പ്രശസ്ത സ്വതന്ത്ര ചിന്തകനായ ശ്രീ സി. വിശ്വനാഥൻ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രഭാഷണ പരമ്പരയിൽ ഉന്നയിച്ച വിമർശനങ്ങൾക്ക് എനിക്ക് അറിയാവുന്ന മറുപടികളാണ് ചുവടെ കൊടുത്തിരിക്കുന്നത്. യുക്തിവാദികളുടെ പതിവ് രീതി പോലെ, വ്യത്യസ്ഥ തോതുകളുടെ താരതമ്യം, വ്യത്യസ്ഥ frame of reference ന്റെ താരതമ്യം, വ്യത്യസ്ഥ അതിരുകളിലെ താരതമ്യം, സ്ട്രോമാൻ, കേവലവാദം, തെറ്റിധരിപ്പിക്കലും, ആശയക്കുഴപ്പമുണ്ടാക്കലും, ഒക്കെയാണ് അദ്ദേഹത്തിന്റെ മാർക്സ് വിമർശനം. Part 1: അദ്ധ്വാനമൂല്യസിദ്ധാന്ത വിമർശനം : ആമുഖം | Critique of Labour Theory … Continue reading അദ്ധ്വാനമൂല്യസിദ്ധാന്ത വിമർശനം മറുപടികൾ
വിഭാഗം: Jagadees
വോട്ടിങ് യന്ത്രം – കള്ളൻ എപ്പോഴും മോഷ്ടിക്കില്ല
റീ കൗണ്ട് ചെയ്യാൻ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരിക. കളവ് നടത്തുമ്പോൾ തീരുന്നതല്ല കള്ളന്റെ പ്രവർത്തനം. കളവ് നടത്തുക മാത്രമല്ല പിന്നീട് അത് മറച്ചുവെക്കുകയും അയാളുടെ പ്രവർത്തനമാണ്. കാരണം പിടിക്കപ്പെടാനാണെങ്കിൽ പിന്നെ കളവ് നടത്തിയതുകൊണ്ട് കാര്യമില്ലല്ലോ. കള്ളൻ എപ്പോഴും മോഷ്ടിക്കുകയില്ല. അയാൾക്ക് ആവശ്യം വരുമ്പോഴാണ് മോഷ്ടിക്കുന്നത്. ആദ്യം ആവശ്യം ഉണ്ടാകണം. പിന്നെ മോഷ്ടിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കണം. ആളുകളുടെ ശ്രദ്ധ ഇല്ലാതാകുന്ന സമയം വരെ കാത്തിരിക്കണം. ഇതെല്ലാം ഒത്തുവന്നാൽ മോഷ്ടിക്കണം. മോഷണ മുതൽ … Continue reading വോട്ടിങ് യന്ത്രം – കള്ളൻ എപ്പോഴും മോഷ്ടിക്കില്ല
ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക
അമേരിക്കയിൽ American Legislative Exchange Council (ALEC) എന്ന പേരിൽ ഒരു സംഘടനയുണ്ട്. “പാർട്ടി ഭേദമില്ലാതെ പൊതു-സ്വകാര്യ പങ്കാളിത്തോടെ” നിയമ നിർമ്മാണത്തിൽ ജന പ്രതിനിധികളെ സഹായിക്കാൻ എന്ന പേരിൽ ആണ് അത് രൂപീകരിക്കപ്പെട്ടത്. പൊതുജനങ്ങളുടെ ചിലവിൽ പൊതുജനങ്ങൾ അറിയാതെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോർപ്പറേറ്ര് സ്വാധീനിക്കൽകാരുടെ (lobbying) ഒരു വലിയ ശൃംഖലയാണ് അത്. സത്യത്തിൽ സർക്കാരുകൾ എങ്ങനെ ഗൂഢമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒന്നാണ് ഈ സംഘടനയും അതിന്റെ പ്രവർത്തനവും. മിക്ക ജനാധിപത്യ … Continue reading ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക
മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ
മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം … Continue reading മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ
എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്
പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് കഞ്ചാവ് നിയമപരമാക്കം എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം കണ്ട കഞ്ചാവടിച്ചവരാരും നശിച്ച് … Continue reading എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്
ആണവോർജ്ജം അപകടകാരിയായ ഒരു വെള്ളാന ആണ്
പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് ആണവോർജ്ജമാണ്. എന്നാൽ ആണവോർജ്ജം ഒരു തട്ടിപ്പാണ്. അതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ ഈ … Continue reading ആണവോർജ്ജം അപകടകാരിയായ ഒരു വെള്ളാന ആണ്
മാധവനെ നാണിപ്പിക്കുന്ന മാധവചരിതം
പ്രപഞ്ചത്തിലെ അല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തിലും അങ്ങനെയാണ്. ഒന്നിനും ഒറ്റക്ക് നിൽക്കാനാകില്ല. മനുഷ്യ സൃഷ്ടികളായ ശാസ്ത്രവും സാങ്കേതികവിദ്യകളും അങ്ങനെയാണ്, പലപ്പോഴും നാം ആ സങ്കീർണ്ണതകളേയും വലിപ്പത്തേയും കുറിച്ച് അറിയാറില്ല. നാം ജീവിക്കുന്ന വ്യവസ്ഥ അത്തരം പരസ്പരബന്ധങ്ങളേയും സങ്കീർണ്ണതകളേയും വലിപ്പത്തേയും കമ്പോളം, പണം തുടങ്ങിയ മറകൾ ഉപയോഗിച്ച് മറച്ച് വെക്കുന്നു. ഉദാഹരണത്തിന് നമ്മുടെ സ്മാർട്ട് ഫോൺ എന്ന പട്ടിഫോൺ വാങ്ങുന്നു എന്ന് കരുതുക. (അതിനോടുള്ള വിധേയത്വം മാറ്റാനായി അത് നമുക്ക് താഴെയാണെന്ന തോന്നൽ നമുക്കുണ്ടാകണം. അല്ലെങ്കിൽ അത് … Continue reading മാധവനെ നാണിപ്പിക്കുന്ന മാധവചരിതം
ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല
ഷിംജിത രണ്ട് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. 1. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി. (1) 2. ഒരു വ്യക്തിക്കെതിരെ വിദ്വേഷ പ്രചരണം നടത്തി. ഈ രണ്ട് കുറ്റങ്ങളല്ലാതെ വേറൊരു കുറ്റവും ആ സ്ത്രീ ചെയ്തിട്ടില്ല. എന്നാൽ ആ സ്ത്രീയെ കൊടും കുറ്റവാളിയായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. ആ സ്ത്രീയല്ല റീച്ച് വർദ്ധിപ്പിക്കാനായി ശ്രമിച്ചത്. ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലാത്ത സാമൂഹ്യ മാധ്യമങ്ങളിലെ മറ്റ് ക്ഷുദ്രജീവികളായിരുന്നു റീച്ചിനായി ശ്രമിച്ചത്. ആത്മഹത്യ നടന്നതിന് ശേഷം സംഭവത്തിന് കൂടുതൽ … Continue reading ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല
പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല
മുതലാളിത്തം വലിയ സാമ്പത്തിക അസമത്വത്തിലേക്ക് എത്തുമ്പോഴാണ് ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത്. ആ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഫാസിസ്റ്റുകൾ അഥവ മുതലാളിത്തം സമൂഹത്തിൽ കുറ്റവാളികളെ കണ്ടെത്തും. അതിന് ശേഷം എല്ലാ ആക്രമണവും അവർക്കെതിരനെ നടത്തും. അത്തരം സമൂഹത്തിന്റെ ഒരു സ്വഭാവമാണ് കുറ്റവാളികളെ കണ്ടെത്തൽ. അതാണ് ജാതിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ആധുനിക സമൂഹം നമ്മുടെ ഇന്നത്തെ ജീവതം ഒന്ന് നോക്കൂ. എന്തൊക്കെ സൗകര്യങ്ങളാണ് നമുക്കുള്ളത് അല്ലേ. കോൺക്രീറ്റ് ചെയ്ത വീട്, റോഡ്, കാറ്, ബൈക്ക്, വൈവിദ്ധ്യമാർന്ന ആഹാരം, … Continue reading പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല
ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്
സ്കൂൾ പാഠപുസ്തകത്തിൽ ജാതിവ്യവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠം ഉണ്ടെന്ന് വാർത്ത കണ്ടു. അതും ജാതി പിരമിഡിന്റെ ചിത്രം സഹിതം കൊടുത്തുകൊണ്ടാണ്. ചില ജാതിക്കാർ തൊട്ടുകൂടാത്തവരാണെന്നും അതിൽ പറയുന്നുണ്ട്. ആരോപണം ഉന്നയിച്ച വ്യക്തിയും അത് വാർത്തയാക്കിയ വിദ്വാൻമാരും ഏത് ക്ലാസിലേതാണ്, ഏത് സിലബസിലേതാണ് എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. വാർത്ത കൊടുക്കുമ്പോൾ സമഗ്രമായിവേണം കൊടുക്കാൻ. അതാണ് മാധ്യമ ധർമ്മം. എന്നാൽ സ്റ്റനോഗ്രാഫർമാർ മാധ്യമപ്രവർത്തക വേഷം കെട്ടിയ ആധുനിക കാലത്ത് നമുക്ക് അത് പ്രതീക്ഷിക്കാനാവില്ല. (ഞാൻ കാണാത്തതാണെങ്കിൽ അറിയാവുന്നവർ മറുപടി എഴുതുക.) ജാതി വ്യവസ്ഥ … Continue reading ജാതിയല്ല, ജാതിവിരുദ്ധ സമരങ്ങളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്