ആർക്കും ഭക്ഷ്യ സുരക്ഷ ഇല്ലാതിരുന്ന പുരാതന കാലത്ത് മനുഷ്യരെ ഒത്തൊരുമയോടെ ഒരു ലക്ഷ്യത്തിനായുള്ള ഒരു പറ്റമായി മേയിച്ച് കൊണ്ടുപോകാനായി ഉരുത്തിരിഞ്ഞ് വന്ന ഒരു സംവിധാനമാണ് മതം. സമൂഹത്തിലെ എല്ലാവരുടേയും പിൻതുണയോടും സഹായത്തോടുമായിരുന്നു എപ്പോഴും എല്ലാത്തരം ഭരണ സംവിധാനങ്ങൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തും അത് തനതായി വികസിച്ച് വന്നു. ജീവിച്ചിരുന്നതോ അല്ലാത്തതോ ആയ ഒരു വിശുദ്ധനായ വ്യക്തിയുടെ പേരിലാകും പഴയ കാലത്ത് അവ മിക്കവാറും ഉണ്ടായത്. എഴുത്ത് വിദ്യ വികസിച്ചപ്പോൾ മതങ്ങൾ അവരുടെ … Continue reading മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
വിഭാഗം: Jagadees
മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു
ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾ അടിച്ചമർത്തൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിന് മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പല മേഖലകളിലും അവരെ ഒഴിച്ച് നിർത്തുകയാണ്. അത്തരത്തിലൊരു രംഗമാണ് മാധ്യമ രംഗം. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം കാല് എന്നാണ് പറയുന്നത്. എന്നാൽ ഇൻഡ്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ വളരെ കുറവ് പിന്നോക്ക ജാതിക്കാരെ ജോലി ചെയ്യുന്നുള്ളു. അതിൽ ദളിതരുടേയും ആദിവാസികളുടേയും പ്രാതിനിധ്യം അതിലും കുറവാണ്. ഇൻഡ്യയുടെ മൊത്തത്തിലുള്ള അവസ്ഥ നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ ജനാധിപത്യത്തിന്റെ തുരുത്ത് എന്ന് പറയാവുന്ന … Continue reading മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു
നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1). ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് … Continue reading നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
പ്രക്ഷേപിത വിവരക്കേട്: വൈദ്യുതി വാഹനം
ഒരു പ്രമുഖ പ്ലാറ്റ്ഫോം മാധ്യമത്തിൽ പ്രക്ഷേപണം ചെയ്ത വൈദ്യുതി വാഹനത്തെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന ഒരു വീഡിയോക്കുള്ള മറുപടിയാണിത്. വൈദ്യുതി വാഹനങ്ങൾ ഇലോൺ മസ്ക് അല്ല ആദ്യമായി ഇറക്കിയത്. സത്യത്തിൽ മസ്ക് ടെസ്ലയുടെ സ്ഥാപകൻ പോലുമല്ല. അയാൾ സ്ഥാപക സ്ഥാനം യഥാർത്ഥ സ്ഥാപകനിൽ നിന്ന് വിലക്ക് വാങ്ങിയതാണ്. കാര്യത്തിലേക്ക് വരാം. 1881 ൽ ആണ് ആദ്യത്തെ വൈദ്യുതി വാഹനം നിർമ്മിച്ചത്. ആദ്യ കാലത്തെ കാറുകളെല്ലാം വൈദ്യുതി വാഹനങ്ങളായിരുന്നു. British Royal Mail തപാൽ വിതരണത്തിന് 1899 ല്‍ Daimler നിര്‍മ്മിച്ച … Continue reading പ്രക്ഷേപിത വിവരക്കേട്: വൈദ്യുതി വാഹനം
മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
മാന്യത ചമയുന്ന മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന് പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ … Continue reading മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക
നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് … Continue reading അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക
സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
അടുത്തകാലത്ത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന്റേയോ വാര്‍ത്തകള്‍ വീണ്ടും ധാരാളം വരാന്‍തുടങ്ങിയിരിക്കുകയാണ്. 80കളില്‍ സ്റ്റൌ പൊട്ടി മരിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് താരതമ്യേനെ അത്തരം വാര്‍ത്തകള്‍ കാണാതെയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതിനെക്കാള്‍ തീവൃമായി സ്ത്രീധന മരണങ്ങള് വര്‍ദ്ധിച്ച് വരുന്നതായി കാണാം. കേവലവാദം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായതിനാല്‍ ഉടന്‍ തന്നെ നാം കുറ്റവാളിയെ കണ്ടെത്തുകയും എപ്പോഴും ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ കൊടുക്കണമെന്ന വാദവും ഇറക്കി. മാധ്യമങ്ങളും സര്‍ക്കാരും അതേ എളുപ്പ … Continue reading സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര് നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര് നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
ഇന്‍ഡ്യയിലെ കര്‍ഷകരുടെ ഭൂമി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യം വെച്ച് യൂണിയന് സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്-19 മഹാമാരിയുടെ ഇടക്ക് വേണ്ടത്ര ചര്ച്ചകളില്ലെത്തെ പാസാക്കിയെടുത്ത കാര്യം ലോകം മൊത്തം അറിയാവുന്ന കാര്യമാണ്. ഈ കുനിയമങ്ങള്ക്കെതിരെ അത് പ്രധാനമായും ബാധിക്കുന്ന വടക്കെ ഇന്‍ഡ്യയില്‍ വലിയ സമരം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രകടനമായി എത്തി സമരം നടത്തി. 13 മാസത്തെ സമരത്തിനും 700 ല്‍ അധികം കര്‍ഷകരുടെ ജീവത്യാഗത്തിനും … Continue reading കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?