ലക്ഷണങ്ങളില്ലാത്ത കൊറോണവൈറസ് കേസുകള്‍ വ്യപകമായ ടെസ്റ്റുകളാണ് ആവശ്യപ്പെടുന്നത്

നിശബ്ദവാഹകരുടെ എണ്ണം മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായേക്കാം എന്ന വ്യാകുലത കാരണം ലക്ഷണങ്ങളൊന്നും കാണിക്കാത്ത കൊറോണവൈറസ് ബാധിതരായ ആളുകളുടെ അനുപാതം കണ്ടെത്താനായി അടിയന്തിര പഠനങ്ങള്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.

മറ്റെല്ലാ രാജ്യങ്ങളെക്കാളും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ രാജ്യം ഐസ്‌ലാന്റാണ്. അവിടെ ടെസ്റ്റ് ചെയ്ത് കോവിഡ്-19 രോഗാണുബാധ സ്ഥിതീകരിച്ച ആളുകളില്‍ പകുതി പേര്‍ക്കും ഒരു ലക്ഷണങ്ങളും കണ്ടില്ല. ടെസ്റ്റ് പോസിറ്റീവ് ആയ മൂന്നിലൊന്ന് പേര്‍ക്ക് വൈകി മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്ന് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് South China Morning Post ഉം റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷണൊന്നും കാണിക്കാത്ത കേസുകളുടെ ഉയര്‍ന്ന തോത് രോഗത്തിന്റെ വ്യാപനത്തിന്റെ തോത് തടയുന്നതില്‍ സങ്കീര്‍ണ്ണതകളുണ്ടാക്കും. കാരണം മിക്ക രാജ്യങ്ങളും ആളുകള്‍ വളരേറെ രോഗികളായി തീരുമ്പോള്‍ മാത്രമാണ് ടെസ്റ്റുകള്‍ നടത്തുന്നത്. അത്തരത്തിലുള്ള വ്യാപനം “താരതമ്യേനെ കുറവാണ്”, അത് വ്യാപനത്തിന്റെ പ്രധാന കാരണമല്ല എന്നും WHO-China മിഷന്‍ സംയുക്ത പ്രസ്ഥാവന നടത്തി.

എന്നാല്‍ ലഘുവായ ലക്ഷണങ്ങളോ ലക്ഷണങ്ങളേയില്ലാത്തതോ ആയ രോഗബാധിതര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ രോഗ വ്യാപനം നടത്തുന്നു എന്ന് U.S. Food and Drug Administration തലവന്‍ പറഞ്ഞു.

തെക്കന്‍ കൊറിയയില്‍ Korea Centers for Disease Control and Prevention ലേക്ക് 20% ലക്ഷണമില്ലാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്ക് ആശുപത്രിയില്‍ വെച്ചും ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അവിടെ നടന്ന വ്യാപകമായ ടെസ്റ്റിങ്ങിനെ വ്യക്തമാക്കുന്നതാണ് ആ കാര്യം.

കോവിഡ്-19 ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട സാധാരണ പനി, ചുമ, ക്ഷീണം എന്നിവ പ്രകടിപ്പിക്കുന്നതിന് മുമ്പ് കൊറോണവൈറസ് ആളുകളില്‍ പരക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ധാരാളം ഗവേഷണ പ്രബന്ധങ്ങളും സൂചിപ്പിക്കുന്നുണ്ട്.

വൈറസ് ഭാരം

ഏറ്റവും കൂടിയ സാന്ദ്രതകള്‍ (viral loads) രോഗിയില്‍ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നതിന് തൊട്ട് ശേഷമാണ്. മൂക്കിലാണ് ഏറ്റവും കൂടുതല്‍. കോവിഡ്-19 രോഗികളെ ആഴ്ചകളോളം നിരീക്ഷിച്ച ചൈനയിലെ ഡോക്റ്റര്‍മാര്‍ ആണ് അങ്ങനെ പറഞ്ഞത്.

17 വര്‍ഷം മുമ്പ് ഉണ്ടായ severe acute respiratory syndrome(SARS) രോഗികളില്‍ നിന്നും ശേഖരിച്ച രോഗാണുവില്‍ നിന്ന് വ്യത്യസ്ഥമാണ് ഈ വൈറസിന്റെ ജനിതകവസ്തുവിന് കവചമായുള്ളതെന്ന് New England Journal of Medicine പ്രസിദ്ധപ്പെടുത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

18 രോഗികളില്‍ ഒരാള്‍ക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാല്‍ വൈറസ് ഭാരം രോഗലക്ഷണങ്ങള്‍ കാണിച്ച രോഗികളിലുള്ളത് പോലെയായിരുന്നു. ലക്ഷണമില്ലാത്തവരുടേയും കുറവ് ലക്ഷണമുള്ളവരുടേയും രോഗ വ്യാപന സാദ്ധ്യത അത് കാണിക്കുന്നു.

ജപ്പാന്‍കാരുടെ ഗവേഷണം

പുതിയ ഒരാള്‍ക്ക് രോഗം ഉണ്ടാകാന്‍ എടുക്കുന്ന സമയത്തില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാന്‍ എടുക്കുന്ന സമയം ഏകദേശം 4.6 ദിവസമാണ് എന്ന് ജപ്പാനില്‍ നടത്തിയ ഗവേഷം കണ്ടെത്തി. ശരാശരി incubation കാലത്തേക്കാള്‍ ഒരു ദിവസം കുറവ്.

അതായത് രോഗം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വലിയൊരു ഭാഗം വ്യാപനവും സംഭവിക്കും.

ചൈനയില്‍ ഗതാഗത നിയന്ത്രണവും മറ്റ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ച ജനുവരി 23 ന് മുമ്പ് ഉണ്ടായ കോവിഡ്-19 രോഗബാധയുടെ 86% ഉം “രേഖപ്പെടുത്താതെ” പോയിട്ടുണ്ടാവും.

രേഖപ്പെടുത്താതെ പോയ രോഗബാധയുടെ ഉയര്‍ന്ന തോത്, അതില്‍ മിക്കവരും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടാവില്ല, ആണ് ചെനയില്‍ ഈ രോഗം അതിവേഗം പടരാന്‍ കാരണമായത്. ഭൂമിശാസ്ത്രപരമായ വിശാലമായ സ്ഥലത്തേക്ക് അതുകൊണ്ടാണ് ഇത് വ്യാപിച്ചത്.

— സ്രോതസ്സ് bloomberg.com | Jason Gale | Mar 22, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )