ലിനക്സിന്റെ വിജയത്തില്‍ GNU GPL വഹിച്ച പങ്കിനെക്കുറിച്ച് Toronto യില്‍ വെച്ച് നടന്ന LinuxCon NA സമ്മേളനത്തില്‍ Linus Torvalds ഉം VMware യിലെ ഓപ്പണ്‍ സോഴ്സ് തലവനും വൈസ് പ്രസിഡന്റുമായ Dirk Hohndel ഉം ചര്‍ച്ച ചെയ്തു. ഇതാണ് അവര്‍ പറഞ്ഞത്.
“FSF [Free Software Foundation] ഉം ഞാനും തമ്മില്‍ ഇഷ്ടമുള്ള ഒരു ബന്ധമല്ല ഉള്ളത്. എന്നാല്‍ എനിക്ക് GPL v2 ഇഷ്ടമാണ്,” എന്ന് ടോര്‍വാള്‍ഡസ് പറഞ്ഞു. “ആ ലൈസന്‍സാണ് ലിനക്സിന്റെ വിജയത്തിലെ നിര്‍വ്വചിക്കുന്ന ഘടകങ്ങളിലൊന്ന് എന്ന് ഞാന്‍ ശരിക്കും കരുതുന്നു. കാരണം തിരികെ സംഭാവന ചെയ്യണമെന്ന് അത് നിങ്ങളെ നിര്‍ബന്ധിക്കുന്നു. അതായത് വിഘടനം ഒരിക്കലും ഒരു സാങ്കേതിക കാഴ്ചപ്പാടിൽ നിന്ന് പ്രാപ്യമായ ഒന്നല്ല.”
“നിങ്ങളുടെ കോഡ് മറ്റാരും മുതലാക്കില്ല എന്ന് GPL ഉറപ്പാക്കുന്നു. അത് സ്വതന്ത്രമായി ഇരിക്കുന്നു. മറ്റാരും അത് നിങ്ങളില്‍ നിന്ന് എടുത്തുകൊണ്ടുപോകില്ല. സമൂഹ മാനേജുമെന്റില്‍ അത് വലിയ കാര്യമാണ് എന്ന് ഞാന്‍ കരുതുന്നു.”
— സ്രോതസ്സ് cio.com | 27 Aug 2016
നന്ദി GNU. നന്ദി സ്റ്റാള്‍മന്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.