ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക

അമേരിക്കയിൽ American Legislative Exchange Council (ALEC) എന്ന പേരിൽ ഒരു സംഘടനയുണ്ട്. “പാർട്ടി ഭേദമില്ലാതെ പൊതു-സ്വകാര്യ പങ്കാളിത്തോടെ” നിയമ നിർമ്മാണത്തിൽ ജന പ്രതിനിധികളെ സഹായിക്കാൻ എന്ന പേരിൽ ആണ് അത് രൂപീകരിക്കപ്പെട്ടത്. പൊതുജനങ്ങളുടെ ചിലവിൽ പൊതുജനങ്ങൾ അറിയാതെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോർപ്പറേറ്ര് സ്വാധീനിക്കൽകാരുടെ (lobbying) ഒരു വലിയ ശൃംഖലയാണ് അത്. സത്യത്തിൽ സർക്കാരുകൾ എങ്ങനെ ഗൂഢമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒന്നാണ് ഈ സംഘടനയും അതിന്റെ പ്രവർത്തനവും. മിക്ക ജനാധിപത്യ … Continue reading ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക →

മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ

മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം … Continue reading മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ →

കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു

രണ്ട് വർഷം, മലയാളിക്ക് നഷ്ടം 1,578 കോടി രൂപ! 2025-ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്കുണ്ടായ ആകെ നഷ്ടം 814 കോടി രൂപയാണ്. നിക്ഷേപ-ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു. 2024-ൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപയും നഷ്ടപ്പെട്ടു. അതിൽ വെർച്വൽ അറസ്റ്റ് ഇനത്തിൽ 44 കോടി രൂപ തട്ടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. 2023-ൽ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.75 കോടി രൂപ … Continue reading കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു →

എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്

പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് കഞ്ചാവ് നിയമപരമാക്കം എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം കണ്ട കഞ്ചാവടിച്ചവരാരും നശിച്ച് … Continue reading എന്തായാലും ലഹരി ദോഷകരമായ ഒന്നാണ് →

ആണവോർജ്ജം അപകടകാരിയായ ഒരു വെള്ളാന ആണ്

പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് ആണവോർജ്ജമാണ്. എന്നാൽ ആണവോർജ്ജം ഒരു തട്ടിപ്പാണ്. അതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ ഈ … Continue reading ആണവോർജ്ജം അപകടകാരിയായ ഒരു വെള്ളാന ആണ് →

ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക്

akg, ch മുഹമ്മദ് കോയ, ems, അച്ചുതമേനോൻ. ch മുഹമ്മദ് കോയ മരിച്ചപ്പോഴാണ് അദ്ദേഹം എത്ര നിസ്വനായിരുന്നു എന്ന് മനസിലായത്. കാശില്ലാത്ത് ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട് ഏതോ ബാങ്കിൽ പണയം വെച്ചിരുന്നു. അത് ജപ്തി ചെയ്യാൻ പോകുകയാണെന്ന് മാതൃഭൂമിയിൽ വാർത്ത വന്നു. മാതൃഭൂമി എപ്പോഴും മാപ്പിള വിരുദ്ധ പത്രമാണ്, അത് കളവാണെന്നൊക്കെ പറഞ്ഞ് ലീഗുകാരപ്പോൾ ബഹളമുണ്ടാക്കി. അന്ന് മുനീർ ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയായിരുന്നു. മുനീറിനോട് മാതൃഭൂമി ചോദിച്ചു. മുനീർ അത് സത്യമാണെന്ന് പറഞ്ഞു. അപ്പോഴാണ് ആളുകൾക്ക് … Continue reading ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക് →

കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത … Continue reading കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ് →

മാധവനെ നാണിപ്പിക്കുന്ന മാധവചരിതം

പ്രപഞ്ചത്തിലെ അല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തിലും അങ്ങനെയാണ്. ഒന്നിനും ഒറ്റക്ക് നിൽക്കാനാകില്ല. മനുഷ്യ സൃഷ്ടികളായ ശാസ്ത്രവും സാങ്കേതികവിദ്യകളും അങ്ങനെയാണ്, പലപ്പോഴും നാം ആ സങ്കീർണ്ണതകളേയും വലിപ്പത്തേയും കുറിച്ച് അറിയാറില്ല. നാം ജീവിക്കുന്ന വ്യവസ്ഥ അത്തരം പരസ്പരബന്ധങ്ങളേയും സങ്കീർണ്ണതകളേയും വലിപ്പത്തേയും കമ്പോളം, പണം തുടങ്ങിയ മറകൾ ഉപയോഗിച്ച് മറച്ച് വെക്കുന്നു. ഉദാഹരണത്തിന് നമ്മുടെ സ്മാർട്ട് ഫോൺ എന്ന പട്ടിഫോൺ വാങ്ങുന്നു എന്ന് കരുതുക. (അതിനോടുള്ള വിധേയത്വം മാറ്റാനായി അത് നമുക്ക് താഴെയാണെന്ന തോന്നൽ നമുക്കുണ്ടാകണം. അല്ലെങ്കിൽ അത് … Continue reading മാധവനെ നാണിപ്പിക്കുന്ന മാധവചരിതം →

മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു

ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾ അടിച്ചമർത്തൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിന് മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പല മേഖലകളിലും അവരെ ഒഴിച്ച് നിർത്തുകയാണ്. അത്തരത്തിലൊരു രംഗമാണ് മാധ്യമ രംഗം. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം കാല് എന്നാണ് പറയുന്നത്. എന്നാൽ ഇൻഡ്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ വളരെ കുറവ് പിന്നോക്ക ജാതിക്കാരെ ജോലി ചെയ്യുന്നുള്ളു. അതിൽ ദളിതരുടേയും ആദിവാസികളുടേയും പ്രാതിനിധ്യം അതിലും കുറവാണ്. ഇൻഡ്യയുടെ മൊത്തത്തിലുള്ള അവസ്ഥ നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ ജനാധിപത്യത്തിന്റെ തുരുത്ത് എന്ന് പറയാവുന്ന … Continue reading മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു →

ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. … Continue reading ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം →