വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, “നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍.”

(ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍…)

എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു ലക്ഷം പേര്‍ക്കും ജോലി കിട്ടിയത്? ജല വൈദ്യുത പദ്ധതി പണിയാന്‍ നദിയുടെ സാമീപ്യം വേണം. അണുനിലയം പണിയാന്‍ തണുപ്പിക്കാനുള്ള വെള്ളം അടുത്തുള്ള കടല്‍ തീരം വേണം.(ഫുകുഷിമ ഉദാ.), മീന്‍ പിടിക്കണമെങ്കില്‍ കടലില്‍ മീനുള്ള സ്ഥലം വേണം, ലോഹങ്ങള്‍ ഖനനം ചെയ്യാന്‍ അതിന്റെ അയിരുള്ള പ്രദേശം വേണം. അപ്പോ, വൈദ്യന്‍കുന്നില്‍ കുഴിച്ചെടുത്തിരുന്ന ഒന്നായിരുന്നോ സോഫ്റ്റ്‌വെയര്‍?

വിദേശത്തുള്ള ഒരു ഓഫീസിന്റെ വിദൂരത്തുള്ള ഏച്ച്കെട്ടലാണ് offshore Development Center. 70 കളില്‍ സമ്പന്ന രാജ്യങ്ങളിലെ തൊഴിലാളികളെ നിലക്ക് നിര്‍ത്താനും കൂടുതല്‍ ലാഭം കൊയ്യാനും വാര്‍ത്താവിനിമയ സംവിധാനത്തിന്റേയും, ജറ്റ്‌എഞ്ജിന്റേയും വികാസത്താല്‍ രൂപീകൃതമായ സംവിധാനമാണ് അത്. കേരളത്തില്‍ എവിടെ വേണമെങ്കിലും അത് സ്ഥാപിക്കാമായിരുന്നു.

പിന്നെ എന്തുകൊണ്ട് ഓണം കേറാമൂലയായി വൈദ്യന്‍കുന്നിലെ ‘വയല്‍’ നികത്തി സ്ഥാപിച്ചു? അവിടെയാണ് ഉദ്യോസ്ഥരുടേയും റിയലെസ്റ്റേറ്റ് മുതലാളിമാരുടേയും കളി.

ലണ്ടിനില്‍ മെട്രോ പണിയാല്‍ 8 ബില്യണ്‍ പൌണ്ടായി. ഗതാഗതക്കുരുക്കില്‍ വലയുന്ന ജനത്തെ രക്ഷിക്കാനായി സര്‍ക്കാര്‍ രാജ്യത്തെ മൊത്തം ജനം നല്‍കിയ നികുതിപ്പണം ലണ്ടനില്‍ ചിലവാക്കി മെട്രോ പണിതു. എന്നാല്‍ മെട്രോക്ക് അരികിലുള്ള സ്ഥലത്തിനെന്ത് സംഭവിച്ചു? അവിടുത്തെ റിയലെസ്റ്റേറ്റ് മൂല്യം 18 ബില്യണ്‍ പൌണ്ടായി. സത്യത്തില്‍ ആ റിയലെസ്റ്റേറ്റ് മൂല്യത്തില്‍ നിന്ന് തന്നെ മെട്രോ പണിയാമായിരുന്നു. പക്ഷേ പാവം ജനത്തെ രക്ഷിക്കേണ്ടെ? മെട്രോ വിദഗ്ദ്ധനായ ശ്രീ ശ്രീധരന്റെ അഭിപ്രായത്തില്‍ ലോകത്തൊരു മെട്രോയും ലാഭകരമല്ല. സര്‍ക്കാരിന്റെ സബ്സിഡിയാണ് അതിനെ നിലനിര്‍ത്തുന്നത്. പണിയുകയും വേണം കുറച്ച് പേര്‍ക്ക് വണ്ടിയില്‍ പോകാനുള്ള കാശും മൊത്തം ജനം നല്‍കണം. [ഇതിന് ‘അതിവേഗം ബഹുദൂരവുമായി’ എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ഛികമാണ്.] സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇതിനെ Gentrification എന്നാണ് വിളിക്കുന്നത്.

കേന്ദ്രീകരിക്കുക എന്നതാണ് പണത്തിന്റെ സ്വഭാവം. അത് ഒരു ചുഴി പോലെയാണ്. കേന്ദ്രീകരിക്കപ്പെടുമ്പോള്‍ കൂടുതല്‍ ശക്തിയുണ്ടാവുകയും അത് വീണ്ടും കേന്ദ്രീകരണത്തിന് കാരണമാകുകയും ചെയ്യും. ഒപ്പം കേന്ദ്രീകരണത്തിന് പുറത്തുള്ളവര്‍ കൂടുതല്‍ കഷ്ടപ്പെടുകയും. ജനാധിപത്യ സര്‍ക്കാരുകള്‍ ഇതിനെതിരെ ബോധപൂര്‍വ്വമായി ഇച്ഛാശക്തിയോടെ വികേന്ദ്രീകൃതമായ വികസന നയങ്ങളെടുക്കുമ്പോഴാണ് വികസനം ജനകീയമാകുന്നത്.

അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഇതൊരു പരിഹാരമല്ലെങ്കിലും ദോഷത്തിന്റെ വലിപ്പം കുറക്കാനും ജനം ഫാസിസത്തിനടിമപ്പെടാതിരിക്കാനും വികേന്ദ്രീകൃതമായ വികസനം സഹായിക്കും.

കാസര്‍കോട്ടെ ഒരു ചെറു ഗ്രാമത്തില്‍ ടെക്നോപാര്‍ക്ക് സ്ഥാപിക്കുകയും അവിടെ നിങ്ങള്‍ക്ക് ജോലികിട്ടുകയും ചെയ്താല്‍ അവിടെ പോവില്ല എന്ന് കേരളത്തിലെ ഒരു ഉദ്യോഗാര്‍ത്ഥിയും പറയില്ല. കാരണം നാം തൊഴില്ലാത്തവരെ കയറ്റിയയക്കുന്ന നാടാണ്. കേരളത്തിലെവിടെങ്കിലും വയലല്ലാത്ത ഒരു സ്ഥലത്ത് അത് സ്ഥാപിക്കാനാവുന്നതാണ്. അങ്ങനെ ചെയ്താല്‍ വികസനം ആ നാട്ടിലുമെത്തും. വികസനം നഗരങ്ങളില്‍ കേന്ദ്രീകരിക്കാതെ സംസ്ഥാനം മുഴുവന്‍ സംഭവിക്കുമ്പോള്‍ ഏകദേശം തുല്യമായി മൊത്തം ജനങ്ങളുടെ സമ്പത്തും ജീവിത നിലവാരവും തുല്യമായി ഉയരും. അതാണ് ജനാധിപത്യം.

(മാന്‍ചെസ്റ്ററും ഒരു കാലത്ത് കുഗ്രാമമായിരുന്നു.)


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

 1. നമ്മുടെ നിയമ സഭ സമാജികർക്കെന്നും സഭ ബഹിഷ്കരിക്കാനും തടസ്സപ്പെടുത്താനും അല്ലെ നേരമുള്ളൂ മനോരമ പത്രത്തിൽ പരിഷ്കരണം ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും എന്ന പംക്തി വായിച്ചപ്പോൾ തോന്നിയതാ ഇനിയും എത്ര പഴഞ്ചൻ നിയമങ്ങളാണുള്ളത് ഭേദഗതി ,പരിഷ്കരണം ആവശ്യമായിട്ടുള്ളത്

  1987 ലാണു ഭൂമി വിനിയോഗ ബിൽ പാസാക്കിയതും അത് അല്പമെങ്കിലും നടപ്പിലാക്കാൻ തുടങ്ങിയതും അതിന്നു മുംബ് വയലുകൾ നികത്തുന്നതിന്നു ആരും അനുമതി എടുത്തിരുന്നില്ല ആരും തടസ്സം നിന്നിരുന്നില്ലയെന്നു മാത്രമല്ല വയൽ നികത്താൻ തെങ്ങ് കൃഷി വികസന പദ്ധതി പ്രകാരം പലിശ കിഴിവോടെ കടവും കൊടുത്തിരുന്നു അങ്ങനെയും അല്ലാതെയും എത്രയോ വയലുകളാണു കേരളത്തിൽ ഫല വൃക്ഷ തോട്ടങ്ങളും പുരയിടങ്ങളും ,കെട്ടിട സമുച്ചയങ്ങളും മൈതാനങ്ങളും മറ്റുമായി മാറിയത് ? അവയുടെ അടിസ്ഥാന രേഖയായ ആധാരത്തിൽ ആ സ്ഥലങ്ങളെല്ലാം ,അല്ലെങ്കിൽ ഇപ്പോഴും വയൽ എന്നാണു രേഖപ്പെടുത്തിയിരിക്കാൻ സാധ്യത
  എന്നാൽ അത്തരം ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ആധാരത്തിൽ ഇപ്പോഴും വയൽ എന്ന് രേഖപ്പെടുത്തി ,,ആധാരത്തിൽ പറഞ്ഞത് മുഴുവൻ അറിവിലും ,മനസിലാക്കിയതിലും അനുസരിച്ചു സത്യമാണെന്നു ബോധിപ്പിച്ചാലേ ഭൂമി കൈമാറ്റം രജിസ്ടർ ചെയ്യാനൊക്കൂ ശരിയായ സത്യം അതായത് ഭൂമി പുരയിടമാണു ,മൈതാനമാണ് ,കെട്ടിട സമുച്ചയമാണെന്ന സത്യം ബോധിപ്പിച്ചാൽ നിയമ കുരുക്ക് മൂലം ആധാരം രജിസ്ടർ ചെയ്യാൻ സാധിക്കില്ല
  എന്ന് പറഞ്ഞാൽ കള്ള സത്യം ആധാരത്തിലുണ്ടെങ്കിലെ അത്തരം ഭൂമിയുടെ ആധാരം രജിസ്ടർ ചെയ്യാനൊക്കൂ എന്ന് ചുരുക്കം ആധാരത്തെ ആധാരമാക്കരുത് അതിൽ പറയാത്ത സത്യമുണ്ട് പറഞ്ഞത് സത്യമല്ല എന്നർത്ഥം ആധാരത്തിൽ വയൽ എന്നാണെങ്കിലും അത് പുരയിടമാകാം ,മൈതാനം അല്ലെങ്കിൽ കെട്ടിട സമുച്ചയമാകാം
  ഇത്തരം ആധാരങ്ങൾ തിരുത്താൻ ഒരു പദ്ധതി തുടങ്ങിയാൽ ,ചട്ടങ്ങൾ ഉണ്ടാക്കിയാൽ അത് സർക്കാരിന്നു നല്ല ഒരു വരുമാന മാർഗമാകും
  എന്നാൽ ഭൂ മാഫിയ പഴുതുകൾ കണ്ടു ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പു വരുത്താൻ വേണ്ട വകുപ്പുക ൾപ്പെടുത്തണമെന്ന് മാത്രം
  മുഹമദലി തൈകാട് ഗുരുവായൂര് 6/3/2015 9446412075

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )