എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

വ്യാജരാകുന്ന ജനങ്ങള്‍

Illegal People: How Globalization Creates Migration and Criminalizes Migrants
– David Bacon

ഐക് കൊടുംകാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് 10 ലക്ഷത്തിനടുത്ത് ആളുകളോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. National Weather Service ചില പ്രത്യേക സ്ഥലങ്ങളിലെ ജനങ്ങളോടാണ് ഇത് ആവശ്യപ്പെട്ടത്. ഒഴിഞ്ഞുമാറിയില്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിക്കോളാന്‍ അവര്‍ ജനങ്ങളോട് പറഞ്ഞു.

എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ഈ മരണത്തെക്കുറിച്ചുള്ള പേടി മൂലം ഒഴിഞ്ഞുമാറുന്നില്ല. ടെക്സാസിലെ സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ ഈ ഒഴിപ്പിക്കല്‍ വിജ്ഞാപനത്തെ സംശയ ദൃഷ്ടിയോടെ ആണ് നോക്കുന്നത്. പരിശോധനാ സ്ഥലങ്ങളില്‍ അവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുമെന്ന് അവര്‍ കരുതുന്നു. എല്ലാ രേഖകളില്ലാത്ത പ്രവാസികള്‍ക്കും ഒരു hurricane amnesty ഉണ്ടാകണമെന്ന് FEMA യുടെ വക്താവ് Dan Martinez പറയുന്നു.

എന്നാല്‍ ഈ വേനല്‍ കാലത്ത് Department of Homeland Security യുടെ തലവന്‍ Michael Chertoff ന്റെ ഉറപ്പിന് വിരുദ്ധമായി Border Patrol ഏജന്റുമാര്‍ checkpoints തുറക്കുകയും Dolly കൊടുംകാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ഒരു ബസ് ആള്‍ക്കാരെ പിടികൂടി. അതുകാരണം കഴിഞ്ഞ മാസം Gustav കൊടുംകാറ്റ് വന്നപ്പോള്‍ ന്യൂ ഓര്‍ലീന്‍സില്‍ രേഖകളില്ലാത്ത ധാരാളം പ്രവാസികള്‍ ഒഴിഞ്ഞു പോകാന്‍ വിസമ്മതിച്ചു.

രാജ്യം മൊത്തം Immigration and Customs Enforcement Agency(ICE) റെയിഡുകള്‍ നടത്താനും തുടങ്ങിയപ്പോള്‍ നാടുകടത്തലിനേക്കുറിച്ച് ജനങ്ങള്‍ക്കുള്ള പേടി കൂടി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡ് കഴിഞ്ഞ 5 മാസങ്ങളിലായിരുന്നു (ബുഷിന്റെ ഭരണകാലത്ത്). മേയില്‍ അയോവയിലെ Postville, മിസിസ്സിപ്പിയിലെ Laurel തുടങ്ങിയ സ്ഥലങ്ങളില്‍ Democratic convention നടന്നപ്പോള്‍ നൂറുകണക്കിന് തൊഴിലാളികളെ ICE ഏജന്റുമാര്‍ പിടികൂടി.

ലൂസിയാനയിലെ Jena ല്‍ 481ആളുകളെ detention center ല്‍ രണ്ടാഴ്ച അയച്ചത് വാര്‍ത്ത ആയില്ല. Jenaക്കാര്‍ക്ക് ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്ന ഏക സ്ഥലം ഈ detention center ആണ്. അവര്‍ക്ക് habeas corpus ഇല്ല, bail ഉം ഇല്ല. രണ്ട് ആഴ്ചയായി അവര്‍ക്കെതിരെ ഒരു കേസുപോലും ചാര്‍ജ്ജ് ചെയ്തിട്ടില്ല. ഗ്വൊണ്ടാനമോ തരത്തിലുള്ള ഒരു നീതി ആണ് അവര്‍ക്ക് ലഭിക്കുന്നത്. ICE “നിയമ വിരുദ്ധം” (illegal) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എന്തും അനുവദനീയമാകുന്നു.

ഫെഡറല്‍ സര്‍ക്കാര്‍ ഫാക്റ്ററികള്‍, communities, ബസ്സ്, ട്രെയിന്‍, തുടങ്ങിയ എല്ലാടത്തും IDs പരിശോധിക്കുന്നു. റെയിഡിന്റെ പേടി എല്ലാടത്തും ഉണ്ട്. റെയിഡിന്റെ ഉദ്ദേശം യഥാര്‍ത്ഥത്തില്‍ പ്രവാസി ജനതയില്‍ ഈ പേടി ഉണ്ടാക്കാനാണ്. ഈ ജനങ്ങള്‍ കൂടുതല്‍ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അവരുടെ നിലനില്‍പ്പ് രാജ്യത്തുണ്ടെന്ന് അറിയിക്കാന്‍ ജാഥകള്‍ നടത്തുകയും, പ്രവാസി അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കുകയും, യൂണിയനുകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു.

സര്‍ക്കാരിന് ഒരു അജണ്ടയുണ്ട്. അത് തുറന്ന ഒന്നാണ്. Michael Chertoff പല പ്രാവശ്യം അത് വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം പറയുന്നത് “നമ്മള്‍ പിന്‍വശത്തുള്ള വാതില്‍ അടക്കുകയാണ്. പകരം മുന്‍വശത്തുള്ള വാതില്‍ തുറക്കുന്നു.” പുതിയ അതിഥി ജോലിക്കാരുടെ (guest worker) പരിപാടി തുടങ്ങാന്‍ ICE സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നുവെന്നാണ് ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത്. അതായത് ആളുകള്‍ക്ക് ഇവിടെ വന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കും. തൊഴിലാളികള്‍ എന്ന പേരില്‍ മാത്രം. ഒരു അവകാശവും ഉണ്ടാകില്ല. ഒരു രാഷ്ട്രീയ അവകാശവും ഉണ്ടാകില്ല. പൗരനാകാന്‍ കഴിയില്ല. വോട്ടുചെയ്യാന്‍ അവകാശമുണ്ടാകില്ല. അവരുടെ അദ്ധ്വാനം സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു എന്നു മാത്രം. അതുകൊണ്ട് റെയിഡ് ആളുകളെ പേടിപ്പെടുത്താനാണ്. “ഈ ഒരു പരിപാടിയിലൂടെ അല്ലാതെ അമേരിക്കയില്‍ വന്ന് പണി ചെയ്യാമെന്ന് കരുതേണ്ട” എന്ന് പ്രഖ്യാപിക്കുകയാണ് ഈ റെയിഡ്.

കോണ്‍ഗ്രസില്‍ അവതരിപ്പിച്ച comprehensive immigration bills ശരിക്കും labor supply bills ആണ്. വ്യവസായത്തിന് വേണ്ട അതിത്ഥി തൊഴിലാളികളെ നല്‍കാനാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹ്യൂസ്റ്റണില്‍ നിന്നുള്ള congresswoman Sheila Jackson-Lee പോലുള്ളവര്‍ക്ക് വേറൊരാശയം ആണുള്ളത്. അതിത്ഥി തൊഴിലാളി പരിപാടിക്ക് പകരം അമേരിക്കയില്‍ തൊഴിലിനായി വരുന്നവര്‍ക്ക് പച്ച കാര്‍ഡും residence വിസയും നല്‍കണമെന്നാണ് അവര്‍ പറയുന്നത്. അവര്‍ മുന്നോട്ട് വെക്കുന്ന മറ്റൊരാശയം തൊഴില്‍ പരിപാടി ആണ്. അത് പ്രകാരം immigration reform ഉം തൊഴില്‍ പരിപാടിയും തമ്മില്‍ കൂട്ടി ചേര്‍ക്കണമെന്നാണ്. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ അവരില്‍ നിന്ന് ഒരു ഫീസ് വാങ്ങുകയും ആ പണം ഉപയോഗിച്ച് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴിലില്ലായ്മ ഉള്ള സ്ഥലങ്ങളില്‍ തൊഴില്‍ പരിശീലങ്ങള്‍ നടത്തുകയും ചെയ്യണം. എന്നാല്‍ തൊഴിലിന്റെയും വേതനത്തിന്റേയുമൊക്കെ കാര്യത്തില്‍ സമുദായങ്ങളെ(communities) തമ്മില്‍ അടിപ്പിക്കുന്നതാണ് ഈ labor supply bills ഉം comprehensive immigration reform bills.

തൊഴില്‍ പരിപാടി (Jobs program) ഡെമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പ് പത്രികയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാര്‍ തൊഴിലുറപ്പ് നല്‍കണമെന്ന് അവര്‍ എപ്പോഴും പറയുമായിരുന്നു. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ഒരു കാര്യമായിരുന്നു അത്. ഇനി അങ്ങനെ ഉണ്ടാവില്ല. തൊഴില്‍ ദായകര്‍ക്ക് സന്തോഷമുള്ള കാര്യമാണിത്. കാരണം തൊഴില്‍ രംഗത്ത് കൂടുതല്‍ മത്സരമുണ്ടാകും തോറും ശമ്പളം കുറയും.

കോണ്‍ഗ്രസ് trade agreements പാസാക്കിയിട്ടുണ്ട്.അമേരിക്ക പെറുവുമായി ഒരു കരാര്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചു. പെറുവുമായി ഉണ്ടാക്കിയ “സ്വതന്ത്ര” വ്യാപാര കരാര്‍ അവിടെ ദാരിദ്ര്യം വളര്‍ത്തുകയും ജനങ്ങളെ അവിടെ നിന്ന് പുറംതള്ളുകയുമാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുക മാത്രമേ ഒരു വഴി എന്ന അവസ്ഥ ഉണ്ടാകുന്നു. ഉദാഹരണത്തിന് NAFTA യുടെ കാര്യം എടുക്കുക. അമേരിക്കയിലെ വലിയ ധാന്യ കമ്പനികള്‍ക്ക് മെക്സിക്കന്‍ മാര്‍ക്കറ്റിലേക്ക് ചോളം dump ചെയ്യാന്‍ NAFTA അംഗീകാരം നല്‍കി. അതുമൂലം മെക്സികോയിലെ ചെറിയ കൃഷിക്കാര്‍ക്ക് അവരുടെ ചോളം വില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. കൃഷിക്ക് ചിലവാകുന്ന പണം പോലും ചോളം വിറ്റാല്‍ കിട്ടാത്ത അവസ്ഥ. നിങ്ങള്‍ക്ക് ഇനി കൃഷി ചെയ്യാനാവില്ല. പിന്നെ നിങ്ങള്‍ എന്തു ചെയ്യും. എങ്ങനെ ആയാലും നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തെ പോറ്റണം. അങ്ങനെ ആളുകള്‍ അമേരിക്കയിലേക്കുള്ള ഈ കുടിയേറ്റ പരിപാടികളില്‍ പങ്കാളികളാകുന്നു. മെക്സികോ മാത്രമല്ല. ഈ structural adjustment പരിപാടികള്‍, കച്ചവട കരാറുകള്‍, ഇവയൊക്കെ ലോകം മുഴുവനും നടക്കുന്നു. 20 കോടി ആളുകള്‍ അവരുടെ മാതൃരാജ്യത്തിന് പുറത്താണ് ജീവിക്കുന്നത്.

ജനങ്ങളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത്. അതിന് ശേഷം കുടിയേറ്റ നിയമം. കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ ശമ്പളത്തോടെയും കുറഞ്ഞ മനുഷ്യാവകശത്തോടെയും പണിയെ തൊഴിലാളികളെ ലഭ്യമാക്കുകയാണ് ഈ നിയമങ്ങളുടെ ആവശ്യം.

1986 ലെ Immigration Reform and Control Act ഒരു amnesty bill ആണ്. കാരണം അത് പ്രവാസികളെ സഹായിക്കുന്നുണ്ട്. 30 ലക്ഷം ആളുകള്‍ക്കാണ് അതുവഴി അമേരിക്കയില്‍ legal status ലഭിച്ചത്. അതോടൊപ്പം അത് കുടിയേറ്റത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ഒരു കമ്മീഷനേയും വെച്ചു. 1991 ല്‍ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ വെച്ചു. കുടിയേറ്റത്തിന്റെ കാരണം സാമ്പത്തികമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ negotiation ചെയ്യണമെന്നും കരാര്‍ കുടിയേറ്റത്തെ കുറക്കുന്ന രീതിയിലാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ NAFTA കുടിയേറ്റം കൂട്ടുകയാണ് ചെയ്തത്. കരാറിന്റെ കാലത്ത് 60 ലക്ഷം ആളുകളാണ് അമേരിക്കയില്‍ ജീവിക്കാനായി മെക്സിക്കോയില്‍ നിന്ന് എത്തിയത്. ആളുകളേയും സമൂഹങ്ങളേയും പിഴുതെടുത്ത് ബലം പ്രയോഗിച്ച് നീക്കുകയാണിത്.

ഇത് ജനങ്ങളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുമെന്ന് നിയമം ഉണ്ടാക്കുന്നവര്‍ക്കും കമ്മീഷന് റിപ്പോര്‍ട്ട് എഴുതുന്നവര്‍ക്കുമൊക്കെ അറിയാം. ഈ കരാറുകള്‍ കുറച്ച് കാലത്തേക്ക് സാമ്പത്തിക പരാധീനത ജനങ്ങള്‍ക്കുണ്ടാക്കുമെന്നും അത് അവരെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുമെന്നും യഥാര്‍ത്ഥത്തില്‍ കമ്മീഷന്‍ തന്നെ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് അമേരിക്കയിലേക്ക് ആളുകളെ കയറ്റി അയക്കാനുള്ളതാണ് ഈ കരാറുകളെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതേ സമയത്ത് Immigration Reform and Control Act എന്ന നിയമം അമേരിക്കയില്‍ ജോലി ചെയ്യാന്‍ അംഗീകാരമില്ലാത്തവരെ നിയമവിരുദ്ധരാക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ജനങ്ങള്‍ കൂടുതല്‍ ദുര്‍ബലരാകുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് കുടിയേറ്റ പരിശോധന (immigration raids) നടന്നു. അയോവ (Iowa) യിലും മിസിസിപ്പിയിലും (Mississippi). ഇത് ആളുകളുടെ ആത്മ വിശ്വാസം തകര്‍ക്കാനാണ്. കാര്‍ഷിക വ്യവസായ (Agriprocessors) സ്ഥാപനങ്ങളില്‍ കുടിയേറ്റ പരിശോധനക്ക് മുമ്പ് തൊഴിലാളികള്‍ സംഘടിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ ഈ പരിശോധന ആളുകളെ പേടിപ്പിച്ചിരിക്കുകയാണ്. പേടി കൂടുംതോറും ആളുകള്‍ക്ക് സംഘടിക്കാനുള്ള ശക്തി കുറയും.

മിസിസിപ്പിയിലും പരിശോധന ഉണ്ടായിരുന്നു. Reconstruction ന് ശേഷം ആഫ്രിക്കന്‍-അമേരിക്കന്‍ , ലാറ്റിനോസ്, പ്രവാസികള്‍ , മിസിസിപ്പിയിലെ രാഷ്ട്രീയ സമൂഹത്തെ അകറ്റുന്നതില്‍ ആകുലതയുള്ള യൂണിയനുകള്‍ തുടങ്ങിയവരൊക്കെ ചേര്‍ന്നൊരു രാഷ്ട്രീയ കൂട്ടുകെട്ടിന് വളര്‍ച്ച ഉണ്ടായ സമയത്താണ് ഈ പരിശോധന നടക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പരിശോധന ആളുകളെ പേടിപ്പെടുത്താനാണ്. കൂടാതെ അത് ആളുകളെ ഭിന്നിപ്പിക്കുകയും രാഷ്ട്രീയമായി ഒന്നു ചേരുന്നതില്‍ നിന്ന് തടയുകയും ചെയ്യും.

പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്താനാണ് ഈ പരിശോധനകള്‍ നടത്തുന്നത്. ഫഡറല്‍ കുറ്റകൃത്ത്യങ്ങളാണ് ഇപ്പോള്‍ ICE വേണ്ടത്ര രേഖകളില്ലാത്ത ആളുകളില്‍ ചാര്‍ത്തുന്നത്. പണ്ട് ഇത് വെറും status violation മാത്രമായിരുന്നു. ഇപ്പോള്‍ ഇതുകാരണം ആളുകള്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്നു. Social Security number തെറ്റായി നല്‍കിയത് identity theft ആയി പരിഗണിക്കപ്പെടുന്നു. Postville ല്‍ തെറ്റായി Social Security number നല്‍കിയത് കാരണം ആളുകള്‍ അഞ്ച് മാസം തടവ് കിടക്കേണ്ടതായി വന്നിട്ടുണ്ട്.

കൊളറാഡോയിലെ Greeley ലെ Swift കമ്പനിയിലും റെയഡ് നടന്നു. ഇറച്ചി പാക്കറ്റിലാക്കുന്ന കമ്പനിയാണത്. 2006 ല്‍ 260 ലാറ്റിനോ ജോലിക്കാരാണ് അവിടെ നിന്നും പിരിച്ചുവിട്ടത്. അതിന് ശേഷം കമ്പനി നൂറുകണക്കിന് സോമാലി മുസ്ലീങ്ങളെ ആ രാജ്യത്തു നിന്നും കൊണ്ടുവന്നു. റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കാന്‍ സമയം കൊടുക്കാത്തതിനാല്‍ അവരില്‍ 400 പേര്‍ കഴിഞ്ഞ ആഴ്ച സമരത്തിലായിരുന്നു. ലാറ്റിനോ ജോലിക്കാര്‍ക്ക് പകരം ഇപ്പോള്‍ പുതിയ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികള്‍ എത്തി തുടങ്ങി. അവരും അവരുടെ തൊഴില്‍ ദാദാക്കളുമായി സമരത്തിലാണ്.

കമ്പനികള്‍ക്ക് ജോലിക്കാരെ ആവശ്യം ഉണ്ട്. എന്നാല്‍ അവര്‍ക്ക് മനുഷ്യരെ ആവശ്യവുമില്ല. “ഇനി കുറച്ച് നേരത്തേക്ക് പ്ലാന്റ് നിര്‍ത്തുകയാണ്, പ്രാര്‍ത്ഥിക്കാനുള്ളവര്‍ക്ക് അതിനുള്ള സമയം ഉണ്ട്”, എന്ന് പറയാവുന്നതേയുള്ളു. എല്ലാവരും അത് ഇഷ്ടപ്പെടും, കാരണം നടുവൊടിക്കുന്ന meatpacking line ലെ പണിയുടെ ഇടക്ക് അല്‍പ്പം ആശ്വാസമാകുമല്ലോ. എന്നാല്‍ കമ്പനി “നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല, നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ പാടില്ല” എന്ന് പറയുന്നു. തൊഴിലാളികള്‍ പറയുന്നു ഇത് അവരുടെ മതപരമായ ചടങ്ങാണ്, ഞങ്ങള്‍ക്ക് അത് ചെയ്യണം. ഇവിടെ ഒരു പ്രശ്നം ഉടലെടുക്കുകയാണ്.

production lines ഓടിക്കുവാന്‍ അവര്‍ക്ക് ആളുകളെ ആവശ്യമുണ്ട്. എന്നാല്‍ ആളുകളുകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി പോലും ആ production lines 5 മിനിറ്റ് പോലും നിര്‍ത്തിയിടാന്‍ തയ്യാറല്ല. റംസാന്‍ മാസം ഏത് സമയത്താണ് ഇടവേള ലഭിക്കുന്നതെന്നും ഒരു പ്രശ്നമാണ്. ഒരു ഇടവേളക്ക് പകരം രണ്ട് ഇടവേള കമ്പനിക്ക് നല്‍കാന്‍ കഴിയും. അത് അത്ര വലിയ നഷ്ടമൊന്നും അവര്‍ക്ക് ഉണ്ടാക്കില്ല.

പ്രവാസികളെ ദ്രോഹിക്കുന്നതില്‍ അരിസോണയാണ് ഏറ്റവും മുമ്പില്‍. ഫിനിക്സിലും Tucson കോടതിയിലുമൊക്കെ നമുക്കത് കാണാം. അതിര്‍ത്തി മുറിച്ച് കടന്നതിന് ദിവസവും 70 തോളം ചെറുപ്പക്കാരെ ജയിലുകളില്‍ അടക്കുന്നു.

പ്രവാസികള്‍ക്ക് മനുഷ്യാവകാശം നല്‍കുന്ന ഒരു immigration reform അമേരിക്കയില്‍ ഉണ്ടാകുമോ? മൃഗങ്ങളെ പോലുള്ള അതിഥി തൊഴിലാളികളെന്നതിന് പകരം അമേരിക്കയിലേക്ക് വരുന്നവര്‍ക്ക് legal status ലഭിക്കുമോ? അതോ കോര്‍പ്പറേറ്റിന്റെ താല്‍പ്പര്യമനുസരിച്ച് അവര്‍ തീരുമാനിക്കുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുന്ന ഒരു immigration policy ആയിരിക്കുമോ ഉണ്ടാകുക?

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ചരിത്രത്തിലാദ്യമായി പ്രവാസി അവകാശങ്ങള്‍ക്കായി പ്രകടനം നടന്നു. “പ്രവാസികള്‍ നമുക്ക് മെയ് ദിനം തിരികെത്തന്നു. ശീതസമരത്തിന്റെ സന്തതിയാണ് ഞാന്‍. ഞങ്ങള്‍ മെയ് ദിനം ഈ രാജ്യത്ത് കണ്ടിട്ടില്ല. അത് ഒരു “കമ്മ്യൂണിസ്റ്റ്” എന്ന വിളിക്കുന്ന അവധി ദിനമായതാണ് കാരണം. [8 ജോലി എന്ന അവകാശം അനുഭവിക്കുന്നുണ്ടെങ്കിലും]. എന്നാല്‍ പൊടുന്നനവേ തെരുവിലേക്ക് ആളുകള്‍ ഇറങ്ങുന്നത് കാണുന്നു. നമ്മള്‍ മെയ് ദിനം ആഘോഷിക്കുകയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഭാവനകള്‍ ആഘോഷിക്കുന്നു. മെയ് ദിനം തിരിച്ചു തന്നതിന് നാം പ്രവാസി അവകാശ മുന്നേറ്റത്തിനോട് നന്ദി പറയണമെന്നാണ് എനിക്ക് പറയാനുള്ളത്.”, David Bacon പറയുന്നു.

Discussion: David Bacon, Amy Goodman

David Bacon, Veteran photojournalist, labor organizer and immigrant rights activist. His articles have appeared in The Nation, American Prospect, Los Angeles Times and San Francisco Chronicle. He hosts a weekly radio show on KPFA in Berkeley, California. His latest book is Illegal People: How Globalization Creates Migration and Criminalizes Migrants.

— സ്രോതസ്സ് Democracy Now. 12 Sep 2008

നമ്മുടെയൊക്കെ നാട്ടില്‍ നിന്ന് പോകുന്ന നഴ്‌സുമാര്‍ , എഞ്ജിനീയര്‍മാര്‍, ഡോക്റ്റര്‍മാര്‍ (കന്യാസ്ത്രീകള്‍, പള്ളീലച്ചന്‍മാര്‍ [തമാശ]) തുടങ്ങിയ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. അവിദഗ്ദ്ധ തൊഴിലാളികള്‍ക്കായിരിക്കും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )