...

ആണവോര്‍ജ്ജം വെള്ളം ചൂടാക്കാനുള്ള ഏറ്റവും ചിലവേറിയതും അപകടകവും വിഢിത്തപരവുമായാ വഴി. ആണവനിലയങ്ങള്‍ അടച്ചുപൂട്ടുക.
read more on nuclear...

.

സിഡ്നി ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

ആസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ സിഡ്നിയില്‍ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 24 മണിക്കൂര്‍ സമരം കഴിഞ്ഞ ദിവസം നടത്തി. നഗരത്തിലെ ബസ് സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കും എന്ന New South Wales (NSW) Liberal-National സര്‍ക്കാരിന്റെ നയത്തിനെതിരായിരുന്നു സമരം. Leichhardt, Tempe, Kingsgrove, Burwood എന്നീ സ്ഥലങ്ങളിലെ 1,200 ഓളം ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് wsws.org

ബൊള്‍ഷേവിക് വിപ്ലവത്തിന് 100 വര്‍ഷത്തിനും അമേരിക്കന്‍ ചുവപ്പ് ഭീതിക്കും ശേഷം കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net

ദരിദ്രരായ സ്ത്രീകളുടെ ശരീരം

Prostitution is neither sex or work its a violence against women. On Contact 004 Suzanne Jay, co-founder of Asian Women Coalition Ending Prostitution Taina Bien-Aime, Executive Director of the Coalition Against Trafficking in Women Chris Hedges

ലോറ പോയ്ട്രസിന്റെ റിസ്ക് സിനിമയെ വിക്കീലീക്സിന്റെ വക്കീലുമാര്‍ വിമര്‍ശിക്കുന്നു

Poitras’ ന്റെ സിനിമ “മാധ്യമപ്രവര്‍ത്തകരേയും, എഡിറ്റര്‍മാരേയും, സഹായികളേയും കുറ്റവിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രമ്പ് സര്‍ക്കാരിന്റെ കാലത്ത് വിക്കീലീക്സിനെ ഇടിച്ച് താഴ്ത്തി തങ്ങളുടെ കക്ഷിയെ അപകടത്തിലാക്കുന്നു,” എന്ന് Margaret Ratner Kunstler, Deborah Hrbek, Renata Avila, Melinda Taylor എന്നീ വിക്കീലീക്സിന്റെ വക്കീലുമാര്‍ പറഞ്ഞു. Democratic Party അനുകൂല, ഇടത് ഫെമിനിസ്റ്റ് സംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാകും Laura Poitras’ വിക്കീലീക്സ് വിരുദ്ധ നയം സ്വീകരിച്ചതെന്നേ കരുതാനാവൂ. — സ്രോതസ്സ് wsws.org

2013 ല്‍ എഡ്‌വേഡ് സ്നോഡന് കുടുംബങ്ങള്‍ നല്‍കിയ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു

NSA whistleblower ആയ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്ത ഹോങ്കോങ്ങിലെ മൂന്ന് കുടുംബങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഈ കുടുംബങ്ങള്‍ കൊടുത്ത രാഷ്‌ട്രീയാഭയ അപേക്ഷ തള്ളിയതിനാലാണ് ഇത്. ഹോങ്കോങ്ങ് അധികൃതര്‍ ബോധപൂര്‍വ്വം ഈ മൂന്ന് കുടുംബങ്ങളെ ലക്ഷ്യം വെച്ച് immigration screening നടത്തി എന്ന് അവരുടെ വക്കീല്‍ പറയുന്നു. — സ്രോതസ്സ് democracynow.org

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

പൊതു വിശ്വാസം അപകടത്തിലാക്കിയത്

— സ്രോതസ്സ് truthdig.com By Mr. Fish ref: മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി “ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന് ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം [...]