മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം … Continue reading മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ
വിഭാഗം: അഭിപ്രായം
മാധവനെ നാണിപ്പിക്കുന്ന മാധവചരിതം
പ്രപഞ്ചത്തിലെ അല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തിലും അങ്ങനെയാണ്. ഒന്നിനും ഒറ്റക്ക് നിൽക്കാനാകില്ല. മനുഷ്യ സൃഷ്ടികളായ ശാസ്ത്രവും സാങ്കേതികവിദ്യകളും അങ്ങനെയാണ്, പലപ്പോഴും നാം ആ സങ്കീർണ്ണതകളേയും വലിപ്പത്തേയും കുറിച്ച് അറിയാറില്ല. നാം ജീവിക്കുന്ന വ്യവസ്ഥ അത്തരം പരസ്പരബന്ധങ്ങളേയും സങ്കീർണ്ണതകളേയും വലിപ്പത്തേയും കമ്പോളം, പണം തുടങ്ങിയ മറകൾ ഉപയോഗിച്ച് മറച്ച് വെക്കുന്നു. ഉദാഹരണത്തിന് നമ്മുടെ സ്മാർട്ട് ഫോൺ എന്ന പട്ടിഫോൺ വാങ്ങുന്നു എന്ന് കരുതുക. (അതിനോടുള്ള വിധേയത്വം മാറ്റാനായി അത് നമുക്ക് താഴെയാണെന്ന തോന്നൽ നമുക്കുണ്ടാകണം. അല്ലെങ്കിൽ അത് … Continue reading മാധവനെ നാണിപ്പിക്കുന്ന മാധവചരിതം
പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല
മുതലാളിത്തം വലിയ സാമ്പത്തിക അസമത്വത്തിലേക്ക് എത്തുമ്പോഴാണ് ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത്. ആ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഫാസിസ്റ്റുകൾ അഥവ മുതലാളിത്തം സമൂഹത്തിൽ കുറ്റവാളികളെ കണ്ടെത്തും. അതിന് ശേഷം എല്ലാ ആക്രമണവും അവർക്കെതിരനെ നടത്തും. അത്തരം സമൂഹത്തിന്റെ ഒരു സ്വഭാവമാണ് കുറ്റവാളികളെ കണ്ടെത്തൽ. അതാണ് ജാതിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ആധുനിക സമൂഹം നമ്മുടെ ഇന്നത്തെ ജീവതം ഒന്ന് നോക്കൂ. എന്തൊക്കെ സൗകര്യങ്ങളാണ് നമുക്കുള്ളത് അല്ലേ. കോൺക്രീറ്റ് ചെയ്ത വീട്, റോഡ്, കാറ്, ബൈക്ക്, വൈവിദ്ധ്യമാർന്ന ആഹാരം, … Continue reading പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല
ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്
സ്കൂൾ പാഠപുസ്തകത്തിൽ ജാതിവ്യവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠം ഉണ്ടെന്ന് വാർത്ത കണ്ടു. അതും ജാതി പിരമിഡിന്റെ ചിത്രം സഹിതം കൊടുത്തുകൊണ്ടാണ്. ചില ജാതിക്കാർ തൊട്ടുകൂടാത്തവരാണെന്നും അതിൽ പറയുന്നുണ്ട്. ആരോപണം ഉന്നയിച്ച വ്യക്തിയും അത് വാർത്തയാക്കിയ വിദ്വാൻമാരും ഏത് ക്ലാസിലേതാണ്, ഏത് സിലബസിലേതാണ് എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. വാർത്ത കൊടുക്കുമ്പോൾ സമഗ്രമായിവേണം കൊടുക്കാൻ. അതാണ് മാധ്യമ ധർമ്മം. എന്നാൽ സ്റ്റനോഗ്രാഫർമാർ മാധ്യമപ്രവർത്തക വേഷം കെട്ടിയ ആധുനിക കാലത്ത് നമുക്ക് അത് പ്രതീക്ഷിക്കാനാവില്ല. (ഞാൻ കാണാത്തതാണെങ്കിൽ അറിയാവുന്നവർ മറുപടി എഴുതുക.) ജാതി വ്യവസ്ഥ … Continue reading ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്
മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
ആർക്കും ഭക്ഷ്യ സുരക്ഷ ഇല്ലാതിരുന്ന പുരാതന കാലത്ത് മനുഷ്യരെ ഒത്തൊരുമയോടെ ഒരു ലക്ഷ്യത്തിനായുള്ള ഒരു പറ്റമായി മേയിച്ച് കൊണ്ടുപോകാനായി ഉരുത്തിരിഞ്ഞ് വന്ന ഒരു സംവിധാനമാണ് മതം. സമൂഹത്തിലെ എല്ലാവരുടേയും പിൻതുണയോടും സഹായത്തോടുമായിരുന്നു എപ്പോഴും എല്ലാത്തരം ഭരണ സംവിധാനങ്ങൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തും അത് തനതായി വികസിച്ച് വന്നു. ജീവിച്ചിരുന്നതോ അല്ലാത്തതോ ആയ ഒരു വിശുദ്ധനായ വ്യക്തിയുടെ പേരിലാകും പഴയ കാലത്ത് അവ മിക്കവാറും ഉണ്ടായത്. എഴുത്ത് വിദ്യ വികസിച്ചപ്പോൾ മതങ്ങൾ അവരുടെ … Continue reading മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1). ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് … Continue reading നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക
നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് … Continue reading അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക
സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
അടുത്തകാലത്ത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന്റേയോ വാര്‍ത്തകള്‍ വീണ്ടും ധാരാളം വരാന്‍തുടങ്ങിയിരിക്കുകയാണ്. 80കളില്‍ സ്റ്റൌ പൊട്ടി മരിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് താരതമ്യേനെ അത്തരം വാര്‍ത്തകള്‍ കാണാതെയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതിനെക്കാള്‍ തീവൃമായി സ്ത്രീധന മരണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാം. കേവലവാദം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായതിനാല്‍ ഉടന്‍ തന്നെ നാം കുറ്റവാളിയെ കണ്ടെത്തുകയും എപ്പോഴും ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ കൊടുക്കണമെന്ന വാദവും ഇറക്കി. മാധ്യമങ്ങളും സര്‍ക്കാരും അതേ എളുപ്പ … Continue reading സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം