കാലാവസ്ഥാ പ്രശ്നത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും എന്ന നിർബന്ധിക്കലിന് വിരുദ്ധമായി വാഷിങ്ടണിലെ ഏറ്റവും notorious ആയ കാലാവസ്ഥ വിഢികൾക്ക് (climate deniers) ഗൂഗിൾ “ഗണ്യമായ” സംഭാവനകൾ നൽകി.
രാഷ്ട്രീയ സംഭവാനകൾക്കായുള്ള ഗുണഭോക്താക്കൾ എന്ന് കമ്പനി അവരുടെ വെബ് സൈറ്റിൽ കൊടുത്ത നൂറുകണക്കിന് സംഘങ്ങളിൽ ഒരു ഡസനിലധികം സംഘങ്ങൾ കാലാവസ്ഥാ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ്.
പാരിസ് കരാറിൽ നിന്ന് പിൻമാറാനായി ട്രമ്പ് സർക്കാരിനെ പ്രേരിപ്പിച്ച Competitive Enterprise Institute (CEI) എന്ന യാഥാസ്ഥിതിക നയ സംഘം ആ ആ പട്ടികയിൽ ഉണ്ട്. പരിസ്ഥിതി നിയമങ്ങൾ ഇല്ലാതാക്കാത്തതിൽ അവർ വൈറ്റ് ഹൗസിനെ വിമർശിക്കുന്നവരാണ്.
ആഗോള കാലാവസ്ഥ കരാറിനെ ഉപേക്ഷിച്ച അമേരിക്കയുടെ തീരുമാനത്തിൽ തങ്ങൾ അസംതൃപ്തരാണെന്ന് പറയുന്ന ഗൂഗിൾ തുടർന്നും CEI നെ പിൻതുണക്കുന്നുണ്ട്.
റാഡിക്കലായ ശാസ്ത്ര വിരുദ്ധ സംഘമായ Heartland Institute ഉൾപ്പടെയുള്ള യാഥാസ്ഥിതിക സംഘങ്ങളുടെ umbrella സംഘടനയായ State Policy Network (SPN) ന്റെ വരാൻ പോകുന്ന വാർഷിക സമ്മേളനത്തിന്റെ സ്പോൺസറും ഗൂഗിളാണ്.
— സ്രോതസ്സ് theguardian.com | 25 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.