിരന്തം (365×24)പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം ജീവിക്കാത്ത ധാരാളം ആളുകളെ ബാധിക്കുന്നുണ്ട്. അത് തെറ്റായ ജീവിത രീതി, സാമൂഹ്യ ഉത്തരവാദിത്തത്തില്‍ നിന്നുള്ള പിന്‍വാങ്ങലോ, വലിയ കുറ്റകൃത്യമായോ കുടുംബത്തില്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണനയായോ ഒക്കെ പ്രതിഫലിക്കുന്നു. നാം കാണുന്ന എല്ലാ കാര്യങ്ങളും നമ്മേ ബാധിക്കുന്നുണ്ട് എന്ന് പ്രൊഫ. വിഎസ്സ്. രാമചന്ദ്രന്റെ തലച്ചോറിനെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് മനസിലാക്കാം. നേരിട്ടല്ലാതെ സമൂഹത്തിന്റെ മൊത്തം ആശയധാരയെ നിയന്ത്രിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ സ്വാധീനമാണ് പ്രധാനം. നമുക്ക് ചുറ്റും പ്രവഹിക്കുന്ന ആശയങ്ങളാണ് ഭാവിയില്‍ നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ നമ്മേകൊണ്ട് ചെയ്യിക്കുന്നത്. (വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ എന്ന തോതില്‍ ആയിരുന്നെങ്കില്‍ ഇത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നികുതി ഇളവ് വരെ നല്‍കിയാണ് ആഭാസങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നത്.)

  കുറ്റം പുരുഷന്‍ എന്ന അന്യ ജീവിയില്‍ കെട്ടിവച്ച് സ്ത്രീ സ്വയം ഉത്പന്നമാകുന്ന രീതി മാറ്റി, സ്ത്രീ ഒരു മനുഷ്യനാണെന്നും ആഹാരം, ആര്‍ഭാടം, ലൈംഗികത എന്നതിനപ്പുറം എല്ലാ വിഷയങ്ങളില്‍ അറിവ് നേടുകയും അഭിപ്രായം ഉണ്ടാകുകയും ചെയ്യണം. അതിന് തടസം സിനിമ, ചാനല്‍ മാധ്യമങ്ങളാണ്. പണത്തിന് വേണ്ടിയാണ് അവര്‍ ഈ ദ്രോഹം ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്ക് കിട്ടുന്ന പണത്തിന്റെ അളവ് കുറക്കുക എന്നത് നല്ല സമൂഹം ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ട കാര്യമാണ്.

 16. ശ്രീജെ ജഗദീഷിന്റെയും മുരളിയുടെയും അഭിപ്രായങ്ങള്‍ ഒരു പെണ്ണെന്ന നിലയില്‍ താന്‍ എത്രത്തോളം വിലയിരുത്തി എന്നെനിക്കറിയില്ല സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ക്കുള്ള അറിവ് വളരെ മോശം തന്നെ കാരണം തങ്ങള്‍ ആരെന്നറിയാതെ സ്ത്രീകള്‍ അവരുടെ ബലഹീനതയെ കുറിച്ച് വിഷമിച്ച് നടക്കുകയാണ് . ഒരാണിനും ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ സ്ത്രീയെ കീഴ്പെടുത്താന്‍ കഴിയില്ല , കാരണം സ്ത്രീയെ ബ്രേക്ക്‌ ഇട്ട പോലെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള ഒരു അവയവവും സ്ത്രീകളുടെ ശരീരത്തില്‍ ഇല്ല .പക്ഷെ സ്ത്രീകള്‍ വിചാരിച്ചാല്‍ പുരുഷന്മാരെ പിടിച്ചു നിര്‍ത്താം ചുരുങ്ങിയത് അഞ്ചു മണിക്കൂര്‍ എങ്കിലും ഇത് അറിയാവുന്ന സ്ത്രീകള്‍ ഒരിക്കലും പീഡിപ്പിക്കപ്പെടുകയില്ല ………………..പിന്നെ ഒരുപാട് ജോലികള്‍ ഒരുമിച്ചു ചെയ്യാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കൂ അത് എത്ര വിചാരിച്ചാലും പുരുഷന്മാര്‍ക്ക് കഴിയില്ല .
  പിന്നെ കേരളത്തെ കുറിച്ചു മനസ്സിലാക്കണം എങ്കില്‍ ഒന്ന് ഇന്ത്യ മുഴുവന്‍ അല്ലെങ്കില്‍ പാതിയെന്ഗ്ഗിലും ചുറ്റി കറങ്ങിയാല്‍ മതി ………..ഇവരുടെ രണ്ടു പേരുടെയും അഭിപ്രായങ്ങള്‍ മാറും . കണക്കുകള്‍ കൃത്യമാകണം എങ്കില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസും ഗവണ്മെന്റും ഒരുപോലെ ആകണം ഗുജറാത്തിലെ പോലെ ജനങ്ങള്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടോ ? ചത്ത്തിസ് ഗഡിലെ പോലെ സാക്ഷരത ഇല്ലാത്ത ജനങ്ങള്‍ ആണോ ഇവിടെ ? രാജസ്ഥാനിലെ പോലെ സ്വന്തമായി വീടില്ലാത്ത എത്ര പേര്‍ ഉണ്ട് ഇവിടെ ?………………………………………………
  പിന്നെ .തെറ്റും ശരിയും കൂടിയതാണ് ജീവിതം പത്രം വായിക്കുമ്പോള്‍….. tv കാണുമ്പോള്‍ …. സ്വന്തം തലച്ചോര്‍ കൂടി പ്രവര്‍ത്തിപ്പിച്ച് അതിലെ തെറ്റും ശരിയും മനസ്സിലാക്കണം അതല്ലാതെ അതില്‍ കാണുന്നതെല്ലാം ശരിയാണ് എന്ന് വിശ്വസിക്കുന്നവര്‍ പടുകുഴി തോണ്ടുന്നവര്‍ ആണ് ……….ക്രിസ്ത്യാനികള്‍ക്ക് കമ്മ്യൂനിസ്റ്റു കാരോടുള്ള ദേഷ്യം എല്ലാവര്‍ക്കും അറിയാവുന്നതാണ് റഷ്യയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിലവില്‍ വന്നത് തന്നെ പുരോഹിതന്മാരുടെ അസാന്മാര്‍ഗിക ഭരണത്തിനെതിരെ ആയിരുന്നു അങ്ങിനെയുള്ളപ്പോള്‍ ക്രിസ്തുമതം ഒരു ജീവിതമാര്‍ഗമായി എടുത്തിട്ടുള്ള പുരോഹിതന്മാര്‍ കമ്യൂണിസ്റ്റ് കാരെ പറ്റി നല്ലത് പറയുമോ ? അല്ലെങ്കില്‍ ഒരു കോണ്‍ഗ്രസ്‌ കാരനായ ക്രിസ്ത്യാനി ആയ മാമന്‍ മാപ്പിളയുടെ മനോരമ പത്രത്തില്‍ കമ്യൂണിസ്റ്റ് കാരെ പറ്റി നല്ലതെഴുതുമോ ? വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയില്‍ വരുന്ന വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കാമോ ? ദേശാഭിമാനി കൊഗ്രെസ്സ് കാരെ പൊക്കി എഴുതുമോ ?…………………………….. അതിനാല്‍ ഏതു വിഷയവും സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണ് …………………… സദാചാര പോലീസ് ആയി ആരെയും തിരഞ്ഞെടുത്തിട്ടില്ല സ്വന്തം ഇഷ്ടത്തിന് ആരെങ്ങിലും ഒത്തുകൂടിയാല്‍ അവരെ പിടികൂടുക എന്ന് പറഞ്ഞാല്‍ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം ആണ് . ഈ സദാചാര പോലീസ് കാരില്‍ ഇതേ അവസരം അവര്‍ക്കും വന്നാല്‍ ഉപയോഗിക്കാത്തവര്‍ എത്ര പേര്‍ ഉണ്ടാകും ? ………………… സാധാരണക്കാരന്റെ കടയില്‍ കേറണം പക്ഷെ അവിടെ എല്ലാ സാധനങ്ങളും കിട്ടുമെന്ന് ജഗദീഷിന് ഉറപ്പു പറയാന്‍ കഴിയുമോ ? കൂടാതെ അവര്‍ക്കെങ്ങനെ വില കുറച്ച് സാധനങ്ങള്‍ നല്‍കാന്‍ കഴിയും ? പിന്നെ എല്ലാ സാധനങ്ങളും ഉള്ള വില കുറവുള്ള ഒരു സാധാരണ ക്കാരന്റെ കട അതിശയം തന്നെ ……………………………………………പിന്നെ ജഗദീഷേ ഫിലിം നെ കുറിച്ചുള്ള അഭിപ്രായത്തില്‍ കോപ്പി എടുത്തു കാണുക എന്ന് കൂടി പറയുന്നുണ്ട് അത് താന്‍ പെട്ടെന്ന് മാറ്റിയില്ലെങ്ങില്‍ സിനിമ ക്കാര്‍ ആര് എങ്കിലും കണ്ടാല്‍ തനിക്കു പണി കിട്ടും ……….. ഇനിയും എഴുതാന്‍ ഒരുപാടുണ്ട് പക്ഷെ ഞാന്‍ നിര്‍ത്തുന്നു…….കാരണം ഇതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങള്‍ ആകാം ……….

  1. അറിവാണ് പരിഹാരം. അറിവിന്റെ പ്രചരണം നാം ഓരോരുത്തരും ചെയ്യണം. അറിവില്ലായ്മ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അവയുടെ പ്രാധാന്യം കുറക്കാനുള്ള ശ്രമം നടത്തിയില്ലെങ്കില്] നമ്മുടെ പ്രവര്]ത്തനത്തിന് ഗുണമില്ലാതാവും. അതുകൊണ്ട് മാധ്യമങ്ങള്]ക്ക് പണം എത്തുന്ന വഴികളികള്] ചെറുതാക്കുകയാണ് ആദ്യം ചെയ്യേണ്ട പരിപാടി.
   സിനിമ, ടെലിവിഷന്], പരസ്യങ്ങള്] എന്നിവക്ക് പണം നല്]കരുത്.

 17. വളരെ നല്ല ലേഖനം. ഒന്ന് രണ്ടു പൊഇന്റുകൽ. 1) TV യെക്കാൾ internet ആണ് ഇപ്പോൾ ആള്ക്കാരെ സ്വാധീനിക്കുന്നത് – പ്രത്യേകിച്ചു ചെരുപ്പക്കരെ – എന്ന് ചൂന്ദിക്കനിക്കട്ടെ. 2) സ്ത്രീകളെ “സംരക്ഷിക്കപെടെണ്ടവർ” ഏന്ന നമ്മുടെ സമൂഹത്തിന്റെ “പെറ്റ്രിയാർക്കൽ ” ചിന്തയും ഒരു മുഖ്യ കാരണം അല്ലെ ?

 18. വളരെ നാളായി ഇത്രയും പ്രൌഡഗംഭിരമായ ഒരു ലേഖനം വായിച്ചിട്ട്. ലേഖകൻ വസ്തുതാപരമായി അപഗ്രഥനം നടത്തിതന്നെയാണ് ഇതെഴുതിയത് എന്നതിൽ ഒട്ടും സംശയമില്ല. ഇതുപോലുള്ള ലേഖനങ്ങൾ ഇനിയും മലയാള സമൂഹത്തിന് അത്യാവശ്യമാണ്. ഭാവുകങ്ങൾ.


  Jagadees says:
  നന്ദി സുഹൃത്തേ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )