“ചവറ്” കാർബൺ offset ഉം “വിജയപ്രദമല്ലാത്ത” സാങ്കേതികവിദ്യകളേയും ആണ് കമ്പനി ആശ്രയിക്കുന്നത് എന്ന് Chevron ന്റെ കാലാവസ്ഥാ പ്രതിജ്ഞയെക്കുറിച്ചുള്ള ഒരു പുതിയ അന്വേഷണം കണ്ടെത്തി. അത്തരം സാങ്കേതികവിദ്യകൾ വലിയ ഹരിതഗൃഹ ഉദ്വമനത്ത മറികടക്കാനായി ഒന്നും ചെയ്യുന്നില്ല. ചില അവസരങ്ങളിൽ അവ സമൂഹത്തിന് ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം $3550 കോടി ഡോളർ ലാഭം റിപ്പോർട്ട് ചെയ്ത ഷെവ്രോൺ അമേരിക്കയിലെ രണ്ടാമത്തെ വലിയ ഫോസിലിന്ധന കമ്പനിയാണ്. ക്യാനഡ, ബ്രസീൽ, ബ്രിട്ടൺ, നൈജീരിയ, ആസ്ട്രേലിയ തുടങ്ങി പല സ്ഥലങ്ങളിലും … Continue reading ഷെവ്രോണിന്റെ കാർബൺ offset മിക്കവാറും തട്ടിപ്പാണ്
ടാഗ്: ഫോസില് ഇന്ധനം
ഇൻഡ്യയിലെ താപനിലയങ്ങൾക്ക് 17 വർഷങ്ങളിൽ Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു
2005-2022 കാലത്ത് പ്രാദേശികവും അന്തർദേശീയവും ആയ 84 വായ്പാദാദാക്കളിൽ നിന്നും താപനിലയങ്ങൾക്ക് Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു. 122 പദ്ധതികൾക്കായാണ് ഈ തുക ലഭിച്ചത് എന്ന് Centre for Financial Accountability (CFA) പറഞ്ഞു. The Coal Tail: Tracking Investments in Coal fired Thermal Power Plants in India എന്നാണ് അവർ നടത്തിയ പഠനത്തിന്റെ പേര്. 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 1,000 megawatts (MW) ന് … Continue reading ഇൻഡ്യയിലെ താപനിലയങ്ങൾക്ക് 17 വർഷങ്ങളിൽ Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു
Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി
ഗതാഗതവും ഊർജ്ജ infrastructure പദ്ധതികളുടെ അനുമതി കൊടുക്കാനുള്ള പരിസ്ഥിതി പരിശോധനകൾ നടത്തു്പോൾ ഫെഡറൽ agencies ആഘാതങ്ങളുടെ പരിമിതമായ വീക്ഷണം നടത്തിയാൽ മതി എന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. LNG കയറ്റുമതി terminals, ഊർജ്ജം കടത്തുന്ന പദ്ധതികൾ, തീവണ്ടി പാതകൾ, പൈപ്പ് ലൈൻ പോലുള്ള പദ്ധതികളെ അവയിലൂടെ കടത്തിവിടുന്ന പിന്നീട് കത്തിക്കുന്ന ഫോസിലിന്ധനങ്ങളുടെ കാലാവസ്ഥാ ഫലങ്ങളുടെ വിശാലമായ പരിഗണന വർഷങ്ങളായി താഴെ കോടതികൾ ആവശ്യപ്പെടുന്നതിന് ശേഷമാണ് ഈ 8-0 വിധിയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ നാഴികക്കല്ലായ പരിസ്ഥിതി നിയമങ്ങളിലൊന്നായ ദശാബ്ദങ്ങളായ … Continue reading Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി
ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ്
ആറ് ഏറ്റവും വലിയ ഫോസിലിന്ധന കമ്പനികളുടെ 2026 ലെ കണക്കാക്കപ്പെടുന്ന ലാഭം സെക്കന്റിൽ $2,967 ഡോളർ ആണ്. ഓക്സ്ഫാമിന്റെ പുതിയ ഗവേണത്തിലാണ് ഇത് കണ്ടെത്തിയത്. ഈ ആഴ്ച കൊളംബിയയിൽ വെച്ച് നടക്കാൻ പോകുന്ന Transitioning Away from Fossil Fuels എന്ന ആഗോള സമ്മേളനത്തിന് മുന്നോടിയായി അവർ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. Chevron, Shell, BP, ConocoPhillips, Exxon, TotalEnergies എന്നീ ആറ് കോർപ്പറേറ്റുകളുടെ 2025 ലെ ലാഭത്തിനേക്കാൾ പ്രതിദിനം $3.7 കോടി ഡോളറിന്റെ വർദ്ധനവ് ആണ് … Continue reading ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ്
സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ
മിനസോട്ടയിൽ സമാധാനപരമായ ജല പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ വിധിച്ചു. Enbridge Line 3 ടാർ മണ്ണ് എണ്ണ പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം നടത്തിയതിനാണ് ഇത്. രണ്ട് വർഷം മുമ്പ് 2021 ലെ ഓഗസ്റ്റിൽ Aitkin Countyയിലെ Line 3 പമ്പിങ് സ്റ്റേഷനെ തടയാനായി Mylene Vialard തന്നെ തന്നെ 25-അടിയുള്ള മുള tower ൽ കെട്ടിയിട്ടു. കൊളറാഡോയിലെ താമസക്കാരിയാണ് Vialard. അവർ മിനസോട്ടയിൽ വന്ന് പൈപ്പ് ലൈൻ തടയാനായി ആദിവാസികൾ നയിക്കുന്ന സത്യാഗ്രഹത്തിൽ … Continue reading സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ
സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ
പരിസ്ഥിതി പ്രവർത്തകൻ Steven Donziger ന് മാപ്പ് കൊടുക്കണമെന്ന് പ്രസിഡന്റ് ബൈഡനെ Massachusetts ലെ ജനപ്രതിനിധി Jim McGovern വിളിച്ച് അഭ്യർത്ഥിച്ചു. എണ്ണ പ്രകൃതിവാത കമ്പനി ഷെവ്രോൺ വർഷങ്ങളായി അദ്ദേഹത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഇക്വഡോറിലെ ആമസോണിലെ എണ്ണ ഖനനത്തിന്റെ ഫലമായി ആരോഗ്യം മോശമായ കൃഷിക്കാരുടേയും ആദിവാസികളുടേയും പേരിൽ Chevron ന് എതിരെ Donziger കേസ് കൊടുത്തു. “ഞാൻ ഇക്വഡോർ സന്ദർശിച്ചിട്ടുണ്ട്. Chevron എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടു. അത് ജുഗുപ്സാവഹവും അപഹാസ്യവുമാണ്. ശബ്ദമില്ലാത്ത ആ ആളുകൾക്കായി Donziger … Continue reading സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ
ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു
അന്താരാഷ്ട്ര നാണയ നിധി നടത്തിയ വിശകലനം അനുസരിച്ച് ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതിം സബ്സിഡി കിട്ടുന്നു. 2020 ൽ കൽക്കരി, എണ്ണ, പ്രകൃതി വാതകം. എന്നിവയുടെ ഉത്പാദനത്തിനും കത്തിക്കലിനും $5.9 ലക്ഷം കോടി ഡോളറാണ് സബ്സിഡി കൊടുക്കുന്നത്. പൂർണ്ണ ലഭ്യതയും പരിസ്ഥിതി വിലയും പ്രതിഫലിപ്പിക്കുന്ന വിലയിടൽ ഒരു രാജ്യത്തും നടക്കുന്നില്ല. കാലാവസ്ഥാ പ്രശ്നത്തിന്റെ “തീയിൽ എണ്ണ ഒഴിക്കുന്നത്” പോലെയാണ് ഈ സബ്സിഡികൾ. അതേ സമയം അടിയന്തിരമായി കാർബണിന്റെ ഉദ്വമനം കുറക്കുകയാണ് വേണ്ടതെന്നും … Continue reading ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു
രക്ത ബാറ്ററികളും ബാലവേലയും
[ ഫോസിലിന്ധനങ്ങളുടെ കാര്യത്തിലും രക്തം അനീതിയും ഇപ്പോഴുമുണ്ട്. മദ്ധ്യപൂർവ്വേഷ്യയിൽ നടക്കുന്ന രക്തച്ചൊരിച്ചിലിന്റെ കാരണം രക്ത എണ്ണയാണ്. ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും ഫോസിലിന്ധന കമ്പനികൾ നേരിട്ട് നടത്തുന്ന കൊലപാതകങ്ങളും കുറവല്ല. എന്നാലും അത് കാലാവസ്ഥാമാറ്റവും രോഗങ്ങളും ഉണ്ടാക്കുന്നു. പീഡനങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും പരിഹാരം ഫോസിനിധനമല്ല. പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും നിലനിർത്തിക്കൊണ്ട് കാലാവസ്ഥാ മാറ്റം തടയാനുള്ള ശ്രമം ആണ് വൈദ്യുതി വാഹനങ്ങൾ തരുന്നത്. പിന്നെ നിങ്ങൾ ബോധപൂർവ്വം സംഘം ചേർന്ന് പരിശ്രമിച്ചാൽ വൈദ്യുതി വാഹന കമ്പനിളെ കൊണ്ട് പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനാകും. വ്യക്തിപരമായി … Continue reading രക്ത ബാറ്ററികളും ബാലവേലയും
തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
Turkmenistan ലെ രണ്ട് പ്രധാന ഫോസിലിന്ധന പാടത്ത് നിന്ന് മീഥേൻ ചോർച്ച, ബ്രിട്ടണിന്റെ മൊത്തം കാർബൺ ഉദ്വമനത്തേക്കാൾ കൂടുതൽ ആഗോളതപനം 2022 ൽ ഉണ്ടാക്കി എന്ന് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യത്ത് നിന്നുള്ള മീഥേൻ ഉദ്വമനം ഞെട്ടിക്കുന്നതാണ്. അതുണ്ടാക്കുന്ന പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ Guardian നോട് പറഞ്ഞു. Kayrros കൊണ്ടുവന്ന ഡാറ്റ പ്രകാരം കാസ്പിയൻ തീരത്തുള്ള Turkmenistan നിലെ പടിഞ്ഞാറെ ഫോസിലിന്ധന പാടത്ത് നിന്ന് 2022 ൽ 26 ലക്ഷം … Continue reading തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം
ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം