അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍

അമേരിക്കയിലെ സ്ത്രീകളുടെ മുലപ്പാലില്‍ PFAS മലിനീകരണം ഉണ്ടോ എന്ന് നടത്തിയ പരിശോധനയില്‍ എടുത്ത 50 സാമ്പിളുകളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കളെ പുതിയ പഠനം കണ്ടെത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ കുടിവെള്ളത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 2,000 മടങ്ങ് കൂടുതലാണ് ഈ നില. 9,000 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് PFAS (per and polyfluoroalkyl substances). ആഹാര പാക്കറ്റുകള്‍, വസ്ത്രങ്ങള്‍, carpeting water, stain resistant പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഇവ ഉപയോഗിക്കുന്നു. “എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍” എന്നാണവയെ വിളിക്കുന്നത്. കാരണം പ്രകൃതിയില്‍ അവ വിഘടിക്കുകയില്ല. അതുപോലെ മനുഷ്യരില്‍ അവ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ക്യാന്‍സര്‍, ജന്മവൈകല്യം, കരള്‍രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, ബീജത്തിന്റെ കുറവ് തുടങ്ങി ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ അവയുണ്ടാക്കുന്നു. Environmental Science and Technology ജേണലില്‍ വന്ന ലേഖനം അനുസരിച്ച് പാലില്‍ കണ്ടെത്തിയ PFAS ന്റെ അളവ് 50 parts per trillion (ppt) മുതല്‍ 1,850ppt വരെയാണ്.

മുലപ്പാലിലെ PFAS അളവിനെക്കുറിച്ച് ഇതുവരെ ഒരു മാനദണ്ഡവും ഇല്ല. കുടിവെള്ളത്തില്‍ പരിസ്ഥിതി സംഘടനകള്‍ നല്‍കുന്ന അതിന്റെ പരിധി 1ppt ആണ്. Health and Human Services ന്റെ Agency for Toxic Substances and Disease Registry നല്‍കുന്ന കുട്ടികള്‍ക്കുള്ള കുടിവെള്ളത്തിലെ പരിധി 14ppt ആണ്.

— സ്രോതസ്സ് theguardian.com | 13 May 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )