യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്… അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്.

അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ നേടാനാവില്ല. അവയും യുക്തിവാദിക്ക് മനപാഠമാണ്. അതിലെ വൈരുദ്ധ്യങ്ങളും മണ്ടത്തരങ്ങളുമൊക്കെ അടുത്തലക്കി എതിരാളികളുടെ അവസാനത്തെ കച്ചിത്തുരുമ്പും തകര്‍ത്ത് കളയുന്ന സര്‍വ്വജ്ഞരാണ് അവര്‍. സര്‍വ്വശക്തനായ ദൈവത്തെ പോലും അവര്‍ക്ക് പരമ പുച്ഛമാണ്. അങ്ങനെയുള്ള അവര്‍ ഏതെങ്കിലും വിഷയത്തെ ഭയക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല.

ഭയപ്പെടുത്തുന്ന വിഷയങ്ങള്‍

എന്നാല്‍ അങ്ങനെയല്ല ഒന്ന്, രണ്ട് വിഷയങ്ങള്‍ അവര്‍ക്ക് ഭയമാണ്. ഒരു യുക്തിയും അതിന് മേല്‍ അവര്‍ പ്രയോഗിക്കുകയുമില്ല. അത് ഏതൊക്കെയാണെന്ന് അറിയേണ്ടേ? ഒന്ന് സാമ്പത്തിക ശാസ്ത്രം, രണ്ട് പരിസ്ഥിതി ശാസ്ത്രം.

സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അവര്‍ എന്തെങ്കിലും ഗൌരവമായ പ്രഭാഷണം നടത്തുന്നത് കണ്ടിട്ടുണ്ടോ? അടുത്ത കാലത്ത് മോഡി സര്‍ക്കാര്‍ ഇന്‍ഡ്യയിലെ ജനങ്ങളെ കുനിച്ച് നിര്‍ത്തി കൂമ്പിനിടിച്ച, 250 ല്‍ അധികം പൌരന്‍മാരെ വരി നിര്‍ത്തി കൊന്ന നോട്ട് നിരോധനത്തിന്റെ കാലത്ത് പോലും യുക്തിവാദികള്‍ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് കമാ എന്നൊരു അക്ഷരം പോലും ഉപയോഗിച്ചിട്ടില്ല.

ഇന്ന് ലോകത്തിന്റെ കാലാവസ്ഥ പ്രകടമായി തന്നെ മാറി. അതിവേഗം എന്തെങ്കിലും പരിഹാരം ചെയ്തില്ലെങ്കില്‍ വലിയ വിപത്താവും എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിളിച്ച് പറയുന്നു. സ്കൂള്‍ കുട്ടികള്‍ വരെ സമരത്തിനിറങ്ങി. പക്ഷേ ഇവര്‍ എന്തെങ്കിലും മിണ്ടുന്നത് കണ്ടിട്ടുണ്ടോ?

എന്തുകൊണ്ട്?

ഒന്നുകില്‍ അത്രക്ക് ഭയമാണ് ഇവയെക്കുറിച്ച് അല്ലെങ്കിലില്‍ അതിനെ പൂര്‍ണ്ണ വിശ്വാസമാണ്. അങ്ങനെ കരുതുന്നത് നമുക്ക് എളുപ്പമാണ്. പക്ഷേ അതല്ലാതെ മറ്റെന്തിങ്കിലും കാരണമുണ്ടാകുമോ? ആലോചിച്ച് നോക്കൂ? സാമ്പത്തികശാസ്ത്രത്തെ വിമര്‍ശനാത്മകമായി പഠിച്ചാല്‍ എന്ത് സംഭവിക്കും? പരിസ്ഥിതിയെ ഗൌരവകരമായി പരിഗണിച്ചാല്‍ എന്ത് സംഭവിക്കും?

സംശയം വേണ്ട. അത് നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയെയാവും ചോദ്യം ചെയ്യുക. അപ്പോള്‍ ആര്‍ക്കാവും ദോഷം. വ്യവസ്ഥയുടെ യജമാനന്‍മാര്‍ക്ക്.

എനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയം എന്നത് പോലെ സാമ്പത്തിക രംഗവും പരിസ്ഥിതിയും ഒക്കെ നമ്മേ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമേയല്ല എന്ന് യുക്തിവാദികള്‍ പറയുമ്പോള്‍ അതിനര്‍ത്ഥം, കാര്യങ്ങള്‍ ഇപ്പോഴുള്ളതു പോലെ പോയാല്‍ മതി എന്ന യാഥാസ്ഥിതിക, വലതുപക്ഷ വാദമാണ് പുറത്തുവരുന്നത്. ഇന്ന് ലോകത്തെ മൂന്നോ നാലോ പേര്‍ക്ക് മൊത്തം ജനത്തിന്റെ പകുതിയിലേറെ ആളുകളേക്കാള്‍ സമ്പത്തുണ്ട്. വളരെ കൂര്‍ത്ത അറ്റമുള്ള ഒരു പിരമിഡ് പോലെ. അതിന്റെ സുസ്ഥിരിതയാണ് ഇവരുടെ അടിസ്ഥാനപരമായ ലക്ഷ്യം.

സാമ്പത്തികശാസ്ത്രത്തേയും പരിസ്ഥിതിയേയും കുറിച്ച് പറഞ്ഞാല്‍ ഉടനെ തന്നെ അത് യജമാനന്‍മാര്‍ക്കെതിരാവും എന്നല്ല ഉദ്ദേശിച്ചത്. കാരണം ഇപ്പോള്‍ തന്നെ വലതുപക്ഷ വീക്ഷണത്തോടെ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം വിദഗ്ദ്ധരും പ്രസ്ഥാനങ്ങളും ഉണ്ടല്ലോ. കാര്യങ്ങള്‍ ഒരു വലതുപക്ഷ ലൈനില്‍ വിശദീകരിച്ചാല്‍ പോരെ എന്ന് താങ്കള്‍ക്ക് തോന്നാം.

വലതുപക്ഷ വീക്ഷണത്തിന്റെ പ്രശ്നം

ഉദാഹരണത്തിന് നോട്ട് നിരോധനം നടന്നപ്പോള്‍ കേട്ട മിക്ക വിശകലനങ്ങളും “അഛന് ശമ്പളം കിട്ടിയ പൈസയില്‍ നിന്ന് അമ്മക്ക് നൂറു രൂപ കൊടുത്തു. അമ്മ ആ നൂറുരൂപയില്‍ നിന്ന് പത്തുരൂപ മീന്‍ വാങ്ങാനുപയോഗിച്ചു” എന്ന രീതിയില്‍ ഉള്ളവയായിരുന്നു. അതൊന്നും പ്രശ്നത്തിന്റെ കാതലിന് അടുത്ത് പോലും എത്തുന്നതല്ലെന്ന് ഈ സൈറ്റിന്റെ വായനക്കാരനായ താങ്കള്‍ക്ക് അറിയുമായിരിക്കും. (1) പരിസ്ഥിതിയുടെ കാര്യത്തിലും പ്ലാസ്റ്റിക് ഉപേക്ഷിക്കു, മരം നടുക പോലുള്ള വ്യക്തിപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞ് വ്യവസ്ഥയുടെ പ്രശ്നത്തെ മറച്ച് വെകാം. അത്തരം വലതുപക്ഷ വിശകലനങ്ങള്‍ വേണമെങ്കില്‍ ഈ യുക്തിവാദികള്‍ക്കും ഉപയോഗിച്ച് നിഷ്പക്ഷരാകാം.

പക്ഷേ അവിടെ ഒരു കുഴപ്പമുണ്ട്. ഇവര്‍ സ്വയം പറയുന്നത് അവര്‍ ശാസ്ത്രബോധത്തിന്റെ ആള്‍ക്കാരാണെന്നാണ്. അതനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണ്ടിവരും. ഈ വലതുപക്ഷ സാമ്പത്തിക ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഒരുത്തന്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉള്ളറകളിലേക്കെത്തിയാല്‍ അവന് ഈ വ്യവസ്ഥയോട് സംശയം തോന്നാം. ഒരു കാരണവശാലും അത് സംഭവിക്കരുത് എന്ന തോന്നലുള്ളതിനാലാണ് യുക്തന്‍മാര്‍ അത്തരം സാഹസത്തിന് മുതിരാത്തത്.

ആരേയും വിശ്വസിക്കരുത്. ചോദ്യങ്ങള്‍ അനന്തമായി ചോദിക്കുക

ഇതിന്റെ അര്‍ത്ഥം അവര്‍ വലിയ ഗൂഢാലോചന ഒക്കെ നടത്തി പ്രവര്‍ത്തിക്കുന്നവരാണെന്നല്ല. ഈ വ്യവസ്ഥ സ്വയം പ്രവര്‍ത്തിക്കുന്നതാണ്. വിമര്‍ശനാത്മകമായി ചിന്തിച്ചില്ലെങ്കില്‍ ഓരോരുത്തവരും വ്യവസ്ഥയെ നിലനിര്‍ത്താനുള്ള അവരുടെ ധര്‍മ്മം നിറവേറ്റിക്കോളും. അത് സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റുകാരായാലും കത്തോലിക്കക്കാരനായാലും കൊള്ളാം. എങ്കിലും ഇസ്രായേലി ഹാസ്‌ബറയുടെ(Hasbara) സ്വാധീനത്തെ കാണാതിരിക്കുന്നില്ല. (2)

യുക്തിവാദി അണികള്‍ ഇതിലൊന്നും ബോധമുള്ളവരാകണമെന്നില്ല. അവര്‍ അവര്‍ക്ക് മുമ്പില്‍ അവതരിക്കുന്ന അവതാരങ്ങളുടെ ഭാഷ്യം അതുപോലെ പിന്‍തുടരുകയായാരിക്കാം. ചിലപ്പോള്‍ നേതാക്കളും അവരുടെ വിദഗ്ദ്ധരായ സായിപ്പന്‍മാരുടെ ഭാഷ്യത്തെ അന്ധമായി പിന്‍തുടരുന്നതുകൊണ്ടും ആകാം. എന്തായാലും യുക്തിവാദികളെ പോലുള്ള കള്ളനാണയങ്ങളുടെ ശരിയായ ധര്‍മ്മം എന്നത് അല്‍പ്പമെങ്കിലും ചിന്തിക്കുന്ന മനുഷ്യരുടെ ചിന്താശേഷി തകര്‍ക്കുകയോ അവരുടെ ചിന്തയെ കേവലമായ എന്തെങ്കിലും പ്രശ്നത്തിലേക്ക് വഴിതിരിച്ച് വിട്ട് യജമാന വ്യവസ്ഥയെ സംരക്ഷിക്കു എന്നതാണ്. അതുകൊണ്ട് അവര്‍ കുഴിച്ച് വെച്ചിരിക്കുന്ന കുഴികളില്‍ പോയി ചാടി സ്വയം വഞ്ചിരാകാതിരിക്കുക. (അവര്‍ക്കെതിരെ പ്രവര്‍ത്തിക്കണമെനല്ല പറഞ്ഞത്. ആരേയും വിശ്വസിക്കരുത്. ചോദ്യങ്ങള്‍ അനന്തമായി ചോദിക്കുക.)

1. പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം
2. സിനിമ: ദ ലോബി

അനുബന്ധം
എന്താണ് കേവല യുക്തിവാദം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )