എന്താണ് പരിസ്ഥിതി വാദം

പരിസ്ഥിതി എന്നാല്‍ ചുറ്റുപാട്. ആ ചുറ്റുപാടിനെക്കുറിച്ച് എന്തിന് വാദിക്കണം? അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം. നാം ജീവിക്കുന്നത് ചുറ്റുപാടിലാണ്. ആ ചുറ്റുപാട് നമുക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മാറുന്നു. തനിയെ മാറുന്നതല്ല. നമ്മള്‍ എല്ലാവരും കൂടി തന്നെ മാറ്റുന്നതാണ്. അതിന് നിയന്ത്രണം കൊണ്ടുവന്ന് എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാക്കണം എന്ന് വാദിക്കുന്നതാണ് പരിസ്ഥിതിവാദം.

എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്, അത് എങ്ങനെയാണ് നമ്മേ ബാധിക്കുന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ ആരും ധ്യാനിച്ചോ, അപ്പുപ്പന്‍മാര്‍ പണ്ട് പറഞ്ഞതില്‍ നിന്നോ താളിയോലകളില്‍ നിന്നോ കണ്ടെത്തുന്നതല്ല. നമ്മുടെ ചുറ്റുപാടിനെക്കുറിച്ച്, കാട്, കടല്‍, അന്തരീക്ഷം, സസ്യങ്ങള്‍, സൂഷ്മജീവികള്‍ വിവിധ ശാസ്ത്ര വിഷയങ്ങളായി ശാസ്ത്രജ്ഞര്‍ ശാസ്ത്രീയമായ (scientific)പഠനം നടത്തുന്നുണ്ട്. അങ്ങനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്ന ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള അത്തരം എല്ലാ വിഷയങ്ങളേയും ഒന്നിച്ച് നമുക്ക് പരിസ്ഥിതി ശാസ്ത്രം എന്ന് വിളിക്കാം.

ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്ന വിവരങ്ങള്‍ അവര്‍ പ്രസിദ്ധപ്പെടുത്തും. മറ്റുള്ള എല്ലാവരും ഈ വിവരങ്ങള്‍ മനസിലാക്കി അവരവരുടെ രംഗത്ത് അനുയോജ്യമാ കാര്യങ്ങള്‍ ചെയ്യണം. പക്ഷേ അങ്ങനെ സംഭവിക്കില്ല. കാരണം അന്യവല്‍ക്കരണത്തിലും സ്വാര്‍ത്ഥതയിലും അടിസ്ഥാനമായ വ്യവസ്ഥയില്‍ നാം ജീവിക്കുന്നത് കൊണ്ട് തല്‍പ്പര കക്ഷികള്‍ സ്വന്തം സ്വാര്‍ത്ഥതാല്‍പര്യത്തിനായി പലതും ചെയ്യും. പലതും ചെയ്യാതിരിക്കും.

ഉദാഹരണത്തിന് ആഗോളതപനത്തിന്റേയും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിന്റേയും കാര്യം നോക്കൂ. 1824 ല്‍ ആണ് CO2 ന്റെ ആ സ്വഭാവം കണ്ടെത്തിയത്. 1950 കളില്‍ എണ്ണ കമ്പിനികള്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി അവര്‍ അത് വീണ്ടും ഉറപ്പിച്ചു. എന്നാല്‍ പിന്നീട് നടന്നത് അങ്ങനെയൊരു സംഭവമേയില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വലിയ പ്രചരണമാണ്. ഇപ്പോഴും അത് തുടരുന്നു.

ഇത്തരം തല്‍പ്പര കക്ഷികളുടെ ഇടപെടലിനാല്‍ ലോക സര്‍ക്കാരുകള്‍ക്ക് ശരിയായ കാര്യങ്ങളൊന്നും ചെയ്യാനാവുന്നില്ല. ജനാധിപത്യത്തില്‍ സര്‍ക്കാരെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ രൂപീകരിച്ച സംവിധാനമാണ്. അത് പ്രവര്‍ത്തിക്കാത്തപ്പോള്‍ ജനം തീര്‍ച്ചയായും ഇടപെടേണ്ടിവരും. അക്കാര്യം തല്‍പ്പര കക്ഷികള്‍ക്കും അറിയാം. അതുകൊണ്ട് അവര്‍ ആ രംഗത്തും നല്ല പ്രവര്‍ത്തനം നടത്തി ജനത്തെ വിവിധ തരത്തിലെ വിനോദ-വിനോദേതര പരിപാടികളിലൂടെ ശ്രദ്ധമാറ്റം നടത്തി ഉറക്കി കിടത്തുന്നു. അവരെ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്നു.

ഉറങ്ങിക്കിടക്കുന്ന ആ ജനത്തെ ഉണര്‍ത്തുകയും, പരിസ്ഥിതി ശാസ്ത്ര വിവരങ്ങളേ‍ ശേഖരിച്ച് ശാസ്ത്രീയത നഷ്ടപ്പെടാതെ അതിനെ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തിലേക്ക് മാറ്റുകയും, അത് ജനങ്ങളില്‍ പ്രചരിപ്പിക്കുകയും, ജനങ്ങളുടെ തീരുമാനത്തിനനുസരിച്ച് അധികാരികളെ ബോധവല്‍ക്കരിക്കുകയും, വേണ്ടിവന്നാല്‍ അതിനായി സമരങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെയാണ് പരിസ്ഥിതിവാദം എന്ന് പറയുന്നത്.

ഇതിന്റെ അടിസ്ഥാനം ശുദ്ധമായ ശാസ്ത്രമാണ്. അല്ലാതെ കവടി നിരത്തിയാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവറിയാന്‍ കഴിയില്ല. അങ്ങനെയുള്ള ശ്രമവും നടക്കുന്നുണ്ട്. അത് മുമ്പ് പറഞ്ഞത് പോലുള്ള ഒരു വാക്സിനാണ്.(1)

1. യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )