ഇൻഡ്യയിലെ താപനിലയങ്ങൾക്ക് 17 വർഷങ്ങളിൽ Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു

2005-2022 കാലത്ത് പ്രാദേശികവും അന്തർദേശീയവും ആയ 84 വായ്പാദാദാക്കളിൽ നിന്നും താപനിലയങ്ങൾക്ക് Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു. 122 പദ്ധതികൾക്കായാണ് ഈ തുക ലഭിച്ചത് എന്ന് Centre for Financial Accountability (CFA) പറഞ്ഞു.

The Coal Tail: Tracking Investments in Coal fired Thermal Power Plants in India എന്നാണ് അവർ നടത്തിയ പഠനത്തിന്റെ പേര്. 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 1,000 megawatts (MW) ന് മേലെയുള്ള നിലയങ്ങളെല്ലാം കൂടി 198,659 MW ശേഷി ഉണ്ടെന്ന് പറയുന്നു.

അപകട സാദ്ധ്യതയുള്ളതിനാൽ വായ്പക്കാർ താപനിലയങ്ങൾക്കുള്ള വായ്പകൾ കുറച്ചുകൊണ്ടുവരികയാണ്. കഴിഞ്ഞ രണ്ട് വർഷമായി പുതിയതായി ചേർക്കുന്ന താപനിലയ ശേഷി കുറഞ്ഞു വരികയാണ്. ഉദാഹരണത്തിന് തങ്ങൾ കൽക്കരി നിലയങ്ങൾക്ക് വായ്പ കൊടുക്കില്ല എന്ന് സ്വകാര്യ സ്ഥാപനമായ Federal Bank അടുത്ത കാലത്ത് പ്രഖ്യാപിച്ചിരുന്നു.

— സ്രോതസ്സ് downtoearth.org.in | Seema Prasad | 16 Dec 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക