ഫേസ്‌ബുക്കിന്റെ സത്യം പരിശോധിക്കാനുള്ള ഏജന്‍സികളില്‍ ഏഴില്‍ മൂന്നും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

India Today, Dainik Jagran, Newsmobile എന്നീ മൂന്ന് സൈറ്റുകള്‍ പുല്‍വാമാ അക്രമണത്തിന് ശേഷം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആ ഏജന്‍സികള്‍ സത്യം പരിശോധിക്കാനുള്ള ഫേസ്‌ബുക്കിന്റെ പങ്കാളികളാണ്. മിക്ക സമയത്തും അവര്‍ അവരുടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ചിലതില്‍ പുതുക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെയുമിരുന്നു. — സ്രോതസ്സ് scroll.in | Mar 19, 2019 fact checkers നേയും അങ്ങനെ വിശ്വസിക്കേണ്ട.

Advertisements

പരസ്യ ലക്ഷ്യം വെക്കലിലെ വിവേചനത്തിന്റെ കേസ് ഫേസ്‌ബുക്ക് ഒത്തിതീര്‍പ്പാക്കി

പരസ്യ സംവിധാനത്തില്‍ വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യത്തില്‍ വിവേവചനം നടത്തുന്നതിന്റെ പേരിലുണ്ടായ 5 കേസുകള്‍ ഫേസ്‌ബുക്ക് ഒത്തുതീര്‍പ്പാക്കി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യ സംവിധാനം പുതുക്കിപ്പണിയാമെന്ന് ഫേസ്‌ബുക്ക് പറഞ്ഞു. അങ്ങനെ വംശത്തിന്റേയും നരവംശത്തിന്റേയും, ലിംഗത്തിന്റേയും അടിസ്ഥാനത്തിലെ വിവേചനം നടത്താനാകാവില്ല. സോഷ്യല്‍ മീഡിയ കമ്പനി $50 ലക്ഷം ഡോളര്‍ നിയമ ചിലവായും മറ്റ് ചിലവായും അടക്കും. — സ്രോതസ്സ് truthdig.com | Mar 19, 2019 നമ്മുടെ നാട്ടില്‍ പിന്നോക്കക്കാരുടെ മുത്താണ് സക്കര്‍ബക്ക്. ഫൂ...

വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

കഴിഞ്ഞ ആഴ്ച ഒരു പ്രായം കുറഞ്ഞ ഒരു തിമിംഗലം ഫിലിപ്പീന്‍സിലെ Mindanao Island ന് സമീപം 'gastric shock'കാരണം ചത്തടിഞ്ഞു. Davao Cityയിലെ D’Bone Collector Museum ത്തിലെ ഗവേഷകര്‍ ഒരു ഓടോപ്സി നടത്തി. അവര്‍ അതിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് പുറത്തെടുത്തു. അതില്‍ 16 അരിച്ചാക്ക്, വാഴത്തോട്ടത്തിലെ പോലുള്ള 4 ബാഗ്, ധാരാളം ഷോപ്പിങ്ങ് ബാഗുകള്‍ എന്നിവ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഗതിയല്ല. — സ്രോതസ്സ് treehugger.com | Mar 19, 2019 … Continue reading വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു

മദ്യമുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും മദ്യപാനിക്ക് അതുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ളതാണ്. മറ്റ് വ്യക്തികളെ അത് പരിഗണിക്കുന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍, റോഡ് അപകടങ്ങള്‍, വ്യക്തികള്‍ തമ്മിലുള്ള അക്രമം തുടങ്ങിയ കാര്യങ്ങളില്‍ മദ്യമുണ്ടാക്കാന്ന ദോഷത്തെക്കുറിച്ച് ജര്‍മ്മനിയിലെ Bayern ലെ Therapy Research ലെ ഗവേഷകര്‍ പഠനം നടത്തി. മദ്യപാനിയല്ലാത്ത മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ ​​​ഏറ്റവും വലിയ ദോഷം സംഭവിക്കുന്നത് fetal alcohol syndrome (FAS), fetal alcohol spectrum disorders (FASD), മദ്യപാനി ഡ്രൈവറുണ്ടാക്കുന്ന റോഡ് അപകടത്തില്‍ പെടുന്നവര്‍, മദ്യപാനിയുണ്ടാക്കുന്ന വ്യക്തിപരമായ അക്രമത്തില്‍ … Continue reading മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു