റീ കൗണ്ട് ചെയ്യാൻ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരിക.
കളവ് നടത്തുമ്പോൾ തീരുന്നതല്ല കള്ളന്റെ പ്രവർത്തനം. കളവ് നടത്തുക മാത്രമല്ല പിന്നീട് അത് മറച്ചുവെക്കുകയും അയാളുടെ പ്രവർത്തനമാണ്. കാരണം പിടിക്കപ്പെടാനാണെങ്കിൽ പിന്നെ കളവ് നടത്തിയതുകൊണ്ട് കാര്യമില്ലല്ലോ. കള്ളൻ എപ്പോഴും മോഷ്ടിക്കുകയില്ല. അയാൾക്ക് ആവശ്യം വരുമ്പോഴാണ് മോഷ്ടിക്കുന്നത്. ആദ്യം ആവശ്യം ഉണ്ടാകണം. പിന്നെ മോഷ്ടിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കണം. ആളുകളുടെ ശ്രദ്ധ ഇല്ലാതാകുന്ന സമയം വരെ കാത്തിരിക്കണം. ഇതെല്ലാം ഒത്തുവന്നാൽ മോഷ്ടിക്കണം. മോഷണ മുതൽ ഒളിപ്പിക്കണം. പിന്നെ ഒന്നും അറിയാത്ത പോലെ പൊതു സമൂഹത്തിൽ അഭിനയിക്കണം.
വോട്ട് മോഷണത്തിലും അങ്ങനെയാണ്. കാര്യങ്ങൾ.
എല്ലായിപ്പോഴും വോട്ട് മോഷണം നടത്തില്ല. എപ്പോഴും വോട്ട് മോഷണം നടത്തിയാൽ ആളുകൾക്ക് സംശയം തോന്നും. അതുകൊണ്ട് ഏറ്റവും അത്യാവശ്യമായ, നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ മാത്രമേ വോട്ട് കള്ളൻ മോഷണം നടത്തൂ.
കേന്ദ്ര ഭരണമാണല്ലോ ഏറ്റവും പ്രധാനപ്പെട്ടത്. അപ്പോൾ കേന്ദ്രത്തിലെ അധികാരത്തിന് ഭീഷണിയാകുന്ന തെരഞ്ഞെടുപ്പുകിൽ എന്തുവന്നാലും ജയിക്കണം. അതേ സമയം കുറച്ച് സംസ്ഥാന ഭരണം, പ്രാദേശിക ഭരണം പ്രധാനപ്പെട്ടതല്ല. അപ്പോൾ അഞ്ചോ ആറോ സംസ്ഥാന തെരഞ്ഞെടുപ്പിൽ തോറ്റ് കൊടുക്കും. ഭൂരിപക്ഷം സ്ഥലത്ത് ജയിക്കുകയും വേണം. അപ്പോൾ ആരെങ്കിലും വോട്ട് മോഷണത്തെക്കുറിച്ച് പരാതി പറഞ്ഞാൽ നിങ്ങൾ അവിടെ ജയിച്ചില്ലേ, ഇവിടെ ജയിച്ചില്ലേ. അതിന് പരാതിയൊന്നുമില്ലല്ലോ എന്ന വാദം ഉയർത്തും.
ഈ വാദം തട്ടിപ്പാണ്. കള്ളൻ മാന്യനാകുന്ന ശ്രമം. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ തോൽക്കുന്നതോ ജയിക്കുന്നതോ പ്രക്രിയയുടെ സത്യസന്ധത ഉറപ്പ് വരുത്തുന്നില്ല. വോട്ടെടുപ്പ് സത്യമാകണമെങ്കിൽ ഓരോ വോട്ടും വീണ്ടും എണ്ണാൻ കഴിയണം. അല്ലാത്തപക്ഷം വിജയമോ തോൽവിയോ ഒന്നും ഉറപ്പ് വരുത്തുന്നില്ല.
പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരിക.
വോട്ടിങ് യന്ത്രത്തിൽ റീകൗണ്ട് സാദ്ധ്യമല്ല. യന്ത്രത്തിലെ ഡിസ്പ്ലേയിൽ അവർ തെളിയിക്കുന്ന നമ്പർ വെറും ഒരു നമ്പർ മാത്രമാണ്. അതുപയോഗിച്ച് റീകൗണ്ട് ചെയ്യാനാവില്ല. നമുക്ക് വേണ്ടത് ഓരോ വോട്ടും വീണ്ടും എണ്ണുകയാണ്. അതിന് ബാലറ്റ് പേപ്പർ തന്നെ വേണം. 2024 ലെ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രം കാരണമാണമായിരിക്കാം ഭരണപക്ഷം രക്ഷപെട്ടത്. അത് അവർക്കറിയാം. അതിനാലാണ് അവർ ചില പൗരൻമാരുടെ വോട്ടവകാശം തന്നെ എടുത്തു കളഞ്ഞത്.
ബാലറ്റ് പേപ്പർ വന്നു എന്നത് കൊണ്ട് എല്ലാം ശരിയായി എന്നുമല്ല. ജനങ്ങളുടെ ശ്രദ്ധ എപ്പോഴും വേണം. അതുപോലെ ബാലറ്റ് പേപ്പർ വന്നാൽ ഇപ്പോഴത്തെ പ്രതിപക്ഷം ജയിക്കും എന്നുമല്ല. സത്യസന്ധമായി നടത്തിയാൽ ജനം വോട്ട് ചെയ്തവർ ജയിക്കും. പക്ഷെ വോട്ടെടുപ്പ് സത്യസന്ധമായും സുതാര്യമായും നടത്തുക എന്നതാണ് പ്രധാനം. വോട്ടിങ് യന്ത്രം സുതാര്യമല്ല. അതിനകത്ത് എന്താണ് നടക്കുന്നത് എന്ന് പൗരന് പരിശോധിക്കാൻ ആകുന്നില്ല. ബാലറ്റ് പേപ്പർ സുതാര്യമാണ്. ഏത് സാധാരണക്കാരനും ബാലറ്റ് പേപ്പർ മനസിലാകും.
ബാലറ്റ് പേപ്പർ പ്രായോഗികമല്ല എന്നാണ് ഒരു വിമർശനം. ഇത് പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിന് ഇത്തിരി കഷ്ടപ്പാടുണ്ടെങ്കിൽ അത് സഹിക്കാവുന്നതാണ്. സമയം എടുക്കുന്ന കാര്യമാണെങ്കിൽ ഒന്നോ രണ്ടോ വർഷം മുമ്പേ തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കോട്ടെ. പതിയെ സാവധാനം വോട്ടെടുപ്പ് നടത്തുക.
അതുകൊണ്ട് റീ കൗണ്ട് ചെയ്യാൻ പറ്റാത്ത വോട്ട് കള്ളവോട്ടാണ് തിരിച്ചറിയുക. പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരിക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.