നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു — അതിനോടൊപ്പം GNU General Public License (GPL) എന്ന ലൈസന്‍സ് കൊണ്ടുവരികയും ചെയ്തു.
ആരും ഇതിന് തുടക്കത്തില്‍ പ്രാധാന്യം കൊടുത്തില്ല
അദ്ദേഹം മഹാനായ ഒരു പ്രോഗ്രാമറാണ്. അതുകൊണ്ട് അദ്ദേഹം അദ്ദേഹത്തെ തന്നെ സ്വയം ജോലിക്കെടുത്തു. കാരണം ശമ്പളം കൊടുക്കേണ്ടല്ലോ! ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ എഴുതാന്‍ അദ്ദേഹം തുടങ്ങി. അദ്ദേഹം ധാരളം പ്രോഗ്രാമര്‍മാരെ പ്രചോദിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. അവരെല്ലാം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ജോലി ചെയ്യാന്‍ തുടങ്ങി. അതുകൊണ്ട് സ്റ്റാള്‍മാനും അദ്ദേഹത്തിന്റെ സംഘം മൊത്തവും ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സൃഷ്ടാക്കള്‍.
സ്റ്റാള്‍മന്‍ തന്റെ ജീവതത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിനായി ഒഴിഞ്ഞ് വെച്ചയാളായിട്ടും അദ്ദേഹം പറയുന്നത് സോഫ്റ്റ്‌വെയറുകളേക്കാളും പ്രധാനപ്പെട്ടതും അടിയന്തിരവും ആയ ധാരാളം കാര്യങ്ങള്‍ ഈ ലോകത്തുണ്ടെന്നാണ്. അദ്ദേഹം ഒരു പ്രോഗ്രാമര്‍ ആയതിനാലാണ് സോഫ്റ്റ്‌വെയര്‍ രംഗത്തെ അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് സോഫ്റ്റ്‌വെയറുകളെക്കുറിച്ച് വലിയ പ്രത്യേകതകളൊന്നും ഇല്ല. അദ്ദേഹം ഒരു പ്രോഗ്രാമറാണ്. അതുകൊണ്ട് അതില്‍ ശ്രദ്ധിക്കുന്നു. അത്രമാത്രം.
നിങ്ങളെങ്ങനെയാണ് ഈ പ്രസ്ഥാനത്തിലെത്തിയത്
എന്നാല്‍ നിങ്ങളീ പ്രസ്ഥാനത്തില്‍ ചേര്‍ന്നത് ആ സോഫ്റ്റ്‌വെയറുകള്‍ വേഗതയുള്ളതിനാലാണോ? വേ….ഗത, അല്ലെങ്കില്‍ ഭംഗി, അല്ലെങ്കില്‍ സുരക്ഷിതത്വം തുടങ്ങിയവ. എങ്കില്‍ നിങ്ങള്‍ക്ക് ഈ പ്രസ്ഥാനമെന്താണെന്ന് ശരിക്കും അറിയാനാവില്ല. നിങ്ങള്‍ അതിനെ ഒരു കമ്പനി പോലെ കാണും. പിന്നെ നിങ്ങള്‍ നിങ്ങളെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കും. ലക്ഷക്കണക്കിന് ആളുകള്‍ നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ സൌജന്യമായി ഉപയോഗിക്കുന്നത് നിങ്ങള്‍ കാണും. നിങ്ങള്‍ നിങ്ങളേക്കാള്‍ വലിയ എന്തോ ആയി എന്ന തോന്നലുണ്ടാകും.
അല്ലെങ്കില്‍ നിങ്ങള്‍ സ്റ്റാള്‍മന്റെ പ്രസംഗങ്ങളോ ലേഖനങ്ങളോ വായിച്ചതിന് ശേഷം അംഗങ്ങളായതാവാം. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ രാഷ്ട്രീയം നിങ്ങള്‍ അംഗീകരിച്ചു. വളരെ നല്ലത്. വര്‍ഷങ്ങളോ ദശാബ്ദങ്ങളോ നിങ്ങള്‍ പ്രോഗ്രാമുകള്‍ എഴുതിക്കൊണ്ടേയിരുന്നു. ധാരാളം പ്രശ്നങ്ങള്‍ പരിഹരിച്ചു. സോഫ്റ്റ്‌വെയര്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. പക്ഷേ നിങ്ങള്‍ രാഷ്ട്രീയത്തിന്റെ കാര്യം മറന്ന് പോയി. അത് പഴയതും മുഷിമപ്പനുമായി നിങ്ങള്‍ക്ക് തോന്നു. സംഘത്തിലേക്ക് കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളും ചേരുന്നതായി നിങ്ങള്‍ കണ്ടുതുടങ്ങി. അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സംഭവാനകള്‍ നല്‍കുന്നു. ആരും സ്വതന്ത്ര സോഫ്റ്റ്‌വയറിന് എതിരല്ല. ചിലര്‍ അതിനെ “OEM Source Software” (Open Source) എന്ന് വിളിച്ചു എങ്കിലും എല്ലാം നല്ലരീതിയില്‍ പോയി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രാഷ്ട്രീയം പഴഞനായി എന്ന് കാലക്രമത്തില്‍ നിങ്ങള്‍ക്ക് തോന്നി
സ്റ്റാള്‍മാന്റെ പ്രസംഗം ആദ്യമായി കേട്ടത് മിക്കപ്പോഴും നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴാകാം. നിങ്ങള്‍ വളരുന്നതോടെ കുടുംബത്തോടുള്ള നിങ്ങളുടെ ഉത്തരാവദിത്തവും കൂടവരും. നിങ്ങള്‍ക്ക് “അമേരിക്കന്‍ സ്വപ്നം” പോലുള്ള ആശയങ്ങളുമായി ബന്ധം വന്നേക്കാം. പക്ഷേ അപ്പോഴേക്കും നിങ്ങള്‍ക്ക് ഒരുപാട് വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. അത് നിങ്ങളുടെ സാമൂഹ്യപ്രവര്‍ത്തനം കൊണ്ട് നേടിയെടുക്കാവുന്ന സ്ഥിതിയിലാവില്ല. പെട്ടെന്ന് നിങ്ങള്‍ പാവം പിടിച്ച ചില കോര്‍പ്പറേറ്റ് സംഭാവനക്കാരെ കാണുന്നു, എപ്സ്റ്റീനുകള്‍ പോലും. നിങ്ങള്‍ക്ക് അവരോട് സൌഹൃദമാകുന്നു. അവരുടെ പിന്‍തുണക്ക് നിങ്ങള്‍ നന്ദി പറയുന്നു. തിരിച്ച് നിങ്ങള്‍ പണമുണ്ടാക്കുക ഉള്‍പ്പടെയുള്ള അവരുടെ വിശ്വാസങ്ങളേയും പിന്‍തുണക്കുന്നു. ഇത് താല്‍പ്പര്യ വൈരുദ്ധ്യത്തിന്റെ തുടക്കമാണ്.
ഇതിനിടക്ക് സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളിലൂടെ നിങ്ങളുടെ മേല്‍ ധാരാളം “ശരിക്കുള്ള” രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പതിക്കുന്നുണ്ടാകാം. ഉദാഹരണത്തിന് ബള്‍ബ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം, ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം, പുതിയ #metoo തുടങ്ങിയവ. (Tarana Burke യെ ഒരു ദശാബ്ദത്തിലധികമായി സമൂഹം അവഗണിച്ചു, രണ്ട് വര്‍ഷം മുമ്പാണ് #metoo ന് വലിയ പ്രചാരം വന്നത്. അവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങള്‍ക്കൊരു ഗൃഹപാഠമാകട്ടെ അത്.)
കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍
ദശാബ്ദങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേറ്റുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഗണിച്ചു. കാരണം അതൊരു ഉട്ടോപ്യന്‍ ആശയമാണെന്നും ഒരിക്കലും അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നും അവര്‍ കരുതി. അവസാനം പ്രസ്ഥാനത്തിന്റെ വിജയം അവര്‍ കണ്ടു. കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ അതിന് നേരിട്ടുള്ള പ്രത്യാഘാതവും ഉണ്ടാകുന്നത് അറിഞ്ഞു. ഉദാഹരണത്തിന് കുത്തക സോഫ്റ്റ്‌വെയര്‍ കമ്പോളത്തെ ഒഴുവാക്കിക്കൊണ്ട് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ഗ്നൂ ആണ് ഉപയോഗിക്കുന്നത്.
അതുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് ഈ പ്രസ്ഥാനത്തെ മുമ്പത്തേത് പോലെ അങ്ങനെ അവഗണിക്കാന്‍ ഇപ്പോള്‍ കഴിയില്ല. അതിന് പകരം അവര്‍ക്ക് ഇതേ മാതൃകയിലുള്ള സോഫ്റ്റ്‍വെയര്‍മ്മാണം വേണം, പക്ഷേ രാഷ്ട്രീയം പാടില്ല. സോഫ്റ്റ്‍വെയര്‍മ്മാണത്തിന്റെ മാതൃക എന്നതുകൊണ്ട് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സോഫ്‌വെയര്‍ എഞ്ജിനീയര്‍മാരുടെ ജോലിയാണ് ഉദ്ദേശിച്ചത്. അങ്ങനെയാകുമ്പോള്‍ പണം ഒന്നും കൊടുക്കേണ്ട കാര്യമില്ല. വല്ലപ്പോഴും ഒരിക്കല്‍ ചിലരെ ഒരു യാത്രക്ക് കൊണ്ടുപോകുകയോ, വിദേശത്തേക്കാണെങ്കില്‍ ബഹുകേമം, സംസാരിക്കാന്‍ ഒരു വേദിയോ മറ്റോ കൊടുത്താല്‍ മതി. പയ്യന്‍മാര്‍ കട്ടക്ക് നിന്ന് പണിതോളും. ഗിഗ് സമ്പദ്‌വ്യവസ്ഥയെക്കാളും കേമമായ കാര്യം!
ഒരു വ്യവസ്ഥയെ പുറത്തു നിന്ന് തകര്‍ക്കുക വളരെ വിഷമമായ കാര്യമാണ്. അത് ചിലപ്പോള്‍ തിരിച്ചടിച്ചേക്കുകയോ ആ വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുകയോ ചെയ്തേക്കാം. എന്നാല്‍ വ്യവസ്ഥയെ ഉള്ളില്‍ നിന്ന് തകര്‍ക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അധികാരി വര്‍ഗ്ഗത്തിന് ഇത് ശതാബ്ദങ്ങളായി ഇക്കാര്യം അറിയാം. അവര്‍ക്ക് വേണ്ടത് പ്രവേശനത്വം ആണ്. ജനകീയ പ്രസ്ഥാനങ്ങളെ പിന്‍തുണക്കുകയാണെന്ന് അഭിനയിക്കുക. പിന്നീട് മൊത്തം പ്രസ്ഥാനവും അവരാണെന്ന് എന്ന സ്ഥിതിയിലേക്ക് മാറുക. പ്രസ്ഥാനം ശരിക്കും എന്തിന് വേണ്ടിയുള്ളതായിരുന്നു എന്ന് അവസാനം എല്ലാവരും മറന്ന് പോകും.
ടെക്കികളുടെ താല്‍പ്പര്യ വൈരുദ്ധ്യം
നിങ്ങളെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ പ്രസ്ഥാനത്തെ നോക്കിയാല്‍ നിങ്ങളെന്ത് കാണും? നിങ്ങളും നിങ്ങളെ പോലുള്ള ഒരു കൂട്ടം ആളുകളും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് ജോലി ചെയ്യുന്നു. അതിന്റെ ഫലം ഉപയോക്താക്കള്‍ക്ക് കൊടുക്കുന്നു. അതായത് നിങ്ങള്‍ നിങ്ങളുടേതായ ചിലത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു. അത് ഒരു തരത്തിലെ പരോപകാരമാണ്.
ഈ എല്ലാ അവസരങ്ങളിലും നിങ്ങള്‍ ഉപയോക്താവിനെ ഒരു പരോപകാര സ്വീകര്‍ത്താവായ ആകും കാണുക. നിങ്ങളെ ഈ പരോപകാരം നല്‍കുന്ന ആളായും. ചിലപ്പോള്‍ നിങ്ങള്‍ ഉപയോക്താക്കളെക്കുറിച്ച് ചിന്തിക്കുക പോലും ഉണ്ടാകില്ല. മിക്കവാറും നിങ്ങള്‍ ഒരു ആത്മാരാധനയുടെ വീക്ഷണത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിന്റെ മേന്മകളെക്കുറിച്ച് നിര്‍വൃതിയടഞ്ഞിരിക്കുകയായിരിക്കും.
ഇത് പൂര്‍ണ്ണമായും തെറ്റാണ്. അതൊരു കെട്ടുകഥയാണ്. നമുക്ക് ആ കെട്ടുകഥ ഇല്ലാതാക്കണം. ഈ സംഘം രൂപീകൃതമായിരിക്കുന്നത് ഉപയോക്താക്കളുടെ പൂര്‍ണ്ണ അവകാശങ്ങള്‍ സ്ഥാപിക്കാനാണ്. എന്നാല്‍ ടെക്കികളുടെ സ്വന്തം താല്‍പ്പര്യം ഈ പ്രസ്ഥാനത്തെ വഞ്ചിച്ചു.
പ്രീയപ്പെട്ട സാങ്കേതികവിദഗ്ദ്ധരേ, നിങ്ങള്‍ വെറും ഒരു തൊഴിലാളിയാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യ വൈരുദ്ധ്യമുണ്ട്. ആരാണോ നിങ്ങള്‍ക്ക് വേതനം തരുന്നത് അവരോട് ചായ്‌വുള്ളവരാണ് നിങ്ങള്‍. അവരോട് കടപ്പാടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നിങ്ങള്‍. അതുകൊണ്ട് നിങ്ങളെ വിശ്വസിക്കാനാവില്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യുക, പണം വാങ്ങുക, വീട്ടില്‍ പോകുക. നിങ്ങളുടെ പൊട്ട വിഭജന രാഷ്ട്രീയം ഇവിടെ ഇറക്കേണ്ട.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമാണ്
ഇത് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള ഒരു സമൂഹമാണ്. ഉപയോക്താക്കളെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള നല്ല സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഒരു രണ്ടാം ഘട്ടം നാം തുടങ്ങേണ്ട സമയമായി. ഉപയോക്താക്കളുടെ കൂട്ടങ്ങളുണ്ടാകും. അവര്‍ വേണ്ട വിഭവങ്ങളും ഫണ്ടും ശേഖരിക്കും. അവര്‍ ജോലിക്കാരെ ജോലിക്കെടുക്കും. ജോലിക്കാര്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കും. പ്രൊജക്റ്റ് കഴിഞ്ഞാല്‍ ജോലിക്കാരെ ‘പിരിച്ചുവിടും’. എല്ലാ നാല് സ്വാതന്ത്ര്യങ്ങളുടും കൂടി ഉപയോക്തൃ സമൂഹം സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥത ഏറ്റെടുക്കും. അത് ലളിതമായ ജോലിയല്ല. എന്നാല്‍ നാം ആ ദിശയിലേക്കാണ് പ്രവര്‍ത്തിക്കേണ്ടത്. പിന്നെ ടെക്കികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ നയിക്കേണ്ട. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം എന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടേതാണ്. ഡവലപ്പര്‍മാരുടേയും മാനേജര്‍മാരുടേതുമല്ല.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.