കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?

ഇന്‍ഡ്യയിലെ കര്‍ഷകരുടെ ഭൂമി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യം വെച്ച് യൂണിയന്‍ സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്-19 മഹാമാരിയുടെ ഇടക്ക് വേണ്ടത്ര ചര്‍ച്ചകളില്ലെത്തെ പാസാക്കിയെടുത്ത കാര്യം ലോകം മൊത്തം അറിയാവുന്ന കാര്യമാണ്. ഈ കുനിയമങ്ങള്‍ക്കെതിരെ അത് പ്രധാനമായും ബാധിക്കുന്ന വടക്കെ ഇന്‍ഡ്യയില്‍ വലിയ സമരം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രകടനമായി എത്തി സമരം നടത്തി. 13 മാസത്തെ സമരത്തിനും 700 ല്‍ അധികം കര്‍ഷകരുടെ ജീവത്യാഗത്തിനും ശേഷം യൂണിയന്‍ സര്‍ക്കാര്‍ മൂന്ന് നിയമങ്ങളും പിന്‍വലിച്ചു.

സമരത്തിന്റെ അകത്ത്

സമരക്കാരെ കര്‍ഷകര്‍ എന്ന ഒരു പൊതു പേരില്‍ അറിയപ്പെട്ടുവെങ്കിലും അവര്‍ ശരിക്കും വ്യത്യസ്ഥരായിരുന്നു. ഇന്‍ഡ്യയുടെ വൈവിദ്ധ്യം പോലെ പല സംസ്ഥാനത്ത് നിന്ന്, ഭാഷ സംസാരിക്കുന്ന, പല മതത്തിലെ, പല ജാതിയിലെ, പല വേഷത്തിലെ, പല നിറത്തിലെ വളരെ വ്യത്യസ്ഥരായ ആളുകളായിരുന്നു അവര്‍.

അതില്‍ ഒരാളായിരുന്നു താരാവന്തി കൗര്‍. 70-കാരിയായ താരാവന്തി കൗർ പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ് ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത്. അവര്‍ ദളിത് വിഭാഗത്തിൽപ്പെടുന്നു. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ഉണ്ടായിരുന്നു. പല സ്ഥലത്തു നിന്ന് എത്തിച്ചേര്‍ന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ ഭൂഅവകാശം, ജാതി വിവേചനം എന്നീ വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന പഞ്ചാബ് ഖേത് മസ്ദൂർ യൂണിയനില്‍ അംഗങ്ങളുമാണ്.

“ഇതെല്ലാം ഞങ്ങൾക്കു വ്യത്യസ്തങ്ങളാണ്, ഞങ്ങൾ പാവങ്ങൾ ആണ്” താരാവന്തി പറഞ്ഞു. അവർ [ഉയർന്ന ജാതിക്കാർ] ഞങ്ങളെ തുല്യരായി കണക്കാക്കില്ല. മറ്റുള്ളവർ ഞങ്ങളെ മനുഷ്യരായി പരിഗണിക്കില്ല. കീടങ്ങളോ വ്യാധികളോ ആയിട്ടാണ് ഞങ്ങളെ കാണുന്നത്.”

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്ഥിതിയാണത്. ഈ മോശമായ അവസ്ഥയിലും കൂടി അവര്‍ തുടര്‍ന്ന് പറയുന്നത് കേള്‍ക്കൂ.

“പക്ഷെ ഇപ്പോൾ നടക്കുന്ന സമരങ്ങളില്‍ വ്യത്യസ്ത വർഗ്ഗ, ജാതി, ലിംഗ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം പ്രതിദിനം കൂടിവരുന്നു”, അവർ പറഞ്ഞു. “ഇത്തവണ ഞങ്ങളൊരുമിച്ച് ഈ സമരത്തില്‍ പങ്കെടുക്കുന്നു. ഇപ്പോൾ ഞങ്ങൾ ശരിയായ പാതയിലാണ്. ഈ നിയമങ്ങൾ പിൻവലിക്കുന്നതു വരെ ഞങ്ങൾ സമരം തുടരും. എല്ലാവർക്കും ഐക്യപ്പെടാനും നീതി ആവശ്യപ്പെടാനുമുള്ള സമയമാണിത്.”(1)

70-കാരിയായ ഈ ദളിത് സ്ത്രീ അംബേദ്കറെ പഠിപ്പിക്കുന്നത്

അംബേദ്കറെക്കുറിച്ച് നമുക്ക് നന്നായി അറിയാം. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്ത് സ്വന്തം ജാതിക്കാര്‍ക്ക് ഒരു മാതൃഭൂമിയില്ലെന്ന വ്യാജയുക്തി പറഞ്ഞ് അതിന്റെ ഭാഗമാകാതെ മാറിനിന്ന് വ്യക്തിയാണ് അംബേദ്കര്‍. ബ്രിട്ടീഷുകാരുടെ ഒപ്പം നിന്ന് പിന്നോക്ക സമുദായങ്ങള്‍ക്ക് കൂടി കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കുറഞ്ഞ പക്ഷം അങ്ങനെയാണ് ഇപ്പോള്‍ പിന്നോക്ക ബുദ്ധിജീവികള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിന് പകരം ജാതി വ്യവസ്ഥ ഇല്ലാതാക്കാതെ ഓരോ തൊഴിലിലും എല്ലാ ജാതിക്കാരുടേയും ജനസംഖ്യാനുപാതികമായ എണ്ണം തികക്കുക എന്ന കേലവവാദമായിരുന്നു അദ്ദേഹത്തിന്റേത്. ആര് ഭരിച്ചാലും എന്ത് സംഭവിച്ചാലും ശതമാനക്കണക്ക് തുല്യമാകണം അത്രമാത്രം. അങ്ങനെ ഉന്നത സ്ഥാനത്തെത്തുന്നവര്‍ മിശ്രവിവാഹം കഴിഞ്ഞ് കാലക്രമത്തില്‍ ജാതി വ്യവസ്ഥ ഇല്ലാതാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു.

എല്ലാവരും അവരവരുടെ സ്വന്തം കാര്യം നോക്കിയാല്‍ മതി എന്ന ലിബറലിസത്തിന്റെ വക്താവയ അദ്ദേഹം രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചു. രണ്ടും പച്ച തൊട്ടില്ല. തെരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുകയാണുണ്ടായത്. അന്നത്തെ ജനം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും സ്വീകരിച്ചില്ല എന്ന് സാരം.

അതായത് ജനം, ദളിതരായ ജനം ഉള്‍പ്പടെ, ഇപ്പോഴത്തെ താരാവന്തിയെ പോലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ഇന്‍ഡ്യയിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ആയിരുന്നു സമരത്തില്‍ പങ്കെടുത്തത്. ആ സമരം വിജയിച്ചു. നമുക്ക് സ്വാതന്ത്ര്യം കിട്ടി. പക്ഷെ അത് സമരം കൊണ്ട് മാത്രമല്ല, ബ്രിട്ടണിന്റെ രണ്ടാം ലോക മഹായുദ്ധത്തിലെ നാശവും അമേരിക്കയുടെ വളര്‍ച്ചയും ഒക്കെ അതിന്റെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

സ്വാതന്ത്ര്യ സമരം ശരിക്കും ചെയ്തതെന്ത്

എന്തുകൊണ്ടാകും ഇക്കാലത്തും ഇത്ര ദുരിതം അനുഭവിക്കുന്ന ഒരു സ്ത്രീ ഒന്നിച്ച് നില്‍ക്കണം എന്ന് പറയുന്നത്? അത് തന്നെയല്ലേ സ്വാതന്ത്ര്യ സമരത്തിന്റെ തലമുറയും പറഞ്ഞത്. തങ്ങളുടെ ജാതിയിലെ പത്ത് പേരെ ഉന്നത സ്ഥാനത്ത് എത്തിച്ചതുകൊണ്ട് ബഹുഭൂരിക്ഷം വരുന്ന ബാക്കിയുള്ളവര്‍ക്ക് ഒരു ഗുണവും കിട്ടില്ലെന്നും അത് പഴയ ജാതിവ്യവസ്ഥയുടെ തുടര്‍ച്ച തന്നെയാണെന്നും രാഷ്ട്രീയ ബോധമുള്ള ജനത്തിന് അറിയാമായിരുന്നു. ഭിന്നിപ്പ് എപ്പോഴും അധികാരികളെയാണ് ശക്തിപ്പെടുത്തുന്നത്. അതിന് പകരം അടിച്ചമര്‍ത്തപ്പെട്ട ജനത സാഹോദര്യത്തെയാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ക്കറിയാമായിരുന്നു.

മനുഷ്യ സമൂഹം കേവലമായി പ്രവര്‍ത്തിക്കുന്നതല്ല. ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നതായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ മുദ്രാവാക്യമെങ്കിലും, കേവലമായി അല്ല അത് നടന്നത്. സ്വാതന്ത്ര്യ സമരം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഐക്യം ഇന്‍ഡ്യയിലെ ജനസമൂഹത്തില്‍ ഉണ്ടായി. അത് ഒരുപാട് ചോദ്യങ്ങള്‍ക്കും ഒരുപാട് മാറ്റങ്ങള്‍ക്കും കാരണമായി. സാമൂഹ്യ, സാംസ്കാരിക വിപ്ലവമാണ് സംഭവിച്ചത്. ഒറ്റടിക്ക് സ്വര്‍ഗ്ഗമായെന്നോ ഇനി ഒന്നും മാറേണ്ട എന്നല്ല പറയുന്നത്. നൂറ്റാണ്ടുകളായി മാറത്ത പലതും പടിപടിയായി മാറ്റങ്ങള്‍ക്ക് വിധേയമായി. വ്യക്തികള്‍ ആരുടേയും നിര്‍ബന്ധിക്കലില്ലാതെ സന്നദ്ധമായാണ് പല മാറ്റങ്ങളും നടപ്പാക്കിയത്. പക്ഷേ കേവലവാദികള്‍ക്ക് അത് മനസിലാകില്ല.

സ്വാതന്ത്ര്യ സമരം ഒരു വെള്ളി വെടിയുണ്ടയല്ല. ഓരോ കാലത്തേയും സമൂഹം അവരുടെ സ്വാതന്ത്ര്യ സമരം നടത്തേണ്ടതായുണ്ട്. അതില്‍ വീഴ്ചയുണ്ടാകുമ്പോഴാണ് വീണ്ടും നാം സാമ്രാജ്യത്വത്തിന്റെ/ഫാസിസത്തിന്റെ പിടിയിലേക്ക് വീണ്ടും അമരുന്നത്.

മുതലാളിത്തം ജാതി വ്യവസ്ഥ തന്നെയാണ്

ലിബറലിസം പോലുള്ള കേവലവാദത്തിലൂടെ നോക്കുമ്പോള്‍ അത് കാണുന്നില്ലന്നേയുള്ളു. അതുകൊണ്ട് ഇക്കാലത്തും കേവലവാദികളെ തലയിലേറ്റി അവരുടെ ലിബറലിസം കൊണ്ട് സ്വര്‍ഗ്ഗരാജ്യം പണിയാം എന്ന് പറയുന്നവര്‍ സത്യത്തില്‍ ആ പഴകിയ വിഗ്രഹങ്ങളെ പോലെ ജനത്തെ കബളിപ്പിക്കുയാണ്. പഴഞ്ചന്‍ സമവാക്യങ്ങളുടെ കാലമല്ല ഇത്. ഇത് കാലാവസ്ഥാ മാറ്റത്തിന്റേയും കോര്‍പ്പറേറ്റ് ലാഭം നിലനിര്‍ത്താനുള്ള ആര്‍ത്തിയില്‍ നിന്നുണ്ടാകുന്ന ആണവയുദ്ധത്തിന്റേയും യുഗമാണ്.

ഭിന്നിപ്പിന്റെ ആശയങ്ങള്‍ തള്ളിക്കളയുക. ഒന്നുകില്‍ നാം എല്ലാവരും രക്ഷപെടും. അല്ലെങ്കില്‍ നാം എല്ലാവരും നശിക്കും. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് മാത്രം മെച്ചമുണ്ടാക്കാനായി നടക്കുന്നവര്‍ ഫാസിസ്റ്റ് കൂലിപ്പട്ടാളമാണെന്ന് തിരിച്ചറിയുക.

1. ruralindiaonline.org
2. എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )