ലാഭത്തിനായുള്ള വിദ്യാലയമായ Corinthian Colleges ലെ മുമ്പത്തെ 15 വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ത്ഥികളുടെ കടം സമരം തുടങ്ങി. Corinthian ല്‍ ചേരാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയാണുണ്ടായത്. Corinthian ന് എതിരെ ഫെഡറല്‍ സര്‍ക്കാര്‍ predatory lending ന് കേസെടുത്തിട്ടുണ്ട്. Corinthian ന്റെ ശാഖയായ Everest College ലെ കുട്ടികളുടെ $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി എന്ന് ഒരു സന്നദ്ധ സംഘടന അവകാശപ്പെട്ടു. Rolling Jubilee സംഭാവനയായിക്കിട്ടിയ പണം ഉപയോഗിച്ച് കുട്ടികളുടെ കടം discounted വിലയില്‍ വാങ്ങി അവ നശിപ്പിക്കുകയാണ് അവര്‍ ചെയ്തത്.