പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

പോര്‍ട്ടുഗലിന്റെ വടക്കേ തീരത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ലോകത്തിലെ ആദ്യത്തെ തിരമാല വൈദ്യുത നിലയമായ Pelamis Wave Power പ്രവര്‍ത്തനം ആരംഭിച്ചു. 2.25 മെഗാവാട്ട് ശക്തിയുള്ള മൂന്ന് wave-energy converters ല്‍ ആദ്യത്തേതാണ് സ്കോട്‌ലാന്റിലെ Pelamis എഡിന്‍ബര്‍ഗില്‍ (Edinburgh) സ്ഥാപിച്ചത്. ഇത് 1,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. ഈ സംരംഭം വിജയിക്കുകയാണെങ്കില്‍ 25 converters കൂടി സ്ഥാപിക്കാനാണ് പദ്ധതി. അതുവഴി 15,000 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കാനാവും.

Ocean Power Delivery എന്നായിരുന്നു മുമ്പ് Pelamis അറിയപ്പെട്ടിരുന്നത്.

2020 ഓടെ പുനരുത്പാദിതോര്‍ജ്ജ ഉപയോഗം 31% ല്‍ എത്തിക്കാനാണ് പോര്‍ട്ടുഗലിന്റെ പരിപാടി. ഉത്പാദകര്‍ക്ക് രാജ്യം യൂണിറ്റിന് €0.23 (33 cents) എന്ന തോതില്‍ feed-in-tariff ആയി നല്‍കുന്നു.

ഭാഗികമായി വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന 140 മീറ്റര്‍ വലിപ്പമുള്ള converters തിരമാലകളുടെ ശക്തി ശേഖരിക്കുന്നു. cylindrical ആകൃതിയുള്ള ഘടകങ്ങളുടെ bobbing ചലനം ഹൈഡ്രോളിക് ദ്രവങ്ങളെ പമ്പ് ചെയ്യുകയും അത് ജനറേറ്റര്‍ ചലിപ്പിക്കുകയും ചെയ്യുന്നു. വെള്ളത്തിനടിയിലൂടെയുള്ള കേബിള്‍ ജനറേറ്ററില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തീരത്തുള്ള സബ് സ്റ്റേഷനില്‍ എത്തിക്കുന്നു. അവിടെ നിന്ന് വൈദ്യുതി ഗ്രിഡില്‍ പ്രവേശിക്കുന്നു.

€9 ദശലക്ഷം യൂറോ ($13 ദശലക്ഷം USD) ചിലവായ Aguçadoura പ്രൊജക്റ്റിന്റെ 23% Pelamis ന്റെ സ്വന്തമാണ്. പോര്‍ട്ടുഗലിന്റെ Waves of Portugal പരിപാടിയുടെ ഭാഗമായ Aguçadoura യുടെ ഉടമസ്ഥര്‍ Babcock & Brown, Energias de Portugal, Efacec തുടങ്ങിയവരാണ്. ധാരാളം സമുദ്ര ഊര്‍ജ്ജ പദ്ധതികളുടെ പരീക്ഷണമാണ് ഈ പരിപാടിയില്‍.

Orkney ദ്വീപുകളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളില്‍ നാല് യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് Pelamis അടുത്തതായി ശ്രമിക്കുന്നത്. സ്കോട്‌ലന്റ് സര്‍ക്കാര്‍ 3MW പ്രൊജക്റ്റിനായി £4 ദശലക്ഷം പൗണ്ട് ScottishPower ന് നല്‍കിയിട്ടുണ്ട്.

– from cleantech

Advertisements

One thought on “പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

  1. സുഹൃത്തെ, വളരേ ലളിതവും ഉപകാരപ്രദവുമായ പോസ്റ്റ്. ആശംസകള്‍…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s