മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള ഒരു തമാശ വീഡിയോ നിങ്ങള്‍ കണ്ടുകാണുമെന്ന് കരുതുന്നു. ജനാധിപത്യമെന്ന fantasy അമേരിക്കയില്‍ സംരക്ഷിക്കാന്‍ ഡൈബോള്‍ഡ് ശ്രമിക്കുന്നതിനേക്കുറിച്ചുള്ള പരാമര്‍ശവും എല്ലാം ഈ വീഡിയോ മറ്റെല്ല ONN വീഡിയോകള്‍ പോലെ award winning ആണ്. അത് കണ്ടിട്ട് ശേഷം വായിക്കുക.

നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി അധികം കഴിയും മുമ്പേ തങ്ങള്‍ ഡെമോക്രാറ്റ്‌കള്‍ക്ക് വേണ്ടി ചെയ്ത വോട്ട് റിപ്പബ്ലിക്കരുടേതായി മാറിയെന്ന് ആറ് വോട്ടര്‍മാര്‍ അതില്‍ രണ്ടെണ്ണമെങ്കിലും പടിഞ്ഞാറേ വെര്‍ജീനയിലെ counties നിന്ന്, അവകാശപ്പെട്ടു. പേപ്പര്‍ ഇല്ലാത്ത ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച Tennessee ലെ Nashville ല്‍ നിന്നുമുള്ള ഒരു കുടുംബവും ഇതുപോലുള്ള ഒരു പരാതി പറഞ്ഞിട്ടുണ്ട്. പടിഞ്ഞാറേ വെര്‍ജീനയിലെ ഒരു വോട്ടര്‍ ഇങ്ങനെ പറഞ്ഞു, “ഞാന്‍ ഒബാമയില്‍ അടിച്ചു എന്നാല്‍ അത് മകെയിനില്‍ പൊയി. എനിക്ക് ശരിക്കും വിഷമമുണ്ട്. മകെയിന്‍ ജയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാറാണ്.”

Brad Blog പറയുന്നതനുസരിച്ച് Tennessee ല്‍ ഒരു സിനിമാനിര്‍മ്മാതാകാളായ കുടുംബത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്നതില്‍ പ്രയാസമനുഭവിച്ചു. ഒബാമാ ബട്ടണില്‍ ഒരുപാട് പ്രാവശ്യം അമര്‍ത്തിയതിനു ശേഷമാണ് ഒരു വോട്ട് രജിസ്റ്റര്‍ ആയത്. വേറൊരണ്ണം ഒബാമയില്‍ നിന്ന് മറിഞ്ഞ് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി Cynthia McKinney ല്‍ എത്തി.

കൂറേയേറെ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ വോട്ട് മറിക്കാറുണ്ട്. 2004 ലെ തെരഞ്ഞെടുപ്പില്‍ 11 സംസ്ഥാനങ്ങളില്‍ ഇങ്ങനെ സംഭവിച്ചു. “ഞാന്‍ Kerry ക്ക് വേണ്ടിയുള്ള ബട്ടണ്‍ അമര്‍ത്തി, എന്നാല്‍ ബുഷിന്റെ ബള്‍ബ് കത്തി” നൂറുകണക്കിന് വോട്ടറന്‍മാരാണ് ഇങ്ങനെ പറഞ്ഞത്. വ്യക്തമായി പറഞ്ഞാല്‍ ഈ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ systematic programming ഓടുകൂടിയെടുത്ത ഒരു തീരുമാനമാണിത്. അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. കൂടാതെ ഡെമോക്രാറ്റുകള്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള ബൂത്തുകളില്‍ നല്ല യന്ത്രങ്ങള്‍ കുറവാകുന്നതും ഇതുമൂലമാണ്. 2004 ല്‍ ഒഹായോയില്‍ (Ohio) മാത്രമല്ല ഇങ്ങനെ നടന്നത്, രാജ്യം മുഴുവനും ഇങ്ങനെ തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ മോഷ്ടിക്കപ്പെട്ടതായിരുന്നു.

റിച്ചാര്‍ഡ് ഹെയ്സ് ഫിലിപ്സ് (Richard Hayes Phillips) എന്ന ഒരു ഗവേഷകന്‍ ഒഹായോയിലെ 18 കൗണ്ടികളില്‍ (counties) വോട്ടെടുപ്പിന്റെ ഒരു ഓഡിറ്റ് നടത്തുകയുണ്ടായി. ഈ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സംഘം ഓരോ ബാലറ്റും പരിശോധിച്ചു. അവര്‍ 30,000 ല്‍ കൂടുതല്‍ ഡിജിറ്റല്‍ ചിത്രങ്ങളാണ് എടുത്തത്. ജോണ്‍ കെറി (John Kerry) 200,000 വോട്ടുകള്‍ക്ക് ഈ 18 കൗണ്ടികളില്‍ ജയിച്ചു എന്നാണ് കണ്ടെത്തിയത്. ഇത് speculation അല്ല. ഇത് meticulous, careful, specific and conclusive ആയ demonstration ആണ്. ഈ വോട്ടുകള്‍ കെറിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. 118,000 വോട്ടുകള്‍ക്ക് ബുഷ് വിജയിച്ചു. ഒഹായോ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടതായിരുന്നു എന്നതിന് സംശയമില്ല.

ബാലറ്റുകളില്‍ ഉള്ള ചതുരത്തില്‍ കറപ്പിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. Kerry/Edwards ന് വോട്ടുചെയ്യുന്നവര്‍ അതിന്റെ ചതുരത്തിലും Bush/Cheney ക്ക് വോട്ടുചെയ്യുന്നവര്‍ അവരുടെ ചതുരത്തിലും. എന്നാല്‍ വിതരണം ചെയ്ത ആയിരക്കണക്കിന് ബാലറ്റില്‍ നേരത്തേ തന്നെ മാര്‍ക്ക് ചെയ്യപ്പെട്ടവ ആയിരുന്നു. അതില്‍ വീണ്ടും മാര്‍ക്ക് ചെയ്താല്‍ ആ വോട്ട് അസാധു ആകും. ഇതിനേക്കാള്‍ കഷ്ടമായത്, ഫിലിപ്സിന്റെ ഗവേഷണത്തിന് ശേഷം 55 ഒഹായോ കൗണ്ടികള്‍ കോടതിയലക്ഷ്യം ആയിട്ടു കൂടി ബാലറ്റ് പേപ്പറുകളെല്ലാം നശിപ്പിച്ചു എന്നതാണ്. വലിയതും systematic ആയതുമായ ഒരു criminal സ്വഭാവം നമുക്കിവിടെ കാണാന്‍ കഴിയും. സാറാ പേലിന്‍ പറയുന്നത് finger-pointing backwards ചെയ്യരുതെന്നാണ്. എന്നാല്‍ 2000 ന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി consistent ആയി പൊതു തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ്. ഇപ്പോഴും അവര്‍ അത് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കള്ളത്തരം കാട്ടുകയും വോട്ട് ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാനുള്ള നാണംകെട്ട മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.

ACORN എന്നത് ഒന്നാം തരം propaganda drive ആണ്. ACORN തെറ്റൊന്നും ചെയ്തിട്ടില്ല. താഴ്ന്ന വരുമാനക്കാരെ വോട്ടു ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തു എന്നതാണ് ACORN ചെയ്ത തെറ്റ്. മറ്റ് വോട്ടറന്‍മാരെ വോട്ടുചെയ്യാനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ACORN പണം നല്‍കുന്നു. ചിലപ്പോള്‍ കൂടുതല്‍ പണം ആഗ്രഹിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ഇല്ലാത്ത പേരുകളില്‍ വോട്ടറെ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് മിക്കി മൗസ് എന്നൊക്കെയുള്ള പേരില്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സൂഷ്മ ദൃഷ്ടിയില്‍ അവര്‍ ഉണ്ടെന്നുള്ള തോന്നലുള്ളതിനാല്‍ തന്നെ അവര്‍ ഈ രജിസ്റ്റ്രേഷന്‍ ഫോമുകള്‍ നാന്നായി പരിശോധിക്കാറുണ്ട്.

ലാസ് വെഗാസില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ACORN ഓഫീസില്‍ ഇതുപോലെ ചില കള്ള രജിസ്റ്റ്രേഷന്‍ ഫോമുകള്‍ കണ്ടുപിടിക്കപ്പെട്ടു. അത് അവര്‍ നേരെ നെവാഡാ Secretary of State ന് കൈമാറി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “അഹാ! നിങ്ങള്‍ വോട്ടര്‍ തട്ടിപ്പ് നടത്തുന്നു എന്നതിന്റെ തെളിവുകള്‍ ഇതാ.” [അവര്‍ക്ക് തട്ടിപ്പ് നടത്തണമെന്നുണ്ടെങ്കില്‍ ആ ഫോമുകള്‍ പൂഴ്ത്തി വെക്കുകയല്ലേ ചെയ്യേണ്ടത്.] ഈ പ്രചരണം നെവാഡാ യില്‍ നിന്ന് മിസൗറി, ഒഹായോ വരെ എത്തി. ഇപ്പോള്‍ ACORN നെ പരിശോധിക്കാന്‍ FBI തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ വോട്ടര്‍ തട്ടിപ്പ് ഇല്ലാത്ത ഒരു കാര്യമാണ്. ഒരുപാട് പഠനം ഇതിന്നായി നടത്തിയിട്ടുണ്ട്. അങ്ങനെയൊന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വര്‍തോതില്‍ deliberate ഉം systematic ഉം ആയി തട്ടിപ്പ് നടത്തുന്ന ഒരു പാര്‍ട്ടി തങ്ങള്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുന്നവരും തങ്ങളേപ്പോലെയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഒരു പുക മറ സൃഷിക്കുകയാണ് ഇവിടെ. വോട്ടര്‍ തട്ടിപ്പ് (കള്ള വോട്ട്) ഇല്ലാത്ത ഒന്നാണ്. ആളുകള്‍ കള്ള വോട്ട് ചെയ്യുന്നുണ്ടോ എന്നറിയാനുള്ള ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരൊറ്റ വോട്ടറേ പോലും Department of Justice കള്ള വോട്ട് ചെയ്തതിന്റെ പേരില്‍ prosecute ചെയ്തിട്ടില്ല. ആയിരക്കണക്കിന് വോട്ടറന്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയിട്ട് അത് മറച്ചു വെക്കാനാണ് കള്ളവോട്ടിന്റെ പേരിലുള്ള ബഹളം. ഇതൊരു masterful strategy ആണ്.

സ്റ്റീഫന്‍ സ്പൂണമോര്‍ (Stephen Spoonamore) ഒരു യാഥാസ്ഥിക റിപ്പബ്ലിക്കന്‍ ആണ്. മകെയിന്റെ പഴയ അനുയായി. അദ്ദേഹം കമ്പ്യൂട്ടര്‍ തട്ടിപ്പ് കണ്ടെത്തുന്ന ഒരു വിദഗ്ധനാണ്. അതാണ് അദ്ദേഹത്തിന്റെ തൊഴില്‍. വലിയ ബാങ്കുകള്‍, വിദേശ രാജ്യങ്ങള്‍ തുടങ്ങിയവക്ക് വേണ്ടിയാണ് അദ്ദേഹം ജോലിചെയ്യുന്നത്. Secret Service ന് വേണ്ടിയും അദ്ദേഹം പണിയെടുക്കുന്നുണ്ട്.
2000 ന് ശേഷം ഇലക്ട്രോണിക് ആയി തെരഞ്ഞെടുപ്പിനെ മാറ്റിമറിക്കുന്നതിന് Bush-Cheney യുടെ conspiracy ലെ പ്രധാന കളിക്കാരെ അദ്ദേഹത്തിന് നേരിട്ടറിയാം. മൈക് കോണെല്‍ (Mike Connell) എന്നൊരാളേക്കുറിച്ച് സ്പൂണമോര്‍ പറയുന്നുണ്ട്. സ്പൂണമോര്‍‌ന്റെ അഭിപ്രായത്തില്‍ കാള്‍ റോവ് (Karl Rove) ന്റെ കമ്പ്യൂട്ടര്‍ ഗുരുവാണ് മൈക് കോണെല്‍. ഫ്ലോറിഡ 2000 ന് ശേഷം Bush-Cheney യെ തെരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ സഹായിക്കുന്നത് ഇദ്ദേഹമാണ്. 2004 ല്‍ ഒഹായോയില്‍, 2002 ല്‍ അലബാമയില്‍ ഗവര്‍ണര്‍ ഡോണ്‍ സെയ്‌ഗെല്‍മാന്‍ (Don Siegelman) ന്റെ re-election, 2002 ല്‍ ജോര്‍ജിയയില്‍ സെനറ്റര്‍ മാക്സ് ക്ലെലാന്റ് (Max Cleland) ന്റെ re-election ഇതെല്ലാം മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് (stolen election).

Man in the Middle എന്ന തരം ഒരു architecture ആണ് അവര്‍ ഉപയോഗിക്കുന്നത്. എവിടെയോയുള്ള ഒരു separate കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് വരുന്ന data യെ shunting നടത്തുകയാണിത്. കമ്പ്യൂട്ടര്‍ criminals ബാങ്കുകള്‍ക്കെതിരെ സാധാരണ നടത്താറുള്ള ഇത്തരത്തിലാണ് ആക്രമിക്കുന്നത്. Man in the Middle setup വളരെ ഫലപ്രദവും തെരഞ്ഞെടുപ്പ് ഫലം മാറ്റുന്നത് കണ്ടുപിടിക്കാന്‍ കഴിയാത്തതാണെന്നുമാണ് സ്പൂണമോര്‍ പറയുന്നത്.

എന്തുകോണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കോണെല്‍ സ്പൂണമോറിനോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളേ രക്ഷപെടുത്താനാണ് കഴിഞ്ഞ 8 വര്‍ഷങ്ങളായി Bush-Cheney യെ കോണെല്‍ സഹായിച്ചത്. തെരഞ്ഞെടുപ്പ് തട്ടിപ്പില്‍ religious fanaticism ന്റെ ശക്തമായ ബന്ധം ഉണ്ടെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. അതിന്റെ ഒരു ചെറിയ അംശം നമുക്ക് ഗ്രീന്‍സ്‌വാല്‍ഡിന്റെ (Greenswald) സിനിമയില്‍ കാണാം. എന്തുകൊണ്ട് ആളുകള്‍ വോട്ടു ചെയ്യേണ്ട എന്നു പറയുന്നതെന്ന് പോള്‍ വെയ്‌റിക് (Paul Weyrich) വിശദീകരിക്കുന്നു. കൂടുതല്‍ ആളികളും ദൈവ വിശ്വാസികളല്ല. അവര്‍ pro-choice ആണ്. അവര്‍ കള്ളന്‍മാരാണ്. അവര്‍ പിശാചാണ്. അവര്‍ക്കത് മനസിലാകില്ല. ഈ പൈശാചികത അധികാരത്തിലെത്തുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് ഫലം മാറ്റുന്നത് അവശ്യമാണ്. [Abortion വേണോ വേണ്ടയോ എന്നുള്ള ഒരു കാര്യമാണ് ഇവര്‍ ഇവിടെ ഉപയോഗിക്കുന്നത്.]

2004 ലെ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടതായിരുന്നുവെന്ന് മാര്‍ക് ക്രിസ്പിന്‍ മില്ലെര്‍ (Mark Crispin Miller) പറഞ്ഞുകൊണ്ടേയിരുന്നു. ഇത് കൂടുതല്‍ ആളുകള്‍ വിസ്വസിക്കുന്ന ഒന്നല്ല. ഇതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായിട്ടുണ്ട് എന്നാണ്. പത്രങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടി തെളിവിനേക്കുറിച്ച് സംസാരിക്കാനോ, ചര്‍ച്ച ചെയ്യാനോ തയ്യാറാകുന്നില്ല എന്നതാണ് വേറൊരു കാര്യം.

2004 ല്‍ ഒഹായോ ഒരു പ്രധാന തെരഞ്ഞെടുപ്പ് സംസ്ഥാനമായിരുന്നു. കെനിയോണ്‍ (Kenyon) പോലുള്ള സ്ഥലത്ത് ആളുകള്‍ നീളമുള്ള ക്യൂവില്‍ മണിക്കൂറുകളോളം നിന്ന് വോട്ട് ചെയ്തു. നടന്നെത് വേറെ ചിലതാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കെന്‍ ബ്ലാക്‌വെല്ലിന്റെ (Ken Blackwell) വെബ്സൈറ്റില്‍ real time ആയി വന്നു കൊണ്ടിരുന്നു. കെന്‍ ബ്ലാക്‌വെല്‍ ഒഹായോയുടെ പഴയ Secretary of State ഉം, Bush-Cheney യുടെ co-chair ഉം, വലിയ ഒരു തെരഞ്ഞെടുപ്പ് മോഷ്ടാവും (big-time election thief) ardent ആയ ഒരു theocrat ആണ്. ഫലം അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ നിന്നും സ്പൂണമോറിന്റേയും മറ്റൊരു evangelical സ്വകാര്യ കമ്പനിയുടേയും നിയന്ത്രണത്തില്‍ ചട്ടനൂഗ (Chattanooga), ടെന്നസി (Tennessee) പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടറിലേക്ക് നീങ്ങി. ആ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് Secretary of State ന്റെ വെബ് സൈറ്റിലേക്ക് shunt ചെയ്യപ്പെട്ടു.

സ്പൂണമോറിന്റെ അഭിപ്രായത്തില്‍ Man in the Middle setup ന് ഒരു ധര്‍മ്മമേയുള്ളു. തട്ടിപ്പ് നടത്തുക. വേറൊരു കാര്യവുമില്ല. അദ്ദേഹം പറയുന്നത് ഇപ്പോഴും അങ്ങനെയൊരു സിസ്റ്റം ഒഹായോയിലും മറ്റ് പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്നാണ്. മകെയിന്‍ ACORN ന് എതിരേയും മറ്റും ബഹളം വെക്കുന്ന ഈ സമയത്ത് പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാല്‍ മൈക് കോണെല്‍ മകെയിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ളതാണ്.

സ്പൂണമോറിന്റെ testimony യുടെ ശക്തിയില്‍ ഒഹായോയില്‍ ഒരു RICO lawsuit ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കോണെല്‍ നെ subpoenaed ചെയ്തിതു. deposition ന് വേണ്ടി അദ്ദേഹത്തെ subpoenaed ചെയ്തിതു കഴിഞ്ഞ ആഴ്ച്ചയാണ്. അതുകൊണ്ട് പ്രതിജ്ഞയുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ റിക്കോഡ് ചെയ്യാനും കഴിയും. അദ്ദേഹവും റിപ്പബ്ലിക്കന്‍ വക്കീലന്‍മാരുടെ ഒരു വലിയ സംഘവും അദ്ദേഹത്തെ testify ചെയ്യുന്നത് തെരഞ്ഞെടുപ്പ് ദിവസം വരെയെങ്കിലും മാറ്റിവെക്കാന്‍ ശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ബ്രാഡ്ലി പ്രതിഭാസം (Bradley Effect) എന്നത് ഒരു സിദ്ധാന്തമാണ്. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള polls ല്‍ നന്നായി വോട്ട് നേടും. എന്തുകൊണ്ടെന്നാല്‍ pollsters നോട് കറുത്തവന് വോട്ട് ചെയ്യില്ലെന്ന് വെള്ളക്കാരായ വര്‍ഗ്ഗീയവാദികള്‍ (racists) നാണക്കേട് കാരണം പറയില്ല. “തീര്‍ച്ചയായും ഞാന്‍ അയാള്‍ക്ക് വോട്ടുചെയ്യും” എന്ന് അവര്‍
pollsters നോട് പറയും. തലയില്‍ തോര്‍ത്തിട്ടോണ്ട് അവരുടെ ഉള്ളില്‍ ഉള്ള Klansman* ന്റെ മന്ത്രങ്ങള്‍ അനുസരിച്ചുകൊണ്ട് അവര്‍ ഒരു വര്‍ഗ്ഗീയവാദിയെ (racist) പോലെ വോട്ട് ചെയ്യും.

തെളിവുകള്‍ ഇല്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കുഴപ്പം. കാലിഫോര്‍ണിയ ഗവര്‍ണര്‍ ആകാന്‍ വേണ്ടി മത്സരിച്ച ലോസ് അഞലസ് മേയര്‍ ടോം ബ്രാഡ്ലി (Tom Bradley) യെ ഈ സിദ്ധാന്തത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നുണ്ട്. polls ല്‍ അദ്ദേഹം വളരെ മുന്നിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം എല്ലാം കീഴ്മേല്‍ മറിഞ്ഞു. കാലിഫോര്‍ണിയില്‍ അദ്ദേഹത്തിന്റെ ഭരണകാലത്തേക്കുറിച്ചുള്ള മോശമായ വാര്‍ത്തകളാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ തോല്‍വിക്ക് കാരണമായത്. കൂടുതല്‍ ആള്‍ക്കാരും തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനിതാണ് കാരണം. രണ്ട് തെരഞ്ഞെടുപ്പാണ് ബ്രാഡ്ലി പ്രതിഭാസം ഉണ്ടോ എന്ന് സംശയിക്കതരത്തില്‍ സംഭവിച്ചത്. രണ്ടും 1989 ല്‍ നടന്നതാണ്. Doug Wilder വെര്‍ജീനിയ ഗവര്‍ണര്‍ ആകാന്‍ വേണ്ടി മത്സരിച്ചതും David Dinkins ന്യൂയോര്‍ക്ക് മേയര്‍ ആകാന്‍ വേണ്ടി മത്സരിച്ചതും.

ഈ രണ്ട് മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ബറാക് ഒബാമക്ക് വലിയ ലീഡ് ഉണ്ടെങ്കിലും ലക്ഷക്കണക്കിന് closet racists കളാല്‍ പരാജയ സാദ്ധ്യതയുണ്ട് എന്നാണ്. അവര്‍ pollsters നോട് ഒന്ന് പറയുകയും വോട്ട് വേറേ രീതില്‍ ചെയ്യുകയും ചെയ്യും. തെരഞ്ഞെടുപ്പ് മോഷ്ടിക്കുവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് ഒരു narrative ആണ്. ഒരു upset victory വിശദീകരിക്കാനാവുന്ന ഒരു വിശ്വസനീയമായ ഒരു rationale വേണം. തെരഞ്ഞെടുപ്പ് ദിവസം ദശ ലക്ഷക്കണക്കിന് വോട്ടറന്‍മാര്‍, അഞ്ച് അപ്പം അയ്യായിരം പേര്‍ക്ക് വിളമ്പിയ (like Jesus with loaves and fishes) യേശുവിനേപ്പോലെ, ചക്രവാളത്തില്‍ ഉദയം കൊള്ളുകയും പെട്ടെന്ന് അവര്‍ പല മടങ്ങുകളായി ഇരട്ടിക്കുകയും ബുഷിന് വേണ്ടി വോട്ട് ചെയ്ത് അപ്രത്യക്ഷരാകുകയും ചെയ്തു എന്നതാണ് 4 വര്‍ഷം മുമ്പ് ഉള്ള rationale. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നടന്നോ എന്നതിന് തെളിവുകളില്ല. എന്നാല്‍ ഒരു narrative ആയി അത് ഉപകരിച്ചു. ഇത്തവണ racism ആയിരിക്കും പ്രധാന narrative. എല്ല പ്രവചനങ്ങളേയും തോല്‍പ്പിച്ചു കൊണ്ട് ബറാക് ഒബാമ തോറ്റു. എന്തുകൊണ്ടെന്നാല്‍ കൂടുതല്‍ അമേരിക്കക്കാരും racist ആണ്.

“എനിക്ക് തോന്നുന്നത് ഒന്നാമതായി ഇത് വിശ്വസനീയമല്ല എന്നതാണ്. നമുക്കറിയില്ല ഇത് ശരിയാണോ എന്നത്. എന്നാല്‍ vote suppression നും election fraud ഉം നമുക്കറിയാം. ഒബാമ എന്തുകൊണ്ട് “തോറ്റു” എന്നതിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് പകരം ജനങ്ങള്‍ ഈ വോട്ട് തട്ടിപ്പുകള്‍ കാരണമെന്ന് അംഗീകരിക്കും. ശ്രദ്ധിക്കുക ഞാന്‍ “തോറ്റു” എന്നത് ക്വട്ടേഷന്‍ മാര്‍ക്കുകളിലാണ് പ്രയോഗിച്ചിരിക്കുന്നത്.” പ്രൊഫ: മാര്‍ക് ക്രിസ്പിന്‍ മില്ലെര്‍ (Prof. Mark Crispin Miller) പറഞ്ഞു.

Discussion: Prof. Mark Crispin Miller, Amy Goodman.
Mark Crispin Miller, professor of media culture and communication at New York University. He is the author of several books, most recently Loser Take All: Election Fraud and the Subversion of Democracy, 2000-2008. His previous book is called Fooled Again: How the Right Stole the 2004 Election and Why They’ll Steal the Next One Too.

– from DemocracyNow

* കറുത്തവരെ അമര്‍ച്ച ചെയ്യാനുണ്ടാക്കിയ ഭീകരവാദ സംഘടനയാണ് Ku Klux Klan. അവരെ Klansmen എന്നും വിളിക്കും.

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ debate കള്‍ കണ്ട് “അഹ് എത്ര മഹത്തരം” എന്നും “എന്ന് നമ്മുടെ ജന പ്രതിനിധികള്‍ ഇങ്ങനെ ആകും?” എന്നൊക്കെ ചോദിച്ചവര്‍ക്ക് അവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് മനസിലായിക്കാണുമെന്ന് കരുതുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )