ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

“ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു.” എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും.

12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ വിവേചനത്തെക്കുറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സജീവപ്രവര്‍ത്തകരായ വടക്കെ ഇന്‍ഡ്യയിലെ ചില സ്ത്രീകള്‍ ഒരു കേസ് സുപ്രീം കോടതിയില്‍ കൊടുക്കുന്നത്. അതായത് അവര്‍ അതിന് മുമ്പ് മുതലേ തുടങ്ങിവെച്ച പദ്ധതിയായിരുന്നു ഇത്. ഈ 12 വര്‍ഷവും ഇവരുടെ ദുഷ്ടലാക്കിനെക്കുറിച്ച് ഒരു ചര്‍ച്ചയും കേരള സമൂഹത്തിലുണ്ടാക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.

അവസാനം വിധി വന്നു. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. rss, bjp നേതൃത്വം പ്രത്യേകിച്ചും വിധിയെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. അപ്പോള്‍ ഇടതുപക്ഷം എന്താണ് ചെയ്തത്? എല്ലാവരും വിധിയെ അംഗീകരിക്കുന്നെങ്കില്‍ പിന്നെ എന്ത് അടവ് നയം? താത്വികമായി ലിംഗസമത്വത്തെ അംഗീകരിക്കുകയും അതേ സമയം സ്വന്തം വീട്ടില്‍ അതായത് മന്ത്രി സഭയില്‍, നിയമസഭയില്‍, പാര്‍ട്ടിയുടെ ഘടകങ്ങളിലൊരിടത്തും ഇല്ലാത്ത ലിംഗസമത്വം തങ്ങള്‍ ഉടന്‍ ശബരിമലയില്‍ നടപ്പാക്കും എന്ന പ്രഖ്യാപനമാണ് ഇടത് സര്‍ക്കാരില്‍ നിന്നുണ്ടായത്.

പക്ഷേ 21 ആം നൂറ്റാള്‍ വാട്ട്സാപ്പും ഫേസ്‌ബുക്കും ഭരിക്കുന്ന ഈ കാലത്ത് പെട്ടെന്ന് എവിടെ നിന്നോ പാവം വിശ്വാസി സ്ത്രീകള്‍ ‘ആരുടേയും സഹായം ഇല്ലാതെ’ ഒത്ത് ചേര്‍ന്ന് വിധിയെ എതിര്‍ത്തു. കുറേ അമ്മമാര്‍ ഒറ്റക്ക് സംഘടിച്ച് പന്തളം ശശികുമാറിന്റെ ആശിര്‍വാദത്തോടെ നാമജപ അശ്ലീല സമരം തുടങ്ങി. പാവങ്ങള്‍! (നമ്മളത് വിശ്വസിച്ച് കൊടുത്തോണം.)

പക്ഷേ അപ്പോഴും rss, bjp സംഘം, സ്ത്രീകള്‍ക്കെതിരായ വിവേചനം മഹാരാഷ്ട്രയിലേത് പോലെ അവസാനിപ്പിക്കണം എന്ന തങ്ങളുടെ നിലപാട് മലയാളി സ്ത്രീകളെ വിശദീകരിക്കാനായി ഒരു നടപടിയും എടുത്തില്ല. ഇടത് പക്ഷം കെണിയില്‍ വീണന്നുറപ്പായതിന് ശേഷം അവര്‍ ഇടതുപക്ഷത്തെ കുഴിയിലുപേക്ഷിച്ച് പാലം വലിച്ച് പാവങ്ങളെ പോലെ സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ കാര്യം പറയേണ്ടല്ലോ. അങ്ങനെ ഇടതിന് കൈ കഴക്കുന്നുണ്ടെങ്കിലും നവോദ്ധാന മൂല്യങ്ങള്‍ ഒറ്റക്ക് പൊക്കിപ്പിടിച്ചോണ്ട് നില്‍ക്കേണ്ടി വന്നു. അതാണ് ആദ്യ ഘട്ടത്തില്‍ സംഭവിച്ചത്.

പിന്നീട് കേരളം കണ്ടത് തീപ്പൊരി ചര്‍‍ച്ചകളും, സംവാദങ്ങളും, പ്രകടനങ്ങളും, പ്രഭാഷണങ്ങളുമായിരുന്നു. അതില്‍ ശ്രദ്ധേയമായത് ശ്രീ സന്ദീപാനന്ദഗിരിയുടെ നിലപാടും പ്രഭാഷണങ്ങളുമായിരുന്നു. അദ്ദേഹം എന്തുകൊണ്ട് സുപ്രീംകോടതി വിധി ശരിയാണ് എന്ന് ആദ്ധ്യാത്മിക അടിസ്ഥാനത്തില്‍ വിശദീകരിച്ചു. അത് വളരെ ശരിയായ നിലപാടാണ്. അത്തരം ആളുകളാണ് അത് പറയേണ്ടത്.

എന്നാല്‍ ഫാസിസത്തിന്റെ ചട്ടുകമായ ഇടത് ബുദ്ധിജീവികളും നിരീശ്വരവാദികളും ഒട്ടും മോശമാകാതെ എല്ലാ ഹിന്ദുത്വ ഗ്രന്ധങ്ങളും പ്രമാണങ്ങളും ഉദ്ധരിച്ച് സംസ്കൃത പാണ്ഡിത്യം പ്രകടിപ്പിച്ച് സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാന്‍ ശ്രമിക്കുകയുണ്ടായി. നിരീശ്വരവാദികളിലേക്ക് ഹിന്ദുത്വ ചിന്തളെത്തിക്കുന്ന നല്ല ഒരു പരിപാടിയാണ് അവര്‍ ചെയ്തത്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് ഇതില്‍ കൂടുതലെന്ത് വേണം. അങ്ങനെ കെണിയുടെ കൂടുതല്‍ ആഴത്തിലേക്ക് ഇടത് പക്ഷം പതിച്ചു.

നാരായണഗുരു ഇങ്ങനെ പറഞ്ഞു, ഉള്ളൂരങ്ങനെ പറഞ്ഞു, കുമാരനാശ്റെ വീണപൂവിന്റെ നിറം നോക്കൂ ഇങ്ങനെയുള്ള വാചാടോപ പ്രചരണത്തോടെ നവോദ്ധാന മൂല്യം പൊക്കിപ്പിടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷേ ഈ നവോദ്ധാന മൂല്യം ഇവിടുത്തെ സാധാരണക്കാരന് മനസിലാകില്ല. അവന് ആറാം തമ്പുരാന്‍മാരുടേയും തമ്പുരാട്ടിമാരുടേയും ആശ്രിതരായി നില്‍ക്കാനാണ് ആഗ്രഹം. അവര്‍ക്ക് ഈ ബുദ്ധിജീവികളുടെ സംഘി ശൈലിയും ഭാഷയും ഒക്കെ ഹിന്ദുത്വത്തിന്റെ ഒപ്പം ചേരാനേ സഹായിക്കൂ. വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും അവയെ വാഴ്തുകയാണ് ഈ ബുദ്ധിജീവികള്‍ ചെയ്യുന്നത്. അതിന് ഒരു യുക്തിയുമില്ല.

വിഗ്രഹങ്ങളുടെ ഗുണം എന്തെന്നുവെച്ചാല്‍ അവ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ഏറ്റെടുക്കുകയോ തച്ചുടക്കുകയോ ചെയ്യാവുന്നതാണ്. വിഗ്രഹ പൂജ കേള്‍വിക്കാരെ ഏതെങ്കിലും ഒരു വിഗ്രഹത്തിന്റെ ആശ്രിതനാകുന്നതിനെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജനത്തെ വിഗ്രഹ പൂജകരാക്കിമാറ്റുന്നത് ഫാസിസത്തെ മാത്രമേ സഹായിക്കൂ.

മതത്തെ എങ്ങനേയും വ്യാഖ്യാനിക്കാം. അതിന് വേണ്ടിയാണ് അതുണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കാണോ കൂടതല്‍ ശക്തിയുള്ളത് അവരുടെ വ്യാഖ്യാനം വിജയിക്കും. അതുകൊണ്ട് കഴിഞ്ഞ 100 വര്‍ഷമായിട്ടും ഗാന്ധിജിയുടെ വ്യാഖ്യാനം വിജയിച്ചത്. പക്ഷേ ഇനി അത് സാദ്ധ്യമല്ല. കാരണം ഇന്ന് ഹിന്ദുത്വം വിദേശ മൂലധനശക്തികളുടെ കൂടി കളിപ്പാവയാണ്. പോരാത്തതിന് ഇന്ന് നാം ആഗോളവല്‍കൃത വാട്ട്സാപ്പ് ലോകത്തുമാണല്ലോ ജീവിക്കുന്നത്.

നിരീശ്വരവാദികളും ബുദ്ധിജീവികളും തങ്ങളുടെ ആശയമണ്ഡലത്തില്‍ നിന്നേ സംസാരിക്കാവൂ. ഈ പ്രശ്നത്തില്‍ തന്നെ നിയമ വശമുണ്ട്, സ്വാതന്ത്ര്യത്തിന്റെ വശമുണ്ട് അവയൊക്കെ പറയാം. പക്ഷേ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന വീക്ഷണം ഒരിക്കല്‍ പോലും ഒരു ചര്‍ച്ചയിലും കണ്ടില്ല.

നമുക്ക് എല്ലാവര്‍ക്കും സ്വതന്ത്ര്യമുണ്ടെങ്കിലും നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകാന്‍ പാടില്ല. അതായത് നിങ്ങള്‍ ഒരു പ്രവര്‍ത്തിയോ ചിന്തയോ നടത്തുന്നു. അതിനനുസരിച്ച് ഞാന്‍ മാറണമെന്ന് നിങ്ങള്‍ക്ക് പറയാന്‍ അവകാശമില്ല. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ നോയമ്പ് നോക്കുന്നു. എന്നുകരുതി എന്നെ ഇറച്ചി തിന്നുന്നതില്‍ നിന്ന് തടയാനാവില്ല. ഇപ്പോള്‍ വളരെ സജീവമായി ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്. ഈ വിധിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ കാര്യത്തെക്കുറിച്ച് ആരും സംസാരിക്കുകയുണ്ടായില്ല എന്നതാണ് കഷ്ടം. പ്രശ്നത്തെ കേവലം സ്ത്രീ പ്രശ്മായി മാറ്റുന്നതില്‍ നിന്ന് ഹിന്ദുത്വശക്തികള്‍ക്ക് വിധിയുടെ വ്യാപ്തിയെക്കുറിച്ചുള്ള ചര്‍ച്ച പരിമിതപ്പെടുത്താനായി.

എന്തിന് ഇടതുപക്ഷം ഇത്ര വേഗത്തില്‍ ഒരു തീരുമാനം എടുത്തു? എന്തിന് അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു. പഠിച്ചിട്ട് പറയാം എന്ന് പറഞ്ഞാല്‍ പോരെ? മന്ത്രിമാരെന്തിന് മാധ്യമങ്ങളോട് സ്വന്തം അഭിപ്രായം പറയരുത്. തീരുമാനം എടുത്ത ശേഷം പത്രപ്രസ്ഥാവന മാത്രം നടത്തിയാല്‍ മതി. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാകം എന്നുണ്ടായിരുന്നങ്കില്‍ വേണ്ടിയില്ല. സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ ഈ സമൂഹത്തിന് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ആവശ്യമുള്ള സ്ത്രീകള്‍ വിധിക്കുമുമ്പും അവിടെ പോകുന്നുണ്ടായിരുന്നല്ലോ. പിന്നെ എന്തിന് നിങ്ങള്‍ പോയി കുഴിയില്‍ വീണുകൊടുത്തു?

എന്നാലും നട്ടെല്ലോടെ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ധൈര്യം കാണിക്കുന്ന പിണറായി വിജയന് അഭിനന്ദനങ്ങള്‍. സത്യത്തില്‍ അത് മതേതര വിശ്വാസികള്‍ക്ക് ധൈര്യം പകരുന്നതാണ്. എങ്കിലും കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുക. ഇപ്പോള്‍ നടക്കുന്ന ഈ നാടകങ്ങളെല്ലാം ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ എന്തുകൊണ്ട് ജയിച്ചു എന്നതിന് പറയേണ്ട ന്യായീകരങ്ങള്‍ക്കായാണ്. ഫാസിസം എന്നത് നിഴല്‍ക്കുത്താണ്. അവരുമായി തര്‍ക്കം നടത്തി വിജയിക്കാമെന്ന് കരുതരുത്. തര്‍ക്കം അവര്‍ക്കൊരു ശ്രദ്ധാമാറ്റമാണ്. നാം കരുതുന്നതാവില്ല ശരിക്കും യാഥാര്‍ത്ഥ്യം.

അനുബന്ധം
1. വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

#sabarimala #ശബരിമല


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

 1.     വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതാണെങ്കിലും ഇതാണ് സത്യം.
  

  ഇടതുപക്ഷത്തിന്റെ പാരാജയം ഒള്ളകാര്യങ്ങള് ഒള്ളതുപോലെ പറഞ്ഞ് മനസിലാക്കിപ്പിക്കാനും പ്രതിഫലിപ്പിക്കാനും അവര്‍ക്ക് സാധിക്കുന്നില്ല.

 2. തമാശ. എന്തുകൊണ്ട് വിജയിച്ചു എന്നതിന്റെ ന്യായീകരണമല്ല. എന്തൊകൊണ്ട് ഇടതു പക്ഷം തോറ്റു എന്നതിന്റെ ന്യായീകരണം നിരത്തേണ്ട ഗതികേടായിരുന്നു ഇടതിന് വന്നത്.

 3. അവസാനം ഇടതുപക്ഷവും റെഡി ടു വെയ്റ്റ്. ഇത് ആദ്യമങ്ങ് ചെയ്താല്‍ പോരായിരുന്നോ?
  മണ്ടന്‍മാരുടെ പാര്‍ട്ടി എന്ന് എക്കാലവും തെളിയിക്കുന്നവര്‍.

 4. സംഘപരിവാര്‍, ജനം നാടകം ‘തൃപ്തി 2019’
  എന്ത് നല്ല തിരക്കഥ!
  കണ്ണിനും, മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല കുരുമുളക് സ്പ്രേ!
  – കണ്ണൂരിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രപരമായ മണ്ടത്തരം തിരിച്ചറിഞ്ഞ ഇടുക്കി മണ്ടന്‍

  പിന്നെ കഴിഞ്ഞ വര്‍ഷം നീയൊക്കെ എന്തിന് ആ നാടകത്തില്‍ കയറി കളിച്ചു?
  ഭൂലോക പരാജയമാണ് ഇവന്‍മാര്‍. കഷ്ടം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )