വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ. വാട്ട്സാപ്പും, ഫേസ്‌ബുക്കും, നായര്‍ കരയോഗവും, ക്ഷേത്ര ഉപദേശക സമിതിയും ഇളക്കി വിടുന്ന കുറച്ചാളുകളുണ്ട്. പക്ഷേ ലക്ഷങ്ങളെന്ന കണക്ക് എങ്ങനെ വരുന്നു. ഇതിനെയാണ് അഭിപ്രായ സമ്മതിയുടെ നിര്‍മ്മിതി എന്ന് പറയുന്നത്. നമുക്ക് ഒരു ചോദ്യവും ഇല്ല.

ജര്‍മ്മനിയിലെ തെരഞ്ഞെടുപ്പില്‍ നാസി പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഹിറ്റ്‌ലറെ ചാന്‍സ്‌ലറായി നിയമിക്കുകയാണ് ആദ്യമുണ്ടായത്. പിന്നീടെന്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. മുസോളിനിയും തെരഞ്ഞെടുപ്പിലൂടെയല്ല അധികാരത്തിലെത്തിയത്. രാജാവ് മുസോളിനിയെ പ്രധാനമന്ത്രിയായി നിയമിക്കുകയും (Appointment) ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തകരും, ഇടതുപക്ഷ നേതാക്കന്‍മാര്‍ പോലും ഹിറ്റ്‌ലറേയും മുസോളിനിയേയും ജനം തെരഞ്ഞെടുത്തു എന്ന കള്ളം പറയുന്നതായി കാണാം. അത്തരം വിവരംകെട്ടവരാണ് നാടിന്റെ ശാപം.

പ്രശ്നങ്ങളെ അതിവൈകാരികമാക്കുകയോ അക്രമമാക്കുകയോ ചെയ്യുമ്പോള്‍ ജനം സാമുദായികമായി വിഭജിക്കുമെന്നും വലിയ സമുദായം വോട്ടെടുപ്പില്‍ വിജയിക്കാനും സാദ്ധ്യതയുണ്ടെന്നും ഒരു തോന്നല്‍ നമുക്കുണ്ടാകാം. പക്ഷേ സമാധാനപരമായ നമ്മുടെ സമൂഹത്തെ അക്രമത്തിലെത്തിച്ചവര്‍ക്കെതിരായ വികാരവും ഭൂരിപക്ഷ സമുദായത്തിന് വേണമെങ്കില്‍ ഉണ്ടാകാം. അപ്പോള്‍ ഭൂരിപക്ഷ സമൂദായ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തോല്‍ക്കും. വര്‍ഗ്ഗീയ ശക്തികള്‍ പരാജയപ്പെടും.

പക്ഷേ ഫാസിസ്റ്റുകളെ സംബന്ധിച്ചടത്തോളും ഇതൊന്നും പ്രസക്തമല്ല. ജനം വംശീയമായി ശരിക്കും വിഭജിക്കുകയും അവരുടെ വോട്ട് ഫാസിസ്റ്റുകള്‍ക്ക് കിട്ടിനെന്നും കരുതുക. നല്ല കാര്യം ജയിച്ചല്ലോ. പ്രശ്നം അവിടെ തീര്‍ന്നു. പക്ഷേ ജനം വംശീയമായി വിഭജിക്കപ്പെട്ടില്ല, വോട്ട് അങ്ങനെയല്ല ജനം ചെയ്തത്. അപ്പോള്‍ എന്ത് ചെയ്യും? പണ്ടാണെങ്കില്‍ കൂടുതല്‍ ജനങ്ങളുടെ വോട്ട് കിട്ടിയ പാര്‍ട്ടി ജയിക്കും. പക്ഷേ ഇന്ന് അങ്ങനെ ഉറപ്പ് പറയാനാവില്ല.

ഉത്തര്‍പ്രദേശില്‍ വോട്ട് കിട്ടി. പക്ഷേ, അത് നമുക്ക് ഒന്നുകൂടി എണ്ണമെന്ന് തോന്നിയാല്‍ അതിന് സാദ്ധ്യതയുണ്ടാകുമോ? ഇല്ല. കാരണം ഇന്ന് ഇന്‍ഡ്യയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്, കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ്. ബാലറ്റ് പെട്ടി പോലെയല്ല വോട്ടിങ് യന്ത്രം. അതില്‍ നാം ചെയ്യുന്ന വോട്ടല്ല സൂക്ഷിക്കുന്നത്. പകരം മൊത്തം കിട്ടിയ വോട്ടിന്റെ എണ്ണമാണ്. അതുകൊണ്ട് ബാലറ്റ് പെട്ടിയിലേത് പോലെ നമ്മുടെ വോട്ട് വീണ്ടും എണ്ണാന്‍ സാദ്ധ്യമല്ല. അതിനേക്കാളേറെ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെല്ലാം വോട്ടിങ് യന്ത്രം തട്ടിപ്പ് നടത്തുന്നു എന്ന കാര്യം 2004 മുതലേ കുപ്രസിദ്ധമാണ്.

അവര്‍ മണ്ടന്‍മാരല്ല. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ ബൂത്തിലേയും യന്ത്രങ്ങള്‍ തട്ടിപ്പ് നടത്തില്ല. നിര്‍ണ്ണായകമായ ബൂത്തുകളിലോ, നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളിലോ മാത്രമേ അവര്‍ അത് ചെയ്യൂ. പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പില്‍ തോറ്റ് കൊടുത്ത് യന്ത്രത്തിന് സാധുതയുണ്ടാക്കുകയും പിന്നീട് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ യന്ത്രം തട്ടിപ്പ് നടത്തുകയും ചെയ്യും. ആദ്യം അവര്‍ തോറ്റ് തരുമ്പോള്‍ നാം എല്ലാം മതേതരത്വം വിജയിച്ചേ എന്നുള്ള വലിയ ആഘോഷപരിപാടി നടത്തിയതിനാല്‍ പിന്നീട് നിര്‍ണ്ണായകമായ വലിയ പരാജയം വരുമ്പോള്‍ ഒരിക്കലും യന്ത്രത്തെ കുറ്റം പറഞ്ഞാല്‍ ജനം അത് അംഗീകരിക്കാന്‍ തയ്യാറാവില്ല. അവരുടെ കെണിയില്‍ വീണ് അവര്‍ക്ക് സാധുത കൊടുത്ത് സ്വയം മണ്ടന്‍മാരാകരുത്.

അതുകൊണ്ട് പരിഹാരം ഒന്നേയുള്ള ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരിക. എന്തുതന്നെ നഷ്ടം ഉണ്ടായാലും ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന കാര്യം വെച്ച് നോക്കുമ്പോള്‍ അതൊന്നും ഒരു നഷ്ടമല്ല. ജനാധാപത്യം എന്നത് എല്ലാറ്റിലും വലുതാണ്.

ലോകം മൊത്തം ബാലറ്റ് പേപ്പറിനായി നടത്തുന്ന സമരങ്ങളില്‍ നമ്മളും പങ്ക് ചേര്‍ന്ന് നമ്മുടെ എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തണം.

വീണ്ടും എണ്ണാന്‍ സാധിക്കാത്ത വോട്ടിങ് സംവിധാനം തട്ടിപ്പാണ്.

അഥവ അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഭാഗ്യമാണെന്ന് കൂട്ടിയാല്‍ മതി.

അടുത്ത തെരഞ്ഞെടുപ്പില്‍ bjp ക്ക് 18 പാര്‍ളമെന്റ് സീറ്റും, 130 നിയമസഭാ സീറ്റും കിട്ടിയില്ലെങ്കില്‍ അവരെ കഴിവ് കെട്ടവരെന്ന് വിളിക്കാം. അല്ല അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എപ്പോഴത്തേയും പോലെ നമുക്ക് വൃത്തികെട്ട മലയാളികളെന്ന് ശപിച്ച് മുന്നോട്ട് പോകാം. പക്ഷേ ഇപ്പോള്‍ നടക്കുന്ന ഈ നാടകങ്ങളെല്ലാം ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ എന്തുകൊണ്ട് ജയിച്ചു എന്നതിന് പറയേണ്ട ന്യായീകരങ്ങള്‍ക്കായാണ്.

ഓടോ: സാങ്കേതിക വിദ്യ അന്ധവിശ്വാസികള്‍ക്ക് ഇത് മനസിലാകില്ല. അവര്‍ കരുതുന്നത് ഇന്റര്‍നെറ്റും അമേരിക്കയിലെ മുതലാളിമാര്‍ ഉടമസ്ഥതാവകാശം വെച്ചിട്ടുള്ള ഫേസ്ഹുക്കും വാട്ട്സാപ്പുമൊക്കെ സമൂഹത്തിന്റെ പുരോഗതിക്ക് നല്‍കുന്ന ഔദാര്യമാണെന്ന് കരുതുന്നവരാണ് അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ സ്വപ്നലോകത്തില്‍ വിപ്ലവം നടത്തി ജീവിച്ചോളൂ.

#sabarimala #ശബരിമല

2. ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

  1. പ്രതീക്ഷിച്ചത് പോലെ ഇപ്പോള്‍ എല്ലാവരും ശബരിമലയെ പഴിക്കുന്നു. ഇവന്‍മാര്‍ക്ക് എന്ന് വിവരം വെക്കും?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )