കഴിഞ്ഞ ഒരു ദശകമായി സാമ്പത്തിക രംഗത്തെ “masters of the universe” അവര്‍ തന്നെ സൃഷ്ടിച്ച hype വിഴുങ്ങിയിരിക്കുകയാണ്. പണമാണ് സമ്പത്തെന്നും കമ്പോളം സ്വതന്ത്രമാകുന്നത് നല്ലതാണെന്നുമാണവര്‍ പ്രചരിപ്പിച്ചു പോന്നത്. ഉത്പാദന രംഗത്തെ അവര്‍ അമേരിക്കക്ക് പുറത്തേക്ക് കൊണ്ടുപോയി, ചരിത്രത്തിലെ ഏറ്റവും വലിയ കുമിളയായ real estate കമ്പോളത്തിനെ സൃഷ്ടിക്കുകയും ചെയ്തു.
റീഗണിന്റെ (Reagan) വിപ്ലവത്തെ തുടര്‍ന്നാണ് “ആദ്യം സാമ്പത്തികം” (“finance first” ) എന്ന തത്വചിന്ത ആവിര്‍ഭവിച്ചത്. ബുഷിന്റെ (George W. Bush) കാലമായപ്പോള്‍ ആ ആശയം ഒരു ചക്രം പൂര്‍ത്തിയാക്കി. അങ്ങനെ റീഗണിന്റെ punchline ഇംഗ്ലീഷ് ഭാഷയിലെ അപകടകരമായ വാക്കുകളായി. സാമ്പത്തികത്തെ തള്ളിക്കളഞ്ഞ്, നിലനില്‍ക്കുന്ന ഒരു സമ്പദ്‌ഘടനക്ക് വേണ്ടി പരിസ്ഥിതിയേയും ഉത്പാദനത്തേയും മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
സാമ്പത്തികവും insurance ഉം 1960 ലെ 3.6% ല്‍ നിന്ന് 2007 ആയപ്പോഴേക്കും 8% ലേക്ക് വളര്‍ന്നപ്പോള്‍ റിയല്‍ എസ്റ്റേറ്റ് 10.5% ല്‍ നിന്ന് 12.2% ല്‍ എത്തി. അതേസമയം ഉത്പാദനം 25.3% ല്‍ നിന്ന് 11.7% ലേക്ക് താഴ്ന്നു.അതേ സമയത്തു തന്നെ അന്തരീക്ഷത്തിലെ CO2 ആഗോളതാപനവും കാലാവസ്ഥാമാറ്റവുമെന്ന ഭീഷണിയുമായി മുന്നില്‍ വന്നു. എന്താണ് പ്രധാനം? സാമ്പത്തിക വ്യവസായമോ കാലാവസ്ഥയോ? ഓഹരി കച്ചവടക്കാരുടെ വാള്‍സ്റ്റ്രീറ്റോ ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനമോ?
സമ്പദ്‌ഘടനയെ നമുക്ക് രണ്ട് ഘടകങ്ങളായി തിരിക്കാം. ഒരു ഘടകം ഉത്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കെട്ടിടങ്ങള്‍ തുടങ്ങി infrastructure, സേവനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. മറ്റേ ഘടകം ഈ ഉത്പന്നങ്ങളേയും സേവനങ്ങളേയും retail ഓ wholesale ആയോ വിതരണം ചെയ്യുന്നു. ഇതില്‍ സമ്പദ്ഘടനയുടെ ഉത്പാദന ഘടകം ഉണ്ടാക്കുന്ന മിച്ചമൂല്യത്തെ പുനരുപയോഗം ചെയ്യുകയാണ് സാമ്പത്തികരംഗത്തിന്റെ കടമ.
ഈ രീതിയില്‍ നോക്കിയാല്‍ സമൂഹത്തിന് വേണ്ടി സാമ്പത്തികരംഗം സമ്പത്ത് ഉത്പാദിപ്പിക്കേണ്ട കാര്യമില്ല. Ideally ഉത്പാദനത്തിന്റെ വര്‍ദ്ധനവിന് സഹായിക്കുന്നതു വഴി അത് കൂടതല്‍ സമ്പത്തിന്റെ വളര്‍ച്ചക്ക് സഹായകമാകുന്നു. അവിടെയാണ് കള്ളത്തരം ഒളിഞ്ഞിരിക്കുന്നത്. മിച്ചമൂല്യം ഉത്പാദിപ്പിക്കാതെ തന്നെ സാമ്പത്തികരംഗത്തിന് ഈ മിച്ചമൂല്യത്തിന് മേല്‍ നിയന്ത്രണാധികാരം കിട്ടുന്നു. സമ്പദ്ഘടന എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന സാമാന്യ ബുദ്ധിയേ പോലും മറികടന്ന്, നിയന്തരണങ്ങള്‍ എടുത്തുകളഞ്ഞ്, സാമ്പത്തികരംഗം ആ മിച്ചമൂല്യം ഉപയോഗിച്ച് വളരെ വലുതായി വളര്‍ന്നു. Polanyi, Schumpeter തുടങ്ങിയ സൈദ്ധാന്തികര്‍ പറഞ്ഞതുപോലെ സ്വയം നശിച്ചു.
ഇനി എന്തു ചെയ്യും? സാമ്പത്തിക രംഗം ഉത്പാദനത്തേ അടിസ്ഥാമാക്കിയുള്ളതാണെന്ന കാര്യം ആദ്യം മനസിലാക്കണം. പരിസ്ഥിതിയേയും കാലാവസ്ഥയേയും അടിസ്ഥാനമാക്കിയാണ് ഉത്പാദനമെന്നും നാം അറിയണം. നിര്‍മ്മാണത്തിനും പരിസ്ഥിതിക്കുമാണ് ധനസഹായം (bailout) നല്‍കേണ്ടത്. അല്ലാതെ സാമ്പത്തിക രംഗത്തിനല്ല.
നമ്മുടെ സമ്പദ്ഘടനയെ ഫോസില്‍ ഇന്ധനമുപയോഗിക്കാത്ത, അന്തരീക്ഷത്തെ ചുടുപിടിപ്പിക്കാത്ത, recycling ചെയ്യുകയും വിഭവങ്ങള്‍ അമിതചൂഷണം ചെയ്യാത്തതും, മണ്ണിനെ സംരക്ഷിക്കുന്നതുമായ രീതിയില്‍ സുസ്ഥിരമാക്കാനുള്ള സാഹായമാണ് ഇപ്പോള്‍ വേണ്ടത്.
രാജാവ് ചത്തു, ജനാധിപത്യവും പരിസ്ഥിതിയും നീണാള്‍ വാഴട്ടേ.
– from gristmill.grist.org/story/2008/9/22/102823/620 By Jon Rynn
സാമ്പത്തിക രംഗത്തിന് അമിത പ്രാധാന്യം നല്‍കുന്ന രീതി നമ്മുടെ നാട്ടിലും തുടങ്ങിയിട്ടുണ്ട്. ചാനലുകളും പത്രങ്ങളുമൊക്കെ ധാരാളം സമയവും സ്ഥലവുമാണിതിന് നല്‍കുന്നത്. ഇതൊക്കെ കണ്ട് പേപിടിച്ച ജനം, ഓഹരികമ്പോളം എന്ന വാക്ക് പ്രയോഗിക്കുന്ന നിക്ഷേപങ്ങള്‍ക്ക് പരക്കം പായുകയാണ്. 17 വയസുകാരന്റെ കൈയ്യില്‍ പോലും സ്വന്തം കിടക്കാടം വിറ്റ് പണം നല്‍കാനും അവര്‍ തയ്യാറാണ്.
ഓഹരിയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങള്‍ ഒഴുവാക്കു. പലിശ കുറവാണെങ്കിലും ദേശസാത്കൃത ബാങ്കുകളിലോ, നാടന്‍ സഹകരണ ബാങ്കുകളിലോ നിക്ഷേപം നടത്തൂ.
സുഹൃത്തെ, വളരേ ലളിതവും ഉപകാരപ്രദവുമായ പോസ്റ്റ്. ആശംസകള്‍…