ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ്

ഐന്‍സ്റ്റീന്റെ ആദ്യകാല കണ്ടുപിടുത്തത്തിലടസ്ഥാനമായ വൈദ്യുതി വേണ്ടാത്ത ഒരു ശീതീകരണി (refrigerator) Oxford University ലെ ഗവേഷകര്‍ പുനര്‍ നിര്‍മ്മിക്കുന്നു. ഹരിത സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ എഞ്ജിനീയറാണ് Oxford University ലെ Malcolm McCulloch വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഹംഗറിയിലെ ഭൗതിക ശാസ്ത്രജ്ഞനായ Leo Szilard ഉം ഐന്‍സ്റ്റീനും ചേര്‍ന്ന് 1930 ല്‍ പേറ്റന്റ് ചെയ്ത ഫ്രിഡ്ജിന്റെ ഒരു prototype Malcolm McCulloch ഉം സംഘവും നിര്‍മ്മിച്ചു. അതിന് ചലിക്കുന്ന ഭാഗങ്ങളില്ല. മര്‍ദ്ദം കൂടിയ വാതകമാണ് സാധനങ്ങളെ തണുപ്പിക്കുന്നത്. ഈ ഡിസൈന്‍ ആദ്യകാല ശീതീകരണികളില്‍ ഉപയോഗിച്ചിരുന്നു. 1950 കളില്‍ ദക്ഷത കൂടിയ കമ്പ്രസറുകള്‍ വന്നതോടെ ഈ സാങ്കേതികവിദ്യ ഉപേക്ഷിക്കപ്പെട്ടു. അതായത് കുപ്രസിദ്ധ ഫ്രിയോണിന്റെ ഉപയോഗത്തിലേക്ക് സാങ്കേതികവിദ്യ മാറി.

ഐന്‍സ്റ്റീന്റേയും Szilard യും ആശയം ഫ്രിയോണ്‍ ഉപയോഗിക്കുന്നില്ല. അത് അമോണിയ, ബ്യൂട്ടേന്‍ (butane), ജലം എന്നിവ ഉപയോഗിക്കുന്നു. മര്‍ദ്ദം കുറഞ്ഞ പരിസ്ഥിതിയില്‍ ദ്രാവകങ്ങള്‍ അവയുടെ സാധാരണ തിളനിലയേക്കാള്‍ താഴ്ന്ന താപനിലയിലും തിളക്കും എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. ഒരു വശത്ത് ബാഷ്പീകരണി (evaporator). അതില്‍ നിറച്ചിരിക്കുന്നത് ബ്യൂട്ടേന്‍ ആണ്. ‘ബ്യൂട്ടേന്റെ മുകളില്‍ പുതിയ ബാഷ്പം(vapour) കൊണ്ടുവന്നാല്‍ ആ ദ്രാവകത്തിന്റെ തിളനില കുറയുകയും അത് ബാഷ്പീകരിക്കുകയും ചെയ്യും. അതിനായി അത് ചുറ്റുപാടും നിന്ന് ഊര്‍ജ്ജം വലിച്ചെടുക്കും. അത് ചുറ്റുപാടിനെ തണുപ്പിക്കുന്നു,’ McCulloch പറയുന്നു.

ദക്ഷതയാണ് ഫ്രിയോണ്‍-കമ്പ്രസര്‍ ഫ്രിഡ്ജുകള്‍ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വാതകം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ് ഡിസൈന് പകരം വരാന്‍ കാരണം. ഐന്‍സ്റ്റീന്‍-Szilard ഫ്രിഡ്ജിന് ദക്ഷതകുറവാണ്. എന്നാല്‍ ചെറിയ രൂപമാറ്റത്തിലൂടെയും പുതിയ തരം വാതകങ്ങളും ഉപയോഗിക്കുക വഴി ദക്ഷത നാലിരട്ടി കൂട്ടാന്‍ കഴിയുമെന്ന് McCulloch കരുതുന്നു. ഈ ഫ്രിഡ്ജിന് വേണ്ട ഒരേയൊരു ഊര്‍ജ്ജം പമ്പിനെ ചുടാക്കുക എന്നതാണ്. സൗരോര്‍ജ്ജം ഉപയോഗിച്ച് ചൂടാക്കാനുള്ള സംവിധാനം അദ്ദേഹം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Camfridge എന്ന Cambridge ലെ പുതു കമ്പനിയിലെ എഞ്ജിനീയര്‍മാര്‍ കാന്ത ശക്തികൊണ്ട് (magnetic fields) തണുപ്പിക്കാനുള്ള സങ്കേതം വികസിപ്പിക്കുന്നു. ‘ഞങ്ങളുടെ ഫ്രിഡ്ജ് സാധാരണ ഫ്രിഡ്ജു പോലെയാണ്. എന്നാല്‍ വാതകങ്ങള്‍ക്ക് പകരം ഞങ്ങള്‍ ഉപയോഗിക്കുന്നത് കാന്തിക ബലരേഖകള്‍ (magnetic fields) ആണെന്നുള്ള വ്യത്യാസം മാത്രം,’ ഡയറക്റ്റര്‍ Neil Wilson പറഞ്ഞു.

ലോഹ സങ്കരത്തിന്റെ അടുത്ത് കാന്തിക ബലരേഖകള്‍ (magnetic fields) വന്നാല്‍ അത് compress ചെയ്യപ്പെടുന്നു. fields അകന്നു പോകുമ്പോള്‍ വികസിക്കുന്നു. റബര്‍ ബാന്റില്‍ ഇത് കാണാം. വലിച്ചു നീട്ടുമ്പോള്‍ ബാന്റ് ചൂടാകുന്നു. സങ്കോചിക്കുമ്പോള്‍ തണുക്കുന്നു.

ഹരിത ഫ്രിഡ്ജുകള്‍ വികസിപ്പേണ്ടത് അത്യധികം പ്രാധാന്യമുള്ളതാണെന്ന് Greenpeace UK യുടെ പ്രധാന ശാസ്ത്രജ്ഞനായ Doug Parr പറയുന്നു. വികസിത രാജ്യങ്ങളെ പോലെ ആകാന്‍ ശ്രമിക്കുന്ന വികസ്വര രാ‍ജ്യങ്ങള്‍ക്ക് കൂടുതല്‍ തണുപ്പിക്കലും, വായൂ ശീതീകരണികളും, ആഹാരം തണുപ്പിക്കലും വേണ്ടി വരും. കുറവ് ഊര്‍ജ്ജം വേണ്ടതും കുറവ് ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രയോഗം അത്യധികം അവശ്യമാണ്.

– from guardian

അമേരിക്കയിലെ ആമിഷ് ഗ്രാമക്കാര്‍ക്ക് വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ലാത്തതു കാരണം ഇത്തരം ഒരു ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട്.

One thought on “ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )